ഞാൻ
മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു;
മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോൽ എന്‍റെ കൈവശമുണ്ടു.
Revelation1:18.
സഹോദരങ്ങളെ....ലോകമെമ്പാടും
ക്രിസ്തുവിന്‍റെ തിരുപിറവി ആഘോഷിക്കുമ്പോള്‍ നമ്മുടെ അരുമനാഥന്‍
എന്നേക്കുമായി ജീവിക്കുന്നു...അവന്‍ സകലത്തിന്‍റെ മേലും അധികാരം ഉള്ളവനായി
പിതാവിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്ന കാര്യം നമ്മള്‍ മറന്നു പോകരുത്.
മരണത്തെ ജയിച്ചു പുനരുദ്ധാനത്തിന്‍റെ ശക്തിയില്‍ ഉയര്‍ത്തെഴുന്നേറ്റ അരുമനാഥന്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപെട്ട് പറഞ്ഞത് .... “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.'' (Mathew28:18-20)
ഇതിനു മുന്‍പ് ഇത്ര അധികാരത്തോടെ ആരും സംസാരിചിട്ടില്ലാ.കാരണം യേശുവിനു സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെ മേലും അധികാരം ഉണ്ടായിരുന്നു. പിതാവ് തന്‍റെ സകല അധികാരവും ജയിച്ചു വന്ന തന്‍റെ പുത്രനെ ഏല്‍പ്പിച്ചു .പുത്രന്‍ ആ അധികാരം തന്‍റെ ശിഷ്യന്‍മാരിലൂടെ നമ്മളെ ഏല്‍പ്പിച്ചിരിക്കുന്നു... ലോകത്തിന്‍റെ അറ്റത്തോളം ദൈവരാജ്യത്തിന്‍റെ ഈ സദ് വാര്‍ത്ത സകല മനുഷ്യരാശിയെയും തന്‍റെ രക്ഷാകര പദ്ധതി എന്തെന്ന് അറിയിക്കുക.
ഈ ഉത്തരവാദിത്വം ഏറ്റെടുത്തു നമ്മള്‍ നീതിയുടെയും സത്യത്തിന്‍റെയും പാപമോചനത്തിന്‍റെയും ന്യായവിധിയുടെയും സത്യങ്ങള്‍ മറ്റുള്ളവരെ അറിയിച്ചു നമ്മളില്‍ തന്നിരിക്കുന്ന മഹത്വം ഏറിയ ഈ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുക.
നമ്മുക്ക് ലഭിചിരിക്കുന്ന ഈ പ്രകാശം.... ഈ ക്രിസ്തുമസ് ദിനത്തില്‍ സകല ജനവും ആഹ്ലാദത്തിലും സൌഹൃദത്തിലും ആയിരിക്കുമ്പോള്‍ ഈ മനോഹര നിമിഷത്തെ പ്രയോജനപ്പെടുത്തി നമ്മുക്ക് ഈ സന്ദേശം അവരില്‍ എത്തിക്കാം. അവര്‍ നമ്മളിലേക്ക് വരുവാന്‍ നോക്കി ഇരിക്കാതെ നമ്മള്‍ അങ്ങോട്ട് ചെന്ന് ഈ നിത്യരക്ഷയുടെ സന്തോഷം അവരെ അറിയിക്കുക.
ഇന്ന് ക്രിസ്തുമസ് കൊണ്ടാടുന്ന അനേകര്‍ക്ക് യേശുവിന്‍റെ ജനനത്തിന്‍റെയും മരണത്തിന്‍റെയും അത്ഭുതം എന്തെന്ന് അറിഞ്ഞുകൂടാ.അവര്‍ക്ക് ഇതൊരു കഥ മാത്രം ആണ്. പക്ഷെ യേശുവിന്‍റെ ജനനം ഒരു കഥ മാത്രമല്ലാ എന്ന് നാം തിരിച്ചു അറിയണം.
യേശു എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ്.... അധികാരത്തോടെ വിളിച്ചു പറഞ്ഞ തന്‍റെ ഏക ജാതനായ പുത്രന്‍ ആണ്. അവന്‍ സകല അധികാരമുള്ളവന്‍. ജീവന്‍റെമേലും മരണത്തിന്‍റെമേലും സ്വര്‍ഗ്ഗത്തിന്‍റെമേലും ഭൂമിയുടെമേലും എന്തിനു പറയുന്നു നമ്മുടെ ഓരോരുത്തരുടെ മേലും അധികാരം ഉള്ളവന്‍. അവന്‍ എന്നേക്കും ജീവിക്കുന്നു. ഈ സന്തോഷം നമ്മുക്ക് ലോകത്തോട് വിളിച്ചു പറയാം. ഇതു തന്നെയാണ് നമ്മുടെ ക്രിസ്തുമസ്. എല്ലാവരുടെയും ഹൃദയത്തില്‍ ഈ ജീവിക്കുന്ന യേശുക്രിസ്തു ശിശുവായല്ലാ രാജാവായി വാഴട്ടെ.... ആമേന്‍ .
സ്നേഹത്തോടെ
സുമാ സജി

No comments:
Post a Comment