നാമല്ലോ
പരിച്ഛേദനക്കാർ; ദൈവത്തിന്‍റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ
പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.
ഫിലിപ്പിയർ 3:3
പ്രീയ സഹോദരങ്ങളെ ...അപ്പോസ്തോലന്‍ ആയ പൗലോസ് അന്നത്തെ ക്രൈസ്തവ സമൂഹത്തെ നഖശികാന്തം എതിര്‍ക്കുന്ന യഹൂദര്‍ക്ക് എഴുതിയ വചന ഭാഗം ആണിത്. യഹൂദര്‍ ജാതികളെ ദൈവ വിരോധികള്‍ എന്നും ദൈവത്തിന്‍റെ നീയമങ്ങളെ ലങ്കിക്കുന്നവരുമായിട്ടാണ് കണ്ടിരുന്നത്. യഹൂദാനീയമപ്രകാരം ദൈവജനം പരിച്ഛേദന ഏല്‍ക്കുകയും യറുശലേമിലേക്ക് നോക്കി പ്രാര്‍ഥിക്കുകയും, നീയമപ്രകാരം ശുദ്ധീകരണം ചെയ്യുന്നവരും ആയിരിക്കണം . ഇതു പാലിക്കാത്തവര്‍ ദൈവത്തിലുള്ളവര്‍ അല്ലാ എന്ന് അവര്‍ വിശ്വസിച്ചു .
അവര്‍ തങ്ങളുടെ പ്രവൃത്തികൊണ്ട് ദൈവത്തെ പ്രസാധിപ്പിക്കാം എന്നാണു കരുതിയിരുന്നത്.പക്ഷെ അത് ദൈവത്തിനു മുന്‍പില്‍ നീതി ആയിരുന്നില്ല. പൗലോസ് അങ്ങനെയുള്ള സല്പ്രവൃത്തിയെ ദൈവീകം ആയി കണ്ടില്ലാ. അതല്ലാ..... ക്രൈസ്തവം . ക്രിസ്ത്യാനികള്‍ ആയ നാം നമ്മുടെ പ്രവൃത്തികൊണ്ടാല്ലാ നീതീകരിക്കപ്പേടെണ്ടത്. നമ്മുടെ വിശ്വാസം മൂലം ആണ് നമ്മള്‍ നീതീകരിക്കപ്പെടെണ്ടത്. വിശ്വാസത്തില്‍ ഉള്ള നീതീകരണം ആണ് രക്ഷയുടെ പരമപ്രധാനം ആയ ഘടകം. സല്പ്രവൃതികൊണ്ട് നീതീകരണം നേടാമെന്നുള്ള പൊള്ളത്തരത്തെ പൗലോസ് ഇവിടെ തുറന്നു കാണിക്കുന്നു.ന്യായപ്രമാണത് തിന്റെ
നീയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ കര്‍ത്താവിലുള്ള തന്‍റെ വിശ്വാസത്തെ
സാക്ഷിപ്പെടുത്തുന്ന വചനഭാഗം ആണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പൗലോസ്
ഇപ്രകാരം പറയുന്നു....എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചു ള്ള
പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു
എണ്ണുന്നു.ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള
എന്‍റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം
വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു
അവനിൽ ഇരിക്കേണ്ടതിന്നും അവന്‍റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ഫിലിപ്പിയർ3:8-11
അതുകൊണ്ട് നാം ദൈവത്തെ പ്രസാധിപ്പിക്കുവാന്‍ വേണ്ടി ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ദൈവം പ്രസാധിക്കുന്നില്ലാ. ഇങ്ങനെയുള്ള പ്രവൃത്തികളും നീയമങ്ങളും യേശുക്രിസ്തുവിന്‍റെ മരണം , അടക്കം , പുനരുദ്ധാനം മുഖാന്തിരം നീക്കപെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സകല അന്തവിശ്വാസത്തെയും നീക്കി കര്‍ത്താവില്‍ ശരണപ്പെട്ടു വച്ചനാടിസ്ഥാനത്തില്‍ ജീവിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
പ്രീയ സഹോദരങ്ങളെ ...അപ്പോസ്തോലന്‍ ആയ പൗലോസ് അന്നത്തെ ക്രൈസ്തവ സമൂഹത്തെ നഖശികാന്തം എതിര്‍ക്കുന്ന യഹൂദര്‍ക്ക് എഴുതിയ വചന ഭാഗം ആണിത്. യഹൂദര്‍ ജാതികളെ ദൈവ വിരോധികള്‍ എന്നും ദൈവത്തിന്‍റെ നീയമങ്ങളെ ലങ്കിക്കുന്നവരുമായിട്ടാണ് കണ്ടിരുന്നത്. യഹൂദാനീയമപ്രകാരം ദൈവജനം പരിച്ഛേദന ഏല്‍ക്കുകയും യറുശലേമിലേക്ക് നോക്കി പ്രാര്‍ഥിക്കുകയും, നീയമപ്രകാരം ശുദ്ധീകരണം ചെയ്യുന്നവരും ആയിരിക്കണം . ഇതു പാലിക്കാത്തവര്‍ ദൈവത്തിലുള്ളവര്‍ അല്ലാ എന്ന് അവര്‍ വിശ്വസിച്ചു .
അവര്‍ തങ്ങളുടെ പ്രവൃത്തികൊണ്ട് ദൈവത്തെ പ്രസാധിപ്പിക്കാം എന്നാണു കരുതിയിരുന്നത്.പക്ഷെ അത് ദൈവത്തിനു മുന്‍പില്‍ നീതി ആയിരുന്നില്ല. പൗലോസ് അങ്ങനെയുള്ള സല്പ്രവൃത്തിയെ ദൈവീകം ആയി കണ്ടില്ലാ. അതല്ലാ..... ക്രൈസ്തവം . ക്രിസ്ത്യാനികള്‍ ആയ നാം നമ്മുടെ പ്രവൃത്തികൊണ്ടാല്ലാ നീതീകരിക്കപ്പേടെണ്ടത്. നമ്മുടെ വിശ്വാസം മൂലം ആണ് നമ്മള്‍ നീതീകരിക്കപ്പെടെണ്ടത്. വിശ്വാസത്തില്‍ ഉള്ള നീതീകരണം ആണ് രക്ഷയുടെ പരമപ്രധാനം ആയ ഘടകം. സല്പ്രവൃതികൊണ്ട് നീതീകരണം നേടാമെന്നുള്ള പൊള്ളത്തരത്തെ പൗലോസ് ഇവിടെ തുറന്നു കാണിക്കുന്നു.ന്യായപ്രമാണത്
അവനിൽ ഇരിക്കേണ്ടതിന്നും അവന്‍റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു. ഫിലിപ്പിയർ3:8-11
അതുകൊണ്ട് നാം ദൈവത്തെ പ്രസാധിപ്പിക്കുവാന്‍ വേണ്ടി ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ദൈവം പ്രസാധിക്കുന്നില്ലാ. ഇങ്ങനെയുള്ള പ്രവൃത്തികളും നീയമങ്ങളും യേശുക്രിസ്തുവിന്‍റെ മരണം , അടക്കം , പുനരുദ്ധാനം മുഖാന്തിരം നീക്കപെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സകല അന്തവിശ്വാസത്തെയും നീക്കി കര്‍ത്താവില്‍ ശരണപ്പെട്ടു വച്ചനാടിസ്ഥാനത്തില്‍ ജീവിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment