BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, September 25, 2017

എന്താണ് നിത്യജീവന്‍ ?

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. John6:47

=D എന്താണ് നിത്യജീവന്‍ ?
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. John17:3

ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല;John11:25,26.

നിത്യജീവന്‍ എന്നാല്‍ മരണം സംഭവിക്കില്ല എന്നല്ല അര്‍ഥം ആക്കിയിരിക്കുന്നെ....ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക്‌ ദൈവം നീയമിച്ചിരിക്കുന്നതാണ്.എന്നാല്‍ നിത്യജീവന്‍ പ്രാപിച്ചവര്‍ മരിച്ചാലും ജീവിക്കും എന്നാണു ഈ വാഖ്യത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്.മരിച്ചവര്‍ കര്‍ത്താവിന്‍റെ രണ്ടാം വരവിങ്കല്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
തുടര്‍ന്ന്.............................
മരണമില്ലാത്ത നിത്യമായ ഒരു ജീവിതത്തിലേക്ക് അവര്‍ പ്രവേശിക്കും. വചനം പറയുന്നു..... ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.......

=D യതാര്‍ത്ഥത്തില്‍ എന്താണ് ഇവിടെ സംഭവിക്കുക.....?

മര്‍ത്യമായ നമ്മുടെ ശരീരം അമര്‍ത്യതയെ പ്രാപിക്കുകയും ക്രിസ്തു നമ്മുക്ക് വാഗ്ദാനം ചെയിത സമ്പൂര്‍ണ്ണ ആളത്വത്തിലേക്ക് നമ്മുടെ ശരീരം രൂപാന്തിര പ്പെടുത്തുന്നു.....ദ്രവത്വം ഉള്ള ശരീരം അദ്രെവത്വത്തെ ധരിക്കുകയും തേജസ്സിനെ പ്രാപിക്കുകയും ചെയ്യും.

പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

പാപത്തില്‍ ജീവിക്കുന്നവര്‍ക്ക് മരണ ശേഷം നിത്യാശിക്ഷാവിധി ആണ് ദൈവം ഒരുക്കിയിട്ടുള്ളത്.
തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. John3:16-19

=D എന്നാല്‍ പുത്രനെ അനുസരിക്കാത്തവരുടെ കാര്യം വചനം വ്യക്തമായി ഇങ്ങനെ പറയുന്നൂ....

പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നതേയുള്ളൂ . John3:35,36.

യേശുവില്‍ വിശ്വസിക്കുന്നവന് നിത്യജീവനും അല്ലാത്തവര്‍ക്ക് നിത്യ നരകവും ഉറപ്പാണ്.

പ്രീയപെട്ടവരെ ....നിത്യ നരകത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഏക വഴി യേശുവില്‍ വിശ്വസിച്ചു അവനെ രക്ഷിതാവായി അന്ഗീകരിക്കുക.ഇനിയും നിങ്ങള്‍ യേശുവിനെ സ്വീകരിക്കുവാന്‍ മടി കാണിക്കരുത്....കര്‍ത്താവിന്‍റെ വരവ് എപ്പോള്‍ എന്ന് ആര്‍ക്കും അറിയില്ലാ.....നിത്യജീവന്‍ കരസ്ഥമാക്കാനുള്ള അവസരം ഇപ്പോഴാണ്അത് നഷ്ടപെടുത്തരുത്. ഇപ്പോഴാകുന്നു സുപ്രസാദ കാലം ..... ഇപ്പോഴാകുന്നു രക്ഷാദിവസം . നിങ്ങളുടെ ജാതിയോ... മതമോ..... ക്രിസ്തീയ വിഭാഗങ്ങളോ..... ഒന്നും കര്‍ത്താവിനു അറിയേണ്ടാ.... കര്‍ത്താവ്‌ അതൊന്നും നോക്കുന്നില്ലാ.... =D കര്‍ത്താവ്‌ സകല മാനവജാതിയുടെയും ദൈവമാണ്. കര്‍ത്താവ്‌ നിങ്ങളെ സ്നേഹിക്കുന്നു.....<3 കൃപയുടെ വാതില്‍ ഇതാ പൂട്ടുവാന്‍ തുടങ്ങുന്നേ..... സോദരരെ ഓടിവന്നാല്‍ .....നിങ്ങള്‍ക്കും പ്രവേശിക്കാം.... അതേ.....കൃപയുടെ വാതില്‍ നമ്മുക്ക് ഓരോരുതര്‍ക്കുമായി തുറന്നിരിക്കുന്നു....വാതില്‍ അടയുന്നതിനു മുന്‍പേ....അകത്തു പ്രവേശിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഇടവരെട്ടെ.....

ദൈവം നിങ്ങളെ ഓരോരുത്തരെയും ദിനം പ്രതി അനുഗ്രഹിക്കട്ടെ.....ആമേന്‍....
സ്നേഹത്തോടെ....
സുമാ സജി.

No comments:

Post a Comment