അവന്‍റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും
കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു. യോഹന്നാന്‍ 2:5
മറിയത്തിനു യേശുവിനെ അറിയാവുന്നത് പോലെ മറ്റുള്ള ഒരു വ്യക്തിക്ക് പോലും അപ്പോള്‍ യേശുവിനെക്കുറിച്ച് വേണ്ടവിധം അറിയില്ലായിരുന്നു. യേശുവിന്‍റെ ബാല്യകാലത്തെക്കുറിച്ച് ബൈബിളില്‍ വളരെ ചുരുങ്ങിയ കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ.അതില്‍ പ്രധാനം ആയി യേശുവിന്‍റെ പന്ത്രണ്ടാം വയസ്സില്‍ യെരുശലേം ദേവലയത്തിലെക്കുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.
മറിയത്തിന്‍റെയും ജോസഫിന്‍റെയും കൂടെ വളര്‍ന്ന യേശുവിനെക്കുറിച്ച് പുറം ലോകത്തിനു അറിയില്ലായിരുന്നു പക്ഷേ ജോസെഫിനും മറിയത്തിനും അറിയാമായിരുന്നു യേശു ഒരു സാധാരണ മനുഷ്യനല്ലാ എന്നും അവന്‍ ദൈവത്തില്‍ നിന്നുംവന്നവനും വന്‍കാര്യങ്ങളെ ചെയ്യുവാന്‍ കഴിവുള്ളവന്‍ ആണെന്നും അറിയാമായിരുന്നു.
കാനായിലെ കല്യാണ വിരുന്നില്‍ വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍ ആ കുടുംബത്തിന്‍റെ മാനം കാക്കുവാന്‍ തന്‍റെ മകന്‍ ശക്തന്‍ ആണെന്ന് ആ അമ്മക്ക് അറിയാമായിരുന്നു.അതുകൊണ്ടാണ് മകനോട് ആ കുടുംബത്തിലെക്കുറവ് മാറ്റി കൊടുക്കുവാന്‍ ആവശ്യപ്പെട്ടത്. ഇവിടെ മറിയത്തിനു കര്‍ത്താവിന്‍മേല്‍ ഉള്ള വിശ്വാസത്തെ വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് മറിയ പരിചാരകരോട് ആവശ്യപ്പെടുന്നത് അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ ..
യേശു അത്ഭുതങ്ങള്‍ക്ക് മീതെ ലോകത്തിന്‍റെ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുവാന്‍ ശക്തന്‍ ആണെന്ന്
മറിയത്തിനു അറിയാമായിരുന്നു . മറിയ ചിന്തിച്ചതുപോലെ തന്നെ യേശു അവിടെയുണ്ടായിരുന്ന ശുശ്രൂഷകരോട് കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു. കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ ” എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു. അത് രുചിച്ചു നോക്കിയപ്പോള്‍ ഏറ്റവും മേല്ത്തരമായ വീഞ്ഞ് ആയിരുന്നു. ഈ അത്ഭുതം നടന്നത് തന്‍റെ വാക്ക് കേട്ട് അവിടെയുണ്ടായിരുന്ന ശുശ്രൂഷകര്‍ പ്രവര്‍ത്തിച്ചത് മൂലം ആണ് അങ്ങനെ സംഭവിച്ചത്.
അവിടെ ഉണ്ടായിരുന്നവര്‍ അവിശ്വസിച്ചു മാറി നിന്നിരുന്നെങ്കില്‍ അവിടെ ഈ അത്ഭുതം നടക്കില്ലായിരുന്നു.അതുകൊണ്ട് ദൈവത്തിന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ ദൈവത്തിന്‍റെ വഴികളുമല്ല . ദൈവം ഇപ്പോഴും മനുഷ്യന്‍റെ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇതുപോലെ ഉള്ള പല അത്ഭുതങ്ങളും കാണുവാന്‍ വേണ്ടി നാം ദൈവം പറയുന്നതുപോലെ സംശയം കൂടാതെ പ്രവര്‍ത്തിക്കുവാന്‍ മനസ്സുള്ളവര്‍ ആയിരിക്കണം. ഒരു പക്ഷെ നമ്മുടെ ബുദ്ധിക്കു ഭോഷത്വം ആയി തോന്നാം.
ഇന്നു പലരും ദൈവത്തിന്‍റെ പ്രവര്‍ത്തികളെ മനുഷ്യന്‍റെ കാഴ്ചപ്പാട് അനുസരിച്ചു ആയിരിക്കണമെന്ന് വാശിപിടിക്കുന്നു.ദൈവം ഇപ്രകാരമേ പ്രവര്‍ത്തിക്കാവുള്ളൂ..... വചനത്തില്‍ പറഞ്ഞതൊക്കെ അന്ന് സിശ്യന്മാരോട് പറഞ്ഞ സംഭവങ്ങള്‍ ആണ് .... ഇന്നിതോന്നും നടക്കില്ലാ... അത്ഭുതങ്ങളും അടയാളങ്ങളും ഒക്കെ നിന്നുപോയി....മരിച്ചവര്‍ ഉയിര്‍ക്കില്ലാ....രോഗം സൌഖ്യം ആകില്ലാ....വചനം വായിച്ചു അന്നു ചെയിത കാര്യങ്ങള്‍ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുക മാത്രം ചെയിതാല്‍ മതി എന്നാണു ഒരു വിഭാഗം ആള്‍ക്കാര്‍ ജനങ്ങളെ പഠിപ്പിക്കുന്നത്. എന്നാല്‍....വചനത്തില്‍ എന്ത് എന്‍റെ കര്‍ത്താവ് പറഞ്ഞിട്ടുണ്ടോ അതൊക്കെ പ്രാവര്‍ത്തികം ആക്കുവാന്‍ എന്‍റെ കര്‍ത്താവ് ശക്തന്‍ ആണ്. എന്‍റെ കര്‍ത്താവിന്‍റെ സാധ്യതകളെ ആര്‍ക്കും ഇല്ലാതാക്കുവാന്‍ സാധിക്കില്ലാ. അവന്‍ ഇന്നലെകളുടെ ദൈവമല്ല ....എന്നും ജീവിക്കുന്ന ദൈവം ആണ്.
മറിയം പറഞ്ഞത്തുപോലെ അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ ..... അപ്പോള്‍ അവന്‍റെ മഹത്വം നിങ്ങള്‍ കാണും.
പ്രീയപെട്ട ദൈവജനമേ കര്‍ത്താവ് നിങ്ങളോട് എന്ത് പറഞ്ഞാലും അത് ചെയ്യുവാന്‍ തയ്യാറാകണം . മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നോര്‍ത്തോ .... പരിഹസിക്കുമെന്നോര്‍ത്തോ....നിങ്ങള്‍ മടിച്ചു നില്‍ക്കരുത്. ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. 1കോരിന്തിയര്‍1:25.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി.

No comments:
Post a Comment