പാപത്തിന്‍റെ ശമ്പളം മരണമത്രേ.
യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.Genesis 2:16 & 17
പ്രീയ ദൈവമക്കളെ ഉല്പത്തി 3 ല്‍ നമ്മള്‍ കാണുന്നു....സര്‍പ്പം ഹവ്വയെ ചതിച്ചു . ദൈവം നിഷേദിച്ച മരത്തില്‍ നിന്നുള്ള ഫലം അവളെക്കൊണ്ട് തീറ്റിപ്പിച്ചു ദൈവത്തിന്‍റെ കല്പന തെറ്റിച്ചു അവര്‍ മരണത്തെ ക്ഷണിച്ചു വരുത്തി.
ഇവിടെ പറഞ്ഞിരിക്കുന്ന മരണം എന്നത് ആത്മീക മരണത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. അല്ലാതെ കഴിച്ച ഉടനെ ഭൌതീക മരണം നടന്നതായി പറയുന്നില്ലാ.
ആത്മീക മരണം ജഡീക മരണത്തെക്കാളും നീചമാണ് കാരണം അത് പൂര്‍ണ്ണമായും ദൈവത്തില്‍ നിന്നും നമ്മളെ അകറ്റുന്നു....
ആദം പാപം ചെയിത നിമിഷം മുതല്‍ ദൈവവും മനുഷ്യനും തമ്മില്‍ ഇതേ അവസ്ഥ ആയിരുന്നു....
പാപത്തിന്‍റെ ശിക്ഷ ആയ മരണം മനുഷ്യന്‍റെ ജീവിതത്തില്‍ മേല്‍ക്കൈ നേടി അവനെ ഭരിച്ചുകൊണ്ടിരുന്നു.അതുകൊണ ്ടു
ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും
പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. Romans 5:12.
പക്ഷെ ദൈവത്തിനു മനുഷ്യനോടുള്ള അഗാതമായ സ്നേഹം അവന്‍റെ രക്ഷക്കായി പദ്ധതികള്‍ ഒരുക്കി.
മനുഷ്യന്‍റെ പാപ പരിഹാരത്തിനായി മൃഗങ്ങളെ ബലി അര്‍പ്പിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടു. യിസ്രായേല്‍ മക്കളോടുള്ള ദൈവത്തിന്‍റെ കല്‍പ്പന ആയിരുന്നു....പാപ മോചനത്തിന് രക്തം ചീന്തണം എന്നത്. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. Hebrews 9 : 22
എന്നാല്‍ വചനം നമ്മോടു ഇങ്ങനെ പറയുന്നു....മൃഗങ്ങളുടെ ബലി മുഖാന്തിരം മനുഷ്യന് പൂര്‍ണ്ണമായി ഒരു പാപമോചനം ല്ഭിക്കുന്നില്ലാ. അത് താല്‍ക്കാലികം ആയ ഒരു പരിഹാരം മാത്രമേ ആകുന്നുള്ളൂ.അതായത് Hebrews10:4 ല്‍ പറയുന്നു ....കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. അതിനാല്‍ ദൈവം തന്‍റെ മക്കളുടെ പൂര്‍ണ്ണ വീണ്ടെടുപ്പിനായി ഒരു പദ്ധതി തയ്യാറാക്കി ആ പദ്ധതി ആയിരുന്നു...തന്‍റെ ഏക ജാതനായ യേശു ക്രിസ്തുവിനെ നമ്മുടെ പാപപരിഹാരത്തിനായി ദൈവം സമര്‍പ്പിച്ചത്.
യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെ ദൈവം സകലമാനവരാശിയുടെയും പാപം അവന്‍റെമേല്‍ ഇട്ട് അവന്‍റെ രക്തം കൊണ്ട് എന്നേക്കുമായി മനുഷ്യകുലത്തിന്‍റെ സകലപാപങ്ങളും കഴുകി ക്കളഞ്ഞു.അങ്ങനെ പാപത്തിന്‍റെ വിലയായി തന്‍റെ ഏക ജാതന്‍റെ ജീവനെ നല്‍കി മനുഷ്യ രാശിയെ നിത്യമായ മരണത്തില്‍ നിന്നും രക്ഷിച്ചു.
അതായത് ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചുHebrews 9 :12
അങ്ങനെ യേശുക്രിസ്തുവിന്‍റെ ക്രൂശീകരണത്തിലൂടെ ദൈവം പാപത്തിന്‍റെയും, മരണത്തിന്‍റെയും, നിത്യനാശത്തിന്‍റെയും ബന്ധനത്തില്‍ നിന്നും മോചിച്ചു. അങ്ങനെ ദൈവം തന്‍റെ സ്നേഹത്തെ വെളിപ്പെടുത്തി. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. John3:16
ഈ ക്രിസ്തുമസ് വേളയില്‍ അനേകര്‍ ക്രിസ്തുമസ്സിനെ കൊണ്ടാടുവാന്‍ ഒരുങ്ങുമ്പോള്‍ നമ്മുക്ക് ദൈവത്തിന്‍റെ ഈ സ്നേഹത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാം..... നമ്മുടെ പാപപരിഹാരത്തിനായി യേശു ക്രിസ്തു ക്രൂശില്‍ എല്ലാം ചെയിതു കഴിഞ്ഞിരിക്കുന്നു....അവന്‍
സകല പാപികളുടെയും പാപങ്ങള്‍ കഴുകി കളഞ്ഞു... അവന്‍ എന്നേക്കുമായി രക്ഷകനായി
വാഴുന്നു.... അവന്‍ ഒരുവന്‍ മാത്രമേ രക്ഷകനായി ഉള്ളൂ... അവനെ
വിളിച്ചപേക്ഷിക്കുന്നവര്‍ എല്ലാം രക്ഷ പ്രാപിക്കും. രക്ഷിക്കപ്പെടുവാന്‍
ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയില്‍ ഒരേ ഒരു നാമമേ ഉള്ളൂ....അത് യേശു
നാമം മാത്രം. ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്‍റെയും നാഥനായ ലോക രക്ഷകന്‍
എന്‍റെ യേശുക്രിസ്തു മാത്രം.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.Genesis 2:16 & 17
പ്രീയ ദൈവമക്കളെ ഉല്പത്തി 3 ല്‍ നമ്മള്‍ കാണുന്നു....സര്‍പ്പം ഹവ്വയെ ചതിച്ചു . ദൈവം നിഷേദിച്ച മരത്തില്‍ നിന്നുള്ള ഫലം അവളെക്കൊണ്ട് തീറ്റിപ്പിച്ചു ദൈവത്തിന്‍റെ കല്പന തെറ്റിച്ചു അവര്‍ മരണത്തെ ക്ഷണിച്ചു വരുത്തി.
ഇവിടെ പറഞ്ഞിരിക്കുന്ന മരണം എന്നത് ആത്മീക മരണത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. അല്ലാതെ കഴിച്ച ഉടനെ ഭൌതീക മരണം നടന്നതായി പറയുന്നില്ലാ.
ആത്മീക മരണം ജഡീക മരണത്തെക്കാളും നീചമാണ് കാരണം അത് പൂര്‍ണ്ണമായും ദൈവത്തില്‍ നിന്നും നമ്മളെ അകറ്റുന്നു....
ആദം പാപം ചെയിത നിമിഷം മുതല്‍ ദൈവവും മനുഷ്യനും തമ്മില്‍ ഇതേ അവസ്ഥ ആയിരുന്നു....
പാപത്തിന്‍റെ ശിക്ഷ ആയ മരണം മനുഷ്യന്‍റെ ജീവിതത്തില്‍ മേല്‍ക്കൈ നേടി അവനെ ഭരിച്ചുകൊണ്ടിരുന്നു.അതുകൊണ
പക്ഷെ ദൈവത്തിനു മനുഷ്യനോടുള്ള അഗാതമായ സ്നേഹം അവന്‍റെ രക്ഷക്കായി പദ്ധതികള്‍ ഒരുക്കി.
മനുഷ്യന്‍റെ പാപ പരിഹാരത്തിനായി മൃഗങ്ങളെ ബലി അര്‍പ്പിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടു. യിസ്രായേല്‍ മക്കളോടുള്ള ദൈവത്തിന്‍റെ കല്‍പ്പന ആയിരുന്നു....പാപ മോചനത്തിന് രക്തം ചീന്തണം എന്നത്. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. Hebrews 9 : 22
എന്നാല്‍ വചനം നമ്മോടു ഇങ്ങനെ പറയുന്നു....മൃഗങ്ങളുടെ ബലി മുഖാന്തിരം മനുഷ്യന് പൂര്‍ണ്ണമായി ഒരു പാപമോചനം ല്ഭിക്കുന്നില്ലാ. അത് താല്‍ക്കാലികം ആയ ഒരു പരിഹാരം മാത്രമേ ആകുന്നുള്ളൂ.അതായത് Hebrews10:4 ല്‍ പറയുന്നു ....കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. അതിനാല്‍ ദൈവം തന്‍റെ മക്കളുടെ പൂര്‍ണ്ണ വീണ്ടെടുപ്പിനായി ഒരു പദ്ധതി തയ്യാറാക്കി ആ പദ്ധതി ആയിരുന്നു...തന്‍റെ ഏക ജാതനായ യേശു ക്രിസ്തുവിനെ നമ്മുടെ പാപപരിഹാരത്തിനായി ദൈവം സമര്‍പ്പിച്ചത്.
യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെ ദൈവം സകലമാനവരാശിയുടെയും പാപം അവന്‍റെമേല്‍ ഇട്ട് അവന്‍റെ രക്തം കൊണ്ട് എന്നേക്കുമായി മനുഷ്യകുലത്തിന്‍റെ സകലപാപങ്ങളും കഴുകി ക്കളഞ്ഞു.അങ്ങനെ പാപത്തിന്‍റെ വിലയായി തന്‍റെ ഏക ജാതന്‍റെ ജീവനെ നല്‍കി മനുഷ്യ രാശിയെ നിത്യമായ മരണത്തില്‍ നിന്നും രക്ഷിച്ചു.
അതായത് ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചുHebrews 9 :12
അങ്ങനെ യേശുക്രിസ്തുവിന്‍റെ ക്രൂശീകരണത്തിലൂടെ ദൈവം പാപത്തിന്‍റെയും, മരണത്തിന്‍റെയും, നിത്യനാശത്തിന്‍റെയും ബന്ധനത്തില്‍ നിന്നും മോചിച്ചു. അങ്ങനെ ദൈവം തന്‍റെ സ്നേഹത്തെ വെളിപ്പെടുത്തി. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. John3:16
ഈ ക്രിസ്തുമസ് വേളയില്‍ അനേകര്‍ ക്രിസ്തുമസ്സിനെ കൊണ്ടാടുവാന്‍ ഒരുങ്ങുമ്പോള്‍ നമ്മുക്ക് ദൈവത്തിന്‍റെ ഈ സ്നേഹത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാം..... നമ്മുടെ പാപപരിഹാരത്തിനായി യേശു ക്രിസ്തു ക്രൂശില്‍ എല്ലാം ചെയിതു കഴിഞ്ഞിരിക്കുന്നു....അവന്‍
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment