BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, November 12, 2017


നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. സെഫന്യാവു 3:17

ഇന്നു പലരും ദൈവത്തെ കാണുന്നത് പലതരത്തില്‍ ആണ് .... കല്ലുകൊണ്ടും തടികള്‍കൊണ്ടും കൊത്തിയെടുക്കുന്ന രൂപങ്ങളെ ദൈവമായി കാണുന്നു....മൃഗങ്ങളെ ദൈവമായി കാണുന്നു....എന്തിനു പറയണം നമ്മുടെ ഇടയില്‍ ജീവിക്കുന്ന മനുഷ്യരെ വരെ ദൈവമായി പൂജിക്കുന്നു.പക്ഷെ ഇതൊന്നുമല്ല ദൈവം.

ദൈവം ഒരു വ്യക്തിത്വം ആണ്, ഒരു വലിയ ശക്തി ആണ്, ദൈവത്തിനു ഒരു വലിയ മനസ്സുണ്ട്, വികാരം ഉണ്ട്, വചനത്തില്‍ പലയിടത്തും ദൈവത്തിന്‍റെ വെത്യസ്ഥമായ വികാരങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ മനസിലാക്കാതെ കാണുന്നതെല്ലാം ദൈവം ആണെന്ന് പറഞ്ഞു ഓടി നടക്കരുത്.

ദൈവത്തിനു വികാരം ഉണ്ടെന്നു പറയുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് തമാശയായി തോന്നാം. നമ്മുക്ക് ഈ വികാരങ്ങളെ ക്കുറിച്ച് ഒന്ന് നോക്കാം.

സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; സങ്കീർത്തനങ്ങൾ2:4 . ഈ ചിരി എന്നത് ഒരു വികാരം ആണ് .

എന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; യെശയ്യാ63:10
ഇസ്രായേല്‍ മക്കള്‍ തനിക്കെതിരെ പിറുപിറുത്തപ്പോഴും തന്‍റെ കല്‍പ്പനകളെ എതിര്‍ത്തപ്പോഴും ദൈവം അതീവമായി ദുഖിച്ചു.ഈ ദുഖവും ഒരു വികാരം തന്നെ....

ദൈവം പലപ്പോഴും തന്‍റെ മക്കള്‍ക്കെതിരെ കോപിച്ചു. ഇതും ഒരു വികാരം ആണ്. അതുകൊണ്ട് തന്നെ ഈ വികാരപ്രകടനം ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതയാണ്.അപ്പോള്‍ തന്നെ നമ്മുക്ക് മനസ്സിലാക്കാം നമ്മള്‍ കൊത്തി ഉണ്ടാക്കിയ വിഗ്രഹം അല്ലാ ദൈവമെന്നു.

ദൈവം നമ്മേപ്പോലെവ്യക്തിത്വം ഉള്ള സര്‍വ്വശക്തനായ ഒരു ശക്തി ആണ്. ഈ ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടും ഇല്ലാ....എന്നാല്‍ ഈ ദൈവത്തിന്‍റെ സ്നേഹം , കരുതല്‍ ഇവയൊക്കെ നമ്മള്‍ അനുഭവിച്ചിട്ടും ഉണ്ട്.
യേശുവും പലപ്പോഴും തന്‍റെ വികാരത്തെ പ്രകടമാക്കിയിരുന്നു.....

വചനം പറയുന്നു....എബ്രായർ 4:15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതേ....നമ്മുക്കൊരു പ്രധാന പുരോഹിതനുണ്ട് . നമ്മുടെ ബലഹീനതയില്‍ നമ്മോടു അനുകമ്പ കാണിക്കുന്ന ഒരു മഹാപുരോഹിതന്‍. കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു നമ്മുക്ക് ചെല്ലുവാന്‍ സാധിക്കുന്ന മഹാപുരോഹിതന്‍.

യേശു സ്വര്‍ഗ്ഗത്തിലെ പിതാവിന്‍റെ വ്യക്തിത്വം മനുഷ്യരാശിയുടെ മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ അവന്‍ നമ്മേപ്പോലെ ആയി തീര്‍ന്നു....നമ്മുടെ ദൈവം നമ്മെ ഓരോരുത്തരെയും അത്രമാത്രം സ്നേഹിച്ചത് കൊണ്ടാണ് തന്‍റെ ഏകജാതനെ നമ്മുക്ക് യാഗമായി തരുവാന്‍ തക്കവണ്ണം അവന്‍ മനുഷ്യരാശിയെ സ്നേഹിച്ചത്..

സ്നേഹം ഒരു വലിയ വികാരപ്രകടനം ആണ്. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും നമ്മുടെ വികാരം ദൈവത്തോട് പ്രകടിപ്പിക്കണം. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തെ .... സന്തോഷത്തെ.....സങ്കടത്തെ....വേദനയെ.....എല്ലാം ദൈവത്തോട് നാം പ്രകടമാക്കണം. ദൈവം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതു തന്നെ ആണ് ഒരു മറ കൂടാതെ വിശ്വസ്തതയോടെ നമ്മുടെ എല്ലാകാരങ്ങളും ദൈവത്തോട് തുറന്നു പറയാന്‍ നമ്മുക്ക് കഴിയണം.

ദൈവത്തോടുള്ള ബന്ധം എപ്പോഴും വികാരം ഉള്ളതായി തീരണം. നമ്മളില്‍ വികാരം ഉളവാക്കുന്ന ഒരു ബന്ധം നാം എപ്പോഴും ദൈവത്തോട് പുലര്‍ത്തണം.

നമ്മള്‍ പ്രാര്‍ഥനയില്‍ ദൈവത്തോട് സംസാരിക്കുമ്പോള്‍ നാം നേരിട്ട് ദൈവത്തോട് സംസാരിക്കുന്നു.അവന്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു ....ദൈവത്തോടുള്ള കൂട്ടായിമ നമ്മുടെ ഹൃദയം തുറന്ന ഒരു വികാര പ്രകടനം ആയിരിക്കണം.

നാം ദൈവത്തെ ആരാധിക്കുമ്പോള്‍ എല്ലാം മറന്നു ആരാധിക്കണം.നമ്മുടെ ശരീരം ....നമ്മുടെ ഹൃദയം ..... നമ്മുടെ മനസ്സ്.....നമ്മുടെ ചിന്തകള്‍ ..... ഇവയെല്ലാം ദൈവത്തിനു മുന്‍പാകെ പൂര്‍ണ്ണമായി സമര്‍പ്പിക്കണം.ഇതാണ്‌ ദൈവം നമ്മളും ആയി ആഗ്രഹിക്കുന്ന യഥാര്‍ത്ഥ കൂട്ടായിമ. അത്ര അധികം തീഷ്ണതയുള്ള ഒരു ബന്ധം ആണ് ദൈവം തന്‍റെ മക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്.

ദൈവം എപ്പോഴും തന്‍റെ മക്കളോട് പറ്റിചെര്‍ന്നിരിക്കുവാന്‍ ആഗ്രഹിക്കുന്നു..... എത്രപേര്‍ക്ക് ഈ ദൈവവുമായി പറ്റിച്ചേര്‍ന്നിരിക്കുവാന്‍ സാധിക്കുന്നു....? പ്രീയ സഹോദരങ്ങളെ ...നിങ്ങള്‍ അന്യദൈവങ്ങളെ എല്ലാം വിട്ടുതിരിഞ്ഞു യഥാര്‍ത്ഥ ദൈവത്തെ അന്വഷിക്കുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളോട് സുവിശേഷം പറയുന്നതില്‍ അര്‍ഥം ഉണ്ട്. ദൈവ വചനം പറയുന്നു.....എന്‍റെ വചനം കേള്‍പ്പാന്‍ മനസ്സില്ലാതെ ഹൃദയത്തിന്‍റെ ശാട്യംപോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കെണ്ടതിനു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത കച്ച പോലെ ആയി തീരും എന്ന്. ദൈവം അത്രമാത്രം വെറുക്കുന്ന ഒരു കാര്യം ആണ് വിഗ്രഹങ്ങള്‍. അതുകൊണ്ട് അന്യദേവന്മാരെ എല്ലാം വിട്ടു സത്യദൈവത്തെ ആരാധിക്കുവീന്‍....

ദൈവം നമ്മെ തിരഞ്ഞെടുത്തത് വിശുദ്ധജനമായിട്ടാണ് . വിശുദ്ധിയോടെ ജീവിച്ചു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ നമ്മുടെ പേരും ഉണ്ടായിരിക്കുവാന്‍ വേണ്ടി നമ്മുക്ക് ഒരുങ്ങാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ....
സുമാ സജി .

No comments:

Post a Comment