BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, November 12, 2017


സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ. 1John5:8


നമ്മുടെ രക്ഷയെ ഉറപ്പിക്കുവാന്‍ ദൈവം നമ്മുക്ക് തന്ന മൂന്നു സാക്ഷികള്‍ ആണ് ആത്മാവ് , ജലം , രക്തം.
ഒരു കുലപാതകം ചെയിത വ്യക്തിയെ സാക്ഷികള്‍ ഇല്ലാ എന്നപേരില്‍ ഒരുപക്ഷെ കുറ്റവിമുക്തന്‍ ആക്കിയേക്കാം എന്നാല്‍ നമ്മുടെ സ്വര്‍ഗ്ഗീയ കോടതിയില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുകയില്ലാ. അവിടെ നമ്മുടെ ഏതു പ്രവൃത്തിക്കും കുറഞ്ഞത്‌ രണ്ടു സാക്ഷികള്‍ എങ്കിലും ഉണ്ടായിരിക്കും. സങ്കീര്‍ത്തനം പറയുന്നു തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. Psalms50:4.
ഭൂമിക്കും ആകാശത്തിനും നമ്മേക്കുറിച്ച് സാക്ഷ്യം പറയുവാന്‍ സാധിക്കും എന്നര്‍ത്ഥം .വളരെ വിചിത്രം ആയി നമ്മുക്ക് തോന്നും.....എന്നാല്‍ വചനത്തിലെ വള്ളി പുള്ളി തെറ്റാതെ എല്ലാം സംഭവിക്ക തന്നേ ചെയ്യും.

ഇന്നു പലരുടേയും അടുത്ത് ചെന്ന് വചനം പറയുമ്പോള്‍ അവര്‍ക്ക് അത് കേള്‍ക്കുവാന്‍ തന്നെ പുച്ഛം ആണ് . പലപ്പോഴും ഞാന്‍ തന്നേ വചനം facebook ല്‍ ഇടുമ്പോള്‍ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ ഒരു സ്ത്രീ ആയതുകൊണ്ട് എന്‍റെ വചനം കൈക്കൊള്ളുവാന്‍ പലര്‍ക്കും പ്രയാസം ഉണ്ട്. എന്നാല്‍ എനിക്ക് അതൊരു വിഷയമേ....അല്ലാ. കാരണം എന്‍റെ കര്‍ത്താവിന്‍റെ വചനം എനിക്ക് ശ്വാസം ഉള്ളിടത്തോളം കാലം ഞാന്‍ പറയും. ഒരുവന്‍ അത് ഏറ്റെടുക്കുന്നോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നം അല്ലാ. എന്‍റെ കര്‍ത്താവ്‌ പറഞ്ഞു....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. കര്‍ത്താവിന്‍റെ വചനം പറയുന്നു.... ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ” മര്‍ക്കോസ് 6:11 അപ്പോള്‍ ഭൂമിയിലെ പൊടിക്കും സാക്ഷ്യം പറയുവാന്‍ കഴിയും എന്ന് മനസ്സിലായില്ലേ....യോശുവാ പറയുന്നു....''യോശുവ സകലജനത്തോടും:ഇതാ.... ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.'' കല്ലും സാക്ഷി പറയും . ''ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ. ഹബകൂക്ക്2:11.''

പുതുനിയമത്തിന്‍റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്‍റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
ഹാബേലിന്‍റെ രക്തവും യേശുവിന്‍റെ രക്തവും നമ്മുക്ക് വേണ്ടി സംസാരിക്കും. ചുരുക്കി പറഞ്ഞാല്‍ ഇവയൊക്കെയും നമ്മുക്കുവേണ്ടി സാക്ഷ്യം പറയും.നിങ്ങള്‍ ആരുടെ ഒക്കെ വചനം പുചിച്ചു കളഞ്ഞാലും നിങ്ങള്‍ എന്തൊക്കെ ജീവിച്ചിരുന്നപ്പോള്‍ ചെയിതാലും അതൊന്നും ദൈവമുന്‍പാകെ മറച്ചുവെക്കാന്‍ സാധ്യമല്ലാ. നമ്മുടെ സ്വര്‍ഗ്ഗീയ കോടതിയിലെ സാക്ഷികള്‍ ഇവരൊക്കെ ആണ് . അതായത് കല്ല്‌, മരം,പൂഴി, ആകാശം, ഭൂമി, രക്തം....എന്നിങ്ങനെ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ കേള്‍ക്കുകയും കാണുകയും ഇതൊക്കെ സൂക്ഷിച്ചു വെച്ച് സമയം ആകുമ്പോള്‍ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്യും. അതുകൊണ്ട് നാം മനസ്സിലാക്കന്നം നമ്മുക്ക് ചുറ്റുമുള്ള പലതും നമ്മുക്ക് സാക്ഷികള്‍ ആകും എന്ന്.

ഇനി നമ്മുക്ക് ആദ്യം പറഞ്ഞ ഈ വചനത്തിലേക്കു ഒന്ന് കടക്കാം.സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ. 1John5:8

ആദ്യം നമ്മുക്ക് രക്തത്തിന്‍റെ സാക്ഷ്യം ഒന്ന് നോക്കാം

യേശുവിന്‍റെ രക്തം ആണ് നമ്മുടെ പാപങ്ങളെ മോചിച്ചു തരുന്നത്. ഈ രക്തം നമ്മുടെ രക്ഷക്ക് സാക്ഷി ആകുന്നു വചനം പറയുന്നു.... യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.... നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം രക്ഷിക്കപെട്ടിരിക്കുന്നു എന്നും നമ്മുടെ പാപങ്ങള്‍ മോചിക്കപെട്ടിരിക്കുന്നു എന്നും യേശുവിന്‍റെ രക്തം സാക്ഷ്യം പറയണമെങ്കില്‍ നമ്മില്‍ വിശ്വാസവും, അനുതാപവും ഏറ്റുപറച്ചിലും അത്യാവശ്യം ആണ്.

വെള്ളത്തിന്‍റെ സാക്ഷ്യം : മാനസാന്തരപെട്ടു ജലത്തില്‍ മുങ്ങിയുള്ള സ്നാനമേല്ക്കുന്ന വ്യക്തിക്കുവേണ്ടി ജലം സാക്ഷി പറയുന്നു.

ആത്മാവിന്‍റെ സാക്ഷ്യം : Luke3:16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അതായത് നാം ദൈവത്തില്‍ നിന്നുള്ളവര്‍ എന്ന് നമ്മിലുള്ള ആത്മാവ് സാക്ഷ്യം പറയും.അങ്ങനെ പരിശുദ്ധാത്മാവ് സാക്ഷിയായിരുന്നു നമ്മുടെ രക്ഷയെ ഉറപ്പിക്കും.

ശാശ്വതമാം തന്‍കൃപയില്‍ആനന്ദിക്കും ഞാന്‍..... രക്ഷയേകും ദിവ്യപാത പിന്തുടരും ഞാന്‍....
ജ്ഞാനമേകും തന്‍ വചനം അനുസരിക്കും ഞാന്‍... ശ്രേഷ്ഠമാം തന്‍ മാതൃകകള്‍ അനുകരിക്കും ഞാന്‍ .....

യേശു കാണിച്ചു തന്ന മാതൃക പിന്‍പറ്റി സ്വര്‍ഗ്ഗത്തിന് അവകാശികള്‍ ആകുവാന്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം.

സ്നേഹത്തോടെ
സുമാസജി.

No comments:

Post a Comment