
ദൈവം മോശയോടു പെട്ടകം ഉണ്ടാക്കാന്‍ ആവശ്യപെട്ടു അപ്പോള്‍ നോഹ ദൈവത്തോടുള്ള വിശ്വാസത്താലും ഭക്തിയാലും ദൈവത്തെ അനുസരിച്ചു...സാഹചര്യം നോഹക്ക് അനുകൂലം ആയിരുന്നില്ലാ. ദൈവം പറഞ്ഞ കാര്യങ്ങള്‍ നടത്താനുള്ള ഒരു സാഹചര്യവും നോഹയുടെ മുന്‍പി.ല്‍ ഇല്ലായിരുന്നു ....എന്നിട്ടും നോഹ ദൈവത്തില്‍ ആശ്രയിച്ചു ....മനോഹരമായ ഒരു പെട്ടകം ഉണ്ടാക്കി ...അങ്ങനെ ദൈവം നോഹയുടെ ഭവനത്തെ കാത്തു.
ലോകം നോഹയെ കളിയാക്കുകയും ... കുറ്റപെടുത്തുകയും ചെയിതു . പക്ഷെ ദൈവം നോഹയുടെ തലമുറകളെ അനുഗ്രഹിച്ചു .
വചനം ഇങ്ങനെ പറയുന്നു......
വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു. (എബ്രായർ11 : 7) .
അങ്ങനെ നമ്മളും ഇന്നു പല തരത്തിലുള്ള പ്രശ്നങ്ങളും പ്രതികൂലങ്ങളും ഉള്ള ഒരു ലോകത്തില്‍ ജീവിക്കുന്നു ഒന്നിനും ഒരു ക്രമീകരണം ഇല്ലാ....
പൗലോസ് 2 തിമോത്തിയോസില്‍ വ്യക്തമായി പറയുന്നു അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ.... സ്വസ്നേഹികളും, ദ്രവ്യാഗ്രഹികളും, വമ്പു പറയുന്നവരും, അഹങ്കാരികളും, ദൂഷകന്മാരും, അമ്മയപ്പന്മാരെ അനുസരിക്കാത്തവരും, നന്ദികെട്ടവരും, അശുദ്ധരും,വാത്സല്യമില്ലാത്
നാം നമ്മെ തന്നെ ശ്രദ്ധിക്കുക .... ഇന്നു മനുഷ്യന്‍റെ മ്ലേച്ചത കാരണം ലോകം മുഴുവന്‍ മലിന പ്പെട്ടിരിക്കുന്നു... മനുഷ്യന്‍റെ എല്ലാ ചിന്തകളും അശുദ്ധമായിരിക്കുന്നു.... ദൈവത്തിന്‍റെ വാക്കുകള്‍ ശക്തമായ താക്കീത്നല്‍കുന്നു.
സകലജഡത്തിന്‍റെയും അവസാനം എന്‍റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. ( ഉല്പത്തി6:13). അതുകൊണ്ട് നാം നമ്മുടെ ഭവനം ചൊവ്വുള്ളതാക്കുവീന്‍. നമ്മുടെ ചുറ്റുവട്ടത്തു നടക്കുന്ന ഓരോ മ്ലേച്ചതകളും കാണുമ്പോള്‍ ഓര്ക്കുക .... ദൈവം വീണ്ടും നമ്മെ ഓര്മികപ്പിക്കുന്നു ....ഈ ഭൂമി മുഴുവനും മ്ലേച്ചമായി തീര്ന്നിരിക്കുന്നു... എങ്കിലും കാരുണ്യവാനായ ദൈവം നമുക്ക് മുന്നറിയിപ്പും ... മാനസാന്തരപ്പെടുവാനുള്ള സമയവും തന്നിരിക്കുന്നു .... അതുകൊണ്ട് മാനസാന്തരപ്പെടുവീന്‍....
ദൈവമക്കള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു....
നോഹ തന്‍റെ ഭവനത്തെ ക്രമീകരിച്ചു ... ദൈവത്തെ അനുസരിച്ച് ...അതിനാല്‍ തന്നെ നോഹ പ്രളയത്തില്‍ നിന്നും രക്ഷപെട്ടു. നിങ്ങളും ആ നോഹയെ പോലെ ആകുവാന്‍ ആഗ്രഹിക്കുന്നുവോ....? മ്ലേച്ചതയേറിയ ഈ ലോകത്തു നമ്മുടെ ഭവനം ദൈവത്തിന്‍റെ മനസ്സിനൊത്തു ക്രമീകരിച്ചിട്ടുണ്ടോ....? ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നേ... നോഹയെപ്പോലെ വിശ്വസ്തതയോടും ദൈവ ഭക്തിയോടും കൂടെ നമ്മുടെ ഭവനത്തെ ക്രമീകരിക്കുവാന്‍ തുടങ്ങുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .....
സ്നേഹത്തോടെ
സുമ.
No comments:
Post a Comment