'' ദൈവം തന്‍റെ മക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത് പ്രശ്നങ്ങളെ
വിശ്വസ്ഥതയോടെ നേരിടുന്നവന് ഇരട്ടി പ്രതിഫലം.''
പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നേ പ്രസ്താവിക്കുന്നു. Zechariah9:12
ഞാന്‍ വളരെ ഉത്സാഹത്തോടെ നിങ്ങളെ പ്രബോധിപ്പിക്കുന്നു....നിങ ്ങളുടെമേല് ആരെങ്കിലും കുറ്റങ്ങള്‍ ആരോപിക്കുമ്പോഴും പരിഹസിക്കുമ്പോഴും നിങ്ങള്‍ സന്തോഷിപ്പീന്‍
വിലാപത്തെ നൃത്തം ആക്കുന്നവന്‍ നമ്മുടെ കൂടെ ഉണ്ട്. ദൈവം തന്നെ
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മളെ ലജ്ജാകരമായ അവസ്ഥയില്‍ നിന്നും
രക്ഷിക്കുവാന്‍ ഇറങ്ങി വരുമെന്ന് വചനം പറയുന്നു....എന്തൊക്കെ പ്രശ്നങ്ങള്‍
ആയാലും അതൊക്കെ നമ്മുടെ നന്മക്കായി കൂടി വ്യാപാരിക്കും Romans8:28.
പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന മക്കള്‍ക്ക് വേണ്ടി ഇരട്ടി പ്രതിഫലം
ഒരുക്കി വെച്ചിരിക്കുന്ന ഒരു ദൈവം ആണ് നമ്മുക്കുള്ളത്.
പ്രീയപെട്ടവരെ ....ഒരു പക്ഷെ നിങ്ങളുടെ ഭര്‍ത്താവോ ഭാര്യയോ വേര്‍പെട്ടു പോയേക്കാം അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോ മക്കളോ നിങ്ങളെ വിട്ടു പോയേക്കാം ....അവിടെയും നിങ്ങളെ ദൈവം ഇരട്ടി ആയി അനുഗ്രഹിക്കുന്നതായി കാണാം. നിങ്ങളുടെ നഷ്ടങ്ങളെ നിങ്ങള്‍ ചിന്തിക്കുന്നതിലും വളരെ ഉയരത്തില്‍ മേല്ത്തരമായ അനുഗ്രഹത്താല്‍ നിറക്കുന്ന ഒരു നിത്യപിതാവ് നമ്മുക്കുണ്ട്.ഇയ്യോബിനു തന്‍റെ സകലവും നഷ്ടപെട്ടപ്പോള്‍ ഇയ്യോബിന്‍റെ ഭാര്യ ദൈവത്തെ ശപിക്കുവാനും മരിക്കുവാനും ആവശ്യപെട്ടു. പക്ഷെ ഇയ്യോബ് ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ച് ദൈവത്തില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചു . ദൈവം അവനു നഷ്ടപെട്ടതെല്ലാം ഇരട്ടിയായി നല്‍കി.Job42:10
ദാവീദിന് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ ദാവീദ് കരയാതെ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തികൊണ്ടേ ഇരുന്നു...ദാവീദ് ദൈവത്തിന്‍റെ കൃപയിലും കരുണയിലും ആശ്രയിച്ചു.ദൈവം മരിച്ച കുഞ്ഞിനു പകരം വേറൊരു കുഞ്ഞിനെ നല്‍കി ... അതായിരുന്നു ശലോമോന്‍. ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനും സമ്പന്നനും ആയ രാജാവായി തീര്‍ന്നു ഈ ശലോമോന്‍ .
ഇന്നും ദൈവം തന്‍റെ മക്കള്‍ക്ക് ഇരട്ടിപ്രതിഫലം നല്‍കുവാന്‍ ഒരുങ്ങി ഇരിക്കുന്നു....ഇതു ദൈവത്തിന്‍റെ വാഗ്ദത്തം ആണ്. അവന്‍ പറഞ്ഞത്പോലെ പ്രവര്‍ത്തിക്കും . ദൈവം വാക്ക് മാറ്റുകയില്ലാ.... അതിനാല്‍ തന്നെ നമ്മള്‍ പ്രത്യാശ ഉള്ളവര്‍ ആയിരിക്കുവീന്‍ .... കഷ്ടതയുടെയും പ്രതികൂലത്തിന്‍റെയും മുന്‍പില്‍ തളര്‍ന്നു പോകരുത് . കഴിഞ്ഞ കാലങ്ങളില്‍ പ്രതികൂലത്തിന്‍റെ നടുവിലൂടെ നടന്നുപോയ നമ്മുടെ പിതാക്കന്മാരെ ഇരട്ടി ആയി അനുഗ്രഹിച്ച ദൈവം നമ്മെയും നിശ്ചയമായും അനുഗ്രഹിക്കും.
വിപരീതമായ സാഹചര്യത്തില്‍ ഒരു സാധ്യതയും ഇല്ലാ എന്ന് തോന്നുന്ന അവസ്ഥയിലും നമ്മുടെ ആത്മവിശ്വാസം കൈവെടിയരുത് . കാരണം നമ്മുടെ ദൈവം അസാധ്യത്തെ സാധ്യമാക്കുന്നവന്‍ ആണ്.അവനു അസാധ്യമായി ഒന്നും ഇല്ലല്ലോ.....അവനില്‍ നിന്നും ഇരട്ടി പ്രതിഫലം പ്രതീക്ഷിക്കുക.
സ്നേഹത്തോടെ
സുമാസജി
പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നേ പ്രസ്താവിക്കുന്നു. Zechariah9:12
ഞാന്‍ വളരെ ഉത്സാഹത്തോടെ നിങ്ങളെ പ്രബോധിപ്പിക്കുന്നു....നിങ
പ്രീയപെട്ടവരെ ....ഒരു പക്ഷെ നിങ്ങളുടെ ഭര്‍ത്താവോ ഭാര്യയോ വേര്‍പെട്ടു പോയേക്കാം അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോ മക്കളോ നിങ്ങളെ വിട്ടു പോയേക്കാം ....അവിടെയും നിങ്ങളെ ദൈവം ഇരട്ടി ആയി അനുഗ്രഹിക്കുന്നതായി കാണാം. നിങ്ങളുടെ നഷ്ടങ്ങളെ നിങ്ങള്‍ ചിന്തിക്കുന്നതിലും വളരെ ഉയരത്തില്‍ മേല്ത്തരമായ അനുഗ്രഹത്താല്‍ നിറക്കുന്ന ഒരു നിത്യപിതാവ് നമ്മുക്കുണ്ട്.ഇയ്യോബിനു തന്‍റെ സകലവും നഷ്ടപെട്ടപ്പോള്‍ ഇയ്യോബിന്‍റെ ഭാര്യ ദൈവത്തെ ശപിക്കുവാനും മരിക്കുവാനും ആവശ്യപെട്ടു. പക്ഷെ ഇയ്യോബ് ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ച് ദൈവത്തില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചു . ദൈവം അവനു നഷ്ടപെട്ടതെല്ലാം ഇരട്ടിയായി നല്‍കി.Job42:10
ദാവീദിന് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ ദാവീദ് കരയാതെ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തികൊണ്ടേ ഇരുന്നു...ദാവീദ് ദൈവത്തിന്‍റെ കൃപയിലും കരുണയിലും ആശ്രയിച്ചു.ദൈവം മരിച്ച കുഞ്ഞിനു പകരം വേറൊരു കുഞ്ഞിനെ നല്‍കി ... അതായിരുന്നു ശലോമോന്‍. ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനും സമ്പന്നനും ആയ രാജാവായി തീര്‍ന്നു ഈ ശലോമോന്‍ .
ഇന്നും ദൈവം തന്‍റെ മക്കള്‍ക്ക് ഇരട്ടിപ്രതിഫലം നല്‍കുവാന്‍ ഒരുങ്ങി ഇരിക്കുന്നു....ഇതു ദൈവത്തിന്‍റെ വാഗ്ദത്തം ആണ്. അവന്‍ പറഞ്ഞത്പോലെ പ്രവര്‍ത്തിക്കും . ദൈവം വാക്ക് മാറ്റുകയില്ലാ.... അതിനാല്‍ തന്നെ നമ്മള്‍ പ്രത്യാശ ഉള്ളവര്‍ ആയിരിക്കുവീന്‍ .... കഷ്ടതയുടെയും പ്രതികൂലത്തിന്‍റെയും മുന്‍പില്‍ തളര്‍ന്നു പോകരുത് . കഴിഞ്ഞ കാലങ്ങളില്‍ പ്രതികൂലത്തിന്‍റെ നടുവിലൂടെ നടന്നുപോയ നമ്മുടെ പിതാക്കന്മാരെ ഇരട്ടി ആയി അനുഗ്രഹിച്ച ദൈവം നമ്മെയും നിശ്ചയമായും അനുഗ്രഹിക്കും.
വിപരീതമായ സാഹചര്യത്തില്‍ ഒരു സാധ്യതയും ഇല്ലാ എന്ന് തോന്നുന്ന അവസ്ഥയിലും നമ്മുടെ ആത്മവിശ്വാസം കൈവെടിയരുത് . കാരണം നമ്മുടെ ദൈവം അസാധ്യത്തെ സാധ്യമാക്കുന്നവന്‍ ആണ്.അവനു അസാധ്യമായി ഒന്നും ഇല്ലല്ലോ.....അവനില്‍ നിന്നും ഇരട്ടി പ്രതിഫലം പ്രതീക്ഷിക്കുക.
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment