BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, October 17, 2017

ക്രിസ്തീയ ജീവിതം


ക്രിസ്തീയ ജീവിതം.


വീണും എഴുന്നേറ്റും പോകുന്ന ഒന്നല്ല ക്രിസ്തീയ ജീവിതം. പലരും നമ്മളെ വീഴ്ത്തുവാന്‍ ശ്രമിക്കും.എന്നാല്‍ അതിനെ എല്ലാം പ്രാര്‍ഥനയോടെ തരണം ചെയ്യണം . തടസ്സത്തെ നോക്കാതെ ലക്ഷ്യത്തിലേക്ക് മുന്നേറണം. നമ്മുടെ ലക്ഷ്യം ക്രിസ്തു ആയിരിക്കണം. അങ്ങനെ എങ്കില്‍ നമ്മുടെ ഓട്ടം സ്ഥിരത ഉള്ളത് ആകും.

ദൈവത്തിന്‍റെ ദാനം ആയ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവ് ആയി വിശ്വാസത്തില്‍ സ്വീകരിക്കുന്നത് ആണ് ക്രിസ്തീയ ജീവിതത്തിന്‍റെ ഏറ്റവും പ്രധാനവും ആരംഭം.

ഒരുവന്‍ ക്രിസ്തുവില്‍ ആകുമ്പോള്‍ അവന്‍ ഒരു പുതിയ സൃഷ്ടി ആകുന്നു....നമ്മുടെ ബുദ്ധി , വികാരം, ആഗ്രഹം ഇവ മൂന്നും ക്രിസ്തു യേശുവില്‍ അടിഷ്ടിതമായ വിശുദ്ധ ജീവിതത്തിനായി സമര്‍പ്പിക്കുമ്പോള്‍ നാം ഒരു യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിന്‍റെ മാധുര്യം രുചിച്ചു അറിയുവാന്‍ തുടങ്ങും. നമ്മളില്‍ നല്ല പ്രവൃത്തി ആരംഭിച്ച നമ്മുടെ അരുമനാഥന്‍ നമ്മെ നിത്യതയോളം എത്തിക്കുവാന്‍ മതിയായവന്‍ ആണ്.

ക്രിസ്തീയ ജീവിതം നമ്മളും ദൈവവും ആയുള്ള ഒരു ദൃഡബന്ധം ആണ്.ആ ജീവിതം വിശ്വാസത്താല്‍ ആരംഭിക്കുന്നു.ക്രിസ്തുവിന്‍റെ ജീവിതം കൊണ്ടും മരണം കൊണ്ടും പുനരുദ്ധാനം കൊണ്ടും വ്യവസ്ഥയില്ലാത്ത സ്നേഹം കൊണ്ടും ആണ് നമ്മേ വീണ്ടെടുത്തിരിക്കുന്നത്. നമ്മെ വീണ്ടെടുത്തവന്‍ വിശ്വസ്തന്‍ ആണ്. അവനില്‍ ആശ്രയിക്കുന്നവര്‍ ഒരുനാളും കുലുങ്ങി പോകുകയില്ലാ... വിശ്വാസ ജീവിതത്തില്‍ ഇറങ്ങി തിരിക്കുമ്പോള്‍ നിന്ദയും പരിഹാസവും ഒക്കെ കേള്‍ക്കേണ്ടി വരും . കർത്താവു നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്‍റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്‍റെ കണ്ണു നിന്‍റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും. ആ ശബ്ദം കേട്ടുകൊണ്ട് വിശ്വാസത്താല്‍ തന്നെ മുന്നോട്ടു പോകണം. ഈ വചനത്താല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

സ്നേഹത്തോടെ
സുമാ സജി
എന്‍റെ ദൈവം വേദപുസ്തകത്തിലൂടെ....

=D ഉല്പത്തിയില്‍ അവന്‍ ജീവശ്വാസം ആകുന്നു.....

=D പുറപ്പാടില്‍ അവന്‍ ബലിഅര്‍പ്പിക്കുവാനുള്ള യാഗവസ്തു ആകുന്നു

=D ലേവ്യയില്‍ അവന്‍ പ്രദാന പുരോഹിതന്‍ ആകുന്നു....

=D സംഖ്യയില്‍ അവന്‍ രാത്രിയില്‍ ജ്വലിക്കുന്ന തീ ആകുന്നു....

=D ആവര്‍ത്തനത്തില്‍ അവന്‍ മോശയുടെ ശബ്ദം ആകുന്നു....

=D യോശുവായില്‍ അവന്‍ രക്ഷയുടെ തിരഞ്ഞെടുപ്പാകുന്നു....

=D ന്യായാധിപന്‍മാരില്‍ അവന്‍ നീയമം നല്‍കുന്നവന്‍ ആകുന്നു....

=D രൂത്തില്‍ അവന്‍ ബന്ധങ്ങളുടെ വിമോചകന്‍ ആകുന്നു....

=D 1&2 ശമുവേലില്‍ അവന്‍ നമ്മുടെ വിശ്വസ്തനായ പ്രവാചകന്‍ ആകുന്നു....

=D രാജാക്കന്‍മാരിലും ദിനവൃത്താന്തത്തിലും അവന്‍ പരമാധികാരി ആകുന്നു...

=D എസ്രായില്‍ അവന്‍ വിശ്വസ്തനും സത്യസന്ദനും ആകുന്നു.

=D നെഹമ്യാവില്‍ അവന്‍ ഉടഞ്ഞ മതിലുകളെയും ജീവിതത്തെയും പുനര്‍നിര്‍മ്മിക്കുന്നവന്‍ ആകുന്നു....

=D എസ്ഥേര്‍ - ല്‍ അവന്‍ മോര്‍ദ്ധക്കായിയുടെ ചങ്കുറപ്പാകുന്നു...

=D ഇയ്യോബ് ല്‍ അവന്‍ സമയത്തിനു അതീതം ആയ വീണ്ടെടുപ്പുകാരന്‍ ആകുന്നു....

=D സങ്കീര്‍ത്തനങ്ങളില്‍ അവന്‍ നമ്മുടെ പ്രഭാത ഗീതം ആകുന്നു....

=D സദൃശ്യവാഖ്യങ്ങളില്‍ അവന്‍ ജ്ഞാനത്തിന്‍റെ പ്രഖ്യാപനം ആകുന്നു....

=D സഭാപ്രസംഗിയില്‍ അവന്‍ സമയവും കാലവും ആകുന്നു....

=D ഉത്തമഗീതത്തില്‍ അവന്‍ കമിതാക്കളുടെ സ്വപ്നം ആകുന്നു.....

=D യെശയ്യാവില്‍ അവന്‍ സമാധാനത്തിന്‍റെ പ്രഭു ആകുന്നു.....

=D യിരമ്യാവില്‍ അവന്‍ വിതുമ്പുന്ന പ്രവാചകന്‍ ആകുന്നു....

=D വിലാപങ്ങളില്‍ അവന്‍ യിസ്രായേലിന്‍റെ നിലവിളി ആകുന്നു

=D യെഹെസ്ക്കേലില്‍ അവന്‍ പാപത്തില്‍ നിന്നുള്ള വിളി ആകുന്നു....

=D ദാനിയെലില്‍ അവന്‍ തീയില്‍പെട്ട അപരിചിതന്‍ ആകുന്നു....

=D ഹോശേയയില്‍ അവന്‍ എന്നേക്കും വിശ്വസ്തന്‍ ആകുന്നു....

=D യോവേലില്‍ അവന്‍ ആത്മാവിന്‍റെ ശക്തി ആകുന്നു....

=D ആമോസില്‍ അവന്‍ നമ്മളെ വഹിക്കുന്ന കരം ആകുന്നു....

=D ഓബദ്യാവില്‍ അവന്‍ നമ്മുടെ നാഥനും രക്ഷകനും ആകുന്നു....

=D യോനായില്‍ അവന്‍ മഹാനായ ശുശ്രൂഷകന്‍ ആകുന്നു.....

=D മീഖായില്‍ അവന്‍ സമാധാനത്തിന്‍റെ വാഗ്ദത്തം ആകുന്നു.....

=D നഹൂം -ല്‍ അവന്‍ നമ്മുടെ ശക്തിയും പരിചയും ആകുന്നു....

=D ഹബകൂക്കിലും സെഫന്യാവിലും ഉണര്‍വ്വിന്‍റെ യാചകന്‍ ആകുന്നു....

=D ഹഗ്ഗായില്‍ നഷ്ടപെട്ട പ്രതാപത്തിന്‍റെ വീണ്ടെടുപ്പുകാരന്‍ ആകുന്നു...

=D സെക്കര്യാവില്‍ അവന്‍ സ്നേഹധാര ആകുന്നു....

=D മലാഖിയില്‍ അവന്‍ നീതിയുടെ പുത്രനും തന്‍റെ ചിറകിന്മേല്‍ സൌഖ്യത്തെ വഹിക്കുന്നവനും ആകുന്നു....

=D മത്തായി , മര്‍ക്കൊസ്, ലൂക്കോസ്, യോഹന്നാനില്‍ അവന്‍ ദൈവവും മനുഷ്യനും മിശിഹായും ആകുന്നു....

=D അപ്പോസ്തലപ്രവൃത്തിയില്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഗ്നി ആകുന്നു...

=D റോമറില്‍ അവന്‍ ദൈവത്തിന്‍റെ കൃപ ആയിരുന്നു....

=D കൊരിന്ത്യരില്‍ അവന്‍ സ്നേഹത്തിന്‍റെ ശക്തി ആകുന്നു....

=D ഗലാത്യരില്‍ അവന്‍ പാപത്തിന്‍റെ ശാപത്തില്‍ നിന്നും ഉള്ള സ്വാതന്ത്രിയം ആകുന്നു....

=D എഫേസ്യരില്‍ അവന്‍ മഹത്വത്തിന്‍റെ കലവറ ആകുന്നു.....

=D ഫിലിപ്പയറില്‍ അവന്‍ ദാസന്‍റെ ഹൃദയം ആകുന്നു....

=D കൊലോസ്യരില്‍ അവന്‍ ത്രീത്വത്തില്‍ പ്രമുഖന്‍ ആകുന്നു.....

=D തെസ്സലോനിഖ്യരില്‍ അവന്‍ വരാനിരിക്കുന്ന രാജാവ് ആകുന്നു...

=D തിമോത്തി , തീത്തോസ്, ഫിലോമോനില്‍ അവന്‍ നമ്മുടെ മധ്യസ്ഥനും വിശ്വസ്തനായ ഇടയും ആകുന്നു....

=Dഎബ്രായരില്‍ അവന്‍ നിത്യമായ ഉടമ്പടി ആകുന്നു....

=D യാക്കോബില്‍ അവന്‍ സൌഖ്യദായകന്‍ ആകുന്നു....

=D 1 & 2 പത്രോസ്സില്‍ അവന്‍ നല്ല ഇടയന്‍ ആകുന്നു....

=D 1,2&3 യോഹന്നാനിലും യൂദയിലും അവന്‍ തന്‍റെ മണവാട്ടിയെ ചേര്‍ക്കാന്‍ വരുന്ന മണവാളന്‍ ആകുന്നു....

=D വെളിപ്പാടില്‍ അവന്‍ രാജാധി രാജന്‍, ദേവാധിദേവന്‍, സര്‍വ്വശക്തന്‍, ശ്രേഷ്ഠനായ ഭരണാധികാരി, നീതിമാനായ ഭരണാധികാരി, മനുഷ്യപുത്രന്‍ , നമ്മുടെ ദൈവവും നമ്മുടെ രക്ഷകനും , ആല്‍ഫയും ഒമേഘയുംആകുന്നു.

ഇതാണ് നമ്മുടെടെ കര്‍ത്താവായ യേശു ക്രിസ്തു.

ഇനി സമയം ഒട്ടുമില്ലാ....അവനെ സ്വീകരിക്കൂ.....അവന്‍റെ നിത്യമായ രാജ്യത്തിലേക്ക് കടക്കുവാന്‍ ഒരുങ്ങുക.....

സ്നേഹത്തോടെ
സുമാസജി.

ഇല്ലായ്മയേ തുടച്ചു മാറ്റി സമൃദ്ധിയേ കരസ്ഥമാക്കുവാന്‍ ബൈബിള്‍ പ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍.....

നല്ല ആരോഗ്യത്തിനും സന്തോഷത്തിനും സാമ്പത്തിക അനുഗ്രഹങ്ങള്‍ക്കും ശ്രമിക്കുന്നത് അത്യാഗ്രഹം അല്ലാ. മറിച്ച്....അത് വിവേകം ആണ്.ഇപ്രകാരം പ്രാപിക്കുന്ന നന്മകള്‍ സ്വാര്ത്ഥതയോ ... ദുരാഗ്രഹമോ അല്ലാ..... ഇതു ദൈവം തന്‍റെ മക്കള്‍ക്ക് ‌ വാഗ്ദത്തം ചെയിതിട്ടുള്ളതാണ്. നാം ഇതു അനുഭവിക്കണമെന്ന് നമ്മുടെ സ്വര്ഗീ്യ പിതാവ് ആഗ്രഹിക്കുന്നു.

എങ്ങനെ ഇതു പ്രാപിക്കാം....

ബൈബിള്‍ തുറക്കുക.....അതില്‍ എഴുതിയിരിക്കുന്ന ആത്മീയ നന്മകളും ....ഭൌതീക നന്മകളും.... സാമ്പത്തിക നന്മകളും.... ആയ വചനങ്ങള്‍ വ്യത്യസ്ഥമായ നിറങ്ങളില്‍ വരച്ചിടുക.

ഹൃദയത്തെ രൂപാന്തരപ്പെടുത്തുക ....

ദൈവത്തെ പൂര്ണ്ണമായി വിശ്വസിക്കുക...

നിരന്തരം ഈ വചനങ്ങള്‍ ധ്യനിക്കയും വിശ്വസിക്കുകയും ചെയ്യുക.

വാക്ക് മാറാത്തവന്‍ തീര്ച്ചകയായും നിങ്ങള്‍ക്ക് വേണ്ടി പ്രവര്ത്തിക്കും .

പ്രിയനേ... നിന്‍റെ. ആത്മാവ് ശുഭാമായിരിക്കുന്നത് പോലെ നീ സകലത്തിലും ശുഭാമായും സുഖമായും ഇരിക്കേണം എന്ന് ഞാന്‍ പ്രാര്ത്ഥി ക്കുന്നു..3 John 1:2

ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ...

ദൈവം നമ്മളെ എങ്ങിനെ കാണുന്നു....

=D യാക്കോബ് ജോസഫിനെ നോക്കിയപ്പോള്‍ അവന്‍ ഒരു നല്ല മകനായി കണ്ടു.....

=D ജോസഫിന്‍റെ പത്തു സഹോദരങ്ങള്‍ അവനെ നോക്കിയപ്പോള്‍ ഒരു പ്രയോജനമില്ലാത്ത സ്വപ്നലോകത്ത് നടക്കുന്നവനായി കണ്ടു.....

=D വഴിയാത്രക്കാര്‍ നല്ലൊരു അടിമയായി അവനെ കണ്ടു.

=D പോത്തിഫെര്‍ ജോസഫിനെ നോക്കിയപ്പോള്‍ ശ്രേഷ്ടമായ ഒരു ദാസനായി കണ്ടു.....

=D പോത്തിഫെര്‍ന്‍റെ ഭാര്യ ജോസഫിനെ നോക്കിയപ്പോള്‍ അവനെ ഒരു കാമുകനായി കണ്ടു.....

=D കാരാഗൃഹക്കാരന്‍ ജോസഫിനെ നോക്കിയപ്പോള്‍ ഒരു കുറ്റവാളി ആയി കണ്ടു.....

ഇവരെല്ലാം ജോസഫിനെ എത്ര അധികമായി തെറ്റി ധരിച്ചിരിക്കുന്നു..... എന്നാല്‍ ......

=D ദൈവം ജോസഫിനെ നോക്കിയിട്ട് ഈജിപ്തിന്‍റെ ഭാവി പ്രധാനമന്ത്രി ആയി കണ്ടു .

അത് അങ്ങനെ തന്നെ ആയി തീരുകയും ചെയിതു.

ദൈവമക്കളെ നമ്മുക്ക് അറിയാം ദൈവം ഒരു വ്യക്തിയെക്കുറിച്ച് എന്ത് ആഗ്രഹിക്കുന്നു അത് അതുപോലെ തന്നെ നിറവേറും. കാരണം അത് ചെയ്യുന്നതു ദൈവമല്ലോ....അതുകൊണ്ട് സഹോദരങ്ങളെ....മറ്റുള്ളവര്‍ എന്ത് നമ്മളെ പറഞ്ഞാലും അതില്‍ നമ്മള്‍ നിരാശപെട്ട് പോകരുത്.ദൈവം നമ്മളില്‍ എന്ത് ആണോ കാണുവാന്‍ ആഗ്രഹിക്കുന്നത് അത് മാത്രമേ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുകയുള്ളൂ.....അതുകൊണ്ട് ആരും ഭാവിയെക്കുറിച്ചോ മറ്റൊന്നിനെയും കുറിച്ചോ ഭാരപ്പെടെണ്ട ആവശ്യമില്ലാ.

ഒരിക്കലും നമ്മുടെ കൂടെ ഉള്ളവരെയോ....നമ്മുടെ വേണ്ടപെട്ടവരെയോ ആരെയും വിലകുറച്ച് കാണരുത്. ദൈവം അവര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത് എന്തെന്ന് നമ്മുക്ക് അറിയില്ലല്ലോ.... അതുകൊണ്ട് എല്ലാവരെയും സ്നേഹിക്കുക, അവര്‍ക്കുവേണ്ട ബഹുമാനംകൊടുക്കുക.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

ദൈവ പ്രസാദം ലഭിക്കുവാൻവേണ്ടി അനേകര്‍ പലതും
കാട്ടികൂട്ടുന്നുണ്ട്.അതില്
‍ ഒന്നും ദൈവം പ്രസാദിക്കുന്നില്ലാ.

പ്രീയപ്പെട്ടവരെ.... ശരീരത്തെ ദണ്ഡിപ്പിച്ചും പ്രത്യേക സമയങ്ങളിൽ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ ചെയ്തും ഒക്കെ സ്വന്ത ബുദ്ധിയില്‍ ദൈവാനുഗ്രഹം നേടുവാൻ ശ്രമിക്കുന്നവരുണ്ട്.

എന്നാൽ.... സമയഭേദമെന്യേ കൃപാസനത്തിലേക്ക് അടുത്ത് വരുവാൻ ഉള്ള ശ്രേഷ്ഠ പദവിയാണ് യേശുവിന്‍റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾക്കുള്ളത്.

കർത്താവിൽ നിന്ന് പ്രാപിക്കാതെ ഒന്നും കർത്താവിന് വേണ്ടി ചെയ്യുവാൻ കഴിയുകയില്ല എന്ന സത്യം മനസ്സിലാക്കുന്നതാണ് വിജയകരമായ ആത്മീക ജീവിതത്തിന്‍റെ പ്രധാന പടി.

“എന്നിൽ വസിച്ചിട്ടാല്ലാതെ നിങ്ങൾക്ക് ഒന്നും ചെയ്‌വാൻ കഴിയുകയില്ല” എന്ന് വളരെ വ്യക്തമായി യേശു കർത്താവ് പറഞ്ഞിട്ടുണ്ട് (യോഹന്നാൻ 15:4,5).