BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, September 25, 2017

കര്‍ത്താവിന്‍റെ വരവിങ്കല്‍ എടുക്കപെടണമെങ്കില്‍ നാം എന്തൊക്കെ പാലിക്കണം.?


കര്‍ത്താവിന്‍റെ വരവിങ്കല്‍ എടുക്കപെടണമെങ്കില്‍ നാം എന്തൊക്കെ പാലിക്കണം.?

ക്രിസ്തുവിന്റെ രണ്ടാം വരവ്‌ ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്‌. അത്‌ ദൈവത്തിന്‍റെ വിശ്വസ്തത മേലുള്ള വിശ്വാസിയുടെ ഉറപ്പാണ്‌.

അതുകൊണ്ട് നാം നമ്മെ തന്നെ ക്രമപ്പെടുത്തണം.

ഒന്നാമതായി ക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക

യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാല്‍ നിങ്ങളുടെ പൂര്ണ്ണ വിശ്വാസവും ആശ്രയവും തന്നില്‍ വയ്ക്കുക എന്നാണര്ത്ഥം . വേറൊരാളുടെ വിശ്വാസം കൊണ്ട്‌ നിങ്ങള്ക്കു് രക്ഷിക്കപ്പെടുവാന്‍ കഴികയില്ല. നിങ്ങളുടെ പുണ്യ പ്രവര്ത്തിപകള്‍ കൊണ്ടും നിങ്ങള്‍ക്ക് രക്ഷിക്കപ്പെടുവാന്‍ സാധിക്കയില്ല. രക്ഷിക്കപ്പെടുവാനുള്ള ഒരേ വഴി യേശുക്രിസ്തുവിന്‍റെ മരണ പുനരുദ്ധാരണങ്ങളിലുള്ള നിങ്ങളുടെ വിശ്വാസവും തന്നിലുള്ള നിങ്ങളുടെ ആശ്രയവും മാത്രമാണ്‌ (യോഹ.3:16).

യേശുക്രിസ്തു നിങ്ങളുടെ രക്ഷിതാവാണോ?

യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുവാന്‍ നിങ്ങള്ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇതു വാസ്തവമായി നിങ്ങളുടെ ഹൃദയത്തില്‍ ഏറ്റെടുത്തു ഈ പറയുന്നത് സ്വീകരിക്കുക."കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്‍റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്‍റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്‍റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്‍റെ നാമത്തില്‍ തന്നെ. ആമേന്‍."

നിങ്ങള്‍ ഇതു ആത്മാര്‍ഥമായി ഏറ്റെടുത്തു എങ്കില്‍ നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു .

അടുത്തതായി ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

1. രക്ഷ എന്നാല്‍ എന്തെന്ന്‌ വ്യക്തമായി മനസ്സിലാക്കുക.

1യോഹ.5:13 പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യ ജീവന്‍ ഉണ്ടെന്ന്‌ നിങ്ങള്‍ അറിയേണ്ടതിനു തന്നെ." രക്ഷ എന്തെന്ന്‌ നാം മനസ്സിലാക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന അറിവിന്‍റെ അടിസ്താനത്തില്‍ നാം ഉറപ്പുള്ളവരായിരിക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. രക്ഷയെപ്പറ്റി ചുരുക്കം ചില കാര്യങ്ങള്‍ നമുക്ക്‌ ശ്രദ്ധിക്കാം.

a. നാമെല്ലാവരും തെറ്റ്‌ ചെയ്തതിന്‍റെ ഫലമായി ദൈവദൃഷ്ഠിയില്‍ പാപികളാണ്‌ (റോമ.3:23).

b. നമ്മുടെ പാപം നിമിത്തം നാം നിത്യശിക്ഷക്ക്‌ യോഗ്യരാണ്‌ (റോമ.6:23).

c. യേശു കര്‍ത്താവ്‌ നമ്മുടെ പാപപരിഹാരത്തിനായി ക്രൂശില്‍ മരിച്ചു (റോമ.5:8; 2കൊരി.5:21). നാം അര്‍ഹിക്കുന്ന ശിക്ഷയാണ്‌ അവന്‍ വഹിച്ചത്‌. താന്‍ രക്ഷാവേല പൂര്‍ത്തീകരിച്ചു എന്നതിന്‍റെ ഉറപ്പാണ്‌ തന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌.

d. ഇന്ന്‌ യേശുക്രിസ്തുവിന്‍റെ മരണ പുനരുദ്ധാരണത്തിന്‍മേലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവം നമുക്ക്‌ രക്ഷ ദാനമായി നല്‍കുന്നു (യോഹ.3:16;റോമ.5:1; 8:1).

ഇതാണ്‌ രക്ഷയുടെ സന്ദേശം! യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ച്‌ അവനെ സ്വീകരിച്ചെങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.

വാഗ്ദത്തവും നിങ്ങള്‍ക്കുണ്ട്‌ (റോമ.8:38-89; മത്ത.28:20). മറക്കരുത്‌: നിങ്ങളുടെ രക്ഷ ക്രിസ്തുവില്‍ ഭദ്രമാണ്‌ (യോഹാ. 1028-29). രക്ഷക്കായി നിങ്ങള്‍ ക്രിസ്തുവിനെ മാത്രം ആശ്രയിക്കുന്നു എങ്കില്‍ നിങ്ങള്‍ നിത്യത ദൈവത്തോടുകൂടെ സ്വര്‍ഗ്ഗത്തില്‍ ചെലവഴിക്കും എന്നത്‌ ഉറപ്പാണ്‌!

2. ദൈവ വചനം പഠിപ്പിക്കുന്ന ദൈവജനത്തിന്‍റെ ഒരു കൂട്ടത്തെ കണ്ടുപിടിക്കുക.

സഭ എന്നാല്‍ ദൈവജനത്തിന്‍റെ കൂട്ടമാണ്‌. സഭ ഒരു കെട്ടിടമല്ല. ക്രിസ്തു വിശ്വാസികള്‍ അന്വേന്യം കൂട്ടായ്മ അനുഭവിക്കണം എന്നത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. സഭാകൂടിവരവിന്‍റെ ഒരു പ്രധാന ഉദ്ദേശം അതാണ്‌. നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നത്‌ വാസ്തവമെങ്കില്‍ ബൈബിള്‍ വിശ്വസിക്കയും പഠിപ്പിക്കയും ചെയ്യുന്ന ഒരു സഭയുടെ നടത്തിപ്പുകാരനെ കണ്ട്‌ അദ്ദേഹത്തോട്‌ നിങ്ങളുടെ വിശ്വസത്തെപ്പറ്റി പറഞ്ഞ്‌ അവരുമായി ഉടന്‍ തന്നെ കൂട്ടായ്മാ ബന്ധത്തില്‍ ആകേണ്ടത്‌ വളരെ ആവശ്യമാണ്‌.

ഒരു സഭയില്‍ ചേരുന്നതിന്‍റെ രണ്ടാമത്തെ ഉദ്ദേശം വേദപുസ്തകം പഠിക്കാനാണ്‌. അപ്പോള്‍ ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാനൊക്കും. വിജയകരവും ശക്തിമത്തുമായ ഒരു ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം വേദപുസ്തക പരിജ്ഞാനമാണ്‌. 2തിമോ.3:16-17 ഇങ്ങനെ പറയുന്നു, "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തികള്‍ക്കും വക പ്രാപിച്ച്‌ തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത്‌ ആകുന്നു.

സഭയില്‍ ചേരുന്നതിന്‍റെ മൂന്നാമത്തെ ഉദ്ദേശം ആരാധനയാണ്‌. ദൈവം ചെയ്തതോര്‍ത്ത്‌ അവന്‌ നന്ദി അര്‍പ്പിക്കുന്നതാണ്‌ ആരാധന! ദൈവം നമ്മെ രക്ഷിച്ചു. നമ്മെ സ്നേഹിക്കുന്നു. നമുക്കായി കരുതുന്നു. ദിവസവും നമ്മെ വഴി നടത്തുന്നു. നാം അവന്‌ എങ്ങനെ നന്ദി പറയാതിരിക്കും? ദൈവം പരിശുദ്ധനാണ്‌, നീതിമാനാണ്‌, സ്നേഹവാനാണ്‌. അവന്‍ കരുണാ സംബന്നനും കൃപ നിറഞ്ഞവനുമാണ്‌. അവനെ നാം എങ്ങനെ ആരാധിക്കാതിരിക്കും? വെളി.4:11 ഇങ്ങനെ പ്രസ്താവിക്കുന്നു, "കര്‍ത്താവേ, നീ സര്‍വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുകൊണ്ട്‌ തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനു മുബില്‍ ഇടും.

3. ദിവസവും അല്‍പ സമയം ദൈവസന്നിധിയില്‍ ചെലവിടുക.

ദൈവത്തെ ധ്യാനിക്കുവാന്‍ അല്‍പ സമയം ദിവസവും ഉപയോഗിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. ഇതിനെ ധ്യാന നേരമെന്നോ മൌന സമയമെന്നോ വിളിക്കാവുന്നതാണ്‌. ഭക്തിപുരസരം കാലത്തോ വൈകിട്ടോ ദൈവ സന്നിധിയില്‍ സമയം ചെലവിടേണ്ടതാണ്‌. അതിന്‌ എന്തു വിളിച്ചാലും ഏതുസമയം അതു ചെയ്താലും സാരമില്ല. കൃത്യമായി ചെയ്യണമെന്നതാണ്‌ പ്രധാനം. ഈ സമയം എങ്ങനെ ചെലവിടണമെന്ന് നോക്കാം.

a. പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവത്തോട്‌ സംസാരിക്കുന്നതാണ്‌. നമ്മുടെ കാര്യങ്ങള്‍ പ്രശ്നങ്ങള്‍ എല്ലാം ദൈവത്തോടു പറയേണ്ടതാണ്‌. അന്നന്നേക്കുള്ള മാര്‍ഗനിര്‍ദ്ദേശവും ജ്ഞാനവും ദൈവത്തോടു ചോദിച്ച്‌ വാങ്ങേണ്ടതാണ്‌. ആവശ്യങ്ങള്‍ ചോദിച്ച്‌ വാങ്ങേണ്ടതാണ്‌. ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കായി ദൈവതതോകട്‌ എത്ര കടപ്പെട്ടവനാണെന്നും നന്ദിയുള്ളവനാണെന്നും അവനോട്‌ പറയേണ്ടതാണ്‌. അതാണ്‌ പ്രാര്‍ത്ഥന

b. ബൈബിള്‍ വായന. മറ്റാരെങ്കിലും ബൈബിള്‍ പഠിപ്പിക്കുന്നത്‌ കേള്‍ക്കുന്നതിനു പുറമെ നിങ്ങള്‍ തന്നെ ദിവസവും ബൈബിള്‍ വായിച്ചു പഠിക്കേണ്ട ആവശ്യം ഉണ്ട്‌. വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്നതിന്‌ ആവശ്യമായതെല്ലാം വേദപുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്‌. ആത്മീയമായി വളരുന്നതിനും, ദൈവഹിതം തിരിച്ചറിയുന്നതിനും, ഓരോ ദിവസവും അന്നന്നേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും, മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനും ആവശ്യമായ ദൈവീക ആലോചനകള്‍ വേദപുസ്തകത്തില്‍ നിന്ന്‌ നമുക്ക്‌ ലഭിക്കുന്നു. വേദപുസ്തകം നമ്മോടുള്ള ദൈവത്തിന്‍റെ വചനമാണ്‌. ദൈവത്തിനു പ്രസാദമായതും നമുക്ക്‌ തൃപ്തിയുള്ളതും ആയ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന്‌ മനസ്സിലാക്കിത്തരുന്ന ഒരു റഫറന്‍സ്‌ ഗ്രന്ഥമാണ്‌ ബൈബിള്‍.

4. ആത്മീയമായി നമ്മെ സഹായിക്കുവാന്‍ കഴിയുന്ന ആളുകളുമായി ബന്ധം പുലര്‍ത്തുക.

1കൊരി.15:33 ഇങ്ങനെ പറയുന്നു. "ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടു പോകുന്നു". തെറ്റായ കൂട്ടുകെട്ട്‌ നമ്മെ തെറ്റായ വഴിയില്‍ നടത്തുമെന്ന്‌ ബൈബിള്‍ നമുക്ക്‌ മുന്നറിയിപ്പു നല്‍കുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരുമായി നാം സഹവാസം വെച്ചാല്‍ നാമും തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു. നമ്മുടെ ചുറ്റുപാടുമുള്ളവരുടെ സ്വഭാവം നമ്മെ സാരമായി ബാധിക്കും എന്നതിന്‌ സംശയമില്ല. ദൈവത്തെ സ്നേഹിക്കുന്നവരും ദൈവത്തിനു തങ്ങളെത്തന്നെ സമര്‍പ്പിച്ചവരുമായ ആളുകളുമായി ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യം അതാണ്‌.

നിങ്ങളുടെ സഭാകൂട്ടായ്മയില്‍ നിന്ന്‌ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നോ രണ്ടോ പേരെ കണ്ടു പിടിച്ച്‌ (എബ്ര.3:13; 10:24) നിങ്ങളുടെ ആത്മീയ വളച്ചയെ ശ്രദ്ധിക്കുവാന്‍ അവരോടു പറയുക. അന്വേന്യം അങ്ങനെ ചെയ്യുവാന്‍ ശ്രമിക്കുക. ക്രിസ്തുവിനെ അറിയാത്തവരുമായി ഇനി ഒരു ബന്ധവും പാടില്ല എന്ന് ഇതിനര്‍ത്ഥമില്ല. ക്രിസ്തു നിങ്ങളുടെ ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അവരുമായി പങ്കുവെച്ച്‌ ഇനിയും പാപവഴികളില്‍ നടക്കുവന്‍ നിങ്ങള്‍ക്ക്‌ കഴിവില്ല എന്ന കാര്യം അവരെ ധരിപ്പിക്കുക. അവരുമായി ക്രിസ്തുവിനെ പങ്കുവയ്ക്കുവാന്‍ ശ്രമിക്കുക.

5. സ്നാനപ്പെടുക.

സ്നാനത്തെപ്പറ്റി പലര്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്‌. സ്നാനം എന്നതിന്റെ മൂല ഭാഷയിലെ വാക്കിന്റെ അര്‍ത്ഥം വെള്ളത്തില്‍ മുക്കുക എന്നാണ്‌. നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചെന്നും അവനെ പിന്‍പറ്റുവാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നുമുള്ളത്‌ പരസ്യമായി വെളിപ്പെടുത്തുന്നതാണ്‌ ബൈബിള്‍ അടിസ്ഥാനത്തില്‍ സ്നാനം. വെള്ളത്തില്‍ മുങ്ങുന്നത്‌ ക്രിസ്തുവുമായി മരിച്ച്‌ അടക്കപ്പെട്ടു എന്നതിന്റെ അടയാളമാണ്‌. വെള്ളത്തില്‍ നിന്ന് കയറി വരുന്നത്‌ ഉയിര്‍ത്തെഴുന്നേല്‍പിനെ ചിത്രീകരിക്കുന്നു നിങ്ങള്‍ സ്നാനപ്പെടുന്നത്‌ ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളോട്‌ നിങ്ങള്‍ ഏകീഭവിച്ചതിന്റെ അടയാളമായിട്ടാണ്‌ (റോമ.6:3-4).

സ്നാനം അല്ല നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയാന്‍ സ്നാനം ഒരിക്കലും ഉപകരിക്കയില്ല. നിങ്ങളുടെ വിശ്വാസപാതയിലെ അനുസരണതതിളന്റെ ഒരു പടി മാത്രമാണ്‌ സ്നാനം. നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവിനെ മാത്രമേ ആശ്രയിക്കുന്നുള്ളു എന്നുള്ളത്‌ പരസ്യമായി സാക്ഷിക്കുന്നത്‌ മാത്രമാണ്‌ സ്നാനം. സ്നാനം വളരെ അത്യാവശ്യമാണ്‌. എന്തെന്നാല്‍ അതൊരു കല്‍പനയാണ്‌. നിങ്ങളുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനമാണ്‌ സ്നാനം. അതൊരിക്കലും ഇല്ലാതിരിക്കുവാന്‍ കഴികയില്ല. നിങ്ങള്‍ സ്നാനപ്പെടുവാന്‍ തയ്യാറകുബോള്‍ സഭയിലെ ചുമതലപ്പെട്ടവരോട്‌ ഈ വിഷയത്തെപ്പറ്റി സംസാരിച്ച്‌ തീരുമാനിക്കേണ്ടതാണ്‌.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ 
സുമാ സജി.

No comments:

Post a Comment