കെയ്റോ: മുപ്പത് വര്‍ഷം ഈജിപ്തിനെ അടക്കി‘ഭരിച്ച പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ 18 ദിവസത്തോളമായി ഈജിപ്തില്‍ (മിസ്രയിം) നടന്ന ബഹുജനപ്രക്ഷോഭത്തില്‍ യെശയ്യാ പ്രവചനം 19:2-ലെ “ഞാന്‍ മിസ്രയിമ്യരെ മിസ്രയിമര്യരോട് കലഹിപ്പിക്കു”മെന്ന ദൈവവചനം നിവര്‍ത്തിയാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയതെന്ന് വേദപണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. യെശയ്യാ പ്രവചനം 19 അധ്യായത്തില്‍ ഈജിപ്തിന്റെ ഭാവിയെ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നാണ് ക്രൈസ്തവപണ്ഡിതരുടെ അഭിപ്രായം. മുബാറക്ക് രാജിവയ്ക്കുകയും രാജ്യം തത്കാലം പട്ടാളഭരണത്തിലായെങ്കിലും ഈജീപ്ത്തില്‍ ഇനി അധികാരത്തില്‍ വരുന്ന ഭരണകൂടം എപ്രകാരമുള്ളതായിരിക്കുന്ന ആശങ്കയിലാണ് ഇസ്രായേലും പാശ്ചാത്യരാജ്യങ്ങളും.
ലോകത്തിലെ മറ്റേതൊരു രാജ്യത്ത് നടന്നാലും ഈജിപ്തില്‍ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ തരത്തിലുളള മാറ്റങ്ങളാണ് ജനകീയപ്രക്ഷോഭത്തേത്തുടര്‍ന്ന് സംഭവിച്ചത്. ഹോസ്നി മുബാറക്കിന്റെ നേതൃത്വത്തിലുള്ള ശക്തമായ ഭരണകൂടവും ഇവര്‍ക്ക് എന്നും പിന്തുണയായുണ്ടായിരുന്ന സൈനീകബലവുമാണ് ഇത്തരത്തിലുള്ള ബഹുജനപ്രക്ഷോഭം ഈജിപ്തില്‍ നടക്കാനിടയില്ലെന്ന ധാരണയ്ക്ക് ശക്തിപകര്‍ന്നത്. എന്നാല്‍, ‘ഞാന്‍ മിസ്രയിമ്യരെ മിസ്രയിമര്യരോട് കലഹിപ്പിക്കും; അവര്‍ ഓരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധചെയ്യു’മെന്ന യെശയ്യാ പ്രവചനം 19:2-ലെ വചനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥിതിഗതികള്‍ ഈജിപ്തില്‍ സംഭവിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രമെ വേണ്ടിവന്നുള്ളു.
പ്രക്ഷോഭകാരികളും പ്രസിഡന്റ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ഈജിപ്ഷ്യന്‍ സൈന്യം സര്‍വരേയും അമ്പരപ്പിച്ചുകൊണ്ട് പ്രസിഡന്റ് മുബാറക്കിനെതിരെയുള്ള പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേരുകയാണുണ്ടായത്. പ്രസിഡന്റ് മുബാറക്കിന്റെയും അനുയായികളുടേയും ജനവിരുദ്ധ തീരുമാനങ്ങള്‍ക്ക് എന്നും പിന്തുണ നല്കി നടപ്പാക്കിയിരുന്ന ഈജിപ്ഷ്യന്‍ സൈന്യം, ഭരണകൂടത്തിനെതിരെ തിരിഞ്ഞതോടെ പ്രക്ഷോഭത്തിന്റെ ഗതിതന്നെ മാറി.
ഈജിപ്തിന്റെ ഭാവിയെ പറ്റിയുള്ള യെശയ്യാ 19-ലെ മറ്റ് പ്രവചന വാക്യങ്ങളില്‍ അതിക്രൂരന്‍മാരായ ഒരു ഭരണകൂടമാകും ഈജീപ്തില്‍ ഇനി അധികാരത്തിലേറുകയെന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്ന ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ മുസ്ളിം ബ്രദര്‍ഹുഡ് എന്ന സംഘടനയുടെ സ്വഭാവം അതിതീവ്രമാണെന്നും അല്ലെന്നും ഉള്ള വ്യത്യസ്ത അഭിപ്രായം രാഷ്ട്രീയനീരിക്ഷകര്‍ക്ക് ഇടയിലുണ്ട്. എന്നാല്‍ തീവ്ര ഇസ്ളാമിക രാജ്യമായ ഇറാന്‍ ഭരണകൂടത്തിന്റെ ശക്തമായ പിന്തുണ ഈജിപ്തിലേത് അടക്കം മധ്യപൂര്‍വദേശത്തുള്ള ജോര്‍ദാന്‍, സിറിയ, ലെബനോന്‍ തുടങ്ങി മറ്റ് മുഴുവന്‍ രാജ്യങ്ങളിലും പലപേരുകളില്‍ ശാഖകളുള്ള മുസ്ളിം ബ്രദര്‍ഹുഡ്ക്കാര്‍ക്കുണ്ടെന്നുള്ളതില്‍ രാഷ്ട്രീയനീരിക്ഷകര്‍ക്ക് രണ്ടുപക്ഷമില്ല.
മേല്‍പറഞ്ഞ രാജ്യങ്ങളെല്ലാം ഇസ്രായേല്‍ വിരുദ്ധ സ്വഭാവമുള്ളവരാണെങ്കിലും ഇസ്രായേലും ഇവരുമായി നിലനില്‍ക്കുന്ന സമാധാനകരാറും, യുഎസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളോടുള്ള മൃദുസമീപനവുമാണ് ഇറാനെ അസ്വസ്തമാക്കുന്ന പ്രധാനഘടകം. ഇസ്രായേലിന് ചുറ്റുമുള്ള രാജ്യങ്ങളെ അവര്‍ക്കെതിരെ തിരിച്ചുവിട്ട് ജൂതരാഷ്ട്രത്തെ ഒറ്റപ്പെടുത്തി ആക്രമിച്ച് ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനാണ് ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദിന്റെ ലക്ഷ്യം. അതിനാലാണ് മുസ്ളിം ബ്രദര്‍ഹുഡിന് എന്തുവിലകൊടുത്തും അവര്‍ പിന്തുണനല്കാന്‍ തയ്യാറാകുന്നതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമായിരുന്നു, മുബാറക്ക് രാജിവച്ചയുടന്‍ ഇറാനിലും ഹമാസ് നേതൃത്വത്തിലുള്ള ഗാസയിലും പലസ്തീനിലും നടന്ന ആഹ്ളാദപ്രകടനങ്ങള്‍.
ഇറാന്റ പിന്തുണയുള്ള ഒരു ഭരണകൂടമാണ് ഈജിപ്തില്‍ ഇനി അധികാരത്തിലെത്തുന്നതെങ്കില്‍ അഹമ്മദി നെജാദിന്റെ ക്രൂരവും തീവ്രവുമായ നയങ്ങളോട് സമാനതപുലര്‍ത്തുന്നവരും പിന്തുണയുള്ളവരുമായ ഒരു ഭരണകൂടമാകും ഈജിപ്തിലും ഉണ്ടാകുകയെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് പല പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നു. ക്രൂരഭരണകൂടത്തിന്റെ ഭീകരതകള്‍ക്കൊണ്ട് നട്ടം തിരിയുന്ന ഈജീപ്ഷ്യന്‍ ജനത ആശ്വാസത്തിനായി പല അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പിന്നാലെ പോവുകയും, സര്‍വ്വത്തിനും ഒടുവില്‍ യഹോവയിങ്കലേക്ക് തിരിയാനിടയാകുമെന്നും യെശയ്യാ പ്രവചനം 19-ാം അധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യദൈവത്തേയും ദൈവസ്നേഹത്തേയും തിരിച്ചറിയുന്ന ഈജിപ്ഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും കനാന്‍ ഭാഷ(ഹീബ്രുഭാഷ) സംസാരിക്കാന്‍ ആരംഭിക്കുമെന്നും യഹൂദന്‍മാരോട് ചേര്‍ന്ന് യിസ്രായേലിന്റെ ദൈവത്തെ ആരാധിക്കുമെന്നതും അടക്കം നിരവധികാര്യങ്ങള്‍ 19-ാം അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഈജിപ്തിന്റെ ഇനിയുള്ള ഭാവിയെന്തായാലും, യെശയ്യാ പ്രവചനത്തിലെ പരാമര്‍ശങ്ങളില്‍ 19:2 മാത്രമാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ബൈബിള്‍ പ്രവചനങ്ങള്‍ തക്കസമയത്ത് നിവര്‍ത്തിയാകുമെന്ന കാര്യത്തില്‍ സംശയവേണ്ടെന്ന വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈജിപ്ത് ഇപ്പോള്‍ വിരല്‍ചൂണ്ടുന്നത്.

No comments:
Post a Comment