നിങ്ങൾ
ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു
രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ
മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. മത്തായി 5:13,14
പ്രീയ ദൈവജനമേ....ഈ രണ്ടു വചനവും കര്‍ത്താവില്‍ വീണ്ടും ജനിച്ച മക്കള്‍ക്കുണ്ടാകേണ്ട സവിശേഷതകള്‍ ആണ് .നമ്മള്‍ ഭൂമിയുടെ ഉപ്പും , ലോകത്തിന്‍റ വെളിച്ചവും ആകണം .ഈ സവിശേഷതകള്‍ ഈ ഭൂമിയില്‍ വിലമതിക്കുന്നത് ആണെന്ന് മനസ്സിലാക്കണം. അതിനാല്‍ തന്നെ ദൈവമക്കള്‍ വളരെ പ്രത്യേകത ഉള്ളവര്‍ ആണ്. ഉപ്പു കേടു കൂടാതെ ഭക്ഷ്യവസ്തുക്കളെ കാത്തു സൂക്ഷിക്കുന്നു. അതിനോടൊപ്പം അതിനു രുചി പകരുകയും ചെയ്യുന്നു....ഇതുപോലെ ദൈവമക്കളും ദൈവത്തിന്‍റെ വചനം കേടു കൂടാതെ അല്പം പോലും മായം ചേര്‍ക്കാതെ.... വളചോടിക്കാതെ ..... സത്യസന്ധതയോടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തു അവരുടെ ജീവിതത്തെ രുചിയുള്ളതാക്കി മാറ്റണം.( സന്തോഷം , സമാധാനം, നന്മ, സൌഖ്യം ect.....)
ദൈവത്തിന്‍റെ സ്നേഹം നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് പകരപ്പെടുമ്പോള്‍ പരിശുദ്ധാത്മാവ് മുഖാന്തിരം നമ്മളെ സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകള്‍ ആണ് ഇതൊക്കെ . ഈ പറഞ്ഞതൊക്കെ നമ്മുടെ ബന്ധുക്കള്‍ക്ക് ആകാം , സുഹൃത്തുക്കള്‍ക്ക് ആകാം, സഹാവാസികള്‍ക്ക് ആകാം, നമ്മുടെ സാന്നിധ്യം ഇവരുടെ മദ്ധ്യേ ഐക്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും പങ്കു വെക്കലിന്‍റെയും ഭാഗമായി തീരും. അങ്ങനെ നാം ഇവരെ ഒരു നിത്യമായ ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുവാന്‍ പരിശുദ്ധാത്മാവിലൂടെ നമ്മളെ സഹായിക്കും.ഈ ഉത്തരവാധിത്വത്തിലൂടെ വേണം നമ്മള്‍ കടന്നു പോകുവാന്‍.
നമ്മള്‍ ലോകത്തിന്‍റെ പ്രകാശം ആകുന്നു....
എന്താണ് പ്രകാശം? പ്രകാശം നമ്മളെ നേര്‍വഴിക്കു നടത്തുന്നത് ആണ്. അത് സത്യത്തെ വെളിപ്പെടുത്തുന്നത് ആണ്. അത് മറഞ്ഞിരിക്കുന്നതിനെ പുറത്തു കൊണ്ടുവരുന്നത് ആണ്. നമ്മള്‍ ലോകത്തിന്‍റെ പ്രകാശം എന്ന് പറയുമ്പോള്‍ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് അനുകരിക്കുവാന്‍ പറ്റുന്നതായി നമ്മള്‍ ഓരോരുത്തരും ഒരു മലമുകളില്‍ ഇരിക്കുന്ന മറച്ചു വെക്കാന്‍ പറ്റാത്ത പട്ടണം ആകുന്നു. അതുകൊണ്ട് നമ്മുടെ പട്ടണത്തെ പ്രകാശിപ്പിക്കുവാന്‍ നാം ശ്രമിക്കണം . നാം നമ്മെ വിളിച്ചവന്‍റെ വിളിക്കൊത്തവണ്ണം ജീവിക്കണം. നാം ഏതു പട്ടണത്തിലോ ഗ്രാമത്തിലോ ആയിരിക്കുന്നോ അവിടെ നമ്മള്‍ പ്രകാശം ആയി തീരണം അവിടെ നമ്മള്‍ പ്രകാശിക്കണം , അവിടുള്ളവര്‍ നമ്മുടെ പ്രവൃത്തികളെ കണ്ടു സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന പിതാവായാ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കാരണം ആയി തീരണം . അതിനായി നമ്മുക്ക് ഉത്സാഹത്തോടെ പ്രാര്‍ഥിക്കാം ...... ആത്മാക്കളെ നേടാം സമയം വളെരെക്കുറവാണ്.
നാം നമ്മുക്ക് ലഭിച്ച സുവിശേഷത്തെ എല്ലാവരെയും അറിയിക്കാം ...അതിനായി ദൈവം നമ്മളെ ഓരോരുത്തരെയും ഒരുക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.

No comments:
Post a Comment