വിശുദ്ധ ബൈബിളില്‍ ദൈവം തന്‍റെ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തത് കാക്കയെ ആയിരുന്നു.എന്നാല്‍ ഈ കാക്കയെ നമ്മള്‍ ആരെങ്കിലും ഇഷ്ടപെടുകയോ ....വീട്ടില്‍ വളര്‍ത്തുകയോ ചെയ്യാറില്ലാ.
ഇതുകൊണ്ട് തന്നെ നമ്മുക്ക് മനസ്സിലാക്കാം....
മനുഷ്യന്‍റെ കണ്ണിനു ഇമ്പമായതല്ലാ .....ദൈവത്തിന്‍റെ കണ്ണില്‍ ഇമ്പമാകുന്നത്.
ദൈവം അതിനെ വളരെ ഭംഗിയായി പോറ്റി പുലര്‍ത്തുന്നു......കാക്കയെ നോക്കുവീന്‍ അത് വിതക്കുന്നില്ലാ....കൊയ്യുന്നില്ലാ....അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ലാ.....എങ്കിലും ദൈവം അതിനെ പോറ്റി പുലര്‍ത്തുന്നു....
അതുകൊണ്ട് നാമും വിചാരപ്പെടെണ്ടാ.....നമ്മേ പോറ്റിപുലര്‍ത്താന്‍ മതിയായവനായ ഒരു ദൈവം കൂടെ ഉള്ളപ്പോള്‍ നാമെന്തിനു വിചാരപ്പെടണം....വിചാരപ്പെടുന്നതിനാൽ തന്‍റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? അതുകൊണ്ട് കര്‍ത്താവില്‍ വിശ്വസിക്കുക.ആരും നിങ്ങളെ സഹായിച്ചില്ലേലും അവിടെയും നിങ്ങളെ സഹായിക്കുവാന്‍ മതിയായ ഒരു ദൈവം ഉണ്ട്. വിശ്വസിക്കുക.....
നമ്മുടെ ബൈബിളില്‍ മൂന്നു കാക്കകളെ കുറിച്ച് പറയുന്നുണ്ട്.അവ ഏതൊക്കെ എന്ന് നോക്കാം.
1. നോഹയുടെ പെട്ടകത്തില്‍ നിന്നും പറന്നു പോയ കാക്ക.Genesis 8:7
2. ഏലിയാവിനു അപ്പം കൊണ്ട് വന്ന കാക്ക.1 Kings 17:4,6
3.കണ്ണ് കുത്തിപൊട്ടിച്ച കാക്ക.Proverbs 30:17
അവസാന നാളില്‍ ഈ കാക്ക തന്‍റെ പഴയ സൌന്ദര്യം വീണ്ടെടുത്ത് മനോഹരമായി പാടുവാന്‍ തുടങ്ങും.
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment