BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, November 12, 2017


ഇനി താമസിക്കുന്നതെന്തിനു....?


സഹോദരങ്ങളെ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുമ്പോള്‍ യേശു നിങ്ങളുടെ ഉള്ളില്‍ വരുന്നു. ഇതു നമ്മുടെ അകത്തു നമ്മുടെ ഓഹരി ആകുന്നു .സ്നാനത്താല്‍ ജലത്തില്‍ അവനെ സാക്ഷിക്കുമ്പോള്‍ നിങ്ങള്‍ അവനെ പുറത്തു ധരിക്കുന്നതിനാല്‍ പുറത്തും അവന്‍ നിങ്ങളുടെ ഓഹരി ആകുന്നു.നിങ്ങള്‍ക്കായി തകര്‍ക്കപെട്ട ശരീരത്തിന്‍റെയും ചോരിയപെട്ട രക്തത്തിന്‍റെയും ഓര്‍മ്മക്കായി കര്‍തൃമേശയില്‍ പങ്കാളിയാകുമ്പോള്‍ പുതിയനീയമ ഉടമ്പടിയുടെ അനുഗ്രഹങ്ങള്‍ ആയ സമാധാനം ,സമൃദ്ധി , സംരക്ഷണം തുടങ്ങിയവയുടെ അവകാശികള്‍ ആയി തീരുകയും ചെയ്യുന്നു.

സാധാരണ നമ്മുടെ ഇടയില്‍ കേള്‍ക്കുന്ന ഒരു ചോദ്യം ആണ് സ്നാനത്തിനു ശേഷം പാപം ചെയ്യില്ലേ....? എനിക്ക് പാപം ചെയ്യാതെ നില്‍ക്കുവാന്‍ പറ്റുമോ....? സ്നാനപെട്ട ഒരു വ്യക്തിയെ പാപത്തില്‍ വീഴാതെ പരിശുദ്ധാത്മാവ് നയിക്കും. പാപബോധം അവന്‍റെയുള്ളില്‍ പരിശുദ്ധാത്മാവ് കൊടുക്കും..സ്നാനപ്പെട്ട ശേഷം പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനായി നമ്മളെത്തന്നെ ഏല്‍പ്പിച്ചു കൊടുത്താല്‍ ഒരു ജയജീവിതം നയിക്കുവാന്‍ സാധിക്കും. നമ്മുടെ സ്വന്തം കഴിവിലോ ബുദ്ധിയിലോ ഒന്നും സാധിക്കില്ലാ....കര്‍ത്താവാകുന്ന മുന്തിരിവള്ളിയില്‍ അറ്റുപോകാത്തകൊമ്പുകളായി വസിക്കുമെങ്കില്‍ അവന്‍ ധാരാളമായി കൃപ നമ്മുക്ക് തരും. സൈന്യത്താല്‍ അല്ലാ....ശക്തിയാല്‍ അല്ലാ ....ദൈവത്തിന്‍റെ ആത്മാവിനാല്‍ മാത്രമേ ഇതു സാധ്യമാകൂ....

ഈ പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ വന്നുപോകുന്ന എല്ലാ പിഴവുകളേയും കുറിച്ച് മനസ്താപം ഉണ്ടാക്കുകയും അത് പെട്ടെന്ന് തിരുത്തി ദൈവത്തോടും മനുഷ്യരോടും നിരപ്പ് പ്രാപിക്കുവാന്‍ പ്രേരണ ഉണ്ടാക്കുകയും ചെയ്യും. പരിശുദ്ധാത്മാവ് നമ്മില്‍ ഇല്ലെങ്കില്‍ നമ്മള്‍ വീണിടത്ത് തന്നെ കിടക്കുകയുള്ളൂ....പരിശുദ്ധാത്മാവ് നമ്മില്‍ ഉണ്ടെങ്കില്‍ വീണിടത്ത് നിന്നും എഴുന്നേറ്റു ലക്ഷ്യത്തിലേക്ക് ഓടുവാന്‍ സഹായിക്കും.അതുകൊണ്ടാണ് യോഹന്നാന്‍ പറയുന്നത് '' എന്‍റെ കുഞ്ഞുങ്ങളെ.....നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍ ഞാന്‍ ഇതു നിങ്ങള്ക്ക് എഴുതുന്നു....ഒരുത്തന്‍ പാപം ചെയിതു എങ്കിലോ ....നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമ്മുക്ക് പിതാവിന്‍റെ അടുക്കല്‍ ഉണ്ട്.അവന്‍ നമ്മുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ആകുന്നു''.1John2:1-3.

നമ്മുടെ വിശ്വാസത്തിന്‍റെ നായകന്‍ പൂരത്തി വരുത്തുന്നവന്‍ ആണ് . അവന്‍ നമ്മില്‍ തുടങ്ങിവെച്ചവേല പൂര്‍ത്തീകരിക്കുവാന്‍ മതിയായവന്‍ ആണ്. അതുകൊണ്ട് വിശ്വസിക്കുക. സ്നാനം ഒന്നേയുള്ളൂ.....അത് വചനപ്രകാരം ഉള്ളതാകട്ടെ.....പൂര്‍ണ്ണ ഹൃദയത്തോടെ വചനം വിശ്വസിച്ചു അനുസരിക്കുന്നു എങ്കില്‍ നിങ്ങള്‍ സ്നാനപ്പെടുവാന്‍ താമസിക്കരുത്‌. ഒരുപക്ഷെ നിങ്ങള്‍ ഇതു നിസ്സാരം ആയി തള്ളിയാല്‍ നിങ്ങള്ക്ക് സമയം ലഭിച്ചെന്നു വരില്ലാ.... നമ്മുടെ കര്‍ത്താവിന്‍റെ വരവ് ഏറ്റം അടുത്തിരിക്കുന്നു.....ദൈവവചന പ്രകാരം സകല മാനവജാതിയും സഭാവിത്യാസം കൂടാതെ മാനസാന്തരപെട്ടു ദൈവവചനപ്രകാരം വെള്ളത്തില്‍മുങ്ങി പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനപ്പെടണം. വിശ്വാസ സ്നാനം പഠിപ്പിക്കാത്ത സഭകളും നടത്തിപ്പുകാരും ഇതിനു കണക്കു പറയേണ്ടി വരും അതുകൊണ്ട് എല്ലാ സഭാ നേതാക്കന്മാരും വചന പ്രകാരം ഉള്ള വിശ്വാസസ്നാനം എന്തെന്ന് വിശ്വാസികളെ പഠിപ്പിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്യണം അതിന്‍റെ പേരില്‍ ഒരുത്തന്‍പോലും കര്‍ത്താവിന്‍റെ വരവിങ്കല്‍ തഴയപ്പെട്ടു പോകരുതേ....ഇതു വായിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ ദൈവം ഇടപെടണേ എന്ന് പ്രാര്‍ത്തിക്കുന്നു.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ
സുമാസജി.

No comments:

Post a Comment