BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, November 13, 2017

ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു;

എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. Romans5:20
ഇതിനു അപ്പോസ്തോലാല്‍ ചോദിക്കുന്നു.... ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? Romans6:1
ഒരുനാളും അരുതു. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും.
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. Romans6: 2-7
നമ്മിലുള്ള ദൈവകൃപ നാം ഏറ്റെടുത്തെങ്കില്‍ മാത്രമേ നാം പാപത്തിനു മരിക്കുകയുള്ളൂ... പാപത്തിനു നാം മരിച്ചില്ലാ എങ്കില്‍ നമ്മില്‍ വന്ന ദൈവ കൃപ നാം ഏറ്റെടുത്തില്ലാ എന്നര്‍ത്ഥം.നാം പാപത്തില്‍ മരിച്ചു എങ്കില്‍ തുടര്‍ന്ന് പാപം ചെയ്യുവാനോ....പാപത്തില്‍ ജീവിക്കുവാനോ സാധ്യമല്ലാ...
പൗലോസ്‌ അപ്പോസ്തോലന്‍ പറയുന്നു....അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.
നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. Romans6:11-14.
നാം നമ്മേതന്നെ ദൈവകൃപയാല്‍ പാപത്തിനു മരിച്ചവരായി എണ്ണണം.അപ്പോള്‍ പാപത്തിനു നമ്മില്‍ കര്‍തൃത്വം നടത്തുവാന്‍ കഴിയില്ലാ. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു. (Romans8:10)
ക്രിസ്തു നമ്മില്‍ ഉണ്ടെങ്കില്‍ നമ്മിലുള്ള പഴയ ജഡസ്വഭാവം മരിച്ചിരിക്കുന്നു....നമ്മിലുള്ള ജഡസ്വഭാവം മാറി ദൈവകൃപയുടെ വ്യാപാരത്തില്‍ നീതിയുടെ പുതുജീവിതം ലഭിച്ചിരിക്കുന്നു. നമ്മിലുള്ള ആത്മാവ് ജീവന്‍ ആയിരിക്കുന്നു.
നമ്മള്‍ പാപത്തിനു മരിക്കുന്നതിനാല്‍ പഴയ പാപങ്ങളുടെ മോചനം മാത്രമല്ലാ....ഒരു വിശ്വാസി പുതിയൊരു ആത്മീക മണ്ഡലതിലേക്കു പ്രവേശിക്കുക കൂടി ചെയ്യുകയാണ്.പിന്നീട് അവന്‍ നീതിക്കായി ജീവിക്കുന്നു. ക്രിസ്തുവിന്‍റെ പ്രായശ്ചിത്തമരണത്തിലൂടെയുള്ള ദൈവത്തിന്‍റെ ലക്ഷ്യം ഒരുവന്‍റെ പഴയ പാപങ്ങളുടെ ക്ഷമ മാത്രമല്ലാ.... ഒരിക്കലായി പാപങ്ങള്‍ മോചിക്കപെട്ട ശേഷം പിന്നീട് പാപത്തിനു അടിമപ്പെടാതെ പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കുന്നു എന്നതും കൂടി ആണ്.
ഒരുവന്‍ മരിച്ചു എങ്കില്‍ അടക്കം ചെയിതേ പറ്റൂ....അതുപോലെ ക്രിസ്തുവിന്‍റെ പ്രായശ്ചിത്ത മരണത്തിലുള്ള വിശ്വാസത്താല്‍ പാപത്തിനു മരിച്ചവരായി എണ്ണുന്ന നാം ക്രിസ്തുവിനോട് കൂടെ താന്‍ ക്രൂശിക്കപ്പെട്ടു എന്ന് എണ്ണുന്ന വ്യക്തിക്കും ഒരു അടക്കം ഉണ്ട്.അതാണ്‌ സ്നാന ശുശ്രൂഷ. ക്രിസ്തുവിന്‍റെ പ്രായശ്ചിത്ത മരണം വിശ്വാസത്തില്‍ സ്വീകരിക്കുന്ന വ്യക്തിയുടെ അടക്കം , പുനരുദ്ധാനം ഈ രണ്ടുഘട്ടങ്ങളിലൂടെ കടന്നു പോകണം.അതായത് ...നാം നമ്മുടെ പാപത്തിനായി മരിക്കുന്നു....നീതിക്കായി ഉയര്‍ക്കുന്നു.
ക്രിസ്തീയ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള സ്നാനത്തില്‍ വെള്ളമാകുന്ന കല്ലറയില്‍ അടക്കപ്പെട്ട് ഈ കല്ലറയില്‍ നിന്നും പുതുക്കപെട്ടു നീതിയുള്ള ജീവിതത്തിനായി ഉയര്‍ക്കുന്നു. ഈ അടക്കം നമ്മിലുള്ള പഴയ മനുഷ്യന്‍റെ മരണത്തെ പ്രതിനിധാനം ചെയ്യുന്നു.ഇതാണ് സ്നാനം കൊണ്ട് ഉദ്ദേശിക്കുന്നത്. യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. Romans6:3,4.സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. Colossians2:12.
ഒരു കാര്യം പ്രത്യേകം ഓര്‍പ്പിക്കട്ടെ.....നാം ക്രിസ്തുവിനോട് കൂടെ ചെരുവാനാണ് സ്നാനപ്പെടുന്നത്. അല്ലാതെ ഏതെങ്കിലും വ്യക്തികളെ ബോധ്യപ്പെടുത്തുവാനോ....ഏതെങ്കിലും ഒരു സഭയില്‍ അംഗം ആകുവാനോ അല്ലാ. ഇന്നു പലരും സ്നാനം എന്ന് കേള്‍ക്കുമ്പോള്‍ ഭയക്കുന്നു.....എന്നാല്‍ വചനം വ്യക്തം ആക്കുന്നു.... വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. Mark16:16. നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം ഏല്പിൻ....Acts2:38
അതുകൊണ്ട് പ്രീയ സഹോദരങ്ങളെ ക്രിസ്തീയ വിശ്വാസപ്രകാരം സ്നാനം ഒരു അത്യാവശ്യ ഘടകം ആണ്. ക്രിസ്തുവിന്‍റെ മരണത്തോട് നാം ഏകീഭവിച്ചവര്‍ ആണെങ്കില്‍ അവന്‍റെ പുനരുദ്ധാനത്തിന്‍റെ സാദൃശ്യത്തോടും എകീഭവിക്കും. അതായത് സ്നാനപ്പെട്ടവരായ നാം ജീവന്‍റെ പുതുക്കത്തില്‍ നടക്കുകയും ക്രിസ്തുവിന്‍റെ മടങ്ങി വരവില്‍ നാം സ്വര്‍ഗ്ഗത്തേക്കു എടുക്കപ്പെടുകയും ചെയ്യും.
കര്‍ത്താവ്‌ നിങ്ങളെ ഇതിനായി ഒരുക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
അവന്‍റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും
കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. യോഹന്നാന്‍ 2:5
മറിയത്തിനു യേശുവിനെ അറിയാവുന്നത് പോലെ മറ്റുള്ള ഒരു വ്യക്തിക്ക് പോലും അപ്പോള്‍ യേശുവിനെക്കുറിച്ച് വേണ്ടവിധം അറിയില്ലായിരുന്നു. യേശുവിന്‍റെ ബാല്യകാലത്തെക്കുറിച്ച് ബൈബിളില്‍ വളരെ ചുരുങ്ങിയ കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ.അതില്‍ പ്രധാനം ആയി യേശുവിന്‍റെ പന്ത്രണ്ടാം വയസ്സില്‍ യെരുശലേം ദേവലയത്തിലെക്കുള്ള യാത്രയെക്കുറിച്ചാണ്‌ പറഞ്ഞിട്ടുള്ളത്.
മറിയത്തിന്‍റെയും ജോസഫിന്‍റെയും കൂടെ വളര്‍ന്ന യേശുവിനെക്കുറിച്ച് പുറം ലോകത്തിനു അറിയില്ലായിരുന്നു പക്ഷേ ജോസെഫിനും മറിയത്തിനും അറിയാമായിരുന്നു യേശു ഒരു സാധാരണ മനുഷ്യനല്ലാ എന്നും അവന്‍ ദൈവത്തില്‍ നിന്നുംവന്നവനും വന്‍കാര്യങ്ങളെ ചെയ്യുവാന്‍ കഴിവുള്ളവന്‍ ആണെന്നും അറിയാമായിരുന്നു.
കാനായിലെ കല്യാണ വിരുന്നില്‍ വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍ ആ കുടുംബത്തിന്‍റെ മാനം കാക്കുവാന്‍ തന്‍റെ മകന്‍ ശക്തന്‍ ആണെന്ന് ആ അമ്മക്ക് അറിയാമായിരുന്നു.അതുകൊണ്ടാണ് മകനോട്‌ ആ കുടുംബത്തിലെക്കുറവ് മാറ്റി കൊടുക്കുവാന്‍ ആവശ്യപ്പെട്ടത്. ഇവിടെ മറിയത്തിനു കര്‍ത്താവിന്‍മേല്‍ ഉള്ള വിശ്വാസത്തെ വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് മറിയ പരിചാരകരോട് ആവശ്യപ്പെടുന്നത് അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ ..
യേശു അത്ഭുതങ്ങള്‍ക്ക് മീതെ ലോകത്തിന്‍റെ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുവാന്‍ ശക്തന്‍ ആണെന്ന്
മറിയത്തിനു അറിയാമായിരുന്നു . മറിയ ചിന്തിച്ചതുപോലെ തന്നെ യേശു അവിടെയുണ്ടായിരുന്ന ശുശ്രൂഷകരോട് കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു. കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ ” എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു. അത് രുചിച്ചു നോക്കിയപ്പോള്‍ ഏറ്റവും മേല്ത്തരമായ വീഞ്ഞ് ആയിരുന്നു. ഈ അത്ഭുതം നടന്നത് തന്‍റെ വാക്ക് കേട്ട് അവിടെയുണ്ടായിരുന്ന ശുശ്രൂഷകര്‍ പ്രവര്‍ത്തിച്ചത് മൂലം ആണ് അങ്ങനെ സംഭവിച്ചത്.
അവിടെ ഉണ്ടായിരുന്നവര്‍ അവിശ്വസിച്ചു മാറി നിന്നിരുന്നെങ്കില്‍ അവിടെ ഈ അത്ഭുതം നടക്കില്ലായിരുന്നു.അതുകൊണ്ട് ദൈവത്തിന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ ദൈവത്തിന്‍റെ വഴികളുമല്ല . ദൈവം ഇപ്പോഴും മനുഷ്യന്‍റെ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇതുപോലെ ഉള്ള പല അത്ഭുതങ്ങളും കാണുവാന്‍ വേണ്ടി നാം ദൈവം പറയുന്നതുപോലെ സംശയം കൂടാതെ പ്രവര്‍ത്തിക്കുവാന്‍ മനസ്സുള്ളവര്‍ ആയിരിക്കണം. ഒരു പക്ഷെ നമ്മുടെ ബുദ്ധിക്കു ഭോഷത്വം ആയി തോന്നാം.
ഇന്നു പലരും ദൈവത്തിന്‍റെ പ്രവര്‍ത്തികളെ മനുഷ്യന്‍റെ കാഴ്ചപ്പാട് അനുസരിച്ചു ആയിരിക്കണമെന്ന് വാശിപിടിക്കുന്നു.ദൈവം ഇപ്രകാരമേ പ്രവര്‍ത്തിക്കാവുള്ളൂ..... വചനത്തില്‍ പറഞ്ഞതൊക്കെ അന്ന് സിശ്യന്മാരോട് പറഞ്ഞ സംഭവങ്ങള്‍ ആണ് .... ഇന്നിതോന്നും നടക്കില്ലാ... അത്ഭുതങ്ങളും അടയാളങ്ങളും ഒക്കെ നിന്നുപോയി....മരിച്ചവര്‍ ഉയിര്‍ക്കില്ലാ....രോഗം സൌഖ്യം ആകില്ലാ....വചനം വായിച്ചു അന്നു ചെയിത കാര്യങ്ങള്‍ ഓര്‍ത്ത്‌ ദൈവത്തെ സ്തുതിക്കുക മാത്രം ചെയിതാല്‍ മതി എന്നാണു ഒരു വിഭാഗം ആള്‍ക്കാര്‍ ജനങ്ങളെ പഠിപ്പിക്കുന്നത്‌. എന്നാല്‍....വചനത്തില്‍ എന്ത് എന്‍റെ കര്‍ത്താവ്‌ പറഞ്ഞിട്ടുണ്ടോ അതൊക്കെ പ്രാവര്‍ത്തികം ആക്കുവാന്‍ എന്‍റെ കര്‍ത്താവ് ശക്തന്‍ ആണ്. എന്‍റെ കര്‍ത്താവിന്‍റെ സാധ്യതകളെ ആര്‍ക്കും ഇല്ലാതാക്കുവാന്‍ സാധിക്കില്ലാ. അവന്‍ ഇന്നലെകളുടെ ദൈവമല്ല ....എന്നും ജീവിക്കുന്ന ദൈവം ആണ്.
മറിയം പറഞ്ഞത്തുപോലെ അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ ..... അപ്പോള്‍ അവന്‍റെ മഹത്വം നിങ്ങള്‍ കാണും.
പ്രീയപെട്ട ദൈവജനമേ കര്‍ത്താവ്‌ നിങ്ങളോട് എന്ത് പറഞ്ഞാലും അത് ചെയ്യുവാന്‍ തയ്യാറാകണം . മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നോര്‍ത്തോ .... പരിഹസിക്കുമെന്നോര്‍ത്തോ....നിങ്ങള്‍ മടിച്ചു നില്‍ക്കരുത്. ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. 1കോരിന്തിയര്‍1:25.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി.

Sunday, November 12, 2017


അവൻ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാന്‍ 1:41


അപ്പോസ്തോലന്മാരില്‍ ഏറ്റവും ആദ്യം കര്‍ത്താവ്‌ തിരഞ്ഞെടുത്തത് അന്ത്രെയോസിനെ ആയിരുന്നു.യേശു തന്‍റെ വിശ്വാസത്തെ അന്ത്രെയോസിന് പകര്‍ന്നു കൊടുത്തു.അന്ത്രയോസ് തന്‍റെ സഹോദരനെ യേശുവിന്‍റെ അടുത്തേക്ക് കൊണ്ടുവന്നു.ഈ സഹോദരന്‍ ആരായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ....? പത്രോസ് ആയിരുന്നു ആ സഹോദരന്‍.പിന്നീട് പത്രോസ് അപ്പോസ്തോലന്മാരില്‍ ഏറ്റവും പ്രധാനി ആയി. ഈ പത്രോസ് ആണ് പിന്നീട് പെന്തെകൊസ്ദിനത്തില്‍ ഒറ്റപ്രസംഗത്തില്‍ 3000 പേരെ നേടിയത്.ഈ പത്രോസ് സുന്ദരം എന്ന ദേവാലയത്തില്‍ ഇരുന്ന മുടന്തനെ സൌഖ്യം ആക്കി .അത് മുഖാന്തിരം 5000 പേരെ കര്‍ത്താവിനു വേണ്ടി നേടി. പിന്നീട് തബീതായെ മരണത്തില്‍ നിന്നും ഉയര്‍പ്പിച്ചു അങ്ങനെ ജാതികളുടെ ഇടയിലേക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുത്തു. അദ്ധേഹം പുതിയനീയമത്തില്‍ രണ്ടു ലേഖനം എഴുതി.ഇന്നും ആ ലേഖനം ആയിരങ്ങളെ കര്‍ത്താവിലേക്ക് അടുപ്പിക്കുകയും വചനത്തില്‍ ശക്തീകരിക്കുകയും ചെയ്യുന്നു....

ഇന്നു പതിനായിരങ്ങള്‍ കര്‍ത്താവിനെ അറിയുകയും അവനെ പിന്‍പറ്റുകയും ചെയ്യുന്നത് ഈ പത്രോസ് മുഖാന്തിരം ആണ്. ഇതിനെല്ലാം കാരണമായത്‌ തന്‍റെ സഹോദരനായ അന്ത്രയോസ് ആണ്. വചനത്തില്‍ അന്ത്രയോസിനെക്കാളും എത്രയോ ശ്രേഷ്ഠമായ സ്ഥാനം ആണ് പത്രോസ് പ്രാപിച്ചെടുത്തത്. പക്ഷേ....അന്ത്രയോസ് യേശുവിനെ പത്രോസിന് കാണിച്ചുകൊടുത്തില്ലായിരുന്നെങ്കില്‍ ഈ പത്രോസ് രക്ഷകനായ യേശുവിനെ അറിയില്ലായിരുന്നു. നാമും ഇതുപോലെ കര്‍ത്താവിനെ അറിയാത്തവര്‍ക്ക് വചനം പറഞ്ഞുകൊടുത്തു കര്‍ത്താവിലേക്ക് നയിച്ചാല്‍ അവരും ഇപ്രകാരം പത്രോസിനെപ്പോലെ അധികം ഫലം പുറപ്പെടുവിപ്പിക്കുന്ന പൈതല്‍ ആയി തീരും.അങ്ങനെ ആ ദൈവപൈതല്‍ നേടുന്ന ഓരോ നേട്ടത്തിനും ദൈവത്തില്‍ നിന്നും പ്രതിഫലം ലഭിക്കും.

