BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, October 17, 2017


ഇതാണ് ബൈബിള് ( സത്യവേദപുസ്തകം )


ബി സി 1500 മുതല് എ ഡി 100 വരെയുള്ള 1600 വര്ഷങ്ങള് കൊണ്ട് 40 തില് പരം എഴുത്തുകാര് എഴുതിയതാണ് ബൈബിള്! അതില് രാജാക്കന്മാര് , വൈദ്യന്മാര് , ചുങ്കക്കാര് , പ്രവാചകന്മാര് , കവികള് , പ്രഭുക്കന്മാര് , പുരോഹിതന്മാര് , മുക്കുവന്മാര് , ആട്ടിടയര് , കൃഷിക്കാര് തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തില് നിന്നുള്ള പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമായ അനേകര് ഉള്പ്പെടുന്നു !!!
ബൈബിള് എബ്രായ , ഗ്രീക് , അരാമ്യ , ഭാഷകളില് പാപ്പിറസ് ചെടിയുടെ തോല് , ചര്മലിഖിതങ്ങള് , മെഴുകുപലകകള് , കല്പലക തുടങ്ങി പ്രതലങ്ങളില് ഏഷ്യ , ആഫ്രിക്ക യുറോപ് എന്നീ ഭൂഖണ്ടങ്ങളില് ഇരുന്നുകൊണ്ട്‌ എഴുതി . ദാവീദ് യുദ്ധ സമയങ്ങളില് , സോളമെന് സമാധാന വേളയില് , ലൂക്കോസ് കപ്പല് യാത്രാവേളയില് , പൌലോസ് ജയിലില് കിടക്കുമ്പോള് , മോശ വനാന്തരങ്ങളിലും , മരുഭൂമിയിലും - യോഹന്നാന് പത്മൊസ് ദ്വീപില് വെച്ചെഴുതി . അങ്ങനെ ബൈബിളിലെ അവസാന എഴുത്തുകാരനായ യോഹന്നാന് ജനിക്കുന്നതിനു 1450 വര്ഷം മുന്പ് ആദ്യ എഴുത്തുകാരനായ മോശ ജനിച്ചു . ഇതിനിടയില് 60 -ഓളം തലമുറകള ജീവിച്ചിരുന്നു .കാലം, ഭാഷ, , തൊഴില സംസ്കാരം , സ്ഥലം ഇവ വളരെ വിഭിന്നമായിരുന്നു . എങ്കിലും ബൈബിളില് യാതൊരു പൊരുത്തക്കേടും ഇല്ലാതെ തുടക്കം മുതല് ഒടുക്കം വരെ ആശയ വൈരുദ്ധ്യം ഒട്ടും ഇല്ലാതെ, പരസ്പരം കൃത്യമായി ഒറ്റ ആത്മാവില്‌ യോജിച്ചു കിടക്കുന്നു !!!!
ബി സി 2 - ആം നൂറ്റാണ്ടിലെ സിറിയന് രാജാവ് അന്ത്യോക്യോസ് എപ്പിപ്പാനസ് , എ ഡി 4 - ആം നൂറ്റാണ്ടിലെ റോമന് ചക്രവര്ത്തി ഡയോക് ലഷൻ 14 -ആം നൂറ്റാണ്ടിലെ റോബര്ട്ട് ഇങ്ങര്സോൾ എന്ന നാസ്ഥികര് ഒക്കെ പരമാവധി ശ്രമിച്ചു ബൈബിള് നശിപ്പക്കുവാന് . അവരെല്ലാം മരിച്ചു മണ്ണ്മ്റഞ്ഞു എങ്കിലും ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയില് അജയ്യമായി നിലകൊള്ളുന്നു!!!
നെപ്പോളിയന് ബോണോപ്പാട്ട് പറഞ്ഞു: " വേദപുസ്തകം കേവലം ഒരു പുസ്തകമല്ല . പ്രവര്ത്തന ക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു . അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു ശക്തിയെയും അത് കീഴടക്കകളയും" .
18 -ആം നൂറ്റാണ്ടില് തോമസ്‌ സ്പെയിന് എന്നൊരു നിരിശ്വരവാദി ബൈബിളിനെതിരെ എ ജു ഓഫ് ദി റിസര് എന്നാ പുസ്തകം എഴുതി. അവസാനം മദ്യപാനിയായി മരിച്ച അയാള്, ഒടുവില് ഇങ്ങനെ പറഞ്ഞു: "എന്റെ പുസ്തകത്തിന്റെ കോപ്പികള് മുഴുവന് ചുട്ടുകളയണം . പിശാചിന് പൂര്ണമായി അവകാശപെടാവുന്നതാണ് ആ പുസ്തകം . അത് ആരും ഇത് വായിക്കരുത്".!!!
100 - വര്ഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയില് എന്ന് വോള്ടയര് പറഞ്ഞു . 12 വര്ഷം കഴിഞ്ഞപ്പോള് താന് ജനിക്കാതിരുന്നാല് കൊള്ളാമായിരുന്നു . "യേശുവേ.. ദൈവമേ.. ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു കൊണ്ട് മരിച്ചു!! . അദ്ദേഹത്തിന്റെ പ്രസ്‌ ജനീവ ബൈബിള് സൊസൈറ്റി വിലക്ക് വാങ്ങി !!. നോഹയുടെ പെട്ടകം മഹാ പ്രളയത്തിലും തകരാതിരുന്നത് പോലെ, ചാര കൂമ്പാരങ്ങള്ക്ക് മുകളിലൂടെ ബൈബിള് ഇന്നും, ഈ ഭൂമിയില് കാലാന്തരങ്ങളിലൂടെയുള്ള അതിന്റെ യാത്ര ദൈവാത്മാവില് വിജയകരമായി തുടരുന്നു!!! .
നരഭോജികളായ ആഫ്രിക്കന് മനുഷ്യരെ മനുഷ്യസ്നേഹികളാക്കിയതും ..ആക്രമികളെയും ക്രൂരന്മാരെയും - സമ ശിഷ്ടങ്ങളെ അകമഴിഞ്ഞ് ദൈവ സ്നേഹത്തില് സ്നേഹിക്കുന്നവരാക്കിയതും , ആലംബഹീനര്ക്ക് ആതുര സേവനം ചെയ്യുവാനുമുള്ള ദൈവിക പ്രേരണയും , ബൈബിള് വചനങ്ങള് പകര്ന്നു കൊടുത്തു !!! . എണ്ണിയാല് ഒടുങ്ങാത്ത ലക്ഷോപ ലക്ഷം ജനങ്ങള്ക്ക്‌ നന്മയിലേയ്ക്കും, നിത്യജീവനിലേയ്ക്കും, യഥാര്ഥ ദൈവഭക്തിയിലേയ്ക്കുമുള്ള നിര്മലമായ ദൈവിക പ്രജോതനം, പരിശുദ്ധ ആത്മവിലൂടെ പകര്ന്നുകൊണ്ടിരിക്കുന്നതും ബൈബിളിലെ ദൈവ വചനങ്ങള് തന്നെ!!
റ്റാ -ബിബ്ലിയ എന്ന് ബഹുവചന ഗ്രീക്കുപദത്തില് നിന്നാണ് - "ബൈബിള്" എന്ന വാക്ക് ഉണ്ടായത്! ബൈബിള് 66 ചെറു പുസ്തകങ്ങള് ചേരുന്നതാണ്, പഴയനിയമം - 39 പുതിയ നിയമം - 27.
ബൈബിളിലെ പുസ്ഥകങ്ങളോട് സാമ്മ്യമുള്ള പല പുരാതനപുസ്തകങ്ങളും കണ്ടുകിട്ടിയിട്ടുണ്ടെങ്കിലും , അവയിലെ ചില വാചകങ്ങള്, ബൈബിളിലെ പുസ്ഥകങ്ങളെ ഒന്നാക്കുന്ന പരിശുദ്ധ ആത്മാവിന്റെ പ്രബോധനങ്ങള്ക്ക് നേരെ വിപരീധമായതിനാല്, അവയെ 66 പുസ്ഥകങ്ങളുള്ള സത്യവേദപുസ്ഥകത്തോട് കൂടെ ചേര്ക്കപെട്ടിട്ടില്ല !!
പഴയ നിയമത്തില് ദൈവം പറഞ്ഞു : ഞാന് യഹൂദ ഗൃഹത്തോടും പുതിയ ഒരു നിയമം (ഉടമ്പടി )ചെയ്യുന്ന കാലം വരും. അന്ത്യ അത്താഴ സമയത്ത് യേശു അത് തന്റെ ഓര്മ്മയ്ക്കായി സ്ഥാപിച്ചു . ഈ "പാനപാത്രം" (രക്തം ചിന്തിയുള്ള കുരിശുമരണം. മത്തായി 26 : 39 ) എന്റെ പുതിയ നിയമ ഉടമ്പടിയാകുന്നുയാകുന്നു.
(യിരെമ്യാവു 31 : 31 , 1 കൊരിന്ത്യർ 11 :25 , എബ്രായെർ 9 : 1- 5 )
എ ഡി - 1263 ന്നില് കര്ദിനാള് കേറോ ആണ് ബൈബിള് അദ്ധ്യായം തിരിച്ചത് എ ഡി 1551 ന്നില് റോബോര്ട്ട് സ്റ്റീഫെന് ഓരോ അദ്ധ്യായത്തെയും വാക്യങ്ങളാക്കി തിരിച്ചു..
66 പുസ്തകങ്ങളില് 1189 - അദ്ധ്യായങ്ങളും 31 ,173 വാക്യങ്ങളുമുണ്ട് ബൈബിളില് !!
ബൈബിളിലെ മദ്ധ്യവാക്യം (സങ്കീര്ത്തനം 118 : 8.)ബൈബിളിന്റെ ആകെയുള്ള അന്തസത്തയാണ് ഈ വാക്യം "മനുഷ്യനില് ആശ്രയിക്കുന്നതിനേക്കാള് യഹോവയില് ആശ്രയിക്കുന്നത് നല്ലത്"!!
ബൈബിളിലെ തിരുവെഴുത്തുകള് ഒന്നും മനുഷ്യരുടെ സ്വയമായ പ്രജോതനത്താല് ഉളവായതല്ല!! . അതിലെ പ്രവചനം ഒന്നും മനുഷ്യന്റെ ഇഷ്ടത്താല് വന്നതുമല്ല !! . അവ ദൈവ കല്പനയാല് മനുഷ്യര് പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചവയാണ് " (2 പത്രോസ് 1: 20 , 21 )

No comments:

Post a Comment