BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, September 25, 2017

നമ്മുടെ ഓരോ ആവശ്യങ്ങള്‍ കര്ത്താവ്‌ വ്യക്തമായി അറിയുന്നു....



 യേശു അവനോടു ( പത്രോസിനോട്)
എന്നാല്‍പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ ...
എങ്കിലും നാം അവര്‍ക്ക് ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്ക്‌ ചെന്ന് ചൂണ്ടല്‍ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്കാ ... അതിന്‍റെ വായ് തുറക്കുമ്പോള്‍ ഒരു ചതുദ്രഹ്മാര്പ്പരണം കാണും , അത് എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്ന് പറഞ്ഞു. Mathew 17:26 & 27

നമ്മുടെ ഓരോ ആവശ്യങ്ങള്‍ കര്ത്താവ്‌ വ്യക്തമായി അറിയുന്നു....അത് എവിടെ നിന്നും ലെഭിക്കും എന്നും എപ്പോള്‍ കിട്ടുമെന്നും ആരില്‍ നിന്നും ലെഭിക്കും എന്നും കര്ത്താവ്‌ അറിയുന്നു....

തക്ക സമയത്ത് തക്കസ്ഥലത്ത് അവന്‍ നമ്മെ എത്തിച്ചു അത് നമ്മുക്ക് ലെഭ്യമാക്കി തരും .

പത്രോസിനു പള്ളിക്കരം കൊടുക്കേണ്ടുന്ന സമയം ആയപ്പോള്‍ ....... യേശു പത്രോസിനോട് പറഞ്ഞു കരം അടക്കാനുള്ള പണം, നീ പിടിക്കുന്ന ആദ്യ മീനിന്‍റെ വായില്‍ നിന്നും ലെഭിക്കും .

അതുപോലെ ജെരുശലേം ദേവാലയത്തിലേക്ക് പോകാന്‍ കര്ത്താവിനു ഒരു കഴുതകുട്ടിയുടെ ആവശ്യം ഉണ്ടായിരുന്നു....അതിനെ ഏതു ഗ്രാമത്തില്‍ നിന്നും ലെഭിക്കും എന്ന് തന്‍റെ രണ്ടു ശിഷ്യന്‍ മാരോട് പറഞ്ഞയച്ചു....

അതുപോലെ തന്നെ കര്ത്താ വിനു പെസഹ ഒരുക്കാന്‍ ഒരു സ്ഥലം ആവശ്യം ആയി വന്നപ്പോഴും കര്ത്താവ്‌ തന്‍റെ രണ്ടു ശിഷ്യന്മാരോട് വ്യക്തമായ നിര്‍ദ്ധെശങ്ങള്‍ പറഞ്ഞു അവരെ അയച്ചു. എന്നിട്ട് പറഞ്ഞു.... എന്‍റെ യജമാനനു ഒരു സ്ഥലം ആവശ്യം ഉണ്ട് അത് മാളികമുറിയുടെ ഉടമസ്ഥനോട് പറയാന്‍ ആവശ്യപെട്ടു...അവര്ക്ക് അവിടെ പൂര്ണ്ണരമായി ഒരുക്കപെട്ട ഒരു മാളികമുറി ലെഭിച്ചു .

സഹോദരങ്ങളെ ....ഈ സംഭവങ്ങള്‍ എല്ലാം നമ്മളെ അധിശയിപ്പിക്കുന്നില്ലേ.....

കാരണം കര്ത്താ വിനു അറിയാം നമ്മുടെ ഓരോ ആവശ്യങ്ങളും എവിടെ ലെഭിക്കുന്നു എന്നും എങ്ങനെ ലെഭിക്കും എന്നും ....

നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ദൈവം മുന്‍ കൂട്ടി അറിഞ്ഞു ആളും സഹായവും അയച്ചു അത് പൂര്ത്തി ആക്കി വെച്ചിരിക്കയാണ്‌. നാമോ അത് സ്വീകരിച്ചാല്‍ മാത്രം മതി. നാം നമ്മുടെ വിശ്വാസവും നമ്മുടെ സ്നേഹവും അവനില്‍ അര്പ്പി്ക്കുമ്പോള്‍ അവന്‍റെ സമാധാനം തക്ക സമയത്ത് തക്കകാര്യങ്ങളില്‍ തക്കസ്ഥലത്ത് നമ്മുക്കായി ഒരുക്കും . ആ കര്‍ത്താവിനായി നമ്മുടെ ഹൃദയങ്ങളെ സമര്പ്പിക്കുക.

ദൈവം നമ്മേ ഓരോരുത്തരെയുംഅനുഗ്രഹിക്കട്ടെ

No comments:

Post a Comment