സഹോദരങ്ങളെ ഇതേപോലെ നമ്മുക്കും കര്‍ത്താവിന്‍റെ വേലയില്‍ പങ്കാളികള്‍ ആയി തീരാം. നമ്മുടെ കൂട്ടുസഹോദരങ്ങള്‍ നമ്മേക്കാള്‍ കൂടുതലായി കര്‍ത്താവിനു വേണ്ടി പ്രയോജനപ്പെടുമ്പോള്‍ നമ്മുക്കും സന്തോഷിക്കാം.കാരണം നമ്മുടെ ഓരോരോ കൊച്ചു പ്രവൃത്തിയും ദൈവരാജ്യത്തിന്‍റെ വളര്‍ച്ചക്ക് എത്ര അധികം ആയി അത് പ്രയോജനപ്പെടുന്നു എന്ന് കണ്ടു ദൈവത്തിനു മഹത്വം കരേറ്റാം.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി.

സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ. 1John5:8


നമ്മുടെ രക്ഷയെ ഉറപ്പിക്കുവാന്‍ ദൈവം നമ്മുക്ക് തന്ന മൂന്നു സാക്ഷികള്‍ ആണ് ആത്മാവ് , ജലം , രക്തം.
ഒരു കുലപാതകം ചെയിത വ്യക്തിയെ സാക്ഷികള്‍ ഇല്ലാ എന്നപേരില്‍ ഒരുപക്ഷെ കുറ്റവിമുക്തന്‍ ആക്കിയേക്കാം എന്നാല്‍ നമ്മുടെ സ്വര്‍ഗ്ഗീയ കോടതിയില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുകയില്ലാ. അവിടെ നമ്മുടെ ഏതു പ്രവൃത്തിക്കും കുറഞ്ഞത്‌ രണ്ടു സാക്ഷികള്‍ എങ്കിലും ഉണ്ടായിരിക്കും. സങ്കീര്‍ത്തനം പറയുന്നു തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. Psalms50:4.
ഭൂമിക്കും ആകാശത്തിനും നമ്മേക്കുറിച്ച് സാക്ഷ്യം പറയുവാന്‍ സാധിക്കും എന്നര്‍ത്ഥം .വളരെ വിചിത്രം ആയി നമ്മുക്ക് തോന്നും.....എന്നാല്‍ വചനത്തിലെ വള്ളി പുള്ളി തെറ്റാതെ എല്ലാം സംഭവിക്ക തന്നേ ചെയ്യും.

ഇന്നു പലരുടേയും അടുത്ത് ചെന്ന് വചനം പറയുമ്പോള്‍ അവര്‍ക്ക് അത് കേള്‍ക്കുവാന്‍ തന്നെ പുച്ഛം ആണ് . പലപ്പോഴും ഞാന്‍ തന്നേ വചനം facebook ല്‍ ഇടുമ്പോള്‍ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ ഒരു സ്ത്രീ ആയതുകൊണ്ട് എന്‍റെ വചനം കൈക്കൊള്ളുവാന്‍ പലര്‍ക്കും പ്രയാസം ഉണ്ട്. എന്നാല്‍ എനിക്ക് അതൊരു വിഷയമേ....അല്ലാ. കാരണം എന്‍റെ കര്‍ത്താവിന്‍റെ വചനം എനിക്ക് ശ്വാസം ഉള്ളിടത്തോളം കാലം ഞാന്‍ പറയും. ഒരുവന്‍ അത് ഏറ്റെടുക്കുന്നോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നം അല്ലാ. എന്‍റെ കര്‍ത്താവ്‌ പറഞ്ഞു....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. കര്‍ത്താവിന്‍റെ വചനം പറയുന്നു.... ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ” മര്‍ക്കോസ് 6:11 അപ്പോള്‍ ഭൂമിയിലെ പൊടിക്കും സാക്ഷ്യം പറയുവാന്‍ കഴിയും എന്ന് മനസ്സിലായില്ലേ....യോശുവാ പറയുന്നു....''യോശുവ സകലജനത്തോടും:ഇതാ.... ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.'' കല്ലും സാക്ഷി പറയും . ''ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ. ഹബകൂക്ക്2:11.''

പുതുനിയമത്തിന്‍റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്‍റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
ഹാബേലിന്‍റെ രക്തവും യേശുവിന്‍റെ രക്തവും നമ്മുക്ക് വേണ്ടി സംസാരിക്കും. ചുരുക്കി പറഞ്ഞാല്‍ ഇവയൊക്കെയും നമ്മുക്കുവേണ്ടി സാക്ഷ്യം പറയും.നിങ്ങള്‍ ആരുടെ ഒക്കെ വചനം പുചിച്ചു കളഞ്ഞാലും നിങ്ങള്‍ എന്തൊക്കെ ജീവിച്ചിരുന്നപ്പോള്‍ ചെയിതാലും അതൊന്നും ദൈവമുന്‍പാകെ മറച്ചുവെക്കാന്‍ സാധ്യമല്ലാ. നമ്മുടെ സ്വര്‍ഗ്ഗീയ കോടതിയിലെ സാക്ഷികള്‍ ഇവരൊക്കെ ആണ് . അതായത് കല്ല്‌, മരം,പൂഴി, ആകാശം, ഭൂമി, രക്തം....എന്നിങ്ങനെ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ കേള്‍ക്കുകയും കാണുകയും ഇതൊക്കെ സൂക്ഷിച്ചു വെച്ച് സമയം ആകുമ്പോള്‍ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്യും. അതുകൊണ്ട് നാം മനസ്സിലാക്കന്നം നമ്മുക്ക് ചുറ്റുമുള്ള പലതും നമ്മുക്ക് സാക്ഷികള്‍ ആകും എന്ന്.

ഇനി നമ്മുക്ക് ആദ്യം പറഞ്ഞ ഈ വചനത്തിലേക്കു ഒന്ന് കടക്കാം.സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ. 1John5:8

ആദ്യം നമ്മുക്ക് രക്തത്തിന്‍റെ സാക്ഷ്യം ഒന്ന് നോക്കാം

യേശുവിന്‍റെ രക്തം ആണ് നമ്മുടെ പാപങ്ങളെ മോചിച്ചു തരുന്നത്. ഈ രക്തം നമ്മുടെ രക്ഷക്ക് സാക്ഷി ആകുന്നു വചനം പറയുന്നു.... യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.... നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം രക്ഷിക്കപെട്ടിരിക്കുന്നു എന്നും നമ്മുടെ പാപങ്ങള്‍ മോചിക്കപെട്ടിരിക്കുന്നു എന്നും യേശുവിന്‍റെ രക്തം സാക്ഷ്യം പറയണമെങ്കില്‍ നമ്മില്‍ വിശ്വാസവും, അനുതാപവും ഏറ്റുപറച്ചിലും അത്യാവശ്യം ആണ്.

വെള്ളത്തിന്‍റെ സാക്ഷ്യം : മാനസാന്തരപെട്ടു ജലത്തില്‍ മുങ്ങിയുള്ള സ്നാനമേല്ക്കുന്ന വ്യക്തിക്കുവേണ്ടി ജലം സാക്ഷി പറയുന്നു.

ആത്മാവിന്‍റെ സാക്ഷ്യം : Luke3:16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അതായത് നാം ദൈവത്തില്‍ നിന്നുള്ളവര്‍ എന്ന് നമ്മിലുള്ള ആത്മാവ് സാക്ഷ്യം പറയും.അങ്ങനെ പരിശുദ്ധാത്മാവ് സാക്ഷിയായിരുന്നു നമ്മുടെ രക്ഷയെ ഉറപ്പിക്കും.

ശാശ്വതമാം തന്‍കൃപയില്‍ആനന്ദിക്കും ഞാന്‍..... രക്ഷയേകും ദിവ്യപാത പിന്തുടരും ഞാന്‍....
ജ്ഞാനമേകും തന്‍ വചനം അനുസരിക്കും ഞാന്‍... ശ്രേഷ്ഠമാം തന്‍ മാതൃകകള്‍ അനുകരിക്കും ഞാന്‍ .....

യേശു കാണിച്ചു തന്ന മാതൃക പിന്‍പറ്റി സ്വര്‍ഗ്ഗത്തിന് അവകാശികള്‍ ആകുവാന്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം.

സ്നേഹത്തോടെ
സുമാസജി.

ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു. ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു. തീത്തോസ്2:13-15.

ഇന്നു പല വിശ്വാസികളും നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവ സംഭവത്തിലും അവന്‍റെ കുരിശു മരണത്തേയും വളരെ അധികം വിലപിക്കുകയും കരയുകയും ചെയ്യുന്നതായി നാം കാണാറുണ്ട്‌.നമ്മുടെ കര്‍ത്താവ് നമ്മുക്ക് വേണ്ടി ക്രൂശില്‍ മരിക്കുകയും പീഡകള്‍ സഹിക്കുകയും ചെയിതെന്നത് വാസ്തവം തന്നേ....പക്ഷെ ....അതോര്‍ത്തു നമ്മള്‍ വിലപിക്കുകയല്ലാ വേണ്ടത് നാം അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്.കാരണം നമ്മുടെ അരുമാനാതന്‍ 61/2 മണിക്കൂര്‍ ക്രൂശില്‍ സഹിച്ചതും മരിച്ചതും ഈ ലോകം കണ്ട ഏറ്റവും വലിയ യുദ്ധം ആയിരുന്നു.... 4000 വര്‍ഷത്തെ പിശാചിന്‍റെ ബന്ധനത്തില്‍നിന്നും പാപത്തില്‍ നിന്നും വിജയത്തിന്‍റെ പൂര്‍ത്തീകരണം ആണ് ആ .....ക്രൂശില്‍ അരങ്ങേറിയത്. അത് പിതാവായ ദൈവത്തിന്‍റെ പദ്ധതി ആയിരുന്നു....യേശുക്രിസ്തുവിന്‍റെ ക്രൂശു മരണം മാനവരാശിയുടെ ചരിത്രം തന്നെ മാറ്റി മറിച്ചു . ക്രൂശുമരണം മുഖാന്തിരം യേശുക്രിസ്തു നമ്മുക്ക് നിത്യജീവനും പാപമോചനവും ക്രിസ്തു യേശുവില്‍ ജയകരമായ ഒരു പ്രത്യാശാ ജീവിതം നമ്മുക്ക് തന്നു. അതുകൊണ്ട് തന്നെ ക്രിസ്തു യേശുവിന്‍റെ ക്രൂശു മരണം ദുഖിക്കുവാന്‍ ഉള്ളതല്ലാ.....മറിച്ചു അത് ആഘോഷിക്കുവാന്‍ ഉള്ളതാണ് . ഓരോ ദിവസവും അത് നമ്മുക്ക് സന്തോഷം പകരുന്നു.യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം പിശാചിന്‍റെ തലയെ തകര്‍ത്തു അവന്‍റെ സകല ആയുധവര്‍ഗ്ഗത്തെയും ഇല്ലാതാക്കി ദൈവമക്കള്‍ക്ക് പാപത്തില്‍ നിന്നും മോചനം നല്‍കി നാം ഓരോരുത്തരെയും ജയാളികള്‍ ആക്കി. ഒരു യോഗ്യതയും ഇല്ലാത്ത നമ്മെ ദൈവമക്കള്‍ ആക്കുവാന്‍ നമ്മളില്‍ ഉള്ള സകല പാപങ്ങളും കര്‍ത്താവ്‌ തന്‍റെമേല്‍ വഹിച്ചുകൊണ്ട് നമ്മുക്ക് പകരമായി ക്രൂശില്‍ യാഗമായി തീര്‍ന്നു.ഇങ്ങനെ ദൈവം നമ്മുടെ പാപങ്ങളെ മോചിപ്പിച്ചു പുത്രന്‍റെ ക്രൂശുമാരണം മൂലം നാം ഓരോരുത്തര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അധികാരം നല്‍കി.ഇതു നമ്മുക്ക് സന്തോഷം അല്ലെ പകരേണ്ടത് ? ഈ ജയം നമ്മുക്ക് നേടി തന്നത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം മുഖാന്തിരം അല്ലെ....?

ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. ക്രിസ്തുവിന്‍റെ മരണവും അടക്കവും മഹത്വംഏറിയ പുനരുദ്ധാനവും ഓരോദിവസവും ജയകരമായി ജീവിക്കുവാന്‍ നമ്മളെ ശക്തീകരിക്കും. ഇനി നാം രോഗികള്‍ ആയിരിക്കുവാനോ.... ദാരിദ്ര്യത്തില്‍ ജീവിക്കുവാനോ ..... പ്രതികൂലത്തില്‍ പകച്ചു നില്‍ക്കുവാനോ..... ഉള്ളവര്‍ അല്ലാ. കര്‍ത്താവ്‌ ക്രൂശില്‍ സകലവും ചെയിതു കഴിഞ്ഞിരിക്കുന്നു.

ക്രൂശിന്‍റെ ശക്തി തിരിച്ചു അറിയുന്ന ഒരു ദൈവ പൈതലിനും ദുഖത്തില്‍ ഇരിക്കുവാന്‍ സാധിക്കില്ലാ. കാരണം ക്രൂശില്‍ കര്‍ത്താവ്‌ സകലത്തിലും ജയം എടുത്തു കഴിഞ്ഞിരിക്കുന്നു.ഇനി നാം അതില്‍ വിശ്വസിച്ചാല്‍ മാത്രം മതി. ക്രൂശു നമ്മുക്ക് എല്ലാം നേടി തന്നിരിക്കുന്നു.... നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. 2കോരിന്തിയര്‍8:9

ഇനി നമ്മുക്ക് ഒരു ബാധ്യതയും ഇല്ലാതെ യേശുക്രിസ്തുവില്‍ ജയകരമായി ജീവിക്കുവാന്‍ കര്‍ത്താവ്‌ നമ്മുക്ക് ക്രൂശു മുഖാന്തിരം വാതില്‍ തുറന്നു തന്നിരിക്കുന്നു.എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്‍റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും. ഈ വാഗ്ദത്തങ്ങള്‍ എല്ലാം യേശുക്രിസ്തുവിന്‍റെ മരണവും അടക്കവും പുനരുദ്ധാനവും മുഖാന്തിരം പിതാവാം ദൈവം നമ്മുക്ക് ദാനമായിനല്‍കിയിരിക്കുന്ന ദൈവീക അനുഗ്രഹങ്ങള്‍ ആണ്.അതുകൊണ്ട് തന്നെ ധൈര്യമായി നമ്മുക്ക് ക്രിപാസനത്തിലേക്ക് കടന്നു ചെന്ന് പിതാവില്‍ നിന്നും പ്രാപിച്ചു എടുക്കാം.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി

നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. മത്തായി 5:13,14

പ്രീയ ദൈവജനമേ....ഈ രണ്ടു വചനവും കര്‍ത്താവില്‍ വീണ്ടും ജനിച്ച മക്കള്‍ക്കുണ്ടാകേണ്ട സവിശേഷതകള്‍ ആണ് .നമ്മള്‍ ഭൂമിയുടെ ഉപ്പും , ലോകത്തിന്‍റ വെളിച്ചവും ആകണം .ഈ സവിശേഷതകള്‍ ഈ ഭൂമിയില്‍ വിലമതിക്കുന്നത് ആണെന്ന് മനസ്സിലാക്കണം. അതിനാല്‍ തന്നെ ദൈവമക്കള്‍ വളരെ പ്രത്യേകത ഉള്ളവര്‍ ആണ്. ഉപ്പു കേടു കൂടാതെ ഭക്ഷ്യവസ്തുക്കളെ കാത്തു സൂക്ഷിക്കുന്നു. അതിനോടൊപ്പം അതിനു രുചി പകരുകയും ചെയ്യുന്നു....ഇതുപോലെ ദൈവമക്കളും ദൈവത്തിന്‍റെ വചനം കേടു കൂടാതെ അല്പം പോലും മായം ചേര്‍ക്കാതെ.... വളചോടിക്കാതെ ..... സത്യസന്ധതയോടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തു അവരുടെ ജീവിതത്തെ രുചിയുള്ളതാക്കി മാറ്റണം.( സന്തോഷം , സമാധാനം, നന്മ, സൌഖ്യം ect.....)

ദൈവത്തിന്‍റെ സ്നേഹം നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് പകരപ്പെടുമ്പോള്‍ പരിശുദ്ധാത്മാവ് മുഖാന്തിരം നമ്മളെ സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകള്‍ ആണ് ഇതൊക്കെ . ഈ പറഞ്ഞതൊക്കെ നമ്മുടെ ബന്ധുക്കള്‍ക്ക് ആകാം , സുഹൃത്തുക്കള്‍ക്ക് ആകാം, സഹാവാസികള്‍ക്ക് ആകാം, നമ്മുടെ സാന്നിധ്യം ഇവരുടെ മദ്ധ്യേ ഐക്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും പങ്കു വെക്കലിന്‍റെയും ഭാഗമായി തീരും. അങ്ങനെ നാം ഇവരെ ഒരു നിത്യമായ ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുവാന്‍ പരിശുദ്ധാത്മാവിലൂടെ നമ്മളെ സഹായിക്കും.ഈ ഉത്തരവാധിത്വത്തിലൂടെ വേണം നമ്മള്‍ കടന്നു പോകുവാന്‍.

നമ്മള്‍ ലോകത്തിന്‍റെ പ്രകാശം ആകുന്നു....

എന്താണ് പ്രകാശം? പ്രകാശം നമ്മളെ നേര്‍വഴിക്കു നടത്തുന്നത് ആണ്. അത് സത്യത്തെ വെളിപ്പെടുത്തുന്നത് ആണ്. അത് മറഞ്ഞിരിക്കുന്നതിനെ പുറത്തു കൊണ്ടുവരുന്നത് ആണ്. നമ്മള്‍ ലോകത്തിന്‍റെ പ്രകാശം എന്ന് പറയുമ്പോള്‍ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് അനുകരിക്കുവാന്‍ പറ്റുന്നതായി നമ്മള്‍ ഓരോരുത്തരും ഒരു മലമുകളില്‍ ഇരിക്കുന്ന മറച്ചു വെക്കാന്‍ പറ്റാത്ത പട്ടണം ആകുന്നു. അതുകൊണ്ട് നമ്മുടെ പട്ടണത്തെ പ്രകാശിപ്പിക്കുവാന്‍ നാം ശ്രമിക്കണം . നാം നമ്മെ വിളിച്ചവന്‍റെ വിളിക്കൊത്തവണ്ണം ജീവിക്കണം. നാം ഏതു പട്ടണത്തിലോ ഗ്രാമത്തിലോ ആയിരിക്കുന്നോ അവിടെ നമ്മള്‍ പ്രകാശം ആയി തീരണം അവിടെ നമ്മള്‍ പ്രകാശിക്കണം , അവിടുള്ളവര്‍ നമ്മുടെ പ്രവൃത്തികളെ കണ്ടു സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന പിതാവായാ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കാരണം ആയി തീരണം . അതിനായി നമ്മുക്ക് ഉത്സാഹത്തോടെ പ്രാര്‍ഥിക്കാം ...... ആത്മാക്കളെ നേടാം സമയം വളെരെക്കുറവാണ്.

നാം നമ്മുക്ക് ലഭിച്ച സുവിശേഷത്തെ എല്ലാവരെയും അറിയിക്കാം ...അതിനായി ദൈവം നമ്മളെ ഓരോരുത്തരെയും ഒരുക്കട്ടെ.....

സ്നേഹത്തോടെ
സുമാസജി.

യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു. മത്തായി 3:15.
ഇവിടെ കര്‍ത്താവ്‌ പറയുന്നത് സകല നീതിയും നിവര്‍ത്തിക്കുന്നത് നമ്മുക്ക് ഉചിതം എന്നാണു. എനിക്ക് ഉചിതം എന്നല്ലാ.


യേശു എനിക്ക് എന്നുപറയാതെ നമ്മുക്ക് എന്ന് എന്തുകൊണ്ട് പറഞ്ഞു.....?
യേശുവില്‍ വിശ്വസിച്ചു തന്‍റെ മാതൃക , തന്നില്‍ വിശ്വസിക്കുന്ന ഏവരും പിന്‍പറ്റണം എന്നതുകൊണ്ടാല്ലേ...? യേശുപറയുന്നു....സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ?യേശു നീതിമാന്‍ അല്ലായിരുന്നോ....?

യേശു നീതിമാന്‍ തന്നെ ആയിരുന്നു....എന്നാല്‍ യേശുവിന്‍റെ സ്നാനം പിതാവിനോടുള്ള അനുസരണത്തിന്‍റെ ഭാഗം ആയിരുന്നു....നാം ഓരോരുത്തരും ഈ അനുസരണത്തിന്‍റെ ഭാഗം ആകേണ്ടതിനു വേണ്ടിയാണ് യേശു എനിക്ക് ഉചിതം എന്ന് പറയാതെ നമ്മുക്ക് ഉചിതം എന്ന് പറഞ്ഞത്. യേശു തന്‍റെ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നത് ഈ അനുസരണത്തോടും സമര്‍പ്പണത്തോടും കൂടി ആയിരുന്നു.

ഒരുവന്‍ യേശുവില്‍ വിശ്വസിച്ചു യേശുവിനെ കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുകയും തന്‍റെ പാപങ്ങള്‍ വായ്കൊണ്ട് ഏറ്റുപറയുകയും ചെയ്യുമ്പോള്‍ ക്രിസ്തുവിന്‍റെ ക്രൂശുമണത്താലും പുനരുദ്ധാനത്താലും നീതീകരിക്കപ്പെടുകയും വിശ്വാസത്താല്‍ ദൈവം അവര്‍ക്ക് ക്രിസ്തുവിന്‍റെ നീതി കണക്കിട്ടിരിക്കുന്നു.

വിശ്വാസത്താല്‍ സ്വീകരിച്ച ഈ ആന്തരിക നീതി യേശു ചെയിതതുപോലെ അനുസരണത്തിന്‍റെ ബാഹ്യമായ പ്രവര്‍ത്തിയിലൂടെ ചെയ്യേണ്ടതാകുന്നു. ഇവിടെയാണ് ക്രിസ്തീയ സ്നാനം യോഹന്നാന്‍റെ സ്നാനത്തില്‍ നിന്നും വിത്യസ്ഥമായിരിക്കുന്നത്.അതുകൊണ്ടാണ് പൗലോസ്‌ ഇങ്ങനെ പറഞ്ഞത്....അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്‍റെ സ്നാനം എന്നു അവർ പറഞ്ഞു.
അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്‍റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്‍റെ നാമത്തിൽ സ്നാനം ഏറ്റു.
പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. Acts19:1-6

ദൈവം തന്‍റെ പുത്രനെ യോഹന്നാന്‍റെ കൈക്കീഴില്‍ സ്നാനപ്പെടുവാന്‍ അനുവധിക്കുന്നതിലൂടെ ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമത്തപ്പെടുവാന്‍ പോകുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണിതെന്നു യിസ്രായേലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. John1:31....ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. പിറ്റെന്നാൾ മുതല്‍ യോഹന്നാന്‍ യേശു തന്‍റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു വിളിച്ചു പറഞ്ഞു....: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; അവനില്‍ വിശ്വസിക്കുന്ന ഏവനും രക്ഷപ്രാപിക്കെണ്ടതിനു ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടു; എന്ന് വിളിച്ചു പറയേണ്ടത് അനിവാര്യമായിരുന്നു.യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്‍റെ മേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു. John1-32-34.

ഇതിനാല്‍ തന്നെ യേശു സ്നാനപെട്ടതിന്‍റെ കാരണം മനസ്സിലായില്ലേ.....
1. താന്‍ ദൈവപുത്രന്‍ എന്നും ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമത്തപ്പെടുവാന്‍ പോകുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണിതെന്നു യിസ്രായേലിന് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. John1:31.

2. തന്‍റെ വരുവാനിരിക്കുന്ന മരണ അടക്ക പുനരുദ്ധാനത്തിന്‍റെ പ്രതീകമായി ആയിരുന്നു സ്നാനപെട്ടത്‌.

3. ദൈവത്തിന്‍റെ സകലനീതിയും നിവര്‍ത്തിക്കുന്നത്‌ എല്ലാ മനുഷ്യര്‍ക്കും ഉചിതം ആണെന്നും അനുസരണത്തിന്‍റെ ഒരു മാതൃക കാണിക്കേണ്ടതിനും

4. അനുതപിക്കുന്ന പാപിയോടു എകീഭവിക്കണം.

ഇതിനാല്‍ തന്നെ മനസ്സിലാക്കണം രക്ഷിക്കപെടുവാനോ....രക്ഷയോടു ചിലത് കൂട്ടിചെര്‍ക്കുവാനോ ഏതെങ്കിലും ഒരു സഭാവിഭാഗത്തില്‍ ചെരുവാനോ അല്ലാ ... സ്നാനം .രക്ഷിക്കപെട്ടവര്‍ അനുഭവിക്കേണ്ട ശുശ്രൂഷ ആണ് ക്രിസ്തീയ സ്നാനം.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി.

നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്‍റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ. ഫിലിപ്പിയർ 3:3

പ്രീയ സഹോദരങ്ങളെ ...അപ്പോസ്തോലന്‍ ആയ പൗലോസ്‌ അന്നത്തെ ക്രൈസ്തവ സമൂഹത്തെ നഖശികാന്തം എതിര്‍ക്കുന്ന യഹൂദര്‍ക്ക് എഴുതിയ വചന ഭാഗം ആണിത്. യഹൂദര്‍ ജാതികളെ ദൈവ വിരോധികള്‍ എന്നും ദൈവത്തിന്‍റെ നീയമങ്ങളെ ലങ്കിക്കുന്നവരുമായിട്ടാണ് കണ്ടിരുന്നത്‌. യഹൂദാനീയമപ്രകാരം ദൈവജനം പരിച്ഛേദന ഏല്‍ക്കുകയും യറുശലേമിലേക്ക് നോക്കി പ്രാര്‍ഥിക്കുകയും, നീയമപ്രകാരം ശുദ്ധീകരണം ചെയ്യുന്നവരും ആയിരിക്കണം . ഇതു പാലിക്കാത്തവര്‍ ദൈവത്തിലുള്ളവര്‍ അല്ലാ എന്ന് അവര്‍ വിശ്വസിച്ചു .

അവര്‍ തങ്ങളുടെ പ്രവൃത്തികൊണ്ട് ദൈവത്തെ പ്രസാധിപ്പിക്കാം എന്നാണു കരുതിയിരുന്നത്.പക്ഷെ അത് ദൈവത്തിനു മുന്‍പില്‍ നീതി ആയിരുന്നില്ല. പൗലോസ്‌ അങ്ങനെയുള്ള സല്പ്രവൃത്തിയെ ദൈവീകം ആയി കണ്ടില്ലാ. അതല്ലാ..... ക്രൈസ്തവം . ക്രിസ്ത്യാനികള്‍ ആയ നാം നമ്മുടെ പ്രവൃത്തികൊണ്ടാല്ലാ നീതീകരിക്കപ്പേടെണ്ടത്. നമ്മുടെ വിശ്വാസം മൂലം ആണ് നമ്മള്‍ നീതീകരിക്കപ്പെടെണ്ടത്. വിശ്വാസത്തില്‍ ഉള്ള നീതീകരണം ആണ് രക്ഷയുടെ പരമപ്രധാനം ആയ ഘടകം. സല്പ്രവൃതികൊണ്ട് നീതീകരണം നേടാമെന്നുള്ള പൊള്ളത്തരത്തെ പൗലോസ്‌ ഇവിടെ തുറന്നു കാണിക്കുന്നു.ന്യായപ്രമാണത്തിന്‍റെ നീയമങ്ങള്‍ പാലിച്ചുകൊണ്ട്‌ തന്നെ കര്‍ത്താവിലുള്ള തന്‍റെ വിശ്വാസത്തെ സാക്ഷിപ്പെടുത്തുന്ന വചനഭാഗം ആണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പൗലോസ്‌ ഇപ്രകാരം പറയുന്നു....എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്‍റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു
അവനിൽ ഇരിക്കേണ്ടതിന്നും അവന്‍റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ഫിലിപ്പിയർ3:8-11

അതുകൊണ്ട് നാം ദൈവത്തെ പ്രസാധിപ്പിക്കുവാന്‍ വേണ്ടി ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ദൈവം പ്രസാധിക്കുന്നില്ലാ. ഇങ്ങനെയുള്ള പ്രവൃത്തികളും നീയമങ്ങളും യേശുക്രിസ്തുവിന്‍റെ മരണം , അടക്കം , പുനരുദ്ധാനം മുഖാന്തിരം നീക്കപെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സകല അന്തവിശ്വാസത്തെയും നീക്കി കര്‍ത്താവില്‍ ശരണപ്പെട്ടു വച്ചനാടിസ്ഥാനത്തില്‍ ജീവിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി.

നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. സെഫന്യാവു 3:17

ഇന്നു പലരും ദൈവത്തെ കാണുന്നത് പലതരത്തില്‍ ആണ് .... കല്ലുകൊണ്ടും തടികള്‍കൊണ്ടും കൊത്തിയെടുക്കുന്ന രൂപങ്ങളെ ദൈവമായി കാണുന്നു....മൃഗങ്ങളെ ദൈവമായി കാണുന്നു....എന്തിനു പറയണം നമ്മുടെ ഇടയില്‍ ജീവിക്കുന്ന മനുഷ്യരെ വരെ ദൈവമായി പൂജിക്കുന്നു.പക്ഷെ ഇതൊന്നുമല്ല ദൈവം.

ദൈവം ഒരു വ്യക്തിത്വം ആണ്, ഒരു വലിയ ശക്തി ആണ്, ദൈവത്തിനു ഒരു വലിയ മനസ്സുണ്ട്, വികാരം ഉണ്ട്, വചനത്തില്‍ പലയിടത്തും ദൈവത്തിന്‍റെ വെത്യസ്ഥമായ വികാരങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ മനസിലാക്കാതെ കാണുന്നതെല്ലാം ദൈവം ആണെന്ന് പറഞ്ഞു ഓടി നടക്കരുത്.

ദൈവത്തിനു വികാരം ഉണ്ടെന്നു പറയുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് തമാശയായി തോന്നാം. നമ്മുക്ക് ഈ വികാരങ്ങളെ ക്കുറിച്ച് ഒന്ന് നോക്കാം.

സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; സങ്കീർത്തനങ്ങൾ2:4 . ഈ ചിരി എന്നത് ഒരു വികാരം ആണ് .

എന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; യെശയ്യാ63:10
ഇസ്രായേല്‍ മക്കള്‍ തനിക്കെതിരെ പിറുപിറുത്തപ്പോഴും തന്‍റെ കല്‍പ്പനകളെ എതിര്‍ത്തപ്പോഴും ദൈവം അതീവമായി ദുഖിച്ചു.ഈ ദുഖവും ഒരു വികാരം തന്നെ....

ദൈവം പലപ്പോഴും തന്‍റെ മക്കള്‍ക്കെതിരെ കോപിച്ചു. ഇതും ഒരു വികാരം ആണ്. അതുകൊണ്ട് തന്നെ ഈ വികാരപ്രകടനം ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതയാണ്.അപ്പോള്‍ തന്നെ നമ്മുക്ക് മനസ്സിലാക്കാം നമ്മള്‍ കൊത്തി ഉണ്ടാക്കിയ വിഗ്രഹം അല്ലാ ദൈവമെന്നു.

ദൈവം നമ്മേപ്പോലെവ്യക്തിത്വം ഉള്ള സര്‍വ്വശക്തനായ ഒരു ശക്തി ആണ്. ഈ ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടും ഇല്ലാ....എന്നാല്‍ ഈ ദൈവത്തിന്‍റെ സ്നേഹം , കരുതല്‍ ഇവയൊക്കെ നമ്മള്‍ അനുഭവിച്ചിട്ടും ഉണ്ട്.
യേശുവും പലപ്പോഴും തന്‍റെ വികാരത്തെ പ്രകടമാക്കിയിരുന്നു.....

വചനം പറയുന്നു....എബ്രായർ 4:15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതേ....നമ്മുക്കൊരു പ്രധാന പുരോഹിതനുണ്ട് . നമ്മുടെ ബലഹീനതയില്‍ നമ്മോടു അനുകമ്പ കാണിക്കുന്ന ഒരു മഹാപുരോഹിതന്‍. കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു നമ്മുക്ക് ചെല്ലുവാന്‍ സാധിക്കുന്ന മഹാപുരോഹിതന്‍.

യേശു സ്വര്‍ഗ്ഗത്തിലെ പിതാവിന്‍റെ വ്യക്തിത്വം മനുഷ്യരാശിയുടെ മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ അവന്‍ നമ്മേപ്പോലെ ആയി തീര്‍ന്നു....നമ്മുടെ ദൈവം നമ്മെ ഓരോരുത്തരെയും അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ് തന്‍റെ ഏകജാതനെ നമ്മുക്ക് യാഗമായി തരുവാന്‍ തക്കവണ്ണം അവന്‍ മനുഷ്യരാശിയെ സ്നേഹിച്ചത്..

സ്നേഹം ഒരു വലിയ വികാരപ്രകടനം ആണ്. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും നമ്മുടെ വികാരം ദൈവത്തോട് പ്രകടിപ്പിക്കണം. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തെ .... സന്തോഷത്തെ.....സങ്കടത്തെ....വേദനയെ.....എല്ലാം ദൈവത്തോട് നാം പ്രകടമാക്കണം. ദൈവം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതു തന്നെ ആണ് ഒരു മറ കൂടാതെ വിശ്വസ്തതയോടെ നമ്മുടെ എല്ലാകാരങ്ങളും ദൈവത്തോട് തുറന്നു പറയാന്‍ നമ്മുക്ക് കഴിയണം.

ദൈവത്തോടുള്ള ബന്ധം എപ്പോഴും വികാരം ഉള്ളതായി തീരണം. നമ്മളില്‍ വികാരം ഉളവാക്കുന്ന ഒരു ബന്ധം നാം എപ്പോഴും ദൈവത്തോട് പുലര്‍ത്തണം.

നമ്മള്‍ പ്രാര്‍ഥനയില്‍ ദൈവത്തോട് സംസാരിക്കുമ്പോള്‍ നാം നേരിട്ട് ദൈവത്തോട് സംസാരിക്കുന്നു.അവന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു ....ദൈവത്തോടുള്ള കൂട്ടായിമ നമ്മുടെ ഹൃദയം തുറന്ന ഒരു വികാര പ്രകടനം ആയിരിക്കണം.

നാം ദൈവത്തെ ആരാധിക്കുമ്പോള്‍ എല്ലാം മറന്നു ആരാധിക്കണം.നമ്മുടെ ശരീരം ....നമ്മുടെ ഹൃദയം ..... നമ്മുടെ മനസ്സ്.....നമ്മുടെ ചിന്തകള്‍ ..... ഇവയെല്ലാം ദൈവത്തിനു മുന്‍പാകെ പൂര്‍ണ്ണമായി സമര്‍പ്പിക്കണം.ഇതാണ്‌ ദൈവം നമ്മളും ആയി ആഗ്രഹിക്കുന്ന യഥാര്‍ത്ഥ കൂട്ടായിമ. അത്ര അധികം തീഷ്ണതയുള്ള ഒരു ബന്ധം ആണ് ദൈവം തന്‍റെ മക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്.

ദൈവം എപ്പോഴും തന്‍റെ മക്കളോട് പറ്റിചെര്‍ന്നിരിക്കുവാന്‍ ആഗ്രഹിക്കുന്നു..... എത്രപേര്‍ക്ക് ഈ ദൈവവുമായി പറ്റിച്ചേര്‍ന്നിരിക്കുവാന്‍ സാധിക്കുന്നു....? പ്രീയ സഹോദരങ്ങളെ ...നിങ്ങള്‍ അന്യദൈവങ്ങളെ എല്ലാം വിട്ടുതിരിഞ്ഞു യഥാര്‍ത്ഥ ദൈവത്തെ അന്വഷിക്കുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് സുവിശേഷം പറയുന്നതില്‍ അര്‍ഥം ഉണ്ട്. ദൈവ വചനം പറയുന്നു.....എന്‍റെ വചനം കേള്‍പ്പാന്‍ മനസ്സില്ലാതെ ഹൃദയത്തിന്‍റെ ശാട്യംപോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കെണ്ടതിനു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത കച്ച പോലെ ആയി തീരും എന്ന്. ദൈവം അത്രമാത്രം വെറുക്കുന്ന ഒരു കാര്യം ആണ് വിഗ്രഹങ്ങള്‍. അതുകൊണ്ട് അന്യദേവന്മാരെ എല്ലാം വിട്ടു സത്യദൈവത്തെ ആരാധിക്കുവീന്‍....

ദൈവം നമ്മെ തിരഞ്ഞെടുത്തത് വിശുദ്ധജനമായിട്ടാണ് . വിശുദ്ധിയോടെ ജീവിച്ചു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ നമ്മുടെ പേരും ഉണ്ടായിരിക്കുവാന്‍ വേണ്ടി നമ്മുക്ക് ഒരുങ്ങാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ....
സുമാ സജി .

ഇനി താമസിക്കുന്നതെന്തിനു....?


സഹോദരങ്ങളെ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുമ്പോള്‍ യേശു നിങ്ങളുടെ ഉള്ളില്‍ വരുന്നു. ഇതു നമ്മുടെ അകത്തു നമ്മുടെ ഓഹരി ആകുന്നു .സ്നാനത്താല്‍ ജലത്തില്‍ അവനെ സാക്ഷിക്കുമ്പോള്‍ നിങ്ങള്‍ അവനെ പുറത്തു ധരിക്കുന്നതിനാല്‍ പുറത്തും അവന്‍ നിങ്ങളുടെ ഓഹരി ആകുന്നു.നിങ്ങള്‍ക്കായി തകര്‍ക്കപെട്ട ശരീരത്തിന്‍റെയും ചോരിയപെട്ട രക്തത്തിന്‍റെയും ഓര്‍മ്മക്കായി കര്‍തൃമേശയില്‍ പങ്കാളിയാകുമ്പോള്‍ പുതിയനീയമ ഉടമ്പടിയുടെ അനുഗ്രഹങ്ങള്‍ ആയ സമാധാനം ,സമൃദ്ധി , സംരക്ഷണം തുടങ്ങിയവയുടെ അവകാശികള്‍ ആയി തീരുകയും ചെയ്യുന്നു.

സാധാരണ നമ്മുടെ ഇടയില്‍ കേള്‍ക്കുന്ന ഒരു ചോദ്യം ആണ് സ്നാനത്തിനു ശേഷം പാപം ചെയ്യില്ലേ....? എനിക്ക് പാപം ചെയ്യാതെ നില്‍ക്കുവാന്‍ പറ്റുമോ....? സ്നാനപെട്ട ഒരു വ്യക്തിയെ പാപത്തില്‍ വീഴാതെ പരിശുദ്ധാത്മാവ് നയിക്കും. പാപബോധം അവന്‍റെയുള്ളില്‍ പരിശുദ്ധാത്മാവ് കൊടുക്കും..സ്നാനപ്പെട്ട ശേഷം പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനായി നമ്മളെത്തന്നെ ഏല്‍പ്പിച്ചു കൊടുത്താല്‍ ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും. നമ്മുടെ സ്വന്തം കഴിവിലോ ബുദ്ധിയിലോ ഒന്നും സാധിക്കില്ലാ....കര്‍ത്താവാകുന്ന മുന്തിരിവള്ളിയില്‍ അറ്റുപോകാത്തകൊമ്പുകളായി വസിക്കുമെങ്കില്‍ അവന്‍ ധാരാളമായി കൃപ നമ്മുക്ക് തരും. സൈന്യത്താല്‍ അല്ലാ....ശക്തിയാല്‍ അല്ലാ ....ദൈവത്തിന്‍റെ ആത്മാവിനാല്‍ മാത്രമേ ഇതു സാധ്യമാകൂ....

ഈ പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ വന്നുപോകുന്ന എല്ലാ പിഴവുകളേയും കുറിച്ച് മനസ്താപം ഉണ്ടാക്കുകയും അത് പെട്ടെന്ന് തിരുത്തി ദൈവത്തോടും മനുഷ്യരോടും നിരപ്പ് പ്രാപിക്കുവാന്‍ പ്രേരണ ഉണ്ടാക്കുകയും ചെയ്യും. പരിശുദ്ധാത്മാവ് നമ്മില്‍ ഇല്ലെങ്കില്‍ നമ്മള്‍ വീണിടത്ത് തന്നെ കിടക്കുകയുള്ളൂ....പരിശുദ്ധാത്മാവ് നമ്മില്‍ ഉണ്ടെങ്കില്‍ വീണിടത്ത് നിന്നും എഴുന്നേറ്റു ലക്ഷ്യത്തിലേക്ക് ഓടുവാന്‍ സഹായിക്കും.അതുകൊണ്ടാണ് യോഹന്നാന്‍ പറയുന്നത് '' എന്‍റെ കുഞ്ഞുങ്ങളെ.....നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍ ഞാന്‍ ഇതു നിങ്ങള്ക്ക് എഴുതുന്നു....ഒരുത്തന്‍ പാപം ചെയിതു എങ്കിലോ ....നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമ്മുക്ക് പിതാവിന്‍റെ അടുക്കല്‍ ഉണ്ട്.അവന്‍ നമ്മുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ആകുന്നു''.1John2:1-3.

നമ്മുടെ വിശ്വാസത്തിന്‍റെ നായകന്‍ പൂരത്തി വരുത്തുന്നവന്‍ ആണ് . അവന്‍ നമ്മില്‍ തുടങ്ങിവെച്ചവേല പൂര്‍ത്തീകരിക്കുവാന്‍ മതിയായവന്‍ ആണ്. അതുകൊണ്ട് വിശ്വസിക്കുക. സ്നാനം ഒന്നേയുള്ളൂ.....അത് വചനപ്രകാരം ഉള്ളതാകട്ടെ.....പൂര്‍ണ്ണ ഹൃദയത്തോടെ വചനം വിശ്വസിച്ചു അനുസരിക്കുന്നു എങ്കില്‍ നിങ്ങള്‍ സ്നാനപ്പെടുവാന്‍ താമസിക്കരുത്‌. ഒരുപക്ഷെ നിങ്ങള്‍ ഇതു നിസ്സാരം ആയി തള്ളിയാല്‍ നിങ്ങള്ക്ക് സമയം ലഭിച്ചെന്നു വരില്ലാ.... നമ്മുടെ കര്‍ത്താവിന്‍റെ വരവ് ഏറ്റം അടുത്തിരിക്കുന്നു.....ദൈവവചന പ്രകാരം സകല മാനവജാതിയും സഭാവിത്യാസം കൂടാതെ മാനസാന്തരപെട്ടു ദൈവവചനപ്രകാരം വെള്ളത്തില്‍മുങ്ങി പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനപ്പെടണം. വിശ്വാസ സ്നാനം പഠിപ്പിക്കാത്ത സഭകളും നടത്തിപ്പുകാരും ഇതിനു കണക്കു പറയേണ്ടി വരും അതുകൊണ്ട് എല്ലാ സഭാ നേതാക്കന്മാരും വചന പ്രകാരം ഉള്ള വിശ്വാസസ്നാനം എന്തെന്ന് വിശ്വാസികളെ പഠിപ്പിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്യണം അതിന്‍റെ പേരില്‍ ഒരുത്തന്‍പോലും കര്‍ത്താവിന്‍റെ വരവിങ്കല്‍ തഴയപ്പെട്ടു പോകരുതേ....ഇതു വായിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ ദൈവം ഇടപെടണേ എന്ന് പ്രാര്‍ത്തിക്കുന്നു.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ
സുമാസജി.
മര്‍ക്കോസ് 9.
ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. യേശു 70 ശിഷ്യന്‍മാരില്‍ നിന്നും 12 പേരേ തിരഞ്ഞെടുത്തു എന്നാല്‍ അതില്‍ നിന്നും 3 പേരായി ചുരുക്കി പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും തിരഞ്ഞെടുത്തതായി ഈ ഭാഗം വായിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും.



=D പ്രതികൂലത്തില്‍ കര്‍ത്താവിന്‍റെ മുഖത്തേക്ക് നോക്കിയവന്‍ ആയിരുന്നു പത്രോസ്. പ്രതികൂലത്തില്‍ നിന്നും തിരഞ്ഞെടുത്തതാണ് പത്രോസിനെ. പ്രതികൂലത്തിന്‍റെ കാറ്റ് അടിച്ചപ്പോഴും പത്രോസ് കര്‍ത്താവേ എന്നേ രേക്ഷിക്കേണമേ എന്ന് നിലവിളിച്ചു... യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു. അല്പവിശ്വാസിയേ.... നീ എന്തിനു സംശയിച്ചു എന്ന് മാത്രമേ യേശു പത്രോസിനോട് ചോദിച്ചുള്ളൂ....(Mathew14:31). നമ്മള്‍ക്കും ഏതു പ്രതിസന്ധി ആയിക്കോട്ടെ ....രോഗങ്ങള്‍ ആയിക്കോട്ടെ....ഈ യേശുവിനെ മുറുകെ പിടിച്ചുകൊള്ളുക.നിങ്ങളുടെ വിശ്വാസം പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങളുടെ ദൈവം നിങ്ങളെ വിട്ടു എവിടേക്കും പോകില്ലാ.പ്രതിസന്ധിയില്‍ തള്ളിയിട്ടിട്ടു മുഖംമറക്കുന്ന ഒരു ദൈവം അല്ലാ നമ്മുടെ ദൈവം. പത്രോസിനു നേരെ പ്രതികൂലകാറ്റ് അടിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍യേശുവിനെ കണ്ടിട്ട് ഭൂതം എന്ന് പറഞ്ഞു പേടിച്ചു നിലവിളിച്ചപ്പോള്‍ യേശു പറഞ്ഞു ദൈര്യപ്പെടുവീന്‍ ഞാന്‍ ആകുന്നു....(Mathew14:27) ഇങ്ങനെ ആണ് നമ്മുടെ കര്‍ത്താവിനും നമ്മോടു പറയുവാനുള്ളത്. നമ്മള്‍ പ്രതികൂലത്തെ നോക്കരുത് .... കഷ്ടതയെ നോക്കരുത്....കര്‍ത്താവിന്‍റെ മുഖത്തേക്ക് മാത്രം നോക്കുക. അവന്‍ നിങ്ങള്‍ക്ക് വേണ്ടി കരുതുന്നത് ആകയാല്‍ നിങ്ങളുടെ സകല ചിന്താകുലങ്ങളും അവന്‍റെമേല്‍ ഇട്ട്കൊള്‍ക.വിശ്വാസത്തോടെ നിങ്ങള്‍ എന്ത് യാചിച്ചാലും കര്‍ത്താവ്‌ നിങ്ങള്‍ക്ക് തരും . പ്രീയപ്പെട്ടവരെ....നമ്മേ വിളിച്ചവന്‍ വിശ്വസ്തന്‍ ആണ്.

=D പ്രാര്‍ഥിക്കുന്ന ഒരു മനുഷ്യന്‍ ആയിരുന്നു യാക്കോബ്. അതേ....ഈ യാക്കോബിനെപോലെ ഒരു പ്രാര്‍ഥനാ ജീവിതം നമ്മുക്കും ഉണ്ടായിരിക്കണം.

പ്രാര്തിക്കുവാന്‍ പലപ്പോഴും നമ്മള്‍ മടികാണിക്കാറില്ലേ.....ഒരു വിശ്വാസജീവിതത്തില്‍ പ്രാര്‍ത്ഥന ഒരു പ്രധാന ഘടകം ആണ്. പ്രാര്തിക്കുവാന്‍ നാം നമ്മേ ഏല്‍പ്പിച്ചു കൊടുക്കണം. വിശ്വാസിയേയും അവിശ്വാസിയെയും പിശാചു കയ്യിലെടുക്കും. പ്രത്യേകിച്ചു പ്രാര്‍ഥിക്കാത്തവരെ പിശാചു വേഗം കയ്യിലെടുക്കും.പ്രാര്‍ഥിക്കുന്ന ഒരു വ്യക്തിക്ക് അറിയാം പ്രാര്‍ഥിച്ചു കിട്ടുന്നതിന്‍റെ വില എന്തെന്ന് .അതിനൊരു അര്‍ഥം ഉണ്ട്. ചിലപ്പോള്‍ പ്രാര്‍തിക്കുമ്പോള്‍ വ്യത്യസ്തമായ മറുപടി ആയിരിക്കും നമ്മുക്ക് കിട്ടുന്നത്.ചിലപ്പോള്‍ പ്രാര്‍ത്തിക്കുന്ന വിഷയത്തിന് പെട്ടെന്ന് മറുപടി ലഭിക്കും.ചിലപ്പോള്‍ വളരെ താമസി ച്ചായിരിക്കും മറുപടി ലഭിക്കുക.എന്തുകൊണ്ടെന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം ..... എന്നാല്‍ ദൈവത്തിനു നിങ്ങളോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ഉത്തരം ലഭിക്കുവാന്‍ വൈകുന്നത്.താമസിച്ചു കിട്ടുന്ന മറുപടിക്ക് ഒരു അര്‍ത്ഥം ഉണ്ട്.താമസിച്ചു കിട്ടുന്നത് എന്തിനാണ് ? ഏറ്റവും ശ്രേഷ്ടമായത് നിങ്ങള്ക്ക് തരുവാന്‍ ആണ് താമസിക്കുന്നത്. അതോടൊപ്പം കര്‍ത്താവിന്‍റെ മഹത്വം എടുക്കുവാന്‍ വേണ്ടിയും ആണ്. അതുകൊണ്ട് ക്ഷമയോടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ താണിരിക്കുക.
പെട്ടെന്നുള്ള മറുപടി ആണ് Acts3:7 ല്‍ കാണുന്നത്. 2Corinthians12:8,9 ല്‍ വത്യസ്ഥമായ മറുപടി കൊടുക്കുന്നതായി കാണാം. John11:3,6,15 ഇവിടെ താമസിച്ചുള്ള മറുപടി ലഭിക്കുന്നതായി നമ്മുക്ക് കാണുവാന്‍ സാധിക്കും. ഒന്നിനെ ക്കുറിച്ചും വിചാരപ്പെടാതെ നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോട്കൂടി ദൈവത്തോട് പറയുക.

=D യേശുവിനോട് ചേര്‍ന്ന് നടന്നവന്‍ ആയിരുന്നു യോഹന്നാന്‍. യോഹന്നാനേപോലെ....കര്‍ത്താവിനോട് ചേര്‍ന്ന് നടക്കുവാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ....?

ദൈവത്തിന്‍റെപരിഞാനത്തിനു വിരോധമായുള്ള സകലത്തിനെയും ഇടിച്ചു കളയണം .എങ്കിലേ .... ദൈവത്തോട് ചേര്‍ന്ന് നടക്കുവാന്‍ സാധിക്കൂ....നമ്മുടെ ചിന്താമണ്ഡലങ്ങളെ കര്‍ത്താവിനു ഏല്‍പ്പിച്ചു കൊടുക്കണം.(2Corinthians10:4, 5)

സഹോദരങ്ങളെ ....70ശിഷ്യന്‍മാരില്‍ നിന്നും യേശു ഇവരെ മൂന്നു പേരെ തിരഞ്ഞെടുത്തുള്ളൂ എങ്കില്‍ നമ്മള്‍ എത്ര അധികം വിശ്വസ്ഥതയോടും വിശുദ്ധിയോടും കൂടി ജീവിക്കണം എന്ന് ഒന്ന് ചിന്ധിച്ചു നോക്കുന്നത് നന്നായിരിക്കും. നമ്മള്‍ ഓരോരുത്തരും ദൈവത്തിനു കൊള്ളാവുന്നവര്‍ ആയി ജീവിക്കുക.നമ്മള്‍ രഹസ്യത്തില്‍ ചെയ്യുന്ന ഓരോന്നും കര്‍ത്താവ്‌ കാണുന്നുണ്ട് എന്ന ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണം.വിശ്വാസത്തില്‍ എത്തിയ പ്രാരംഭം മുതല്‍ കര്‍ത്താവ് നമ്മേ നോക്കിക്കൊണ്ടിരിക്കുവാണ്. കര്‍ത്താവിനെ ഒളിച്ചു നടക്കുവാന്‍ നമ്മുക്ക് സാധിക്കില്ലാ....കര്‍ത്താവിനെ കൂടാതെ ഒന്നും ചെയ്യുവാനും നമ്മുക്ക് സാധിക്കില്ലാ.....

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി.
എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ
കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.എന്നാൽ തന്‍റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്‍റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. മലാഖി 1:13,14

പലപ്പോഴും കൊടുക്കുവാന്‍ മടിയുള്ളവരായിട്ടാണ് നമ്മില്‍ പലരെയും കാണപ്പെടുന്നത്. സഭായോഗങ്ങളില്‍ പോയാല്‍ ദശാംശത്തെക്കുറിച്ച് പ്രസംഗിച്ചോ....അതോടെ കഴിഞ്ഞു അന്നത്തെ സന്തോഷം. സഹോദരങ്ങളെ....നിങ്ങള്‍ കൊടുക്കുവാന്‍ മനസ്സുള്ളവരായി തീരണം. അപ്പോള്‍ ചോദിക്കും ദൈവത്തിനു എന്തിനാ പൈസാ എന്ന്. ദൈവത്തിനു ആരുടേയും പണം വേണ്ടാ..... എന്നാല്‍ വചനം എന്ത് പറയുന്നുവോ....അത് അനുസരിക്കുക തന്നെ ചെയ്യണം.

മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.
നിങ്ങൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു.എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. മലാഖി3:8-10.

പ്രീയ സഹോദരങ്ങളെ...നമ്മുക്കുള്ളതില്‍ ഏറ്റവും ഉത്തമം ആയതു ആണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത് .അങ്ങനെയെങ്കില്‍ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. നിങ്ങളുടെ വിശ്വാസവും ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയവും ദൈവം മാനിക്കും.നിങ്ങളുടെ യാഗങ്ങള്‍ കൊണ്ടോ ....ത്യാഗങ്ങള്‍ കൊണ്ടോ .....നേര്‍ച്ചകള്‍ കൊണ്ടോ ....ദാനധര്‍മ്മങ്ങള്‍ കൊണ്ടോ ഒന്നും ദൈവത്തെ പ്രസാധിപ്പിക്കുവാനും കഴിയില്ലാ.... പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സേവിക്കുകയും സത്യത്തിലും ആത്മാവിലും ആരാധിക്കുകയും ചെയിതു എങ്കില്‍ മാത്രമേ ദൈവം നിങ്ങളില്‍ പ്രസാധിക്കുകയുള്ളൂ. നാം നമ്മളെ തന്നെ ദൈവത്തിനായി സമര്‍പ്പിക്കുക. നമ്മുക്കുള്ളതില്‍ ഏറ്റവും ശ്രേഷ്ഠമായത് ദൈവത്തിനു വേണ്ടി കൊടുക്കുക.

ദൈവം ഇസ്രായേല്‍ ജനത്തിനു നീയമം കൊടുത്തപ്പോള്‍ അവരോടു പ്രത്യേകം ആവശ്യപ്പെട്ടു നിങ്ങളില്‍ ശ്രേഷ്ഠമല്ലാത്തത് ഒന്നും യാഗപീടത്തില്‍ കൊണ്ടുവരരുത്. അങ്ങനെ ചെയിതാല്‍ അത് അവര്‍ക്ക് ശാപം ആയി തീരും . അതിനാല്‍ തന്നെ വളരെക്കാലം ഇസ്രായേല്‍ ജനം പാപം ചെയിതു ദൈവത്തില്‍ നിന്നും അകന്നുപോയി.

യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാവിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. Proverbs3:9&10. ദൈവത്തിനുവേണ്ടി നമ്മള്‍ ഏറ്റവും നല്ലത് വിതക്കുമ്പോള്‍ നമ്മള്‍ വിതക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായുള്ളതായിരിക്കും കൊയിതെടുക്കുന്നത്. അതാണ്‌ ദൈവത്തിന്‍റെ നീതി. ഇതു നമ്മളില്‍ പലര്‍ക്കും അറിയില്ല. ദൈവത്തെ സേവിക്കുമ്പോള്‍ പൂര്‍ണ്ണ ഹൃദയത്തോടെ.....ഉത്സാഹത്തോടെ .... ഉന്മേഷത്തോടെ ....ചെയ്യുക ആണെങ്കില്‍ ദൈവം നമ്മളില്‍ പ്രസാധിക്കുകയും സ്വര്‍ഗ്ഗകവാടം തുറന്നു നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.

ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.Romans12:11. ദൈവനാമത്തില്‍ ചെയ്യുന്ന നമ്മുടെ പ്രവര്‍ത്തികള്‍ ഉത്സാഹത്തോടെ അല്ലെങ്കില്‍ നമ്മുടെ പ്രവൃത്തിക്ക് ഫലം ഉണ്ടാകുകയില്ല.

ദൈവം നമ്മുക്കൊരു രക്ഷകനെ അയച്ചപ്പോള്‍ അത് ഒരു മാലാഖയെയോ ഒരു ദൂതനെയോ അല്ലാ നമ്മുക്കായി അയച്ചത്......ദൈവത്തിന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന തന്‍റെ ഏക ജാതനെ ആണ് നമ്മുടെ രക്ഷക്കായി അയച്ചത്. വചനങ്ങളുടെ മര്‍മ്മങ്ങള്‍ അറിയുവാന്‍ ഒരു അധ്യാപകനെ ആവശ്യപെട്ടപ്പോള്‍ ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ ആണ് നമ്മുക്ക് വേണ്ടി അയച്ചു തന്നത്. മനുഷ്യരായ നമ്മുക്കുവേണ്ടി ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ഠമായത്നല്‍കിയെങ്കില്‍....നാം ആ ദൈവത്തിനു വേണ്ടി എത്ര അധികം ശ്രേഷ്ഠമായതാണ് കൊടുക്കേണ്ടത്....?അങ്ങനെ ഏറ്റവും ശ്രേഷ്ഠമായത് ദൈവത്തിനു നല്കിയെങ്കിലേ....ദൈവത്തിന്‍റെ നീതി നമ്മില്‍ നിറവേറുകയുള്ളൂ..... ദൈവം നമ്മുക്ക് തന്നതെല്ലാം ദൈവത്തിന്‍റെ ദാനം മാത്രം ആണ്. പുകഴുവാന്‍ നമ്മുക്ക് ഒന്നുമില്ലാ....അതുകൊണ്ട് സകല മാനവും മഹത്വവും ആ കര്‍ത്താവിനു കൊടുത്തുകൊണ്ട് നമ്മേ തന്നെ ആ കര്‍ത്താവിന്‍റെ കരങ്ങളില്‍ താഴ്ത്തി ഏല്‍പ്പിക്കുക.
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ.....
സുമാ സജി.

ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം

യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു. 2Corinthians4:6,7.

പ്രീയസഹോദരങ്ങളെ....അപ്പോസ്തോലന്‍ ആയ പൗലോസിന് പരിശുദ്ധാത്മാവില്‍ ലഭിച്ച പരിജ്ഞാനത്തില്‍ ദൈവത്തിന്‍റെ മഹനീയം ആയ പ്രവൃത്തിയെ ആമുഖം ആയി ഈ വചനത്തില്‍ പറഞ്ഞിരിക്കുന്നു. ദൈവം കല്‍പ്പിച്ചു അന്ധകാരത്തില്‍ നിന്നും പ്രകാശം ഉണ്ടാകട്ടേ എന്ന്.

എന്നാല്‍ ..... നമ്മുക്ക് അറിവുള്ള കാര്യം ആണ് ഈ പ്രകാശവും അന്ധകാരവും ഒരുമിച്ചു ഒരിക്കലും യാത്ര ചെയ്യുവാന്‍ സാധിക്കില്ല എന്ന്.

അങ്ങനെ എങ്കില്‍ അന്തകാരത്തില്‍ നിന്നും എങ്ങിനെ പ്രകാശം വരും ?

വേദപുസ്തകം പറയുന്നു മനുഷ്യന് അസാധ്യമായത് ദൈവത്താല്‍ സാധ്യം Luke18:27.

ദൈവം നിര്‍മ്മിച്ച ഭൂമി പാഴും ശൂന്യവും ആയിരുന്നു. അത് മുഴുവനായി അന്ധകാരത്തില്‍ മൂടപ്പെട്ടിരുന്നു.Genesis1:2.

പക്ഷെ ദൈവം കല്‍പ്പിച്ചപ്പോള്‍ തന്‍റെ സൃഷ്ടിയില്‍ ഒരു ക്രമം ഉണ്ടാകുകയും കലങ്ങി മറിഞ്ഞു കിടന്ന അന്തരീക്ഷം മനോഹരം ആയി തീരുകയും ചെയിതു.അങ്ങനെ ആയപ്പോള്‍ അന്തകാരത്തില്‍ നിന്ന് പ്രകാശം പുറത്തേക്ക് വന്നു.

ഇവിടെ നമ്മുക്ക് ഒരു അതിശയകരമായ ചിന്ത കടന്നു വരുന്നു..... അതായത് ഈ ദൈവം തന്നെ അല്ലേ അന്തകാരത്തില്‍ നിനും പ്രകാശം പുറത്തുവരുവാന്‍ കല്‍പ്പിച്ചത്. ഇതു നമ്മളെ വേറൊരു ചിന്തയിലേക്ക് കൊണ്ടുപോകുന്നില്ലേ....പ്രകാശം ആകുന്ന ദൈവം ഇരുളടഞ്ഞ നമ്മുടെ ഹൃദയത്തില്‍ പ്രകാശിച്ചു.ഇതു സൂചിപ്പിക്കുന്നത് നമ്മുക്കും ഇതുപോലെ അന്തകാരത്തില്‍ നിന്നും പ്രകാശം പുറപ്പെടുവിപ്പിക്കുവാന്‍ സാധിക്കും എന്നല്ലേ....?

ക്രൈസ്തവരായ നാം ഓരോരുത്തരും ഈ കഴിവ് നിറഞ്ഞവര്‍ ആണ്. നമ്മുക്കും അന്തകാരമായി കിടക്കുന്ന അല്ലെങ്കില്‍ ഒരു സാധ്യതയും ഇല്ലാത്ത അവസ്ഥകളില്‍ നിന്നും പ്രകാശം ഉളവാക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന് നമ്മളില്‍ ഒരു മാരകം ആയ രോഗം അല്ലെങ്കില്‍ അതിനു സമാനം ആയ വേറൊരു പ്രതികൂലം കടന്നു വന്നു എന്നിരിക്കട്ടെ....ഇതു ഒരു അന്തകാര അവസ്ഥയെ സൂചിപ്പിക്കുന്നു.ഈ അന്തകാരം നമ്മുക്ക് പ്രകാശം ഉള്ളതായി മാറ്റുവാന്‍ സാധിക്കും. ഒരു ദിവ്യമായ സൌഖ്യത്തിലൂടെ ഈ അന്തകാരത്തെ നമ്മുക്ക് ദൂരെ അകറ്റുവാന്‍ സാധിക്കും.അതുകൊണ്ട് തന്നെ സഹോദരങ്ങളെ....നിങ്ങള്‍ ഏതുതരത്തില്‍ ഉള്ള അന്തകാരത്തില്‍ ആയാലും. നിങ്ങള്‍ക്ക് അത് പ്രകാശം ഉള്ളതാക്കി മാറ്റുവാന്‍ സാധിക്കും. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആ അന്തകാരത്തില്‍ നിന്നും പ്രകാശം വരട്ടെ എന്ന് കല്പ്പിക്കുവാന്‍ സാധിക്കും.

ഒരു രോഗിയായ വ്യക്തി അന്തകാര അവസ്ഥയില്‍ ആണ്. അങ്ങനെയുള്ള രോഗിയുടെമേല്‍ കൈവെച്ചു യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ സൌഖ്യത്തിനായി പ്രാര്തിക്കുമ്പോള്‍ ആ വ്യക്തിയില്‍ ഉള്ള അന്തകാരം മാറി പ്രകാശത്തിലേക്ക് കടന്നു വരും.

ഇതേ തത്വം നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രായോഗികമാക്കുവാന്‍ സാധിക്കും.ഉദാഹരണത്തിന് നമ്മുടെ സാമ്പത്തികം, രോഗങ്ങളില്‍, ബന്തങ്ങളില്‍, ജോലി മണ്ഡലത്തില്‍ ഇവിടെ എല്ലാം വ്യാപരിക്കുന്ന അന്തകാരത്തെ യേശുവിന്‍റെ നാമത്തില്‍ പ്രകാശം ഉള്ളതായി മാറ്റുവാന്‍ സാധിക്കും.

2 Corinthian4:7 ല്‍ പറയുന്നപോലെ ഈ മണ്‍പാത്രങ്ങളില്‍ ദൈവം തന്‍റെ നിക്ഷേപങ്ങളെ ആക്കി വെച്ചിരിക്കുന്നു.ഈ നിക്ഷേപംശക്തിയുടെ ..... സ്നേഹത്തിന്‍റെ..... പ്രകാശത്തിന്‍റെ ..... ദിവ്യമായ പൂര്‍ത്തീകരണം ആണ്. ദൈവം നമ്മുടെ ഹൃദയത്തില്‍ പ്രകാശിച്ചു അന്തകാരത്തില്‍ നിന്നും പ്രകാശം കൊണ്ടുവരുവാന്‍ ഉള്ള കഴിവ് നമ്മളില്‍ നിക്ഷേപിച്ചിരിക്കുന്നു. അതുകൊണ്ട് സഹോദരങ്ങളെ.....ഇന്നു തന്നെ നിങ്ങളുടെ അവസ്ഥകള്‍ക്ക് മാറ്റം വരുത്തുക. നിങ്ങളള്‍ക്ക് പരിഹരിക്കുവാന്‍ പറ്റാത്ത ഒരു പ്രതിസന്തിയും നിങ്ങളുടെ മുന്‍പില്‍ ഇല്ലാ.നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുന്ന ഒരു സാഹചര്യവും നിങ്ങള്ക്ക് നേരിടേണ്ടി വരില്ലാ....കാരണം നിങ്ങള്‍ അന്തകാരത്തില്‍ നിന്നും പ്രകാശം ഉളവാക്കുവാന്‍ കഴിവുള്ളവരായി നിങ്ങളെ കര്‍ത്താവ്‌ തിരഞ്ഞെടുത്തിരിക്കുന്നു. ഇനി നമ്മുക്ക് ധൈര്യത്തോടെ ആ.... ക്രിപാസനതിങ്കലേക്ക് പോകാം..

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ
സുമാ സജി.
നമ്മുടെ ഭവനത്തെ ക്രമീകരിക്കുക.

ദൈവം മോശയോടു പെട്ടകം ഉണ്ടാക്കാന്‍ ആവശ്യപെട്ടു അപ്പോള്‍ നോഹ ദൈവത്തോടുള്ള വിശ്വാസത്താലും ഭക്തിയാലും ദൈവത്തെ അനുസരിച്ചു...സാഹചര്യം നോഹക്ക് അനുകൂലം ആയിരുന്നില്ലാ. ദൈവം പറഞ്ഞ കാര്യങ്ങള്‍ നടത്താനുള്ള ഒരു സാഹചര്യവും നോഹയുടെ മുന്‍പി.ല്‍ ഇല്ലായിരുന്നു ....എന്നിട്ടും നോഹ ദൈവത്തില്‍ ആശ്രയിച്ചു ....മനോഹരമായ ഒരു പെട്ടകം ഉണ്ടാക്കി ...അങ്ങനെ ദൈവം നോഹയുടെ ഭവനത്തെ കാത്തു.

ലോകം നോഹയെ കളിയാക്കുകയും ... കുറ്റപെടുത്തുകയും ചെയിതു . പക്ഷെ ദൈവം നോഹയുടെ തലമുറകളെ അനുഗ്രഹിച്ചു .

വചനം ഇങ്ങനെ പറയുന്നു......

വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു. (എബ്രായർ11 : 7) .

അങ്ങനെ നമ്മളും ഇന്നു പല തരത്തിലുള്ള പ്രശ്നങ്ങളും പ്രതികൂലങ്ങളും ഉള്ള ഒരു ലോകത്തില്‍ ജീവിക്കുന്നു ഒന്നിനും ഒരു ക്രമീകരണം ഇല്ലാ....

പൗലോസ്‌ 2 തിമോത്തിയോസില്‍ വ്യക്തമായി പറയുന്നു അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ.... സ്വസ്നേഹികളും, ദ്രവ്യാഗ്രഹികളും, വമ്പു പറയുന്നവരും, അഹങ്കാരികളും, ദൂഷകന്മാരും, അമ്മയപ്പന്മാരെ അനുസരിക്കാത്തവരും, നന്ദികെട്ടവരും, അശുദ്ധരും,വാത്സല്യമില്ലാത്തവരും, ഇണങ്ങാത്തവരും, ഏഷണിക്കാരും, അജിതേന്ദ്രിയന്മാരും, ഉഗ്രന്മാരും, സൽഗുണദ്വേഷികളും, ദ്രോഹികളും, ധാർഷ്ട്യക്കാരും, നിഗളികളുമായി...ദൈവപ്രിയമില്ലാതെ.... ഭോഗപ്രിയരായി.... ഭക്തിയുടെ വേഷം ധരിച്ചു അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. (2 തിമൊഥെയൊസ്1 -5)

നാം നമ്മെ തന്നെ ശ്രദ്ധിക്കുക .... ഇന്നു മനുഷ്യന്‍റെ മ്ലേച്ചത കാരണം ലോകം മുഴുവന്‍ മലിന പ്പെട്ടിരിക്കുന്നു... മനുഷ്യന്‍റെ എല്ലാ ചിന്തകളും അശുദ്ധമായിരിക്കുന്നു.... ദൈവത്തിന്‍റെ വാക്കുകള്‍ ശക്തമായ താക്കീത്നല്‍കുന്നു.
സകലജഡത്തിന്‍റെയും അവസാനം എന്‍റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. ( ഉല്പത്തി6:13). അതുകൊണ്ട് നാം നമ്മുടെ ഭവനം ചൊവ്വുള്ളതാക്കുവീന്‍. നമ്മുടെ ചുറ്റുവട്ടത്തു നടക്കുന്ന ഓരോ മ്ലേച്ചതകളും കാണുമ്പോള്‍ ഓര്ക്കുക .... ദൈവം വീണ്ടും നമ്മെ ഓര്മികപ്പിക്കുന്നു ....ഈ ഭൂമി മുഴുവനും മ്ലേച്ചമായി തീര്ന്നിരിക്കുന്നു... എങ്കിലും കാരുണ്യവാനായ ദൈവം നമുക്ക് മുന്നറിയിപ്പും ... മാനസാന്തരപ്പെടുവാനുള്ള സമയവും തന്നിരിക്കുന്നു .... അതുകൊണ്ട് മാനസാന്തരപ്പെടുവീന്‍....

ദൈവമക്കള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.... നോഹയെപോലെ വിശ്വാസത്തോടും ഭയഭക്തിയോടും കൂടെ ദൈവത്തിന്‍റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക്പകര്‍ന്നു കൊടുത്തു വരാനിരിക്കുന്ന വിപത്തില്‍ നിന്നും രേക്ഷപെടുവാന്‍ അവരെ പ്രബോധിപ്പിക്കാം.

നോഹ തന്‍റെ ഭവനത്തെ ക്രമീകരിച്ചു ... ദൈവത്തെ അനുസരിച്ച് ...അതിനാല്‍ തന്നെ നോഹ പ്രളയത്തില്‍ നിന്നും രക്ഷപെട്ടു. നിങ്ങളും ആ നോഹയെ പോലെ ആകുവാന്‍ ആഗ്രഹിക്കുന്നുവോ....? മ്ലേച്ചതയേറിയ ഈ ലോകത്തു നമ്മുടെ ഭവനം ദൈവത്തിന്‍റെ മനസ്സിനൊത്തു ക്രമീകരിച്ചിട്ടുണ്ടോ....? ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നേ... നോഹയെപ്പോലെ വിശ്വസ്തതയോടും ദൈവ ഭക്തിയോടും കൂടെ നമ്മുടെ ഭവനത്തെ ക്രമീകരിക്കുവാന്‍ തുടങ്ങുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .....
സ്നേഹത്തോടെ
സുമ.

" This is my story, this is my song Praising my saviour all the day long "


ആറാമത്തെ വയസ്സിൽ കണ്ണിനു രോഗം ബാധിച്ചതിനെ തുടർന് കാഴ്ച നഷ്ടപെട്ടു അന്ന് മുതൽ 95 മത്തെ വയസ്സിൽ മരിക്കുന്നത് വരെ കണ്ണിനു കാഴ്ച ശക്തി തിരികെ ലഭിച്ചില്ല. ദൈവം എന്തുകൊണ്ട് കാഴ്ച ശക്തി തന്നില്ല എന്നുള്ള ഒരു വെക്തിയുടെ ചോദ്യത്തിനുള്ള മറുപടിയായി ഫാനി ക്രോസ്ബി എന്ന അമേരിക്കൻ വനിത ഇപ്രകാരം പറഞ്ഞു. "പിറന്നു വീഴും മുൻപ് എങ്ങനെ പിറക്കണം എന്ന് എന്റെ സൃഷ്ടാവ് എന്നോട് ചോദിച്ചിരുന്നു എങ്കിൽ കണ്ണിനു കാഴ്ച ഇല്ലാത്തവളായി തന്നെ ജനിക്കണം എന്ന് ഞാൻ പറയുമായിരുന്നു കാരണം ലോകത്തിൽ താൽകാലികമായി സ്നേഹിക്കുന്നവരെ കാണുന്നതിനു മുൻപ് നിത്യമായി സ്നേഹിക്കുന്ന യേശുവിനെ കാണാൻ കഴിയുമല്ലോ" ഈ പ്രത്യാശ ആയിരുന്നു അവരെ അന്ത്യം വരെ നടത്തിയത്. ലോകം നിർഭാഗ്യം എന്ന് പറഞ്ഞപ്പോൾ ആത്മനയനങ്ങളാൽ സ്വർഗ്ഗം ദർശിച്ച ഫാനിക്ക് സ്നേഹബന്ധങ്ങൾ അറ്റുപോയപ്പോളും കുലുക്കം ഇല്ലായിരുന്നു, ക്രുശിലെമരണത്തോളം തന്നെ സ്നേഹിച്ച അരുമനാഥൻ നിത്യതയോളം സ്നേഹിക്കും എന്ന് പറഞ്ഞു കൊണ്ട് ആ യുവതി ഇങ്ങനെ പാടി. "യേശു എൻ സ്വന്തം ഹല്ലെലുയ്യ - ഈ സ്നേഹ ബന്ധം നിൽക്കും സാദാ മരണത്തോളം സ്നേഹിച്ചു താൻ നിത്യതയോളം സ്നേഹിക്കും താൻ " കുഞ്ഞാടിന്റെ രക്തത്താൽ വിലയ്ക്ക് വാങ്ങപെട്ടവർ കർത്താവിന്റെ സമ്പത്ത് ആണെന്ന് അറിഞ്ഞു തന്നെ പൂർണ്ണമായി സമർപ്പിച്ചു കൊണ്ട് വീണ്ടും ഇങ്ങനെ പാടി . " യേശുവെൻ സ്വന്തം ഹല്ലെലുയ്യ - ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ നീയെൻ കർത്താവും സ്നേഹിതനും ആത്മഭർത്താവും സകലവും" 8000 യിരത്തിൽ അധികം ഗാനങ്ങൾ എഴുതിയ ഫാനി ഇങ്ങനെ എഴുതി എനിക്ക് പ്രശംസിപ്പാൻ ഒന്ന്നും ഇല്ല, അവര്‍ പാടി, " എനിക്ക് പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തൻ കുരിശും " ജീവിതഅവസാനം വരെ പ്രത്യാശയോടെ ജീവിച്ച അവർ അന്യൻ അല്ല സ്വന്ത കണ്ണുകൊണ്ട് തന്നെ അരുമനാഥന്റെ മുഖം ദർശിക്കുവാൻ തുംബങ്ങൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. 1915 ൽ അവർ മരിച്ചു എങ്കിലും ഇംഗ്ലീഷില്‍ എഴുതിയ ഈ ഗാനം ഭാഷകളും, വംശങ്ങളും, ഗോത്രങ്ങളും, രാജ്യങ്ങളും വെത്യാസമില്ലാതെ ആയിരമായിരങ്ങൾക്ക് പ്രത്യാശ നൽകി കൊണ്ട് ഇന്നും ജീവിക്കുന്നു. നിത്യതയോളം സ്നേഹിക്കും നാഥനെ ഹൃത്തിലെറ്റി നമ്മുക്കും പാടാം " എനിക്ക് പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തൻ കുരിശും " ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ.(കടപ്പാട്)
ദൈവ മക്കളുടെ ഇടയില്‍ വിശ്വാസം രണ്ടു തരം ഉണ്ട്.

ഒന്നാമത്തെ കൂട്ടരില്‍ പെട്ടെന്ന് കാര്യങ്ങള്‍ സാദിച്ചു കിട്ടുകയും വിടുതലുകള്‍ പ്രാപിക്കുകയും അതില്‍ സന്തോഷിക്കുകയും അപ്പോള്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു...... ഇപ്രകാരം ഉള്ള സാഹചര്യം പെട്ടെന്ന് നിന്നുപോകും. അത് വിശ്വാസകുറവിലേക്ക് നയിക്കുകയും ചെയ്യുന്നു. യിസ്രായേല്‍ മക്കള്‍ മന്നാക്കും വെള്ളത്തിനും വേണ്ടി ദൈവത്തോട് യാചിച്ചപ്പോള്‍ ദൈവം ഉടന്‍ തന്നെ അവര്ക്ക്് നല്കുകയും ചെയിതു . ഈ ജനം പിന്നീട് ഇതു കിട്ടാന്‍ താമസം വന്നപ്പോള്‍ ദൈവത്തോട് പിറുപിറുക്കുകയും കുറ്റപ്പെടുത്തുകയും ചെയിതു. അവരുടെ വിശ്വാസം ദൈവത്തില്‍ നിന്നും അനുഗ്രഹം പ്രാപിക്കുക മാത്രം ആയിരുന്നു. ഇതാണ് ഇന്നു നമ്മുടെ ഇടയില്‍ അധികമായി കാണുന്നത്. അത്ഭുതങ്ങളും അടയാളങ്ങളും ഒക്കെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്.ഇതു കിട്ടാതെ വരുമ്പോള്‍ പിന്മാറ്റത്തിലേക്ക് പോകുന്നു .....
എന്നാല്‍ രണ്ടാമത്തെ വിശ്വാസം ......
നിലനില്ക്കുന്ന വിശ്വാസം .അത് സാഹചര്യങ്ങളെ നോക്കുന്നില്ല. ആ വിശ്വാസം ദൈവ സ്നേഹത്തില്‍ ഉറച്ചതാണ്. അത് ദൈവത്തില്‍ നിന്നും പ്രാപിക്കുക എന്നുള്ളതല്ല മറിച്ച് ദൈവം എനിക്ക് മതിയായവനും അവന്‍ എന്നെ പുലര്ത്തും എന്നുള്ള വിശ്വാസവും ആണ്. അവര്ക്ക് പ്രതികൂലങ്ങളും സാഹചര്യങ്ങളും ഒന്നും ഒരു വിഷയമല്ല. അവര്‍ ഇതിലും വലുതായി ദൈവത്തെ കാണുന്നു. ഉദാഹരണത്തിന് അബ്രഹാമിന് ദൈവത്തോടുള്ള വിശ്വാസം , അവന്‍ പ്രതികൂലത്തിലൂടെയും ഞെരുക്കത്തിലൂടെയും കടന്നുപോയപ്പോള്‍ ദൈവത്തിലുള്ള പ്രത്യാശ കൈ വിട്ടില്ല. ക്ഷമയോടെ അവന്‍ കാത്തിരുന്നു. ക്ഷമയും പ്രത്യാശയും വിശ്വാസത്തിന്റെെ ധാനങ്ങള്‍ ആണ്. ഇങ്ങനെ ഉള്ള വിശ്വാസത്തിലേക്ക് വളരുവാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നേ.... .
പ്രശ്നങ്ങളുടെ നടുവില്‍ നമ്മള്‍ തകര്ന്നു പോകുന്ന അവസ്ഥ, നമ്മളെ തന്നെ അവസാനിപ്പിച്ചു കളയണമെന്നുള്ള ചിന്തകള്‍ ഇവ ഓരോന്നും വരുമ്പോള്‍ .... ഓര്ക്കു്ക ഇങ്ങനെയുള്ള സാഹചര്യത്തില്‍ ദൈവത്തിലുള്ള വിശ്വാസം ജയോല്ത്സ വമായി നമ്മെ നടത്തുവാനും അത്ഭുതങ്ങളെ കാണുവാനും നമ്മുക്ക് ഇടയായി തീരും.
അബ്രഹാം ക്ഷമയോടെ കാത്തിരുന്നപ്പോള്‍ വാഗ്ദത്ത സന്തതിയായ ഇസഹാക്കിനെ ദൈവം കൊടുത്തു . ആ അനുഗ്രഹം നമ്മളിലേക്കും ദൈവം പകര്ന്നി രിക്കുന്നു ..
ഈ വിശ്വാസം നമ്മുടെ മുന്മ്പിിലുള്ള മലകളെ മാറ്റുവാനും രോഗങ്ങളെ സൌഖ്യം ആക്കുവാനും ബന്ധിതരെ വിടുവിക്കാനും മരിച്ചവരെ ഉയര്പ്പി ക്കുവാനും സാധിക്കും. പൂര്വ്വങ പിതാക്കന്മാതര്‍ ചെങ്കടല്‍ പിളരുന്നതും ജെറീക്കോമതില്‍ വീഴുന്നതും വിശ്വാസത്താല്‍ കണ്ടു...... ഈ വിശ്വാസത്താല്‍ നമുക്കും അനുഗ്രഹങ്ങളും സമൃദ്ധിയും പ്രാപിക്കാന്‍ സാധിക്കും.
അബ്രഹാം വിശ്വാസത്തെ ജയിച്ചപ്പോള്‍ അവനെ അത്യന്തം സമ്പന്നന്‍ ആക്കി . അപ്രകാരം ദൈവം നമ്മുടെ പേരും സാഹചര്യവും മാറ്റുവാന്‍ മതി ആയവന്‍ ആണ്. ഇപ്രകാരമുള്ള വിശ്വാസം പ്രാപിക്കുവാന്‍ പ്രയാസം ആണ്..ദൈവം ഇപ്രകാരമുള്ള വിശ്വാസത്തില്‍ അതീവ സന്തുഷ്ടനാണ്.ഇങ്ങനെയുള്ള വിശ്വാസം പ്രപിചെടുക്കുവാന്‍ നാം ഓരോരുത്തരും ശ്രമിക്കണം.ഇതു പെട്ടെന്ന് ഉണ്ടാകുന്നതല്ല. നിരന്തര പരിശ്രമത്തിലൂടെ നേടി എടുക്കേണ്ടതാണ്.ഈ വിശ്വാസത്തിനു വേണ്ടി പ്രാര്ത്ഥിനക്കണം.ദൈവം നമ്മേ ഓരോരുത്തരെയും തന്റെി പരിശുദ്ധാത്മാവ് മുഖാന്തരം ഈ വിശ്വാസം ലഭിപ്പാന്‍ സഹായിക്കട്ടെ....ആമേന്‍.
സ്നേഹപൂര്വ്വം
സുമ.

ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ
ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. 1John5:4
ദൈവജനമേ ....യേശുവിന്‍റെ ജീവിതം നമ്മള്‍ പഠിച്ചു നോക്കിയാല്‍ യേശു എങ്ങിനെ ആണ് സാഹചര്യങ്ങളെ നേരിട്ടത് എന്ന് വ്യക്തമായി വചനം നമ്മെ പഠിപ്പിക്കുന്നു...

യേശു തന്‍റെ പ്രവൃത്തിയില്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നു....

യേശു എന്ത് സംസാരിച്ചാലും അത് വിശ്വാസത്തിന്‍റെ ഭാഷയിലായിരുന്നു.

തന്‍റെ ഓരോ പ്രവൃത്തിയുടെമേലും യേശുവിനു വ്യക്തമായ പരിജ്ഞാനം ഉണ്ടായിരുന്നു.

യേശു എപ്പോഴും തന്‍റെ ചിന്തകളെ ബാഹ്യമായ ഒരു പ്രവൃത്തികളും ബാധിക്കാതെ നീയന്ത്രിച്ചിരുന്നു.

വിശ്വാസത്തിന്‍റെ വാക്കുകള്‍ ഉപയോഗിച്ച് പ്രതികൂലത്തിന്‍റെ നടുവില്‍ ശാന്തമായി നിന്നുകൊണ്ട് സാഹചര്യയങ്ങളെ നേരിട്ടു.

ഇതേ ജീവിതമാര്‍ഗ്ഗം ആണ് യേശു നമ്മിലേക്ക്‌ കൈമാറിയിരിക്കുന്നത്‌ . സാഹചര്യങ്ങളെ വക വെക്കാതെ ഉല്‍ക്കണ്ടകളും ചിന്താകുലങ്ങളും മാറ്റി വെച്ച് വിശ്വാസത്തിന്‍റെ വാക്കുകള്‍ പറയുവാനും പ്രതികൂല സാഹചര്യത്തില്‍ കുലുങ്ങി പോകാതെ സര്‍വ്വശക്തനായ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ധീരതയോടെ മുന്നേറുവാന്‍ നാം നമ്മളെത്താന്നേ പരിശീലിപ്പിക്കുക.

സാഹചര്യങ്ങളെ നോക്കരുത് അത് നിങ്ങളെ പിന്നോട്ട് വലിക്കും . നിങ്ങളുടെ നോട്ടം എപ്പോഴും അരുമനാഥന്‍റെ മുഖത്തേക്ക് ആയിരിക്കണം. അരുമനാഥന്‍റെ വാക്കുകള്‍ നാം ധ്യാനിക്കണം. യേശുവിനെപ്പോലെ കുലുക്കം ഇല്ലാതെ പ്രതികരിക്കുവാന്‍ നമ്മെ ഒരുക്കണം .

കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. John11:3 . യേശു ഇതു കേട്ടിട്ട് യാതൊരു ഭാവമാറ്റവും ഉണ്ടായില്ലാ. പിന്നീട് യേശു അറിഞ്ഞു ലാസര്‍ മരിച്ചിട്ട് നാല് ദിവസം കഴിഞ്ഞെന്നു.അവസാനം യേശു മാര്‍ത്തയുടെയും മറിയയുടെയും അടുത്തു വന്നപ്പോള്‍ അവരിപ്രകാരം പറഞ്ഞു .''മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. '' ഇതു കേട്ടിട്ട് യേശു നാഥന്‍റെ പ്രതികരണംവളരെ അധികം അതിശയം തോന്നി. എന്തുകൊണ്ടെന്നാല്‍ യേശു തെല്ലും കുറ്റബോധം ഇല്ലാതെ വിശ്വാസത്തോടെ ഇപ്രകാരം പറഞ്ഞു....ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതാണ് യഥാര്‍ത്ഥ വിശ്വാസം . ചുറ്റും നിന്നവര്‍ ആശയക്കുഴപ്പത്തിലും സംശയത്തോടെയും വീക്ഷിച്ചപ്പോള്‍ യേശുവിന്‍റെ പ്രവൃത്തിക്ക് ഒരു മാറ്റവും ഉണ്ടായില്ല.

ശാന്തമായി ലാസറിന്‍റെ കല്ലറക്ക് മുന്‍പില്‍ നിന്നുകൊണ്ട് വളരെ ലെളിതമായി ഒരു പ്രാര്‍ത്ഥന. പിതാവായ ദൈവത്തിനു നന്ദി പറഞ്ഞു.പ്രാര്‍തിച്ച ശേഷം ലാസേറേ....പുറത്തു വരിക എന്ന് ആജ്ഞാപിച്ചു. മരിച്ചിട്ട് നാല് ദിവസം കഴിഞ്ഞു ആ നാറ്റം വെച്ച മനുഷ്യന്‍ ജീവനോടെ പുറത്തു വന്നു. (John11:41- 44). ഇതാണ് യതാര്‍ത്ഥ വിശ്വാസം..

വിശ്വാസം ഭയത്തെ ഇല്ലാതാക്കുന്നു....
കാരണം അത് ദൈവശക്തിയിലുള്ള ആശ്രയം ആണ്. യേശുവിനു തന്‍റെ പിതാവില്‍ വിശ്വാസം ഉണ്ടായിരുന്നു.... അതുകൊണ്ട് തന്നെ തന്‍റെ സകല പ്രവൃത്തിയും പൂര്‍ണ്ണ പരിഞാനത്തോട് കൂടെ യേശുവിനു ചെയിതെടുക്കുവാന്‍ സാധിച്ചു.

പ്രീയ സഹോദരങ്ങളെ....നമ്മുടെ ജീവിതത്തിലും ഇപ്രകാരം ചെയിതെടുക്കുവാന്‍ സാധിക്കും.എപ്പോഴും വിശ്വാസത്തിന്‍റെ വാക്കുകള്‍ പറയുവീന്‍....ദൈവവചനം വിശ്വാസത്തോടെ കഷ്ടതയുടെ നടുവിലും പറയുവാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ സാഹചര്യങ്ങളെ അത് മാറ്റി എടുക്കും. പുതിയ വഴികളും പുതിയ സാധ്യതകളും നമ്മുടെ മുന്‍പില്‍ തുറന്നു വരും . ഒരു പക്ഷെ നമ്മള്‍ ചിന്തിക്കുന്നതിലും എത്ര അധികം ആയിരിക്കും ദൈവ പ്രവൃത്തി നമ്മുടെ ജീവിതത്തില്‍ വെളിപ്പെടുക.

ദൈവത്തിന്‍റെവചനം നമ്മുടെ ജീവിതത്തില്‍ അഭിഷേകം ആയി ദൈവശക്തി ആയി യേശുവിന്‍റെ ജീവനായി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പ്രവര്‍ത്തിക്കട്ടെ.....ആമേന്‍.

ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ
അവസാനം എന്താകും? 1Peter4:17.

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വചനഭാഗം ആണ് ഇവിടെ വി.പത്രോസ് തന്‍റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് .കര്‍ത്താവില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം ക്രമീകരിക്കുന്ന പദ്ധതികള്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത് . ഇവിടെ എഴുതിയിരിക്കുന്നത് അന്തിമ ന്യായവിധികളെക്കുറിച്ചുള്ള സംഭവം അല്ലാ.

വിശ്വാസികള്‍ക്ക് ദൈവം പരീക്ഷണങ്ങള്‍ അനുവദിച്ചുകൊടുക്കും.പാപം ചെയ്യുവാനുള്ള സാഹചര്യം പ്രലോഭാനങ്ങള്‍ക്കുള്ള സാഹചര്യം ഒക്കെ ഒരു ദൈവപൈതലിനു വരും. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടുവാനും അതിനെ അതിജീവിക്കുവാനും കര്‍ത്താവില്‍ ആശ്രയിപ്പാനും വിശ്വസ്ഥതയോടെ അന്ധ്യത്തോളം പിടിച്ചു നില്‍ക്കുവാനും ഉള്ള ശോധന ആണ് ദൈവം ഇവിടെ ആഗ്രഹിക്കുന്നത്.

തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇപ്രകാരം ഉള്ള ശോധനകള്‍ വരുന്നെങ്കില്‍ അവനെ അനുസരിക്കാതിരിക്കുന്നവരുടെ കാര്യം എത്ര ഭയാനകവും വേദനാജനകവും ആയിരിക്കും.

പലരും സുവിശേഷവേലക്ക് ഇറങ്ങിതിരിച്ചിട്ടു യെജമാനന്‍ ഏല്‍പ്പിച്ചവേല സത്യസന്തമായി ചെയ്യുവാന്‍ വിസമ്മധിച്ച് സ്വന്തഇഷ്ടപ്രകാരം സുവിശേഷവേലചെയ്യുകയും ദൈവവചനത്തിന്‍റെ മറവില്‍ പണം സംബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ സ്വന്തം സാമ്രാജ്യങ്ങള്‍ കേട്ടിപടുക്കുകയും .... സ്ഥാനമാനങ്ങള്‍ക്കായി കടിപിടികൂടുകയും...... സുവിശേഷത്തിന്‍റെ പേരില്‍ കോടികള്‍ സംബാധിക്കുകയും..... ആഡംബരജീവിതം നയിച്ച്‌ സുവിശേഷത്തെ കച്ചവടച്ചരക്കായി കാണുകയും ചെയ്യുമ്പോള്‍ ഓര്‍ക്കണം ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായി എന്ന്. ഇന്നു നമ്മുക്ക് ചുറ്റും നോക്കിയാല്‍ ദാവദാസന്മാരുടെ ഭവനങ്ങളില്‍ തലമുറകളെ നഷ്ടപ്പെടുന്ന അനേകം സംഭവങ്ങള്‍ നാം കാണുന്നു.... ഇതൊക്കെ നമ്മളെ കൂടുതല്‍ ചിന്തിപ്പിക്കുവാനും നമ്മെ ശോദനചെയ്യുവാനും പ്രേരിപ്പിക്കുന്നു.നാം ഓരോരുത്തരും ആത്മപരിശോദന ചെയ്യുന്നത് നന്നായിരിക്കും.എവിടെ ആണ് എനിക്ക് വീഴ്ചപറ്റിയത് എന്ന് നോക്കി അത് കര്‍ത്താവിന്‍റെ കരങ്ങളില്‍ എല്പ്പിച്ചുകൊടുക്കണം. നാം വിശ്വസ്തതയോടെ നിന്നില്ലെങ്കില്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ഒരു നാള്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നും ഓര്‍ക്കുന്നത് നന്നായിരിക്കും.യജമാനന്‍ എല്പ്പിച്ചവേല വിശ്വസ്തതയോടെ ചെയ്യുവാന്‍ നമ്മുക്ക് ഏവര്‍ക്കും ഒരുങ്ങാം. അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ. $

സ്നേഹത്തോടെ
സുമാസജി
ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ
നോക്കേണം.ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. Philippians2:4-11

പ്രീയ ദൈവമക്കളെ....യേശുക്രിസ്തുവിന്‍റെ നാമം എല്ലാ നാമാത്തിന്‍റെയും മേലായ നാമം ആകുന്നു.യേശുക്രിസ്തുവിന്‍റെ മീതെ ഒരു നാമവും ഇല്ലാ. സ്വര്‍ഗ്ഗത്തിന്‍റെയും , ഭൂമിയുടെയും , പാതാളത്തിന്‍റെയും മേല്‍ പൂര്‍ണ്ണ അധികാരമുള്ള നാമം യേശുവിന്‍റെ നാമം മാത്രം. ആ നാമം മുഖാന്തിരം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ രാജ്യത്തിലും നിങ്ങള്‍ വസിക്കുന്നിടത്തും ഉള്ള എല്ലാ പ്രതികൂലത്തെയും ജയിക്കുവാനും അത് നിങ്ങള്ക്ക് നന്മക്കായി മാറ്റുവാനും ആ നാമത്തിനു അധികാരം ഉണ്ട്. ദൈവം അവനെ അത്രമാത്രം ഉയര്‍ത്തി.

ആ നാമത്തില്‍ വിളിച്ചു അപേക്ഷിക്കുന്ന ഏവനും ഏതു അസാധ്യമായിട്ടുള്ള കാര്യങ്ങളും നിവൃത്തി ആകും.നിങ്ങള്‍ അവന്‍റെ നാമത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ....നിങ്ങളുടെ സമ്പത്തിനെ ....നിങ്ങളുടെ കുടുംബത്തെ....നിങ്ങളുടെ ജോലിയെ .....എല്ലാം സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതിന്‍റെമേല്‍ പൂര്‍ണ്ണ വിജയം നല്‍കുവാന്‍ മതിയായ നാമം ആണ് യേശുവിന്‍റെ നാമം.

ഉദാഹരണത്തിന് ....

=D ഒരു വിശ്വാസിക്ക് ക്യാന്‍സര്‍ എന്ന രോഗം ഉണ്ട് എന്ന് കണ്ടെത്തുമ്പോള്‍...അത് മരണകരം എന്ന് ചിന്തിക്കാതെ യേശുവിന്‍റെ നാമത്തില്‍ ആ ക്യാന്‍സറിനെ നമ്മുക്ക് നശിപ്പിക്കുവാന്‍ സാധിക്കും. ക്യാന്‍സര്‍ ഉള്ളഭാഗത്തു ഇപ്രകാരം പറയണം. '' യേശുവിന്‍റെ നാമത്തില്‍ ഈ ക്യാന്‍സര്‍ എന്ന ദുരാത്മാവിനെ എന്‍റെ ശരീരത്തില്‍ നിന്നും വിട്ടുപോകുവാന്‍ കല്‍പ്പിക്കുന്നു. മേലില്‍ എന്‍റെമേല്‍ കടന്നുവരരുത്''. ഭയമില്ലാതെ വിശ്വാസത്താല്‍ ഈ നാമത്തെ നിങ്ങള്‍ വിശ്വസിക്കുക. അല്പം പോലും ശങ്കിക്കരുത് . അത്ഭുതം നിങ്ങള്‍ കാണും തീര്‍ച്ച. ഓര്‍ക്കുക സാത്താനും അന്തകാരശക്തികള്‍ക്കും വാഴ്ചകള്‍ക്കും അവന്‍റെ അധികാരത്തെ നിഷേദിക്കുവാന്‍ സാധിക്കില്ലാ.

=D നിങ്ങളില്‍ ഭയം കടന്നു വരുമ്പോള്‍ നിങ്ങള്‍ പറയണം ''യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ ഞാന്‍ ഭയത്തെ എതിര്‍ക്കുന്നു.ഞാന്‍ ഭയപ്പെടുകയില്ലാ.

=D ഏതെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങളെ നേരിടുമ്പോഴും നിങ്ങള്‍ പേടിക്കാതെ ....ദുഖിക്കാതെ പറയണം '' യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഈ പ്രതികൂലത്തെ ജയിച്ചിരിക്കുന്നു'' അത് അങ്ങനെതന്നെ സംഭവിക്കും. ഓ....എത്ര വലിയ നാമം.... അധികാരവും വിജയവും നല്‍കുന്ന നാമം ....അത് യേശുനാമം മാത്രം.

പ്രീയ ദൈവമക്കളെ ...നിങ്ങളുടെ ഏതു സാഹചര്യത്തിലും.....ദുഖത്തിലും സന്തോഷത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും വിളിക്കുവാന്‍ നമ്മുക്ക് ദൈവം തന്ന ഒരേ ഒരു നാമം യേശു നാമം മാത്രം.അവന്‍ സര്‍വ്വശക്തന്‍, നിത്യമാം ദൈവം . നിങ്ങള്ക്ക് എല്ലാവര്ക്കും എല്ലാദിവസവും യേശുവിന്‍റെ നാമത്തില്‍ ജയകരമായ ഒരു ജീവിതം ആശംസിക്കുന്നു.

സ്നേഹത്തോടെ
സുമാ സജി

ഒരിക്കല്‍ ഒരു ദൈവദാസന്‍ സ്റ്റേജില്‍ നിന്നുകൊണ്ട് പ്രസംഗിക്കുക
ആയിരുന്നു. അദ്ദേഹത്തിനു മുന്‍പില്‍ വലിയ ഒരു ജനക്കൂട്ടം ശ്രദ്ധയോടെ കേട്ട് കൊണ്ടിരുന്നു. പ്രസംഗമദ്ധ്യേ അദ്ദേഹം കുറച്ചു പണം എടുത്തു ഉയര്‍ത്തികാട്ടിയിട്ട് ജനത്തോടു ചോദിച്ചു നിങ്ങള്ക്ക് എത്രപേര്‍ക്ക് ഈ പണം വേണം . അനേകര്‍ കൈപൊക്കി അപ്പോള്‍ അദ്ദേഹം ആ പണം എല്ലാം തന്‍റെ കരം കൊണ്ട് രൂക്ഷമായി ചുരുട്ടി എന്നിട്ട് അദ്ദേഹം ചോദിച്ചു ഇപ്പോള്‍ ഈ പണം ആര്‍ക്കു വേണം ...അപ്പോളും വളരെ അധികം പേര്‍ കൈപൊക്കി. പിന്നീടു അദ്ദേഹം ആ പണം നിലത്തിട്ടു ചവുട്ടി വളരെ വൃത്തികെട് ആക്കി .എന്നിട്ട് അദ്ദേഹം ആ നോട്ടുകളിലേക്കു നോക്കിപറഞ്ഞു ഇപ്പോള്‍ ഇതു ആര്‍ക്കു വേണം ? അപ്പോഴും ധാരാളം പേര്‍ കൈകള്‍ ഉയര്‍ത്തി . കാരണം അവര്‍ക്ക് അറിയാമായിരുന്നു ആ പണം എത്ര മുഷിഞ്ഞാലും അതിന്‍റെ വില കുറയുകയില്ലാന്നു.

ഇതു കണ്ടു ദൈവദാസന്‍ അവരോടു പറഞ്ഞു....

ഇതുപോലെ ആണ് നിങ്ങള്‍ ഓരോരുത്തരും ദൈവത്തിന്‍റെ മുന്‍പില്‍..... ദൈവത്തിനു നിങ്ങള്‍ എല്ലാവരും വിലപ്പെട്ടത്‌ ആണ്. ഒരുപക്ഷെ നിങ്ങള്‍ വളരെ അധികം പാപം ചെയിത വ്യക്തി ആയിരിക്കാം.സമൂഹം നിങ്ങളെ അവഞ്ജയോടെ കാണുന്നുണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം തകര്‍ന്നത് ആയിരിക്കാം. നിങ്ങള്‍ നിങ്ങളെത്തന്നേ കുറ്റപ്പെടുത്തുന്നവര്‍ ആകാം ....ഈ ജീവിതം എനിക്ക് മടുത്തു....എന്നെ ഒന്നിനും കൊള്ളില്ലാ....എന്ന മനോഭാവത്തില്‍ ജീവിക്കുന്നവരും ഉണ്ടാകാം.

പ്രീയപെട്ടവരെ....നിങ്ങള്‍ ഒരു നിത്യപിതാവിന്‍റെ സ്നേഹം തിരിച്ചു അറിയണം, നിങ്ങള്‍ ഏതു സാഹചര്യത്തില്‍ ആണെങ്കിലും അവനിലേക്ക്‌ ഒന്ന് തിരിഞ്ഞാല്‍ അവന്‍ ഓടി വന്നു നിങ്ങളെ മാറോട് ചേര്‍ത്തു നിങ്ങള്ക്ക് വേണ്ടതെല്ലാം എല്ലാ മൂല്യത്തോടും കൂടി നിങ്ങള്ക്ക് തിരിച്ചു തരുകയില്ലയോ....?

ആ നിത്യപിതാവിന്‍റെ കരങ്ങളില്‍ നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നമ്മേവിട്ടുകൊടുക്കുക .

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സുമാ സജി.

ഒരു കുട്ടിയെ കുട്ടിയുടെ അച്ഛന്‍ എന്നും സ്കൂളില്‍ ഒരുക്കി വിടുമായിരുന്നു... പതിവുപോലെ കുട്ടിയെ ഒരുക്കി സ്കൂളില്‍ വിടാന്‍ നേരം കുട്ടിയോട് അച്ഛന്‍ പറഞ്ഞു....ഒരു നല്ല ദിവസം നിനക്ക് ഞാന്‍ ആശംസിക്കുന്നു....അതിലുപരി എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ഡാഡി മോന്‍റെകൂടെ ഉണ്ടാകും എന്നും പറഞ്ഞുകൊണ്ട് തന്‍റെ മകനെ മാറോടണച്ചു ചുംബിച്ചു സ്കൂളിലേക്ക് വിട്ടു..... ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അതിശക്തമായ ഒരു ഭൂമി കുലുക്കം ഉണ്ടായി ആ പ്രദേശം മുഴുവന്‍ തകര്‍ത്തു കളഞ്ഞു. ആ അച്ഛന്‍ തന്‍റെ മകനെ തേടി പുറപ്പെട്ടപ്പോള്‍ അദ്ധേഹത്തിനു കിട്ടിയ അറിവ് അനുസരിച്ച് ആയിരങ്ങള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്.ആ അച്ഛന്‍ തന്‍റെ മകന്‍റെ സ്കൂളിലേക്ക് ഓടി . ആ കാഴ്ച കണ്ടു അദ്ദേഹം പൊട്ടികരഞ്ഞു .... മകന്‍റെ സ്കൂള്‍ മൊത്തം തകര്‍ന്നു കിടക്കുന്നു.അനേകം മാതാപിതാക്കള്‍ വാവിട്ടു കരയുന്നുമുണ്ടായിരുന്നു ഈ അച്ഛന്‍ തന്‍റെ കുട്ടിയുടെ ക്ലാസ്സ്‌ നിന്നിരുന്ന സ്ഥലം ലക്ഷ്യം വെച്ച് പോയി തന്‍റെകുഞ്ഞിനെ തിരയാന്‍ തുടങ്ങി. ഓരോ കല്ലുകളും നീക്കി തന്‍റെ മകനെ തിരഞ്ഞുകൊണ്ടേ ഇരുന്നു. അവിടെയുള്ള ആള്‍ക്കാര്‍ അദ്ധേഹതോട് ചോദിച്ചു താങ്കള്‍ എന്താണ് തിരയുന്നത് ....? എല്ലാവരും നഷ്ടപെട്ടിട്ടുണ്ട് എന്നും പറഞ്ഞു ഈ അച്ഛനെ തിരച്ചിലില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അച്ഛന്‍ കുഞ്ഞിനു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു....വലിയ വലിയ കോണ്ക്രീററ് കട്ടകള്‍ ഒക്കെ എടുത്തു നീക്കിമാറ്റുമ്പോള്‍ എവിടെയോ ഒരു നേരിയ ഞ്ഞരക്കം കേട്ട് ആ ഞരക്കം ലക്ഷ്യം ആക്കി തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഡാഡി എന്ന് വിളിക്കുന്ന തന്‍റെപൊന്നോമന പുത്രന്‍റെ നേര്‍ത്ത ശബ്ദം കേള്‍ക്കാന്‍ സാദിച്ചു. ആ അച്ഛന്‍റെ തിരച്ചിലിനൊടുവില്‍ തന്‍റെ കുഞ്ഞിനെ അദ്ദേഹം കണ്ടെത്തി. അദ്ധേഹത്തിന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും ആയിരുന്നു. അവനെ മാറോടു ചേര്‍ത്ത് ഉമ്മവെക്കുമ്പോള്‍ ആ കുട്ടി തന്‍റെ ഡാഡിയോട് പറയുന്നു എനിക്കറിയാമായിരുന്നു ഡാഡി എന്നെ തേടി വരുമെന്ന്. ഈ കാര്യം ഞാനെന്‍റെ കൂട്ടുകാരോടും പറഞ്ഞിരുന്നു.അവരെല്ലാവരും ഇവിടെ ഉണ്ട് അവരെ കൂടെ രക്ഷിക്കൂ . അങ്ങനെ ആ അച്ഛന്‍ മകന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടിയും തിരയാന്‍ തുടങ്ങി. അങ്ങനെ തന്‍റെ മകനൊപ്പം ഉണ്ടായിരുന്ന 14 കുട്ടികളെ കൂടി രക്ഷപെടുത്തി. പ്രിയ സഹോദരങ്ങളെ ഇതുപോലെ ആണ് നമ്മുടെ സ്വര്ഗീയയ പിതാവും .... ഏതെല്ലാം പ്രതികൂലത്തില്‍ കൂടി കടന്നു പോയാലും .... മരണത്തിന്‍റെ താഴ്വരയിലൂടെയും തീയുടെ നടുവിലൂടെയും കഷ്ടതയുടെ നടുവിലൂടെയും കടന്നു പോകുമ്പോള്‍ നമ്മുടെ വിശ്വസ്തനായ ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ല . നമ്മുടെ രക്ഷയ്ക്കായി നമ്മുടെ മധ്യെ ഉണ്ടാകും . ആ ദൈവത്തെ നാം ഓരോരുത്തരും പൂര്‍ണമായും ആശ്രയിക്കയും വിശ്വസിക്കയും ചെയ്യണം അവന്‍ ഒരു കാലത്തും നമ്മെ തള്ളി കളയുകയില്ല ....ഉപേക്ഷിക്കയുമില്ല .നമ്മെ പൂര്‍ണമായി സമര്പ്പി.ച്ചു കൊടുത്താല്‍ മാത്രം മതി. ദൈവം നിങ്ങളെ ഓരോരുത്തരെയും അവിടവിടായി കാത്തുകൊള്ളട്ടേ.....

Deuteronomy 7:9, 1 Corinthians 1:9, Psalms 37:28

സ്നേഹത്തോടെ
സുമാസജി
ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ നോക്കി നിങ്ങള്‍
ഭയപ്പെടുകയോ ഭാരപ്പെടുകയോ ചെയ്യേണ്ട ആവശ്യം ഇല്ലാ. നിങ്ങള്‍ക്ക് സന്തോഷിക്കുവാനും സമാധാനിക്കുവാനും ഒരു ഭാവി നിങ്ങളുടെ മുന്‍പില്‍ നില്‍പ്പുണ്ട് .

ഇപ്പോള്‍ നിങ്ങള്‍ അന്ധകാരത്തില്‍ എങ്കില്‍ ഒരു പ്രഭാതം നിങ്ങളെ കാത്തിരിപ്പുണ്ട്‌

നിങ്ങള്‍ ഒന്ന് ചിന്തിക്കണം നിങ്ങളുടെ ഈ ലോക ജീവിതം ഒരു തകര്‍ച്ച അല്ലാ .... നിങ്ങള്‍ ഈ ലോകത്തില്‍ ആയിരിക്കുന്നത് വ്യക്തമായ ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് .

ദൈവത്തിനു നിങ്ങളെ ഓരോരുത്തരെയും കുറിച്ച് ഒരു ലക്ഷ്യം ഉണ്ട് . അത് പൂര്‍ത്തി ആക്കാതെ അതില്‍ നിന്നും മാറി നില്‍ക്കുവാന്‍ സാധിക്കില്ലാ. ദൈവം അത് ഇതുവരെ ചെയിതെടുതിട്ടില്ലാ.കഴിഞ്ഞു പോയ ദിവസങ്ങള്‍ അല്ലാ നിങ്ങളുടെ നല്ല ദിവസങ്ങള്‍. നിങ്ങളുടെ മനോഹരമായ ദിവസങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

നിങ്ങള്‍ ഒന്ന് ചിന്തിക്കണം . നമ്മുടെ ദൈവം സര്‍വ്വ ശക്തന്‍ ആണ് . അവനു അസാധ്യം ആയി ഒന്നുമില്ലാ. അവന്‍ ശൂന്യതകളെ നിറക്കുന്നവന്‍ ആണ് . ബലഹീനനെ ശക്തന്‍ ആക്കുന്നവന്‍ ആണ്. രോഗികളെ സൌഖ്യം ആക്കുന്നവന്‍ ആണ്. നിങ്ങളുടെ ദുഖത്തെ സന്തോഷം ആക്കുന്നവന്‍ ആണ്. നിങ്ങളുടെ ഇരുളിനെ പ്രകാശത്തിലേക്ക് നയിക്കുന്നവന്‍ ആണ് . നിങ്ങളുടെ മരിച്ച അവസ്ഥയെ ജീവന്‍റെ പുതുക്കത്തിലേക്ക് നയിക്കുന്നവന്‍ ആണ്. നിങ്ങളുടെ കുറവുകളെ നികത്തി വര്‍ദ്ധിപ്പിച്ചു നിങ്ങളെ അനുഗ്രഹിക്കുന്ന ദൈവം ആണ്.

അവന്‍ നിങ്ങള്‍ക്കായി വലിയ നിക്ഷേപം കരുതിയിരിക്കുന്നു.

ഒരുപക്ഷെ നിങ്ങള്‍ സങ്കല്പ്പിക്കുന്നതിലും വളരെ അധികം ആയിരിക്കും.

നിങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത സ്ഥലങ്ങളിലേക്ക് അവന്‍ നിങ്ങളെ കൊണ്ടുപോകും.

അവിടെ പുതിയ വാതിലുകളെ നിങ്ങള്‍ക്കായി തുറക്കും .

ഒരുപക്ഷെ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ഉള്ളിലെ കഴിവുകളെ അവന്‍ പുറത്തു കൊണ്ടുവരും.

നിന്നെ വര്‍ദ്ധിപ്പിച്ചു നിനക്ക് ചുറ്റുമുള്ള അനേകരുടെ നടുവില്‍ ഒരു ജയാളി ആയി നിര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

അതുകൊണ്ട് വ്യാകുലതകളും ഉള്‍ക്കണ്ടകളും വെടിഞ്ഞു ഉത്സാഹത്തോടെ എഴുന്നേല്‍ക്കുക .

നിങ്ങള്‍ക്കായി ശുഭകരമായ ഒരു ഭാവി അവന്‍ ഒരുക്കിയിരിക്കുന്നു .

അവന്‍ ഒരുക്കിയിരിക്കുന്ന നന്മകളെ ഓര്‍ത്തു അവനെ സ്തുതിക്കുക .

വിശ്വാസത്തോടെ മുന്നേറുക

. നിങ്ങളെ വിളിച്ചവന്‍ വിശ്വസ്തന്‍ . വാക്കുമാരാത്തവന്‍ . നിങ്ങള്‍ക്കായി വിസ്ഫോടകരമായിട്ടുള്ള അനുഗ്രഹങ്ങളെ കരുതിയിരിക്കുന്നതിനാല്‍ നിങ്ങള്‍ ആ വല്യ ദൈവത്തെ മഹത്വപ്പെടുത്തുക . അങ്ങനെ അവന്‍ തന്‍റെ മഹത്വത്തിന്‍റെ ആളവറ്റ വലിപ്പം നിങ്ങളുടെ മുന്‍പില്‍ വെളിപ്പെടുത്തി നിങ്ങളെ വിസ്മയിപ്പിക്കും.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

സ്നേഹത്തോടെ
സുമാസജി.
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു
പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. 1Peter2:11,12

പത്രോസ് വചനം പറയുമ്പോള്‍ അവിടെ ഒത്തിരി അവിശ്വാസികള്‍ ഉണ്ടായിരുന്നു.അവര്‍ പലപ്പോഴും പത്രോസിനേയും കൂട്ടരെയും രൂക്ഷമായി വിമര്ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു...

എന്നാല്‍ പത്രോസിന്‍റെയും കൂടെയുള്ള വിശ്വാസികളുടെയും സല്‍പ്രവൃത്തികള്‍ കണ്ടു അവിശ്വാസികള്‍ ആയ പലരും പത്രോസിനോട് കൂടെ ചേര്‍ന്ന് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. ഇവിടെ പത്രോസിന്‍റെ ഉപദേശം മത്തായി പറഞ്ഞതിന് തുല്യം ആയിരിക്കുന്നു.....Mathew5:16ല്‍... അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ഇതു തന്നെ ആണ് നമ്മുടെ ജീവിതത്തിലും വേണ്ടത്....യേശുവിനെക്കുറിച്ച് വചനത്തിന്‍റെ വെളിച്ചത്തില്‍ എല്ലാവരോടും പറയണം . യേശുവിനെക്കുറിച്ച് പറഞ്ഞിട്ട് ആരെങ്കിലും തള്ളിക്കളഞ്ഞെങ്കില്‍ നമ്മുടെ ജീവിതത്തിലൂടെ ആ ക്രിസ്തുവിനെ കാണിച്ചു കൊടുക്കണം. യേശുവിനെക്കുറിച്ച് പറയുമ്പോള്‍ പലരും നമ്മളെ കുറ്റപ്പെടുത്തും , ദുരുപദേശി എന്ന് വിളിക്കും, ന്യൂജനറേഷന്‍ പഠിപ്പിക്കല്‍ എന്ന് പറഞ്ഞു കളിയാക്കും ഉപദ്രവിക്കുവാന്‍ വരും , ഇങ്ങനെ ഒത്തിരി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരും . എന്നാല്‍ അപ്പോഴൊക്കെ ഒന്നോര്‍ത്തോണം ഒരനുഗ്രഹം നിനക്ക് വരുവാന്‍ പോകുന്നു എന്ന്. കുഞ്ഞേ....ആര് നിന്നെ കളിയാക്കുന്നോ .... അവരുടെ മുന്‍പില്‍ നീ മാനിക്കപ്പെടും .

വിശ്വാസികളായ നാം ഈ ലോകത്തുള്ള ജീവിതം താല്‍ക്കാലികം എന്നുകണ്ട് നിത്യമായ ഒരു ഭവനം നമ്മുക്കുണ്ട് എന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം. എന്തെന്നാല്‍ നമ്മുടെ യതാര്‍ത്ഥഭവനം സ്വര്‍ഗ്ഗത്തില്‍ ആണ്. അവിടെയുള്ള നമ്മുടെ വാസം ദൈവത്തോട് കൂടെ ആണ്.

സ്വര്‍ഗ്ഗം എന്ന് പറയുന്നത് സിനിമയില്‍ കാണുന്നപോലെയോ....എഴുത്തുകാരോ....കലാകാരന്മാര്‍ പറയുന്നതുപോലെയോ അല്ലാ.ദൈവം വസിക്കുന്ന സ്ഥലം ആണ് സ്വര്‍ഗ്ഗം . സ്വര്‍ഗ്ഗത്തിലെ ജീവിതം ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കുന്ന സ്ഥലമാണ്. അത് നിത്യവും , കുലുക്കം ഇല്ലാത്തതും ആണ്. അവിടെ പോകുവാന്‍ നമ്മള്‍ യോഗ്യരാണോ എന്ന് ദിവസവും നമ്മള്‍ നമ്മളേത്തന്നെ ശോദനചെയ്യുക.
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി.