ആരാണ് ക്രിസ്ത്യാനി ?
ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ആണ് ക്രിസ്ത്യാനി.
എന്നാല്‍, ക്രിസ്ത്യാനി എന്ന വാക്ക് ഒരു പ്രത്യേക മത വിഭാഗത്തില്‍പെട്ട ആള്‍ എന്ന അര്ത്ഥം വരുമാറ് കാര്യങ്ങള്‍ മാറിപ്പോയി. ക്രിസ്തുവിന്‍റെ ആദ്യകാല ശിഷ്യന്മാെരെപ്പോലെ വീണ്ടും ജനനം പ്രാപിക്കാതെ ഒരു മതത്തിന്‍റെ കര്‍മ്മകൂദാശകള്‍ സ്വീകരിച്ച് ആന്തരീകമായി ഒരു വ്യത്യാസവും സംഭവിക്കാതെ വെറും പേരു കൊണ്ടു മാത്രം അങ്ങനെയുള്ളവര്‍ ക്രിസ്ത്യാനികളായി. പള്ളിയില്‍ പതിവായി പോകുന്നതുകൊണ്ടോ,ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ടോ, ആര്‍ക്കും ഒരു ദോഷവും ചെയ്യാതെ ഒരു നല്ല വ്യക്തിയായി ജീവിച്ചതു കൊണ്ടോ ഒരുവന്‍ ക്രിസ്ത്യാനി ആകുന്നില്ല.
നാം ചെയ്യുന്ന പുണ്യ പ്രവര്‍ത്തികള്‍ കൊണ്ട് നാം ദൈവ സന്നിധിയില്‍ സ്വീകാര്യമുള്ളവരായിത്തീരുന ്നില്ല
എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. തീത്തോ.3:5 ല്‍ നാം ഇങ്ങനെ വായിക്കുന്നു.
"അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവര്‍ത്തിതകളാലല്ല, തന്‍റെ
കാരുണ്യപ്രകാരമത്രേ രക്ഷിച്ചത്". ക്രിസ്തുവില്‍ തന്‍റെ വിശ്വാസവും
ആശ്രയവും അര്‍പ്പിച്ച് ദൈവത്തില്‍ നിന്ന് ജനിച്ചവനാണ് ഒരു ക്രിസ്ത്യാനി
(യോഹ.3:3, 7; 1പത്രോ. 1:23). "ക്രിപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍
രക്ഷിക്കപ്പെട്ടത്; അതും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്‍റെ ദാനമത്രേ
ആകുന്നു" എന്ന് എഫേ.2:8 പറയുന്നു. തന്‍റെ പാപവഴികളെ വിട്ടു
മാനസാന്തരപ്പെട്ട് ക്രിസ്തുവില്‍ മാത്രം രക്ഷക്കായി തന്‍റെ വിശ്വാസം
അര്‍പ്പിച്ചവനാണ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി. മതത്തിന്‍റെ
കര്‍മ്മാചാരങ്ങള്‍ സ്വീകരിച്ച് സന്മാര്‍ഗ്ഗ ജീവിതം നയിക്കുന്നതു കൊണ്ട്
മത്രം ഒരാള്‍ ഒരു ക്രിസ്ത്യാനി ആയിത്തീരുകയില്ല.
ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ക്രിസ്തുവിന്‍റെ മരണ പുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച് ആശ്രയിച്ച് ക്രിസ്തുവില്‍ മാത്രം രക്ഷക്കായി ശരണം പ്രാപിച്ചവനാണ്. അവന്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിച്ചവനാണ്. അവന്‍ ഒരു ദൈവ പൈതലാണ്. ദൈവീക കുടുംബത്തിന്‍റെ അംഗമാണവന്‍. യോഹ.1:12 ഇങ്ങനെ പറയുന്നു: "അവനെ കൈക്കോണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". ദൈവം അവന് ഒരു പുതുജീവന്‍ ദാനമായി കൊടുക്കുന്നു. അതിന്‍റെ ഫലമായി അവന്‍ സ്നേഹത്തിന്‍റെ പ്രതീകമായി മാറുന്നു; ദൈവത്തെ അനുസരിക്കുന്നവനായി മാറുന്നു (1യോഹ.2:4,10).
ഒരു നാമദേയ ക്രിസ്ത്യാനി ആകാതെ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആയി തീരുവാന്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ....ആമേന്‍.... .
ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ആണ് ക്രിസ്ത്യാനി.
എന്നാല്‍, ക്രിസ്ത്യാനി എന്ന വാക്ക് ഒരു പ്രത്യേക മത വിഭാഗത്തില്‍പെട്ട ആള്‍ എന്ന അര്ത്ഥം വരുമാറ് കാര്യങ്ങള്‍ മാറിപ്പോയി. ക്രിസ്തുവിന്‍റെ ആദ്യകാല ശിഷ്യന്മാെരെപ്പോലെ വീണ്ടും ജനനം പ്രാപിക്കാതെ ഒരു മതത്തിന്‍റെ കര്‍മ്മകൂദാശകള്‍ സ്വീകരിച്ച് ആന്തരീകമായി ഒരു വ്യത്യാസവും സംഭവിക്കാതെ വെറും പേരു കൊണ്ടു മാത്രം അങ്ങനെയുള്ളവര്‍ ക്രിസ്ത്യാനികളായി. പള്ളിയില്‍ പതിവായി പോകുന്നതുകൊണ്ടോ,ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ടോ, ആര്‍ക്കും ഒരു ദോഷവും ചെയ്യാതെ ഒരു നല്ല വ്യക്തിയായി ജീവിച്ചതു കൊണ്ടോ ഒരുവന്‍ ക്രിസ്ത്യാനി ആകുന്നില്ല.
നാം ചെയ്യുന്ന പുണ്യ പ്രവര്‍ത്തികള്‍ കൊണ്ട് നാം ദൈവ സന്നിധിയില്‍ സ്വീകാര്യമുള്ളവരായിത്തീരുന
ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ക്രിസ്തുവിന്‍റെ മരണ പുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച് ആശ്രയിച്ച് ക്രിസ്തുവില്‍ മാത്രം രക്ഷക്കായി ശരണം പ്രാപിച്ചവനാണ്. അവന്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിച്ചവനാണ്. അവന്‍ ഒരു ദൈവ പൈതലാണ്. ദൈവീക കുടുംബത്തിന്‍റെ അംഗമാണവന്‍. യോഹ.1:12 ഇങ്ങനെ പറയുന്നു: "അവനെ കൈക്കോണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". ദൈവം അവന് ഒരു പുതുജീവന്‍ ദാനമായി കൊടുക്കുന്നു. അതിന്‍റെ ഫലമായി അവന്‍ സ്നേഹത്തിന്‍റെ പ്രതീകമായി മാറുന്നു; ദൈവത്തെ അനുസരിക്കുന്നവനായി മാറുന്നു (1യോഹ.2:4,10).
ഒരു നാമദേയ ക്രിസ്ത്യാനി ആകാതെ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആയി തീരുവാന്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ....ആമേന്‍....
No comments:
Post a Comment