BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, November 12, 2017


ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു. ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു. തീത്തോസ്2:13-15.

ഇന്നു പല വിശ്വാസികളും നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവ സംഭവത്തിലും അവന്‍റെ കുരിശു മരണത്തേയും വളരെ അധികം വിലപിക്കുകയും കരയുകയും ചെയ്യുന്നതായി നാം കാണാറുണ്ട്‌.നമ്മുടെ കര്‍ത്താവ് നമ്മുക്ക് വേണ്ടി ക്രൂശില്‍ മരിക്കുകയും പീഡകള്‍ സഹിക്കുകയും ചെയിതെന്നത് വാസ്തവം തന്നേ....പക്ഷെ ....അതോര്‍ത്തു നമ്മള്‍ വിലപിക്കുകയല്ലാ വേണ്ടത് നാം അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്.കാരണം നമ്മുടെ അരുമാനാതന്‍ 61/2 മണിക്കൂര്‍ ക്രൂശില്‍ സഹിച്ചതും മരിച്ചതും ഈ ലോകം കണ്ട ഏറ്റവും വലിയ യുദ്ധം ആയിരുന്നു.... 4000 വര്‍ഷത്തെ പിശാചിന്‍റെ ബന്ധനത്തില്‍നിന്നും പാപത്തില്‍ നിന്നും വിജയത്തിന്‍റെ പൂര്‍ത്തീകരണം ആണ് ആ .....ക്രൂശില്‍ അരങ്ങേറിയത്. അത് പിതാവായ ദൈവത്തിന്‍റെ പദ്ധതി ആയിരുന്നു....യേശുക്രിസ്തുവിന്‍റെ ക്രൂശു മരണം മാനവരാശിയുടെ ചരിത്രം തന്നെ മാറ്റി മറിച്ചു . ക്രൂശുമരണം മുഖാന്തിരം യേശുക്രിസ്തു നമ്മുക്ക് നിത്യജീവനും പാപമോചനവും ക്രിസ്തു യേശുവില്‍ ജയകരമായ ഒരു പ്രത്യാശാ ജീവിതം നമ്മുക്ക് തന്നു. അതുകൊണ്ട് തന്നെ ക്രിസ്തു യേശുവിന്‍റെ ക്രൂശു മരണം ദുഖിക്കുവാന്‍ ഉള്ളതല്ലാ.....മറിച്ചു അത് ആഘോഷിക്കുവാന്‍ ഉള്ളതാണ് . ഓരോ ദിവസവും അത് നമ്മുക്ക് സന്തോഷം പകരുന്നു.യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം പിശാചിന്‍റെ തലയെ തകര്‍ത്തു അവന്‍റെ സകല ആയുധവര്‍ഗ്ഗത്തെയും ഇല്ലാതാക്കി ദൈവമക്കള്‍ക്ക് പാപത്തില്‍ നിന്നും മോചനം നല്‍കി നാം ഓരോരുത്തരെയും ജയാളികള്‍ ആക്കി. ഒരു യോഗ്യതയും ഇല്ലാത്ത നമ്മെ ദൈവമക്കള്‍ ആക്കുവാന്‍ നമ്മളില്‍ ഉള്ള സകല പാപങ്ങളും കര്‍ത്താവ്‌ തന്‍റെമേല്‍ വഹിച്ചുകൊണ്ട് നമ്മുക്ക് പകരമായി ക്രൂശില്‍ യാഗമായി തീര്‍ന്നു.ഇങ്ങനെ ദൈവം നമ്മുടെ പാപങ്ങളെ മോചിപ്പിച്ചു പുത്രന്‍റെ ക്രൂശുമാരണം മൂലം നാം ഓരോരുത്തര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അധികാരം നല്‍കി.ഇതു നമ്മുക്ക് സന്തോഷം അല്ലെ പകരേണ്ടത് ? ഈ ജയം നമ്മുക്ക് നേടി തന്നത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം മുഖാന്തിരം അല്ലെ....?

ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. ക്രിസ്തുവിന്‍റെ മരണവും അടക്കവും മഹത്വംഏറിയ പുനരുദ്ധാനവും ഓരോദിവസവും ജയകരമായി ജീവിക്കുവാന്‍ നമ്മളെ ശക്തീകരിക്കും. ഇനി നാം രോഗികള്‍ ആയിരിക്കുവാനോ.... ദാരിദ്ര്യത്തില്‍ ജീവിക്കുവാനോ ..... പ്രതികൂലത്തില്‍ പകച്ചു നില്‍ക്കുവാനോ..... ഉള്ളവര്‍ അല്ലാ. കര്‍ത്താവ്‌ ക്രൂശില്‍ സകലവും ചെയിതു കഴിഞ്ഞിരിക്കുന്നു.

ക്രൂശിന്‍റെ ശക്തി തിരിച്ചു അറിയുന്ന ഒരു ദൈവ പൈതലിനും ദുഖത്തില്‍ ഇരിക്കുവാന്‍ സാധിക്കില്ലാ. കാരണം ക്രൂശില്‍ കര്‍ത്താവ്‌ സകലത്തിലും ജയം എടുത്തു കഴിഞ്ഞിരിക്കുന്നു.ഇനി നാം അതില്‍ വിശ്വസിച്ചാല്‍ മാത്രം മതി. ക്രൂശു നമ്മുക്ക് എല്ലാം നേടി തന്നിരിക്കുന്നു.... നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. 2കോരിന്തിയര്‍8:9

ഇനി നമ്മുക്ക് ഒരു ബാധ്യതയും ഇല്ലാതെ യേശുക്രിസ്തുവില്‍ ജയകരമായി ജീവിക്കുവാന്‍ കര്‍ത്താവ്‌ നമ്മുക്ക് ക്രൂശു മുഖാന്തിരം വാതില്‍ തുറന്നു തന്നിരിക്കുന്നു.എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്‍റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും. ഈ വാഗ്ദത്തങ്ങള്‍ എല്ലാം യേശുക്രിസ്തുവിന്‍റെ മരണവും അടക്കവും പുനരുദ്ധാനവും മുഖാന്തിരം പിതാവാം ദൈവം നമ്മുക്ക് ദാനമായിനല്‍കിയിരിക്കുന്ന ദൈവീക അനുഗ്രഹങ്ങള്‍ ആണ്.അതുകൊണ്ട് തന്നെ ധൈര്യമായി നമ്മുക്ക് ക്രിപാസനത്തിലേക്ക് കടന്നു ചെന്ന് പിതാവില്‍ നിന്നും പ്രാപിച്ചു എടുക്കാം.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി

No comments:

Post a Comment