ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം
യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.എങ്ക
പ്രീയസഹോദരങ്ങളെ....അപ്പോസ്
എന്നാല്‍ ..... നമ്മുക്ക് അറിവുള്ള കാര്യം ആണ് ഈ പ്രകാശവും അന്ധകാരവും ഒരുമിച്ചു ഒരിക്കലും യാത്ര ചെയ്യുവാന്‍ സാധിക്കില്ല എന്ന്.
അങ്ങനെ എങ്കില്‍ അന്തകാരത്തില്‍ നിന്നും എങ്ങിനെ പ്രകാശം വരും ?
വേദപുസ്തകം പറയുന്നു മനുഷ്യന് അസാധ്യമായത് ദൈവത്താല്‍ സാധ്യം Luke18:27.
ദൈവം നിര്‍മ്മിച്ച ഭൂമി പാഴും ശൂന്യവും ആയിരുന്നു. അത് മുഴുവനായി അന്ധകാരത്തില്‍ മൂടപ്പെട്ടിരുന്നു.Genesis1
പക്ഷെ ദൈവം കല്‍പ്പിച്ചപ്പോള്‍ തന്‍റെ സൃഷ്ടിയില്‍ ഒരു ക്രമം ഉണ്ടാകുകയും കലങ്ങി മറിഞ്ഞു കിടന്ന അന്തരീക്ഷം മനോഹരം ആയി തീരുകയും ചെയിതു.അങ്ങനെ ആയപ്പോള്‍ അന്തകാരത്തില്‍ നിന്ന് പ്രകാശം പുറത്തേക്ക് വന്നു.
ഇവിടെ നമ്മുക്ക് ഒരു അതിശയകരമായ ചിന്ത കടന്നു വരുന്നു..... അതായത് ഈ ദൈവം തന്നെ അല്ലേ അന്തകാരത്തില്‍ നിനും പ്രകാശം പുറത്തുവരുവാന്‍ കല്‍പ്പിച്ചത്. ഇതു നമ്മളെ വേറൊരു ചിന്തയിലേക്ക് കൊണ്ടുപോകുന്നില്ലേ....പ്രക
ക്രൈസ്തവരായ നാം ഓരോരുത്തരും ഈ കഴിവ് നിറഞ്ഞവര്‍ ആണ്. നമ്മുക്കും അന്തകാരമായി കിടക്കുന്ന അല്ലെങ്കില്‍ ഒരു സാധ്യതയും ഇല്ലാത്ത അവസ്ഥകളില്‍ നിന്നും പ്രകാശം ഉളവാക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന് നമ്മളില്‍ ഒരു മാരകം ആയ രോഗം അല്ലെങ്കില്‍ അതിനു സമാനം ആയ വേറൊരു പ്രതികൂലം കടന്നു വന്നു എന്നിരിക്കട്ടെ....ഇതു ഒരു അന്തകാര അവസ്ഥയെ സൂചിപ്പിക്കുന്നു.ഈ അന്തകാരം നമ്മുക്ക് പ്രകാശം ഉള്ളതായി മാറ്റുവാന്‍ സാധിക്കും. ഒരു ദിവ്യമായ സൌഖ്യത്തിലൂടെ ഈ അന്തകാരത്തെ നമ്മുക്ക് ദൂരെ അകറ്റുവാന്‍ സാധിക്കും.അതുകൊണ്ട് തന്നെ സഹോദരങ്ങളെ....നിങ്ങള്‍ ഏതുതരത്തില്‍ ഉള്ള അന്തകാരത്തില്‍ ആയാലും. നിങ്ങള്‍ക്ക് അത് പ്രകാശം ഉള്ളതാക്കി മാറ്റുവാന്‍ സാധിക്കും. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആ അന്തകാരത്തില്‍ നിന്നും പ്രകാശം വരട്ടെ എന്ന് കല്പ്പിക്കുവാന്‍ സാധിക്കും.
ഒരു രോഗിയായ വ്യക്തി അന്തകാര അവസ്ഥയില്‍ ആണ്. അങ്ങനെയുള്ള രോഗിയുടെമേല്‍ കൈവെച്ചു യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ സൌഖ്യത്തിനായി പ്രാര്തിക്കുമ്പോള്‍ ആ വ്യക്തിയില്‍ ഉള്ള അന്തകാരം മാറി പ്രകാശത്തിലേക്ക് കടന്നു വരും.
ഇതേ തത്വം നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും പ്രായോഗികമാക്കുവാന്‍ സാധിക്കും.ഉദാഹരണത്തിന് നമ്മുടെ സാമ്പത്തികം, രോഗങ്ങളില്‍, ബന്തങ്ങളില്‍, ജോലി മണ്ഡലത്തില്‍ ഇവിടെ എല്ലാം വ്യാപരിക്കുന്ന അന്തകാരത്തെ യേശുവിന്‍റെ നാമത്തില്‍ പ്രകാശം ഉള്ളതായി മാറ്റുവാന്‍ സാധിക്കും.
2 Corinthian4:7 ല്‍ പറയുന്നപോലെ ഈ മണ്‍പാത്രങ്ങളില്‍ ദൈവം തന്‍റെ നിക്ഷേപങ്ങളെ ആക്കി വെച്ചിരിക്കുന്നു.ഈ നിക്ഷേപംശക്തിയുടെ ..... സ്നേഹത്തിന്‍റെ..... പ്രകാശത്തിന്‍റെ ..... ദിവ്യമായ പൂര്‍ത്തീകരണം ആണ്. ദൈവം നമ്മുടെ ഹൃദയത്തില്‍ പ്രകാശിച്ചു അന്തകാരത്തില്‍ നിന്നും പ്രകാശം കൊണ്ടുവരുവാന്‍ ഉള്ള കഴിവ് നമ്മളില്‍ നിക്ഷേപിച്ചിരിക്കുന്നു. അതുകൊണ്ട് സഹോദരങ്ങളെ.....ഇന്നു തന്നെ നിങ്ങളുടെ അവസ്ഥകള്‍ക്ക് മാറ്റം വരുത്തുക. നിങ്ങളള്‍ക്ക് പരിഹരിക്കുവാന്‍ പറ്റാത്ത ഒരു പ്രതിസന്തിയും നിങ്ങളുടെ മുന്‍പില്‍ ഇല്ലാ.നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുന്ന ഒരു സാഹചര്യവും നിങ്ങള്ക്ക് നേരിടേണ്ടി വരില്ലാ....കാരണം നിങ്ങള്‍ അന്തകാരത്തില്‍ നിന്നും പ്രകാശം ഉളവാക്കുവാന്‍ കഴിവുള്ളവരായി നിങ്ങളെ കര്‍ത്താവ് തിരഞ്ഞെടുത്തിരിക്കുന്നു. ഇനി നമ്മുക്ക് ധൈര്യത്തോടെ ആ.... ക്രിപാസനതിങ്കലേക്ക് പോകാം..
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment