BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, May 11, 2011

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ...................

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ...................

2007 june 5th.ഞങ്ങള്‍ക്ക് മറക്കുവാന്‍ കഴിയാത്തദിവസം.അന്നാണ് ഒമാനില്‍ ആദ്യമായി ഗോനു വന്നത്. ചുഴലിക്കാറ്റു അടിക്കും എന്ന് ന്യൂസില്‍ പറഞ്ഞിരുന്നു.അതിന്‍റെ ഭീകരത എത്രമാത്രമെന്നു അറിയില്ലായിരുന്നു. Midnight ഒക്കെ ആയപ്പോഴേക്കും നല്ല കാറ്റ്തുടങ്ങി.അന്ന് മക്കള്‍ മുന്നുപെരും കുഞ്ഞുങ്ങള്‍ ആണ്. മുന്നാമത്തെ കുഞ്ഞിനു 2 Months പ്രായമേയുള്ളൂ.രാത്രി മുഴുവന്‍ ഉറങ്ങാതെ ഞാനും സജിചാനും കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.5am ആയപ്പോഴേക്കുംഅതിശക്തമായ മഴയും കാറ്റും തുടങ്ങി.ഞങ്ങള്‍ താമസിക്കുന്നിടത്ത് മലയാളികളോ വിദേശികളോ അദികമില്ലാത്ത ഒരുവില്ലേജ് ആയിരുന്നു.ഇവിടെ ചുറ്റുംമലയാണ്.മൂന്നാലു മലയാളി മാത്രമാണിവിടെയുള്ളത്‌. ഈ ചേട്ടന്മാര്‍ താമസിക്കുന്നത് ഞങ്ങളുടെ വീട്ടില്‍നിന്നും100 mtr അകലെ.6 am ആയപ്പോള്‍ ആ ചേട്ടന്മാര്‍ ഞങ്ങളെ വിളിച്ചിട്ട് പറഞ്ഞു അവരുടെവീട്ടില്‍വെള്ളം കയറാന്‍ തുടങ്ങിയെന്നും അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വരികയാണെന്നും. അവര്‍ വന്നു അല്‍പ്പംകഴിഞ്ഞപ്പോള്‍ പുറത്തേക്കു നോക്കുമ്പോള്‍ ഞങ്ങളുടെ മൂന്നുവീടിനുമുന്‍പ് വരെയുള്ളവീടുകള്‍ വെള്ളത്തിനടിയിലായി ഈന്തപ്പന മരങ്ങള്‍എല്ലാം വെള്ളത്തിനടിയില്‍.അതുകണ്ടതോടെ ആ ചേട്ടന്മാര്‍ എന്‍റെ സ്നേഹ മോളെയും ജീവന്‍മോനെയും എടുത്തോണ്ട് ഞങ്ങളുടെവീടിന്‍റെ കുറച്ചു പുറകിലുള്ള മലയുടെ അടുത്തായിഒരുവീട് ഉണ്ടായിരുന്നു അവിടേക്ക് ഓടി. രണ്ട്മാസം മാത്രം പ്രായമായ കുഞ്ഞിനേയുംഎടുത്തോണ്ട് ഞങ്ങളും പുറകെഓടി. ഒമാനിയുടെ വീടായിരുന്നു അത്.അവിടെ നിന്നുകൊണ്ട് നോക്കുമ്പോള്‍ ഞങ്ങളുടെ വീടിനടുത്ത് വരെയുള്ള വീടുകള്‍ വെള്ളത്താല്‍ മൂടപ്പെട്ടു.എന്ത്ചെയ്യണമെന്നുഅറിയില്ലാത്ത അവസ്ഥ. ഇതേപോലെ ½ മണിക്കൂര്‍ കൂടി മഴപെയിതാല്‍ ഇവിടെയുള്ള മൊത്തം ആള്‍ക്കാരും wash out ആകും എന്നുറപ്പായി. റോഡുകള്‍ എല്ലാംഒലിച്ചുപോയി. മരണംഉറപ്പായി. ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍.അവരുടെ മുഖത്തേക്ക് നോക്കുമ്പോഴാണ് ഏറെ സങ്കടം.കയ്യില്‍ ഇരിക്കുന്ന കുഞ്ഞു മുഖത്തേക്ക് നോക്കി ചിരിക്കുമ്പോള്‍ ഉള്ളുകിടന്നു പിടയുന്നു.എന്തുചെയ്യണമെന്നു അറിയാത്ത അവസ്ഥാ.അവിടെയുള്ള ഒമാനികള്‍ പറഞ്ഞുതുടങ്ങി രെക്ഷയില്ലന്നു. സജിച്ചാന്‍ ഞങ്ങളെ കെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ട് പറഞ്ഞു നമ്മള്‍ മരിക്കുവാന്‍ പോകുവാന്നു. അപ്പോള്‍ ഞങ്ങള്‍ അവിടെ നില്‍ക്കുന്ന ആരെയും നോക്കാതെ വലിയ വായില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.ഞങ്ങളെ കൈവിടല്ലേ, സഹായിപ്പാന്‍ ഞങ്ങള്‍ക്ക്മറ്റാരുമില്ലാന്നു . ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു അല്പസമയം കഴിഞ്ഞപ്പോള്‍ അത്ഭുതമെന്നുപറയട്ടെ ശക്തമായ കാറ്റും മഴയും കുറഞ്ഞു. എന്‍റെ രണ്ട് വീടിന്‍റെ മുന്‍പ് വരെ വെള്ളത്തിനടിയില്‍ ആയിപ്പോയി.എന്നാല്‍ നല്ലവനായ എന്‍റെ ദൈവം ഞങ്ങളുടെ വീട്ടില്‍ ഒരുതുള്ളി വെള്ളംപോലും കയറാന്‍ അനുവദിച്ചില്ല.അവിടെയാണ് ദൈവത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കേണ്ടത്. ( അവന്‍ ഉയരത്തില്‍നിന്നു കൈനീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തില്‍നിന്നു എന്നെവലിച്ചെടുത്തു.
