BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, October 17, 2017

എന്‍റെ ദൈവം വേദപുസ്തകത്തിലൂടെ....

=D ഉല്പത്തിയില്‍ അവന്‍ ജീവശ്വാസം ആകുന്നു.....

=D പുറപ്പാടില്‍ അവന്‍ ബലിഅര്‍പ്പിക്കുവാനുള്ള യാഗവസ്തു ആകുന്നു

=D ലേവ്യയില്‍ അവന്‍ പ്രദാന പുരോഹിതന്‍ ആകുന്നു....

=D സംഖ്യയില്‍ അവന്‍ രാത്രിയില്‍ ജ്വലിക്കുന്ന തീ ആകുന്നു....

=D ആവര്‍ത്തനത്തില്‍ അവന്‍ മോശയുടെ ശബ്ദം ആകുന്നു....

=D യോശുവായില്‍ അവന്‍ രക്ഷയുടെ തിരഞ്ഞെടുപ്പാകുന്നു....

=D ന്യായാധിപന്‍മാരില്‍ അവന്‍ നീയമം നല്‍കുന്നവന്‍ ആകുന്നു....

=D രൂത്തില്‍ അവന്‍ ബന്ധങ്ങളുടെ വിമോചകന്‍ ആകുന്നു....

=D 1&2 ശമുവേലില്‍ അവന്‍ നമ്മുടെ വിശ്വസ്തനായ പ്രവാചകന്‍ ആകുന്നു....

=D രാജാക്കന്‍മാരിലും ദിനവൃത്താന്തത്തിലും അവന്‍ പരമാധികാരി ആകുന്നു...

=D എസ്രായില്‍ അവന്‍ വിശ്വസ്തനും സത്യസന്ദനും ആകുന്നു.

=D നെഹമ്യാവില്‍ അവന്‍ ഉടഞ്ഞ മതിലുകളെയും ജീവിതത്തെയും പുനര്‍നിര്‍മ്മിക്കുന്നവന്‍ ആകുന്നു....

=D എസ്ഥേര്‍ - ല്‍ അവന്‍ മോര്‍ദ്ധക്കായിയുടെ ചങ്കുറപ്പാകുന്നു...

=D ഇയ്യോബ് ല്‍ അവന്‍ സമയത്തിനു അതീതം ആയ വീണ്ടെടുപ്പുകാരന്‍ ആകുന്നു....

=D സങ്കീര്‍ത്തനങ്ങളില്‍ അവന്‍ നമ്മുടെ പ്രഭാത ഗീതം ആകുന്നു....

=D സദൃശ്യവാഖ്യങ്ങളില്‍ അവന്‍ ജ്ഞാനത്തിന്‍റെ പ്രഖ്യാപനം ആകുന്നു....

=D സഭാപ്രസംഗിയില്‍ അവന്‍ സമയവും കാലവും ആകുന്നു....

=D ഉത്തമഗീതത്തില്‍ അവന്‍ കമിതാക്കളുടെ സ്വപ്നം ആകുന്നു.....

=D യെശയ്യാവില്‍ അവന്‍ സമാധാനത്തിന്‍റെ പ്രഭു ആകുന്നു.....

=D യിരമ്യാവില്‍ അവന്‍ വിതുമ്പുന്ന പ്രവാചകന്‍ ആകുന്നു....

=D വിലാപങ്ങളില്‍ അവന്‍ യിസ്രായേലിന്‍റെ നിലവിളി ആകുന്നു

=D യെഹെസ്ക്കേലില്‍ അവന്‍ പാപത്തില്‍ നിന്നുള്ള വിളി ആകുന്നു....

=D ദാനിയെലില്‍ അവന്‍ തീയില്‍പെട്ട അപരിചിതന്‍ ആകുന്നു....

=D ഹോശേയയില്‍ അവന്‍ എന്നേക്കും വിശ്വസ്തന്‍ ആകുന്നു....

=D യോവേലില്‍ അവന്‍ ആത്മാവിന്‍റെ ശക്തി ആകുന്നു....

=D ആമോസില്‍ അവന്‍ നമ്മളെ വഹിക്കുന്ന കരം ആകുന്നു....

=D ഓബദ്യാവില്‍ അവന്‍ നമ്മുടെ നാഥനും രക്ഷകനും ആകുന്നു....

=D യോനായില്‍ അവന്‍ മഹാനായ ശുശ്രൂഷകന്‍ ആകുന്നു.....

=D മീഖായില്‍ അവന്‍ സമാധാനത്തിന്‍റെ വാഗ്ദത്തം ആകുന്നു.....

=D നഹൂം -ല്‍ അവന്‍ നമ്മുടെ ശക്തിയും പരിചയും ആകുന്നു....

=D ഹബകൂക്കിലും സെഫന്യാവിലും ഉണര്‍വ്വിന്‍റെ യാചകന്‍ ആകുന്നു....

=D ഹഗ്ഗായില്‍ നഷ്ടപെട്ട പ്രതാപത്തിന്‍റെ വീണ്ടെടുപ്പുകാരന്‍ ആകുന്നു...

=D സെക്കര്യാവില്‍ അവന്‍ സ്നേഹധാര ആകുന്നു....

=D മലാഖിയില്‍ അവന്‍ നീതിയുടെ പുത്രനും തന്‍റെ ചിറകിന്മേല്‍ സൌഖ്യത്തെ വഹിക്കുന്നവനും ആകുന്നു....

=D മത്തായി , മര്‍ക്കൊസ്, ലൂക്കോസ്, യോഹന്നാനില്‍ അവന്‍ ദൈവവും മനുഷ്യനും മിശിഹായും ആകുന്നു....

=D അപ്പോസ്തലപ്രവൃത്തിയില്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഗ്നി ആകുന്നു...

=D റോമറില്‍ അവന്‍ ദൈവത്തിന്‍റെ കൃപ ആയിരുന്നു....

=D കൊരിന്ത്യരില്‍ അവന്‍ സ്നേഹത്തിന്‍റെ ശക്തി ആകുന്നു....

=D ഗലാത്യരില്‍ അവന്‍ പാപത്തിന്‍റെ ശാപത്തില്‍ നിന്നും ഉള്ള സ്വാതന്ത്രിയം ആകുന്നു....

=D എഫേസ്യരില്‍ അവന്‍ മഹത്വത്തിന്‍റെ കലവറ ആകുന്നു.....

=D ഫിലിപ്പയറില്‍ അവന്‍ ദാസന്‍റെ ഹൃദയം ആകുന്നു....

=D കൊലോസ്യരില്‍ അവന്‍ ത്രീത്വത്തില്‍ പ്രമുഖന്‍ ആകുന്നു.....

=D തെസ്സലോനിഖ്യരില്‍ അവന്‍ വരാനിരിക്കുന്ന രാജാവ് ആകുന്നു...

=D തിമോത്തി , തീത്തോസ്, ഫിലോമോനില്‍ അവന്‍ നമ്മുടെ മധ്യസ്ഥനും വിശ്വസ്തനായ ഇടയും ആകുന്നു....

=Dഎബ്രായരില്‍ അവന്‍ നിത്യമായ ഉടമ്പടി ആകുന്നു....

=D യാക്കോബില്‍ അവന്‍ സൌഖ്യദായകന്‍ ആകുന്നു....

=D 1 & 2 പത്രോസ്സില്‍ അവന്‍ നല്ല ഇടയന്‍ ആകുന്നു....

=D 1,2&3 യോഹന്നാനിലും യൂദയിലും അവന്‍ തന്‍റെ മണവാട്ടിയെ ചേര്‍ക്കാന്‍ വരുന്ന മണവാളന്‍ ആകുന്നു....

=D വെളിപ്പാടില്‍ അവന്‍ രാജാധി രാജന്‍, ദേവാധിദേവന്‍, സര്‍വ്വശക്തന്‍, ശ്രേഷ്ഠനായ ഭരണാധികാരി, നീതിമാനായ ഭരണാധികാരി, മനുഷ്യപുത്രന്‍ , നമ്മുടെ ദൈവവും നമ്മുടെ രക്ഷകനും , ആല്‍ഫയും ഒമേഘയുംആകുന്നു.

ഇതാണ് നമ്മുടെടെ കര്‍ത്താവായ യേശു ക്രിസ്തു.

ഇനി സമയം ഒട്ടുമില്ലാ....അവനെ സ്വീകരിക്കൂ.....അവന്‍റെ നിത്യമായ രാജ്യത്തിലേക്ക് കടക്കുവാന്‍ ഒരുങ്ങുക.....

സ്നേഹത്തോടെ
സുമാസജി.

No comments:

Post a Comment