BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, October 4, 2017

തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. John3:16

നമ്മള്‍ പലപ്രാവശ്യം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ഒരു ദൈവ വചനം ആണിത്. ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍ ആണിത്. വചനത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വചനം ആണിത്. ഇതു പലരും കേട്ടിട്ടുണ്ടെങ്കിലും അത് വ്യക്തമായി എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു അറിയില്ലാ....ഇവിടെ ദൈവം മനുഷ്യനു എത്രയധികം പ്രാധാന്യം നല്‍കുകയും സ്നേഹിക്കുകയും ചെയ്യുന്നെന്നു ഈ വചനം തുറന്നു കാട്ടുന്നു. മനുഷ്യന്‍ പാപം ചെയിതു ദൈവ തേജസ്സു നഷ്ടപെടുതിയിട്ടും മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിനു കുറവ് വന്നില്ലാ....അതിനല്ലോ....തന്‍റെ ഏക ജാതനായ യേശുക്രിസ്തുവിനെ മനുഷ്യരാശിയുടെ പാപ മോചനത്തിനായി യാഗം ആയി നല്‍കിയത്. ഇതു നമ്മളെ വിസ്മയ പ്പെടുതുന്നില്ലേ.....പാപം ചെയിതിട്ടും ദൈവം നമ്മെ സ്നേഹിച്ചു.....തന്‍റെ ഏക ജാതനായ പുത്രനെ നമ്മുക്ക് നല്‍കി. '' ഓഹ്....എത്ര വല്യസ്നേഹം......ആ സ്നേഹം.''

ഏദെന്‍തോട്ടത്തില്‍....പാപം ചെയിതപ്പോഴും ദൈവം ആദത്തെ തേടി വരുന്നു......അവനെ ഉച്ചത്തില്‍ വിളിക്കുന്നു.....( Genesis3) പാപം ചെയിത ആദം ദൈവത്തില്‍ നിന്നും മറഞ്ഞിരുന്നു....തേജസ്സു നഷ്ടപെട്ട ആദം പെട്ടെന്ന് അവന്‍റെ നഗ്നത തിരിച്ചു അറിഞ്ഞു....ഇതു മനസ്സിലാക്കിയ ദൈവം അവനു മൃഗത്തിന്‍റെ തോലുകൊണ്ട് വസ്ത്രം ഉണ്ടാക്കി നല്‍കി അവന്‍റെ നഗ്നത മറച്ചു.....ഇവിടെയും പാപം ചെയിത വ്യക്തിയെ ദൈവം സ്നേഹിക്കുന്നന്നതും കരുതുന്നതും നമ്മുക്ക് കാണാം.

ഇവിടെ നമ്മുക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും ....നാം അല്ലാ ദൈവത്തെ സ്നേഹിച്ചത് ....ദൈവം അത്രേ നമ്മെ സ്നേഹിക്കുന്നത്. വചനം പറയുന്നു....നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു. 1John4:10.അങ്ങനെ ദൈവത്തിന്‍റെ അനന്ത സ്നേഹം നാം പാപി ആയിരിക്കെ തന്നെ നമ്മുക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു.

ഒരു പക്ഷെ നിങ്ങള്‍ വീണ്ടും ജനനം പ്രാപിച്ചിട്ടില്ലായിരിക്കും....ഇപ്പോഴും നിങ്ങള്‍ പാപത്തില്‍ ആയിരിക്കാം....നിങ്ങള്‍ ചോദിച്ചേക്കാം എന്നേ പോലെ ഒരാളെ ദൈവം സ്നേഹിക്കുമോ....?

തീര്‍ച്ചയായും സ്നേഹിക്കും . നിങ്ങള്‍ എത്ര പാപി ആണെങ്കിലും അവന്‍ നിന്നെ മാറോട് ചേര്‍ത്തുവെച്ചു നിന്നെ സ്നേഹിക്കും.അത്ര മഹല്‍ സ്നേഹം ആണ് എന്‍റെ ദൈവത്തിന്‍റെതു.

ദൈവം പാപികളെ ഇത്രയധികം സ്നേഹിക്കുന്നെങ്കില്‍ ദൈവത്താല്‍ വീണ്ടെടുക്കപ്പെട്ട മക്കളെ എത്രയധികം സ്നേഹിക്കും. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്‍റെ പുത്രന്‍റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്‍റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. (Romans5:10) ദൈവത്തിന്‍റെ ഈ സ്നേഹം അനേകരിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് കഴിയണം. അങ്ങനെ അനേകരെ ഈ സ്നേഹമുള്ള പിതാവായ ദൈവത്തിന്‍റെ മക്കള്‍ ആക്കി മാറ്റുവാന്‍ നമ്മള്‍ പരിശ്രമിച്ചു കൊണ്ടേ...ഇരിക്കണം. ദൈവത്തിന്‍റെ മക്കളെ ദൈവം വളരെ ശ്രേഷ്ഠമായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട്.....കര്‍ത്താവ്‌ നമ്മുക്ക് വാഗ്ദത്തം ചെയിതിരിക്കുന്നത് ........ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും എന്നാണു.Revelations3:21. ഈ സിംഹാസനത്തില്‍ ഇരിക്കുവാന്‍ തക്കവണ്ണം നമ്മള്‍ ഓരോരുത്തരും നമ്മേത്തന്നെ ദൈവകരത്തില്‍ ഏല്‍പ്പിച്ചു കൊടുത്തു അവന്‍റെ സ്നേഹത്തില്‍ വസിക്കുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...

ഈ സ്നേഹത്തെ നമ്മള്‍ തള്ളികളയരുത്.

സ്നേഹത്തോടെ ...
സുമാ സജി.

No comments:

Post a Comment