(psalm 18 : 16 ) )
ഞങ്ങളുടെ വീട്ടില്‍ വെള്ളംകയറാതിരുന്നതിനാലും ഒന്നുംനശിക്കാതിരുന്നതിനാലും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നാ ചേട്ടന്മാര്‍ക്ക് അഭയം കൊടുക്കാനുംപറ്റി. അവരുടെ സകലതും നഷ്ടപ്പെട്ടു.
“എന്‍റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു.എന്‍റെ ദൈവത്തോട്നിലവിളിച്ചു,അവന്‍ കേട്ടു,തിരുമുന്‍പില്‍ ഞാന്കഴിച്ച പ്രാര്‍ത്ഥന അവന്‍റെ ചെവിയില്‍ എത്തി ’’ (psalms 18 : 6 )
ഗോനുവിനുശേഷം 15 ദിവസത്തോളം ഇലക്ട്രിസിറ്റി ഇല്ലായിരുന്നു,ഫോണ്‍ കണക്ഷന്‍ ഇല്ലായിരുന്നു.വെള്ളം ഇല്ലായിരുന്നു. ഞങ്ങളുടെ ടാങ്ക്നിറച്ചുവെള്ളംകിടപ്പുണ്ടായിരുന്നത്കൊണ്ട് ആ കാര്യത്തില്‍ അല്പം ആശ്വാസം തോന്നി. .അതിശക്തമായചൂടുമൂലം ഒത്തിരി കഷ്ടപെട്ടു.എങ്കിലും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്നാ ആശ്വാസം.ഒരാഴ്ച്ചയായപ്പോള്‍ ഫോണ്‍കണക്ഷന്‍വന്നു.അതെന്‍റെ ഭാഗ്യം.എന്റെ ദൈവത്തിന്‍റെ കരുതല്‍ നോക്കുക, ഇതിനിടെ സജിച്ചാന് എന്തൊക്കെയോ ബുദ്ധിമുട്ട്. ഈ ചൂടുമൂലംആയിരിക്കുമെന്നുകരുതിയിരുന്നു.രാത്രിയായപ്പോള്‍എഴുന്നേല്‍ക്കാന്‍ മേലാത്തഅവസ്ഥ എന്തൊക്കെയോ പറയുന്നു, തോട്ടുനോക്കിയപ്പോള്‍ ശരീരത്തില്‍ നല്ലചൂട്.മെഴുകുതിരിയുടെ വെളിച്ചത്paracetamol tablet എടുത്തുകൊടുത്തു.ഞങ്ങളുടെ കുട്ടത്തിലുള്ള ചേട്ടന്‍മാര്‍ക്ക് വണ്ടി ഓടിക്കാന്‍ അറിയില്ല അതിനാല്‍ ഞാന്‍ സജിച്ചാന്‍റെകൂട്ടുകാരനെ ഫോണില്‍ വിളിച്ചുചോദിച്ചു വണ്ടിയുമായി ഒന്നുവരാമോ സജിചാനെഒന്നുആശുപത്രിയില്‍കൊണ്ടുപോകാന്‍.എന്‍റെ ഇടറിയ ശബ്ദം കേട്ടപ്പോള്‍ പുള്ളിക്കാരന്‍ വരാമെന്നുപറഞ്ഞു.പക്ഷെ റോടെല്ലാം പോയികിടക്കുവാണെന്നുംഎങ്ങനെവരുമെന്നും അദ്ധേഹത്തിനു അറിയില്ല.രണ്ടുംകല്പിച്ചു പുള്ളി ഒരൂഹംവെച്ചു വണ്ടിവിട്ടു.അപ്പോള്‍ പുള്ളിക്കാരന്‍റെ മുന്‍പിലായി ഒരു വണ്ടിപോകുന്നത് കണ്ടു,അതിനു പുറകെ വെച്ചുപിടിച്ചു അത്ഭുതമെന്നുപറയട്ടെ എന്‍റെവീടിന്‍റെ അടുത്തുവരെ ആ വണ്ടി കണ്ടു പിന്നെ അങ്ങനൊരു വണ്ടി പുള്ളിക്കാരന്‍ കണ്ടില്ല.ദൈവം വഴികാട്ടിയായി എത്തിയതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ വീടില്‍വന്നു സജിച്ചാനെയുംകൊണ്ട് ഞങ്ങള്‍ hospitalil പോയി.അവിടെചെന്നപ്പോള്‍ തെര്‍മോമീറ്ററിന്‍റെendil ആണ് temperature reading നില്‍ക്കുന്നത്.ഡോക്ടര്‍ പറഞ്ഞു അല്പം കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും സംഭവിച്ചേനെ എന്നു. അവിടെയും എന്‍റെ ദൈവത്തിന്‍റെ വലിയകരം ഞങ്ങളെ താങ്ങിയത്കൊണ്ടാണ് ഞങ്ങള്‍ ഇന്നു ഈ ഭുമിയില്‍ ഉള്ളത്. ഇനിയും ദൈവം നടത്തിയ വഴികളെകുറിച്ച് ഒത്തിരി എഴുതുവാനുണ്ട്. ദൈവംആയുസ്സ്‌ തന്നാല്‍ വരും ദിവസ്സങ്ങളില്‍ എഴുതാം.
സസ്നേഹം
സുമാ ദേവസ്യ
മസ്കറ്റ്
ഒമാന്‍.

No comments:

Post a Comment