ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു;
എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. Romans5:20
ഇതിനു അപ്പോസ്തോലാല് ചോദിക്കുന്നു.... ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? Romans6:1
ഒരുനാളും അരുതു. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. Romans6: 2-7
നമ്മിലുള്ള ദൈവകൃപ നാം ഏറ്റെടുത്തെങ്കില്‍ മാത്രമേ നാം പാപത്തിനു മരിക്കുകയുള്ളൂ... പാപത്തിനു നാം മരിച്ചില്ലാ എങ്കില്‍ നമ്മില്‍ വന്ന ദൈവ കൃപ നാം ഏറ്റെടുത്തില്ലാ എന്നര്‍ത്ഥം.നാം പാപത്തില്‍ മരിച്ചു എങ്കില്‍ തുടര്‍ന്ന് പാപം ചെയ്യുവാനോ....പാപത്തില്‍ ജീവിക്കുവാനോ സാധ്യമല്ലാ...
പൗലോസ് അപ്പോസ്തോലന്‍ പറയുന്നു....അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.
നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. Romans6:11-14.
നാം നമ്മേതന്നെ ദൈവകൃപയാല്‍ പാപത്തിനു മരിച്ചവരായി എണ്ണണം.അപ്പോള്‍ പാപത്തിനു നമ്മില്‍ കര്‍തൃത്വം നടത്തുവാന്‍ കഴിയില്ലാ. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു. (Romans8:10)
ക്രിസ്തു നമ്മില്‍ ഉണ്ടെങ്കില്‍ നമ്മിലുള്ള പഴയ ജഡസ്വഭാവം മരിച്ചിരിക്കുന്നു....നമ്മിലുള്ള ജഡസ്വഭാവം മാറി ദൈവകൃപയുടെ വ്യാപാരത്തില്‍ നീതിയുടെ പുതുജീവിതം ലഭിച്ചിരിക്കുന്നു. നമ്മിലുള്ള ആത്മാവ് ജീവന് ആയിരിക്കുന്നു.
നമ്മള് പാപത്തിനു മരിക്കുന്നതിനാല്‍ പഴയ പാപങ്ങളുടെ മോചനം മാത്രമല്ലാ....ഒരു വിശ്വാസി പുതിയൊരു ആത്മീക മണ്ഡലതിലേക്കു പ്രവേശിക്കുക കൂടി ചെയ്യുകയാണ്.പിന്നീട് അവന് നീതിക്കായി ജീവിക്കുന്നു. ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണത്തിലൂടെയുള്ള ദൈവത്തിന്റെ ലക്ഷ്യം ഒരുവന്റെ പഴയ പാപങ്ങളുടെ ക്ഷമ മാത്രമല്ലാ.... ഒരിക്കലായി പാപങ്ങള്‍ മോചിക്കപെട്ട ശേഷം പിന്നീട് പാപത്തിനു അടിമപ്പെടാതെ പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കുന്നു എന്നതും കൂടി ആണ്.
ഒരുവന് മരിച്ചു എങ്കില്‍ അടക്കം ചെയിതേ പറ്റൂ....അതുപോലെ ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലുള്ള വിശ്വാസത്താല്‍ പാപത്തിനു മരിച്ചവരായി എണ്ണുന്ന നാം ക്രിസ്തുവിനോട് കൂടെ താന്‍ ക്രൂശിക്കപ്പെട്ടു എന്ന് എണ്ണുന്ന വ്യക്തിക്കും ഒരു അടക്കം ഉണ്ട്.അതാണ് സ്നാന ശുശ്രൂഷ. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണം വിശ്വാസത്തില്‍ സ്വീകരിക്കുന്ന വ്യക്തിയുടെ അടക്കം , പുനരുദ്ധാനം ഈ രണ്ടുഘട്ടങ്ങളിലൂടെ കടന്നു പോകണം.അതായത് ...നാം നമ്മുടെ പാപത്തിനായി മരിക്കുന്നു....നീതിക്കായി ഉയര്‍ക്കുന്നു.
ക്രിസ്തീയ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള സ്നാനത്തില്‍ വെള്ളമാകുന്ന കല്ലറയില്‍ അടക്കപ്പെട്ട് ഈ കല്ലറയില്‍ നിന്നും പുതുക്കപെട്ടു നീതിയുള്ള ജീവിതത്തിനായി ഉയര്‍ക്കുന്നു. ഈ അടക്കം നമ്മിലുള്ള പഴയ മനുഷ്യന്റെ മരണത്തെ പ്രതിനിധാനം ചെയ്യുന്നു.ഇതാണ് സ്നാനം കൊണ്ട് ഉദ്ദേശിക്കുന്നത്. യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. Romans6:3,4.സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. Colossians2:12.
ഒരു കാര്യം പ്രത്യേകം ഓര്‍പ്പിക്കട്ടെ.....നാം ക്രിസ്തുവിനോട് കൂടെ ചെരുവാനാണ് സ്നാനപ്പെടുന്നത്. അല്ലാതെ ഏതെങ്കിലും വ്യക്തികളെ ബോധ്യപ്പെടുത്തുവാനോ....ഏതെങ്കിലും ഒരു സഭയില്‍ അംഗം ആകുവാനോ അല്ലാ. ഇന്നു പലരും സ്നാനം എന്ന് കേള്‍ക്കുമ്പോള്‍ ഭയക്കുന്നു.....എന്നാല്‍ വചനം വ്യക്തം ആക്കുന്നു.... വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. Mark16:16. നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ....Acts2:38
അതുകൊണ്ട് പ്രീയ സഹോദരങ്ങളെ ക്രിസ്തീയ വിശ്വാസപ്രകാരം സ്നാനം ഒരു അത്യാവശ്യ ഘടകം ആണ്. ക്രിസ്തുവിന്റെ മരണത്തോട് നാം ഏകീഭവിച്ചവര്‍ ആണെങ്കില്‍ അവന്റെ പുനരുദ്ധാനത്തിന്റെ സാദൃശ്യത്തോടും എകീഭവിക്കും. അതായത് സ്നാനപ്പെട്ടവരായ നാം ജീവന്റെ പുതുക്കത്തില്‍ നടക്കുകയും ക്രിസ്തുവിന്റെ മടങ്ങി വരവില്‍ നാം സ്വര്‍ഗ്ഗത്തേക്കു എടുക്കപ്പെടുകയും ചെയ്യും.
കര്‍ത്താവ് നിങ്ങളെ ഇതിനായി ഒരുക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി.