BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, September 26, 2017


അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. Romans8:1

ഇവിടെ പൗലോസ്‌ പറയുന്നത് ജഡത്തില്‍ നടക്കുന്നവര്‍ക്ക് അല്ലാ....ആത്മാവില്‍ നടക്കുന്നവര്‍ക്കുള്ള അനുഭവം ആണിത്.

ശിക്ഷാവിധി എന്ന് പൗലോസ്‌ പറയുന്നത് ന്യായവിധിയെക്കുറിച്ച് ആണ്.

അങ്ങനെ എങ്കില്‍ ഇപ്പോള്‍ ക്രിസ്തു യേശുവില്‍ ഉള്ളവര്‍ക്ക് ന്യായവിധി ഇല്ലാ.

ന്യായവിധി എന്നാ വാക്ക് പലര്‍ക്കും ഭയം ഉളവാക്കുന്നു.

പക്ഷേ....വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തിക്ക് ഈ ഭയത്തിന്‍റെ ആവശ്യമില്ലാ....

എന്തെന്നാല്‍ ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു(1John4:17) അതുകൊണ്ട്
ന്യായവിധി ദിവസം വീണ്ടും ജനനം പ്രാപിച്ചവര്‍ക്ക് ദൈവത്തിന്‍റെ അടുത്തേക്ക് ധൈര്യമായി കടന്നു ചെല്ലുവാന്‍ സാധിക്കും . കാരണം പിതാവായ ദൈവത്തിന്‍റെ അനന്തസ്നേഹം നമ്മില്‍ വസിക്കുന്നു.

വീണ്ടും ജനനം പ്രാപിക്കാത്തവരെ സംമ്പന്തിച്ച് ഇതു ഭയാനകം ആയിരിക്കും.നമ്മുക്കോ ....അത് പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും ദിനം ആയിരിക്കും. കാരണം നമ്മുക്ക് വേണ്ടി കര്‍ത്താവ്‌ ന്യായവിധി ഏറ്റുവാങ്ങി.

അവിശ്വസികളെ സംമ്പന്തിച്ച് വചനം രണ്ടു തരത്തില്‍ പറയുന്നുണ്ട്.

1. കാല്‍വരിയില്‍ യേശു ക്രിസ്തു ക്രൂശില്‍ മരണപെട്ടത്‌ ...ആദ്യത്തെ ന്യായവിധി.

2. വെള്ളസിംഹാസനത്തിന്‍റെ മുന്‍പില്‍ ഉള്ള ന്യായവിധി .ഇതു വരാനിരിക്കുന്ന ന്യായവിധി.

ഇനി ദുഖത്തോടെ പറയട്ടെ....അനേകര്‍ക്ക്‌ രണ്ടാമത്തെ ന്യായവിധിയെക്കുറിച്ചേ ബോധ്യമുള്ളൂ......

റോമര്‍8:1 ല്‍ പറയുന്നപോലെ ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു രണ്ടാമത്തെ ന്യായവിധി ഉണ്ടാകില്ലാ....കാരണം....അവര്‍ യേശുവിന്‍റെ ക്രൂശുമരണത്തിലും പുനരുദ്ധാനത്തിലും വിശ്വസിക്കുകയും വായികൊണ്ട് ഏറ്റുപറയുകയും വിശ്വാസ സ്നാനം വച്ചനാടിസ്ഥാനത്തില്‍ സ്വീകരിക്കുകയും ചെയിതിരിക്കുന്നു.ഇവര്‍ക്കാണ് ശിക്ഷാവിധി ഇല്ലാത്തത്. അവര്‍ ഒരു പുതിയ സൃഷ്ടി ആണ് . പഴയതെല്ലാം അവരില്‍ നിന്നും നീങ്ങി പോയി.ദൈവത്താല്‍ അവര്‍ നീതികരിക്കപെട്ടിരിക്കുന്നു. ഇനി പാപത്തിനു അവരുടെമേല്‍ അവകാശമില്ലാ. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലാം.

ഇപ്പോള്‍ ക്രിസ്തുയേശുവില്‍ഉള്ളവരുടെ ദൌത്യം ആണ് അനേകരെ ഈ സത്യം അറിയിക്കുകയും നമ്മള്‍ പ്രാപിച്ച രക്ഷ അവര്‍ക്ക് വേണ്ടിയും യേശുക്രിസ്തു ചെയിതു കഴിഞ്ഞിരിക്കുന്നു എന്ന് അറിയിക്കുകയും അവരെക്കൊണ്ടു വച്ചനാടിസ്ഥാനത്തില്‍ പൂര്‍ണ്ണസമ്മതത്തോടെ രക്ഷ ഏറ്റു ചൊല്ലിക്കുകയും.....വചനത്തില്‍ ഉറപ്പിക്കുകയും വിശ്വാസസ്നാനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്യണം. ഈ സത്യം ഓരോരുത്തരും മനസിലാക്കി കഴിഞ്ഞാല്‍ ന്യായവിധിയില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു നില്‍ക്കുവാന്‍ സാധിക്കും.
അതുകൊണ്ട് ഈ സത്യം എല്ലാവരും മനസ്സിലാക്കുവാന്‍ തക്കവണ്ണം ദൈവം ഓരോരുത്തരുടെയും ഹൃദയത്തില്‍ ഇടപെടട്ടെ.....

സ്നേഹത്തോടെ
സുമാസജി.
പ്രീയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു
വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ. 1John4:7&8

സ്നേഹം പ്രകടമാക്കുവാനും ....പ്രദര്‍ശിപ്പിക്കുവാനും ഉള്ളതാണ്.

ദൈവസ്നേഹത്തെ 5 രീതിയല്‍ പ്രദര്‍ശിപ്പിക്കുവാന്‍ പറ്റും .
1. സംസാരത്തിലൂടെ പ്രകടമാക്കാം.

2. സ്പര്‍ശനത്തിലൂടെ പ്രകടമാക്കാം

3. സമ്മാനം കൊടുക്കുന്നതിലൂടെ പ്രകടമാക്കാം.

4. സേവനം ചെയ്യുന്നതിലൂടെ പ്രകടമാക്കാം.

5. സമയം ചിലവഴിക്കുന്നതിലൂടെ പ്രകടമാക്കാം.

ദൈവം നിങ്ങളുടെ ഹൃദയത്തെ സ്നേഹത്താല്‍ നിറക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി
വിശുദ്ധ ബൈബിളില്‍ ദൈവം തന്‍റെ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തത് കാക്കയെ ആയിരുന്നു.
എന്നാല്‍ ഈ കാക്കയെ നമ്മള്‍ ആരെങ്കിലും ഇഷ്ടപെടുകയോ ....വീട്ടില്‍ വളര്‍ത്തുകയോ ചെയ്യാറില്ലാ.
ഇതുകൊണ്ട് തന്നെ നമ്മുക്ക് മനസ്സിലാക്കാം....
മനുഷ്യന്‍റെ കണ്ണിനു ഇമ്പമായതല്ലാ .....ദൈവത്തിന്‍റെ കണ്ണില്‍ ഇമ്പമാകുന്നത്.
ദൈവം അതിനെ വളരെ ഭംഗിയായി പോറ്റി പുലര്‍ത്തുന്നു......കാക്കയെ നോക്കുവീന്‍ അത് വിതക്കുന്നില്ലാ....കൊയ്യുന്നില്ലാ....അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ലാ.....എങ്കിലും ദൈവം അതിനെ പോറ്റി പുലര്‍ത്തുന്നു....
അതുകൊണ്ട് നാമും വിചാരപ്പെടെണ്ടാ.....നമ്മേ പോറ്റിപുലര്‍ത്താന്‍ മതിയായവനായ ഒരു ദൈവം കൂടെ ഉള്ളപ്പോള്‍ നാമെന്തിനു വിചാരപ്പെടണം....വിചാരപ്പെടുന്നതിനാൽ തന്‍റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? അതുകൊണ്ട് കര്‍ത്താവില്‍ വിശ്വസിക്കുക.ആരും നിങ്ങളെ സഹായിച്ചില്ലേലും അവിടെയും നിങ്ങളെ സഹായിക്കുവാന്‍ മതിയായ ഒരു ദൈവം ഉണ്ട്. വിശ്വസിക്കുക.....
നമ്മുടെ ബൈബിളില്‍ മൂന്നു കാക്കകളെ കുറിച്ച് പറയുന്നുണ്ട്.അവ ഏതൊക്കെ എന്ന് നോക്കാം.
1. നോഹയുടെ പെട്ടകത്തില്‍ നിന്നും പറന്നു പോയ കാക്ക.Genesis 8:7
2. ഏലിയാവിനു അപ്പം കൊണ്ട് വന്ന കാക്ക.1 Kings 17:4,6
3.കണ്ണ് കുത്തിപൊട്ടിച്ച കാക്ക.Proverbs 30:17
അവസാന നാളില്‍ ഈ കാക്ക തന്‍റെ പഴയ സൌന്ദര്യം വീണ്ടെടുത്ത്‌ മനോഹരമായി പാടുവാന്‍ തുടങ്ങും.
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.

ഏലിയാവ് നമ്മുക്ക് സമസ്വഭാവം ഉള്ള മനുഷ്യന്‍

ഏലിയാവ് നമ്മുക്ക് സമസ്വഭാവം ഉള്ള മനുഷ്യന്‍ ആയിരുന്നു....മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു. Jecob 5:17.

നമ്മുക്ക് സമമായിരുന്ന ഏലിയാവിനു തന്‍റെ ജീവിതം കൊണ്ട് ദൈവത്തില്‍ ആശ്രയിച്ചു അത്ഭുതങ്ങളെ ചെയ്യുവാന്‍ സാധിച്ചെങ്കില്‍ അതില്‍ എത്ര അധികമായി പുതിയ നീയമ വിശ്വാസികളായ നമ്മുക്ക് ചെയ്യുവാന്‍ സാധിക്കും.

ഏലിയാവ് ചെയിത 8 അത്ഭുതങ്ങള്‍ പറയട്ടെ....

1. സ്വര്‍ഗ്ഗത്തെ അടക്കുകയും മൂന്നര വര്‍ഷത്തേക്ക് മഴ പെയ്യിച്ചില്ലാ.1 kings 17:1

2.വിധവയായ സ്ത്രീയുടെ എണ്ണയും ധാന്യവും വര്‍ദ്ധിപ്പിച്ചു ,1 Kings 17:2

3 വിധവയുടെ മകനെ മരണത്തില്‍ നിന്ന് ജീവനിലേക്കു കൊണ്ടുവന്നു.1 Kings 17:22, 23

4. സ്വര്‍ഗ്ഗത്തില്‍ നിന്നും തീ ഇറക്കി യാഗപീഠത്തെ ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചു കളഞ്ഞു.1 Kings 18:38

5. പ്രാര്തിച്ചപ്പോള്‍ മഴ മഴ പെയിതു. 1 Kings 18:45

6.അമ്പതു പടയാളികളുടെമേല്‍ അഗ്നി ഇറങ്ങി 2 Kings 1:10

7.പെട്ടെന്ന് ദൈവത്തിന്‍റെ തീ ആകാശത്ത് നിന്ന് ഇറക്കി 50 പടയാളികളെ ദഹിപ്പിച്ചു കളഞ്ഞു. 2 Kings 1:12

8.ജോര്‍ദാന്‍ നദിയെ പിളര്‍ന്നു 2 Kings 2:8

വിശ്വസിച്ചാല്‍ നമ്മുക്കും ദൈവത്തിന്‍റെ മഹത്വം കാണാം. ഈ ഏലിയാവിനു ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു....

1. ഏലിയാവിനു ഒരു വ്യക്തിത്വം ഉണ്ടായിരുന്നു

2.ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരുന്നു....

3. ദൈവത്തെ അല്പംപോലും സംശയിക്കാത്ത ഒരു ഹൃദയം ഉണ്ടായിരുന്നു.

4.ദൈവം എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു.

ഇതേപോലെയുള്ള പ്രത്യേകതകള്‍ നമ്മുക്കും ഉണ്ടാകണം. ഏതു പ്രതികൂലത്തിലും നമ്മളെ കരുതുന്ന ഒരു ദൈവം ഉണ്ടെന്നുള്ള വിശ്വാസം നമ്മളില്‍ ഉണ്ടെങ്കില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കും.നമ്മളില്‍ വ്യാപരിക്കുന്ന ശക്തിയുടെ അളവറ്റവലുപ്പം എന്തെന്ന് നമ്മള്‍ തിരിച്ചു അറിയുമ്പോള്‍ എലിയാവിലും വലിയ കാര്യങ്ങള്‍ നമ്മള്‍ക്കും ചെയ്യുവാന്‍ സാധിക്കും.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി.

ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്‍റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്‍റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ.... തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.Hebrew 6:4 - 6

ഏതെല്ലാം തരത്തിലുള്ള മാനസാന്തരം ഉണ്ട്...?

1. പാപത്തെക്കുറിച്ചുള്ള മാനസാന്തരം

2. നിര്‍ജ്ജീവ പ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം.

3.നിത്യേന ചെയിതു പോകുന്ന പാപങ്ങളെക്കുറിച്ചുള്ള മാനസാന്തരം.

4.തമ്മില്‍ തമ്മിലുള്ള മാനസാന്തരം.

5.മറ്റുള്ളവര്‍ക്ക്വേണ്ടി ഇടിവ് നിന്നുള്ള മാനസാന്തരം.

എങ്ങിനെ മാനസാന്തരപ്പെടാം.?

1. പാപം സമ്മതിക്കുക.: അതായത് പാപം എറ്റു പറഞ്ഞു പ്രാര്‍ത്തിക്കുക.

2. യേശുവിന്‍റെ രക്തത്താല്‍ ഏറ്റുപറഞ്ഞു പാപമോചനം നേടണം.

3. അതിനു ശേഷം യേശുവിന്‍റെ രക്തത്താല്‍ പാപമോചനം സ്വീകരിക്കുന്നു എന്ന് വായികൊണ്ടു ഏറ്റു പറയണം.

4. പാപത്തില്‍ നിന്നും ലഭിച്ച നേട്ടങ്ങള്‍ ഉപേക്ഷിക്കുക.
5. വീണ്ടും പാപം ചെയ്യില്ലാ എന്ന് ഉടമ്പടി ചെയ്യണം.

നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവാന്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ
സുമാ സജി.

ഒരു ദൈവപൈതലിനു ഉള്ള വിശ്വാസം പലതരത്തില്‍ ഉണ്ട്.


ഒരു ദൈവപൈതലിനു ഉള്ള വിശ്വാസം പലതരത്തില്‍ ഉണ്ട്.
1.=D അവന്‍റെ നാമത്തില്‍ ഉള്ള വിശ്വാസം .


അവന്‍റെ നാമത്തിലെ വിശ്വാസത്താൽ അവന്‍റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു. Acts3:16

2 =D. ദൈവത്തിന്‍റെ വാക്കില്‍ ഉള്ള വിശ്വാസം

യിസ്രായേലിന്റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നേ. Isaiah48:17

3.=D അവന്‍റെ സ്വഭാവത്തില്‍ ഉള്ള വിശ്വാസം.

യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.
സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. Psalms25:8,9.

4. =D നമ്മുടെ വാക്കില്‍ ഉള്ള വിശ്വാസം.

ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. Mark11:23

5.=D ദൈവത്തിന്‍റെ സമയത്തില്‍ ഉള്ള വിശ്വാസം.

അവൻ സകലവും അതതിന്‍റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. Ecclesiastes 3:11

അതേ പ്രീയ ദൈവപൈതലേ...ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചു .....യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക; ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി

പ്രാര്‍ത്ഥന


=D പ്രാര്‍ത്ഥന =D

ജീവിതം ഒരു പുസ്തകമാണെങ്കില്‍.....
പ്രാര്‍ത്ഥന അതിലെ വര്‍ണ്ണലിപികള്‍ ആണ്.

ജീവിതം ഒരു ഭവനം ആണെങ്കില്‍ ....
പ്രാര്‍ത്ഥന അതിന്‍റെ നിക്ഷേപ മുറിയാണ്.

ജീവിതം ഒരു റോസപ്പൂവ് ആണെങ്കില്‍ ....
പ്രാര്‍ത്ഥന അതിലെ സൌരഭ്യം ആണ്.

ജീവിതം ഒരു തേനീച്ചക്കൂട് ആണെങ്കില്‍.....
പ്രാര്‍ത്ഥന അതിലെ മധുവാണ്.

ജീവിതം ഒരു ചിത്ര ശലഭം ആണെങ്കില്‍....
പ്രാര്‍ത്ഥന അതിന്‍റെ വര്‍ണ്ണ ചിറകുകള്‍ ആണ്.

പ്രാര്‍ത്ഥന ഇല്ലാത്തവര്‍ ബലഹീനന്‍ ആയി തീരുന്നു.

പ്രാര്‍ത്ഥന തന്നേ....ജീവന്‍.

God Bless You......All .

സ്നേഹത്തോടെ
സുമാസജി.

ജലസ്നാനം.

ജലസ്നാനം.
യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ചു കഴിഞ്ഞവര്‍ സ്നാനപ്പെടണമെന്നു bible പഠിപ്പിക്കുന്നുണ്ട്. എന്നാല്‍...ഈ സ്വീകരിച്ചു കഴിഞ്ഞവര്‍ എന്ന് പറയുമ്പോള്‍....അവര്‍ ശിശുക്കള്‍ അല്ലാ എന്ന് നാം മനസ്സിലാക്കണം. നമ്മുക്കുവേണ്ടി മറ്റൊരു വ്യക്തി അല്ലാ...കര്‍ത്താവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിക്കെണ്ടുന്നത്. നാം തന്നേയാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തം.
സ്നാനം എന്ന വാക്കിന്‍റെ അര്‍ത്ഥം. വെള്ളത്തില്‍ മുങ്ങി എഴുന്നേല്‍ക്കുക.അതാണല്ലോ....കര്‍ത്താവ്‌ നമ്മുക്ക് മാതൃകയായി കാണിച്ചു തന്നത്.ഇതു കര്‍ത്താവ്‌ മാതൃക കാണിച്ചു തന്നപ്പോള്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനം ഏറ്റതായിട്ടാണ് കാണിച്ചു തന്നത്. അതുകൊണ്ട് നമ്മുക്കും ഒരു ആത്മീക ഗുരുവിന്‍റെ നേതൃത്വം അത്യാവശ്യം ആണ്.ഇതു ചെയ്യുമ്പോള്‍ ദൈവത്തിനായി നാം ജീവിക്കുന്നു എന്ന് എല്ലാവരോടും പരസ്യവിളംബരം ചെയ്യുന്നു...
വചനം ഇങ്ങനെ പറയുന്നു.....
യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും.
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്‍റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. Romans 6:3-11
ഈ വചനം എത്ര ക്ലിയര്‍ ആയി സ്നാനത്തിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പിന്നെ നമ്മള്‍ അതിനെ എതിര്‍ത്തിട്ടു കാര്യമുണ്ടോ.....
ഒരു മതത്തിന്‍റെ ചടങ്ങ് എന്നവണ്ണം നിങ്ങള്‍ ശിശു സ്നാനം ഏറ്റവര്‍ ആണെങ്കില്‍ ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങള്‍ എത്രയും വേഗം സ്നാനത്തിന്‍റെ അര്‍ഥം മനസ്സിലാക്കികൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്‍റെ അടയാളം എന്ന നിലയില്‍ സ്നാനം സ്വീകരിക്കുക.
ശരിയായ വിശ്വാസത്തോടുകൂടിയല്ലാത്ത വചനം പറയാത്ത മത ചടങ്ങുകള്‍ എല്ലാം അര്‍ത്ഥശൂന്യം ആണ്. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും ബന്ധപ്പെടാതവണ്ണം പിശാചു കണ്ടെത്തിയിരിക്കുന്ന ഒരു ഉപാധി ആണ് മതം എന്നുള്ളത്. ആ മതത്തില്‍ വചനത്തിനു അനുസരണം ആയിട്ടാണോ പഠിപ്പിക്കുന്നത്‌ എന്ന് നമ്മള്‍ എപ്പോഴും ഒന്ന് വിലഇരുത്തുന്നത് നന്നായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നത് അല്ലാ.....നമ്മുടെ നിത്യജീവന്‍ കര്‍ത്താവിനോട് കൂടെ ആയി തീരണം അത് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളൂ....ഒരിക്കലും ആരും നിത്യനരകത്തില്‍ പോകാതെ ഇരിക്കുവാന്‍ വേണ്ടി മാത്രം പറയുന്നു....
വീണ്ടും ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ചു പറയുന്നതു കര്‍ത്താവിന്‍റെ ഈ വചനം ആണ്....
“ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” John3:3.
ശരിയായ ഒരു തീരുമാനം എടുക്കുക എന്നത് എന്‍റെയും നിങ്ങളുടെയും മാത്രം തീരുമാനം ആണ് . അതുകൊണ്ട് ശ്രേദ്ധവെച്ചു വായിക്കുക തീരുമാനം എടുക്കുക. കര്‍ത്താവ്‌ വരുവാന്‍ താമസം അധികമില്ലിനിയും. ഇനിയും നമ്മള്‍ സമയം കളഞ്ഞാല്‍ ഒരുപക്ഷേങ്കില്‍ നാളെ നിനക്കിതിനു സമയം കിട്ടിയെന്നും വരില്ലാ.... അതുകൊണ്ട് ഒരുങ്ങുക....ആ കര്താവിനോടൊപ്പം ജീവിക്കുവാന്‍. ഇതില്‍പ്പരം ഭാഗ്യം വേറെ എന്തുണ്ട് ....
ഇന്നു നിങ്ങള്‍ ഇതു വായിച്ചിട്ട് ഒരു തീരുമാനം എടുത്തു എങ്കില്‍ പരസ്യമായി പറയുവാന്‍ നിങ്ങള്ക്ക് മടിയുണ്ടെങ്കില്‍ എനിക്ക് personal എഴുതണം. ഞാനും നിങ്ങള്‍ക്കായി പ്രാര്‍ഥിക്കാം.
ദൈവം നിങ്ങളെ സഹായിക്കട്ടെ......
സ്നേഹത്തോടെ
സുമാസജി
ദൈവരാജ്യത്തോട്‌ അടുപ്പിക്കുന്ന മൂന്നു കാര്യം ആണ്
1. മാനസാന്തരം.
2.വീണ്ടും ജനനം
3.പരിശുദ്ധാത്മാവ്.

1. മാനസാന്തരം :

മാനസാന്തര പെടാഞ്ഞാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം കാണില്ലാ.....നിത്യനാശം ആണ് മാനസാന്തരപ്പെടാത്തവര്‍ക്കുള്ളത്.

മാനസാന്തരപ്പെടാത്തതായ മൂന്നു വ്യക്തികളെ ബൈബിളില്‍ എടുത്തു കാണിക്കുന്നുണ്ട്.
1. ഫറവോന്‍
2.നെബൂക്കദ്നേസര്‍
3.ഹെരോദാ രാജാവ്.

2.വീണ്ടും ജനനം.

“ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” John3:3

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. 2Corinthians5:17.

നാളെ രാവിലെ യഹോവ തനിക്കുള്ളവൻ ആരെന്നും, തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും. Numbers16: 5

ആത്മീയതയില്‍ എതിര്‍ക്കുന്നവര്‍ ആരും ദൈവരാജ്യത്തില്‍ എത്തിപ്പെടില്ലാ...അതിനു ഉദാഹരണം ആണ് കൊരഹ്.

ദൈവസന്നിധിയില്‍ അപശബ്ധങ്ങള്‍ പാടില്ലാ.....ഇന്നു നമ്മുക്ക് ചുറ്റും കണ്ടു വരുന്ന ഒന്നാണ് ഈ അപശബ്ദങ്ങള്‍. അത് മാറണം. തങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രം ആണ് ശരി എന്ന് വെയിക്കാതെ....വചനത്തില്‍ പറയുന്നുണ്ടോ എന്നുകൂടി വിലയിരുത്തിയാല്‍ ഈ അപശബ്ദങ്ങള്‍ കുറയും.ഒരു ദൈവ പൈതലിന്‍റെ വായില്‍ നിന്നും സ്തുതികളും സ്തോത്രങ്ങളും മാത്രം വരണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്.

3. പരിശുദ്ധാത്മാവ്.

ദൈവരാജ്യം നമ്മളിലേക്ക് കൊണ്ടുവരുന്നതാണ് പരിശുദ്ധാത്മാവ്.

എന്നാൽ ദൈവത്തിന്‍റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. Luke11:20

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. Galatians5:22,23

ദൈവരാജ്യത്തെക്കുറിച്ച് പറയുവാനാണ് ദൈവം നമ്മളെ ഭൂമിയില്‍ ആക്കി വെച്ചിരിക്കുന്നത്. ഇതിന്നു പലര്‍ക്കും അറിയുകയും ഇല്ലാ.....ദൈവരാജ്യം പറയുന്നതിന് പകരം വേറെ പലതും പറഞ്ഞു വിശ്വാസികളെ അവിശ്വാസികള്‍ ആക്കികൊണ്ടിരിക്കുന്ന കാഴ്ച ആണ് കണ്ടു വരുന്നത്. എന്നാല്‍....വചനം പഠിച്ചാല്‍.....യേശു കര്‍ത്താവ്‌ ദൈവരാജ്യത്തെ കുറിച്ച് ആയിരുന്നു സംസാരിച്ചത്. വിശുദ്ധ യോഹന്നാന്‍ സ്നാപകാനും ദൈവരാജ്യത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്.അതിനു ശേഷം വിശുദ്ധ പൌലോസും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു നടന്നു....

നാമും അത് തന്നെയാണ് ചെയ്യേണ്ടത്. നമ്മുക്കും കിട്ടുന്ന സമയങ്ങളില്‍ സുവിശേഷം പറയുക....ദൈവരാജ്യത്തെക്കുറിച്ച് പറയുക....മറ്റുള്ളവരേ സ്നേഹിക്കുക. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുക.

ദൈവം നിങ്ങളെ ഓരോരുത്തരെയും ഈ വചനങ്ങളാല്‍ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” John3:3.

യേശു ഇതു പറഞ്ഞപ്പോള്‍ നിക്കോദിമോസ് യേശുവിനോടുചോദിച്ചു.....

നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. John3:4

ഒരുപക്ഷേ ഇന്നു നമ്മില്‍ പലരുടെയും ഉള്ളില്‍ കൂടി കടന്നു പോകുന്ന ചോദ്യവും ഇതു തന്നെ ആയിരിക്കില്ലേ....?

ജനിച്ചു കഴിഞ്ഞ ഒരു വ്യക്തി വീണ്ടും ജനിക്കുന്നത് എങ്ങിനെ?

യേശു ഇവിടെ പറയുന്നത് ഒരു ആത്മീക ജനനത്തെ ക്കുറിച്ചാണ്. നമ്മുടെ അകത്തെ മനുഷ്യന് ദൈവവും ആയി ബന്ധമുണ്ടോ...വചനം പറയുന്നു....

വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. John3:5,6.

ഒരു കുഞ്ഞിനു ജന്മം കൊടുക്കുമ്പോള്‍ ആ കുഞ്ഞു ജഡത്തില്‍ നിന്നും ജനിച്ച ജഡീകശിശുക്കള്‍ അത്രേ. എന്നാല്‍....ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് മനുഷ്യന്‍റെ ആത്മാവിലേക്ക് കടന്നു വരുമ്പോള്‍ നമ്മള്‍ ആത്മാവിനാല്‍ ജനിക്കപ്പെടുന്നു.....ഇതിനത്രേ പുതു ജനനം എന്ന് പറയുന്നത്. വീണ്ടും ജനനം പ്രാപിക്കുവാന്‍ ഏക മാര്‍ഗ്ഗമേ ഉള്ളൂ....ശാരീരിക ജനനം ഒരൊറ്റ മാര്‍ഗ്ഗത്തിലൂടെ മാത്രം നടക്കുന്നത്പോലെ ആത്മീക ജനനവും ഏക മാര്‍ഗ്ഗത്തിലൂടെ മാത്രം നടക്കപ്പെടുന്നു.....

എന്താണ് ആ ഏക മാര്‍ഗ്ഗം....? വീണ്ടും ജനിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്താണ് നാം ചെയ്യേണ്ടത്....?

ഒന്നാമതായി നിന്‍റെ ജീവിതത്തിലെ പാപത്തിന്‍റെ ഫലമായി നീ ആത്മീകമായി മരിച്ചവനെന്നു മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുക.

എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, Romans3:23

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. 1John1:8.

നമ്മള്‍ പാപം ചെയ്യുന്നില്ലാ എന്ന് പറയുന്നെങ്കില്‍ സുവിശേഷത്തിന് നമ്മില്‍ സ്ഥാനം ഇല്ലാ.അതുകൊണ്ട് നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു..

കര്‍ത്താവില്‍ പ്രീയരേ...ഇതൊരു സദ്വാര്‍ത്തയാണ്. അതുകൊണ്ട് നാം ചെയ്യേണ്ടത് ....വീണ്ടും ജനനത്തിലേക്കുള്ള ഒന്നാമത്തെ പടി : നീ ഒരു പാപി ആണെന്ന് ദൈവത്തോട് സമ്മതിക്കുക. പലപ്പോഴും സത്യത്തെ നേരിടുവാന്‍ പ്രയാസമാണ്.തെറ്റുകള്‍ സമ്മതിക്കുക എന്നത് വേദനാ ജനകവും ആണ്.സാത്താന്‍ നമ്മളെ വഞ്ചനയില്‍ തന്നെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു....ദൈവമോ നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നത്...സത്യം ഗ്രഹിക്കുവാന്‍ ആണ് .

രണ്ടാമത്തെ പടി : നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുക.നാം ചെയിത തെറ്റുകളും നമ്മില്‍ നിന്നും ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും എല്ലാം സ്വര്‍ഗ്ഗസ്ഥനായ നിന്‍റെ പിതാവിനോട് വായി തുറന്നു എറ്റു പറയുമ്പോള്‍ ഒരു ശുദ്ധീകരണ ക്രീയ നിന്നില്‍ നടക്കുന്നു. ഏറ്റു പറച്ചിലിലൂടെ സകല പഴയ പാപവും നാം ഉപേക്ഷിക്കുവാന്‍ തയ്യാറാകണം.ഈ എറ്റു പറച്ചിലിലൂടെ ദൈവം നിന്നെ ശുദ്ധീകരിക്കുന്നു...അതിലൂടെ ഒരു ആന്തരീക ശുദ്ധീകരണം ആണ് നടക്കുന്നത്. ഈ ആന്തരീക ശുദ്ധീകരണം നടത്തുവാന്‍ ഭൂമിയില്‍ ഉള്ള ആരെക്കൊണ്ടും കഴിയില്ലാ....ഒരു മധ്യസ്ഥന്‍ മാരോട് പറഞ്ഞാലും നടക്കില്ലാ....ഒരു പൂജയിലൂടെയും നടക്കില്ലാ....അത് കര്‍ത്താവായ യേശുവിലൂടെ മാത്രമേ....നടക്കൂ.....

മൂന്നാമത്തെ പടി : ജലസ്നാനം .ഈ രണ്ടു പടിയും ചെയിതു കഴിഞ്ഞാല്‍....വേഗത്തില്‍ തന്നെ...ജലസ്നാനം സ്വീകരിക്കണം.യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ചുകഴിഞ്ഞവര്‍ സ്നാനപെടണമെന്നു ബൈബിള്‍ പഠിപ്പിക്കുന്നു....

ഈ വചനങ്ങളാല്‍ നിങ്ങളെ വീണ്ടുംജനനം പ്രാപിച്ച ഒരു ദൈവ പൈതല്‍ ആക്കി തീര്‍ക്കാന്‍ സഹായിക്കട്ടെ....ആമേന്‍...
സ്നേഹത്തോടെ
സുമാസജി

ദൈവമക്കള്‍ എങ്ങിനെ ആയിരിക്കണം....?


ദൈവമക്കള്‍ എങ്ങിനെ ആയിരിക്കണം....?


1. =D യേശുവിനെ അറിയുക.

യേശുവിനെ നാം അറിയുമ്പോള്‍ നമ്മുടെ ജീവിതത്തിനു ഒരു വളര്‍ച്ച ഉണ്ടാകും.

2. =D അവന്‍റെ വചനം പഠിക്കുക.

ശരിയായ രീതിയില്‍ വചനം മനസ്സിലാക്കി അതിനു കീഴ്പെട്ടു ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികള്‍ ആയി തീരും.

3. =D യേശുവിന്‍റെ പുനരുദ്ധാനത്തിന്‍റെ ശക്തി അനുഭവിച്ചു അറിയുക.

നമ്മില്‍ വ്യാപരിക്കുന്ന അളവറ്റ ശക്തിയാണ് യേശുവിനെയും ഉയര്‍പ്പിച്ചത്.അതിനാല്‍ ആ ശക്തി നമ്മളെയും ഉയര്‍പ്പിക്കും.അതാണല്ലോ നമ്മുടെ പ്രത്യാശ.അതായത് കര്‍ത്താവിന്‍റെ വരവാണ് നമ്മുടെ പ്രത്യാശ.

4.=D അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായിമ അനുഭവിച്ചു അറിയുക.

ഇങ്ങനെ അനുഭവിച്ചു അറിയുമ്പോള്‍ ആ നല്ല കര്‍ത്താവിന്‍റെ സ്നേഹം നമ്മുക്ക് മനസ്സിലാകും.

5. =D ഒരു ആത്മാവിന്‍റെ വില നഷ്ടമാക്കരുത്.

കര്‍ത്താവിനെ കൈക്കൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികള്‍ ആയി മാറിയവര്‍ പുതുതായി കടന്നു വരുന്നവരെ....വചന വിരുദ്ധമായി ഒന്നും പറഞ്ഞു അവരെ പിന്മാറ്റത്തിലേക്ക് നയിക്കുവാന്‍ ശ്രമിക്കരുത്. അങ്ങനെയുള്ളവര്‍ ദൈവമുന്‍പാകെ കണക്കു പറയേണ്ടി വരും.

സ്നേഹത്തോടെ
സുമാ സജി

Monday, September 25, 2017


പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു:Acts 3:6

ഇതേ ..പോലെയുള്ള വാഖ്യങ്ങള്‍ എടുത്തു പലപ്പോഴും പലരും പല രീതിയില്‍ quote ചെയ്യാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഇതു കൊണ്ട് പത്രോസ് ഉദ്ദേശിച്ചത്....?

പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു ശക്തി ലഭിച്ച പത്രോസ് തന്നോട് ഭിക്ഷ യാചിച്ച ജന്മനാ മുടന്തനായ വ്യക്തിയോട് പറഞ്ഞത് പാരമ്പര്യമായി എന്‍റെ പിതാക്കന്മാര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ ഒന്നും എനിക്കില്ലാ....തന്‍റെ ഉള്ളില്‍ നിക്ഷേപമായി നിറഞ്ഞു നില്‍ക്കുന്ന ക്രിസ്തുവിനെ ആണ് എനിക്ക് തരാനുള്ളത്‌....ഈ ക്രിസ്തു എന്ന എന്‍റെ സമ്പത്ത് ഞാന്‍ നിനക്ക് തരുന്നു....എന്നു പറഞ്ഞുകൊണ്ട് .....
പതോസ് ജന്മനാ മുടന്തനായ വ്യക്തിയോട് നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു ....അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്‍റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. ഇതാണ് ഇവിടെ സംഭവിച്ചത്.

ഇപ്രകാരം ആണോ ഇന്നു നമ്മുടെ ഇടയില്‍ നടക്കുന്നത്....? വിശ്വാസത്തിലേക്ക് ചുവടുവെച്ചു നടന്നു വരുന്നവരെ വേറെ പലതും പറഞ്ഞു പിന്മാറ്റത്തിലേക്ക് തള്ളിവിടുന്ന കുറെ പഠിപ്പിക്കലുകള്‍ അല്ലെ ഇന്നു നടക്കുന്നത്.ഇതു മാറണം ...കര്‍ത്താവ്‌ ഭൂമിയില്‍ മനുഷ്യരൂപം എടുത്തു വന്നത് ഇതൊന്നും പറയാന്‍ ആയിരുന്നില്ലാ....കര്‍ത്താവ്‌ പറഞ്ഞതെല്ലാം ദൈവരാജ്യത്തെ കുറിച്ച് ആയിരുന്നു....കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു;മാനസാന്തരപെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പീന്‍.... ഇതായിരുന്നു....കര്‍ത്താവ് ശിഷ്യന്മാരെ പഠിപ്പിച്ചത്.

ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങളെ അവന്‍ തന്‍റെ ശിഷ്യന്‍മാര്‍ക്ക് വെളിപ്പെടുത്തി കൊടുത്തു. ഇന്നു ഇതാണോ സംഭവിക്കുന്നത്‌....?

നാം പലപ്പോഴും ഇതൊക്കെ മറന്നു .... ഭൌതീകനന്മകള്‍ക്കായി മാത്രം ദൈവത്തില്‍ ആശ്രയിക്കുന്ന മക്കളായി മാറുകയല്ലയോ?

ഇനിയും സമയം അധികം ഇല്ലാ....

കര്‍ത്താവ് തന്‍റെ രാജ്യം സ്ഥാപിക്കുവാന്‍ പോകുന്നു....

മറ്റുള്ളവന്‍റെ കുറവും കുറ്റപെടുത്തലുകളും കണ്ടുപിടിച്ചു നമ്മുക്ക് ലഭിച്ച നല്ലസമയം പാഴാക്കാതെ വചനത്തിനു കീഴ്പെട്ടു അവന്‍റെ രാജ്യത്തിനായി ഒരുങ്ങാം.....

എന്‍റെ കര്‍ത്താവിതാ....വേഗം വരുന്നു.....

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി

മരണാന്തരം നമ്മുക്ക് ഒരു ജീവിതം ഉണ്ട്.

ഇന്നു നമ്മള്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നു....എന്നാല്‍ മരണാന്തരം നമ്മുക്ക്
ഒരു ജീവിതം ഉണ്ട്. എന്നെങ്കിലും നിങ്ങള്‍ അതിനെ കുറിച്ച് ഒരു പ്രാവശ്യം എങ്കിലും ചിന്തിച്ചിട്ടുണ്ടോ.....?

നിങ്ങളുടെ ഭൌതീക ശരീരം ഒരുദിവസം മരിക്കും.എന്നാല്‍ നിങ്ങളുടെ ആത്മാവ് എന്നേക്കും ജീവിക്കും.നിങ്ങളുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ....?

അസ്ഥികളും മാംസവും ഞരമ്പും രക്തവും കൊണ്ട് മാത്രം സൃഷ്ടിക്കപെട്ട ഒരു ശരീരം മാത്രമല്ലാ നിങ്ങള്‍ എന്ന് മനസ്സിലാക്കിയിട്ടുണ്ടോ....?നമ്മള്‍ ഒരു ആത്മീയ മനുഷ്യര്‍ ആണ്. നമ്മുക്കൊരു ആത്മാവുണ്ട്.നാം ഒരു ശരീരത്തില്‍ വസിക്കുന്നു.നാം മരിക്കുമ്പോള്‍ അത് എപ്പോള്‍ എന്ന് അറിയില്ലാ...നമ്മുടെ ശരീരം കല്ലറയില്‍ വെയ്ക്കപ്പെടുകയും...പൊടിയായി തീരുകയും ചെയ്യും.

എന്നാല്‍ മരണത്തോട് കൂടി നമ്മുക്ക് എന്ത് സംഭവിച്ചു.....?
നമ്മുടെ അകത്തെ മനുഷ്യന്, നമ്മുടെ വ്യക്തിത്വത്തിനു ,നമ്മുടെ മനസ്സിന്, ചിന്താശക്തിക്ക്, വികാരങ്ങള്‍ക്ക് എന്ത് സംഭവിച്ചു....?

നമ്മുടെ സ്വാഭാവിക കണ്ണുകളാല്‍ കാണുവാന്‍ കഴിയാത്ത ഒന്നത്രേ....നമ്മുടെ ആത്മീയ ഭാഗം.നമ്മുടെ ഈ ആത്മീയ ഭാഗം എന്നേക്കും ജീവിക്കുന്നതാണ്.എന്നാല്‍ എവിടെ ജീവിക്കും.....? അതിന് ഒറ്റ മറുപടിയെ ഉള്ളൂ....എനിക്ക് പറയുവാന്‍. അതായത് നാം എവിടെ ജീവിക്കണം എന്നത് നമ്മുടെ കരങ്ങളില്‍ ആണ്....നാം എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും നമ്മുടെ മരണാന്തര ജീവിതം എവിടെ എന്നത്....

ഇന്നു ഞാനും നിങ്ങളും ഈ തീരുമാനം എടുത്തിട്ടുണ്ടോ...എന്ന് നമ്മോടു തന്നെ ഒന്ന് ചോദിക്കണം.തീരുമാനം നാം സ്വയം എടുക്കേണ്ടതാണ്....നമ്മുക്ക് വേണ്ടി മറ്റൊരാള്‍ക്കും ഈ തീരുമാനം എടുക്കുവാന്‍ സാധിക്കില്ലാ.....ദൈവം നമ്മളെ എല്ലാവരെയും സ്വതന്ത്ര ഇച്ഛാശക്തിയോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ ദൈവത്തെ തിരഞ്ഞെടുക്കുവാനായി ദൈവം നമ്മളെ ഒരിക്കലും നിര്‍ബ്ന്ധിക്കുകയില്ലാ....

ഓര്‍ക്കുക ചീത്ത തിരഞ്ഞെടുപ്പ് ശിക്ഷയിലേക്ക്‌ നയിക്കും.
നിങ്ങള്‍ രക്ഷിക്കപെട്ട ആളാണോ....? യേശുവിനെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചോ...?

യേശുവില്‍ അല്ലാതെ മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

അതുകൊണ്ട് എന്ത് വേണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ഈ തീരുമാനം എടുക്കുവാന്‍ വൈകരുത്.കര്‍ത്താവിന്‍റെ വരവ് എപ്പോള്‍ എന്ന് നമ്മുക്ക് അറിയില്ല....അത് ഏതു നിമിഷവും ആകാം.

ഒന്ന് മാത്രമേ...എനിക്ക് നിങ്ങളോട് പറയുവാനുള്ളൂ....യേശുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് ക്ഷണിക്കുക.യേശുവിനെ വാസ്ഥവമായി നിങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറെങ്കില്‍...നിങ്ങള്‍ ഇതൊന്നു പറയാമോ...?.

പിതാവായ ദൈവമേ ....ദൈവപുത്രനായ യേശുക്രിസ്തു ലോകരക്ഷകനെന്നുഞാന്‍ വിശ്വസിക്കുന്നു....

അവിടുന്ന് എന്‍റെ പാപങ്ങളെ ചുമന്നു എനിക്കുവേണ്ടി ക്രൂശില്‍ മരിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു....
.
അവിടുന്ന് എനിക്ക് പകരം പാതാളത്തിലേക്ക്‌ പോയി എന്നും, എനിക്ക് അര്‍ഹപ്പെട്ട മരണത്തെ അവിടുന്ന് കീഴടക്കി ജയിച്ചു എന്നും , ഞാന്‍ വിശ്വസിക്കുന്നു.....

യേശു മരണത്തില്‍ നിന്നും മൂന്നാം നാള്‍ ഉയിര്‍ത്തു അങ്ങയുടെ വലതുഭാഗത്തിരിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു....

യേശുവേ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു.....അങ്ങയെ എനിക്ക് ആവശ്യം ആണ്.എന്‍റെ പാപങ്ങളെ ക്ഷമിക്കേണമേ....എന്നെ രക്ഷിക്കേണമേ....എന്നില്‍ കടന്നു വന്നു വസിക്കേണമേ....ആമേന്‍.....

പ്രീയ സഹോദരാ സഹോദരീ...ഇതു നിങ്ങള്‍ ആദ്യമായി ആണ് ഹൃദയം കൊണ്ട് വിശ്വസിച്ചു വായികൊണ്ട് എറ്റു പറഞ്ഞതെങ്കില്‍ സ്വര്‍ഗ്ഗം വളരെ അധികം സന്തോഷിക്കും തീര്‍ച്ച.

ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ
സുമാസജി

നമ്മുടെ സമാധാനത്തെ നഷ്ടപ്പെടുത്തുന്ന വിഷയങ്ങള്‍

നമ്മുടെ സമാധാനത്തെ നഷ്ടപ്പെടുത്തുന്ന അനേക
വിഷയങ്ങള്‍ ആണ് ഇന്നു അനേകരെ അലട്ടികൊണ്ടിരിക്കുന്നത്. പലര്‍ക്കും അതിനൊന്നും ഒരു പരിഹാരവും കണ്ടെത്താനും പറ്റുന്നില്ലാ..... എന്തുകൊണ്ട്....?

സഹോദരാ....സഹോദരീ ...നിങ്ങളുടെ വിഷയങ്ങള്‍ ദൈവകരങ്ങളിലോട്ടു ഒന്ന് ഏല്‍പ്പിച്ചു കൊടുത്തേ.....

നിന്‍റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. Proverbs23:17,18

നാം നമ്മുടെ ജീവിതത്തെ ക്രിസ്തുവിനു ഒന്ന് സമര്‍പ്പിച്ചു കൊടുത്തേ....അപ്പോള്‍ നമ്മുക്ക് മനസ്സിലാകും നമ്മുടെ ജീവിതത്തില്‍ എത്രമാത്രം സമാധാനം വന്നിട്ടുണ്ട് എന്ന്.ക്രിസ്തു സകലത്തിനും സകലവും ആയി തീരുമ്പോള്‍ നിങ്ങളുടെ ജോലിയെക്കുറിച്ചുള്ള ഭാരം തലമുറയെ കുറിച്ചുള്ള ഭാരം അങ്ങനെ സകല പ്രയാസങ്ങളും നിങ്ങളെ വിട്ടു ഓടി പോകും.

കര്‍ത്താവിനെ അറിഞ്ഞു കഴിയുമ്പോള്‍ ....നമ്മുടെ ഇല്ലായിമയിലും ....സമൃദ്ധിയിലും എല്ലാം കര്‍ത്താവിനെ സ്തുതിക്കും. പിന്നെ ഈ ഭൂമിയില്‍ ഉള്ളതിനെ കുറിച്ചൊന്നും അല്ലാ നമ്മുടെ ചിന്ത. ഉയരത്തില്‍ ഉള്ളതിനെ കുറിച്ചായിരിക്കും നമ്മുടെ ചിന്ത. അതുകൊണ്ട് എപ്പോഴും സന്തോഷിപ്പിൻ......;ഇടവിടാതെ പ്രാർത്ഥിപ്പിൻ......., എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

ഒരു ദൈവപൈതല്‍ സമാധാനവും സന്തോഷവും കണ്ടെത്തുന്നത് ഈ ഭൂമിയില്‍ ഉള്ള സമ്പാധ്യങ്ങളില്‍ അല്ലാ .... നിത്യമായി നിലനില്‍ക്കുന്ന നിക്ഷേപങ്ങളില്‍ ആണ്.അതുകൊണ്ട് അത്യാഗ്രഹം ഇല്ലാതെ ഉള്ളതില്‍ തൃപ്തിപെട്ട് ദൈവത്തെയും അവന്‍റെ നീതിയും അന്വഷിപ്പീന്‍....അപ്പോള്‍ നിങ്ങള്‍ ചോദിക്കുന്നതിലും നിനക്കുന്നതിലും അധികം തന്നു നിങ്ങളെ അനുഗ്രഹിക്കും.
ദൈവം നിങ്ങളെ ഏത് സാഹചര്യത്തില്‍ ആക്കിയാലും അവന്‍റെ ബലത്തിലും ശക്തിയിലും ആശ്രയിച്ചു ജീവിച്ചാല്‍ നിങ്ങള്ക്ക് സന്തോഷവും സമാധാനവും കിട്ടും. നമ്മെ ശക്തന്‍ ആക്കുന്നവന്‍ മൂലം സകലവും നമ്മുക്ക് സാധ്യം എന്ന് ഉറച്ച വിശ്വാസം വേണം നമ്മുക്ക് ഓരോരുത്തര്‍ക്കും.നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തന്‍ തന്നെ......

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ ......


നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 1John1:9

ഇതിനര്‍ത്ഥം ....നാം പാപങ്ങളെ ഏറ്റുപറയുമ്പോള്‍ ....പാപം ക്ഷമിക്കുവാന്‍ ദൈവം ബാധ്യസ്ഥന്‍ ആയിരിക്കുന്നു എന്നാണ്. തന്‍റെ ഏകജാതനായ പുത്രനെ യാഗമാക്കിയതിലൂടെ അതിന്‍റെ ഉറപ്പു നമ്മുക്ക് നല്‍കിയിട്ടും ഉണ്ട്. ഇതു മൂലം ഇന്നു പലര്‍ക്കും എന്തും ചെയ്യാമെന്നും ....എന്തും എപ്പോള്‍ വേണമെങ്കിലുംപറയാമെന്നും അതിനു ശേഷം ദൈവനാമത്തില്‍ ക്ഷമചോദിച്ചാല്‍ മതിയെന്നും കരുതുന്നവര്‍ ധാരാളം ഉണ്ട്. പാപക്ഷമയോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ വിശ്വസ്തതയെ ചൂഷണം ചെയ്യരുത്.പാപത്തെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുകയും അതില്‍ വീണ്ടും തുടരാതിരിക്കുകയും ചെയ്യണം.

സത്യത്തെ നേരിടുക എന്നുള്ളത് ദുഷ്കരമാണ് ...തെറ്റുകള്‍ സമ്മധിക്കുക എന്നുള്ളത് വേദനാജനകമാണ്. സാത്താന്‍ വഞ്ചനയില്‍ തന്നെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ ദൈവമോ നമ്മള്‍ സത്യം മനസ്സിലാക്കി അതിന്‍പ്രകാരം ജീവിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ നീ ഒരു പാപിയാണെന്ന് ദൈവമുന്‍പാകെ സമ്മധിച്ചു ആ പാപങ്ങളെ ഏറ്റുപറഞ്ഞു ശുദ്ധീകരണം പ്രാപിക്കുക.വീണ്ടും ആ പാപങ്ങള്‍ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുകയും വേണം.

പ്രീയദൈവ മക്കളെ....ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്‍റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.

ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്‍റെ പാത്രത്തെ നേടിക്കൊള്ളട്ടെ.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി

സഹോരദരാ.....ഒന്ന് നിലക്ക്.....എങ്ങോട്ടാ ...നിങ്ങളുടെ ഓട്ടം ....?


=D സഹോരദരാ.....ഒന്ന് നിലക്ക്.....എങ്ങോട്ടാ ...നിങ്ങളുടെ ഓട്ടം ....? എന്താണ് നിങ്ങള്‍ അന്വഷിക്കുന്നത്...? ഇതൊന്നു വായിച്ചിട്ട് പോകൂ.......

സമയത്തെ തന്ന ദൈവത്തിനായി സമയമില്ലാത്ത മനുഷ്യര്‍ .

ജോലിക്ക് പോകാനും ....ആഹാരം കഴിക്കാനും, വീട്ടുകാര്യം നോക്കാനും ....സമയമുണ്ട്.

ആഴ്ചയില്‍ ഒരു ദിവസം അവധി കിട്ടിയാല്‍ അത് അടിച്ചുപൊളിക്കാന്‍ സമയമുണ്ട്.....

ഒഴിവു വേളകളില്‍,,,tv കാണാന്‍ സമയമുണ്ട്.....

ഇന്‍റെര്‍ നെറ്റില്‍ ചാറ്റ് ചെയ്യാന്‍ സമയമുണ്ട്....

മൊബൈലില്‍ കൂട്ട്കാരോട് സല്ലപിക്കുവാന്‍ സമയമുണ്ട്....

മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ സമയമുണ്ട്....

ബന്ധു വീട്ടില്‍ കേറി ഇറങ്ങാന്‍ സമയമുണ്ട്....

നാല് പേരെ ചേര്‍ത്തുവെച്ചു ചര്‍ച്ച ചെയ്യാന്‍ സമയമുണ്ട്....

ഈ പറഞ്ഞതിനെല്ലാം നമ്മുക്ക് സമയമുണ്ട് ....

പക്ഷെ...ഈ സമയത്തെ തന്ന നമ്മുടെ കര്‍ത്താവിനു അല്‍പ്പം സമയം കൊടുക്കുവാന്‍ നമ്മുക്ക് സമയമില്ലാ....

ഈ സമയത്തിന് മുന്‍പ് തന്നെ നമ്മെ അറിഞ്ഞവന്‍....നമ്മുടെ നല്ല സമയത്തിനായി മരിച്ചവന്‍, നമ്മുക്കായി കൈകള്‍ വിരിച്ചവന്‍.... ഈ കര്‍ത്താവിനു കൊടുക്കുവാന്‍ നമ്മുക്ക് സമയമില്ലാ....

വചനം വായിക്കുവാന്‍ സമയമില്ലാ.....

ഇതൊന്നും ഒരു പ്രാധാന്യമായി തോന്നുവാനും സമയമില്ലാ....

പ്രീയ സഹോദരങ്ങളെ....അതിരാവിലെ തന്നെ....നമ്മുടെ കര്‍ത്താവിനെ തേടണം. ആദ്യമായി തന്നെ കര്‍ത്താവിനെ അന്വഷിക്കണം. രാവും പകലും അവന്‍റെ വചനത്തെ ധ്യാനിക്കണം. അങ്ങനെ അവന്‍റെ പരിജ്ഞാനത്തെ പ്രാപിക്കണം. സമയമെടുത്തു അവനെ സ്തുതിക്കണം. സമയമെടുത്ത്‌ ആരാധിക്കണം.എന്നെയും നിങ്ങളെയും ...സകലത്തിനെയും സൃഷ്ടിച്ചവനെ സ്തുതിക്കണം.

നമ്മുടെ ഫോണും.....നമ്മുടെ ഇന്‍റെര്‍നെറ്റ്‌,നമ്മുടെ tv ഇവയെല്ലാം മാറ്റിവെച്ചു അല്പ്പനേരം കര്‍ത്താവിനോട് സംസാരിക്കണം. ഈ ലോക ചിന്തകള്‍ എല്ലാം മാറ്റി കുറച്ചു സമയം അവനായി കൊടുക്കണം.

പൊന്നും പണവും ഒന്നും അവനു ആവശ്യം ഇല്ലാ....ഇതെല്ലാം കര്‍ത്താവ്‌ സൃഷ്ടിച്ചതാ.....അവന്‍ ആവശ്യപ്പെടുന്നത് നമ്മുടെ സമയത്തെ ആണ്. കര്‍ത്താവ്‌ നിങ്ങളോട് ചോദിക്കുന്നത് നിങ്ങളുടെ ഹൃദയം മാത്രം ആണ്. ഇതു നിങ്ങള്ക്ക് കൊടുക്കുവാന്‍ സാധിക്കുമോ...?

സഹോരദരാ.....ഒന്ന് നിലക്ക്.....എങ്ങോട്ടാ ...നിങ്ങളുടെ ഓട്ടം ....? എന്താണ് നിങ്ങള്‍ അന്വഷിക്കുന്നത്...? ഇതൊന്നു വായിച്ചിട്ട് പോകൂ.......

ഈ ഓട്ടം എല്ലാം ഒന്ന് നിര്‍ത്ത്....ലോകത്തിന്‍റെ പിറകെ ഉള്ള ഓട്ടം ഒന്ന് നിര്‍ത്തൂ... എന്‍റെ കര്‍ത്താവിന്‍റെ ക്രിപാസനത്തിങ്കലേക്ക് ഒന്ന് ചെല്ല്...

നീ വിളിച്ചാല്‍ ഉടനെ അവന്‍ കേള്‍ക്കണം.....നീ ചോദിക്കുന്നതൊക്കെ നിനക്ക് ലഭിക്കണം....പക്ഷെ...കര്‍ത്താവ്‌ ചോദിക്കുന്നത് കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക് സമയമില്ലാ... ....

നീ ഒന്ന് ചിന്തിച്ചു നോക്ക്.....ഇത്രയും നാള്‍ അവന്‍ നിനക്കായി ചെയിത നന്മകള്‍ .....തന്ന സ്നേഹം...നല്‍കിയ അനുഗ്രഹങ്ങള്‍....കിട്ടിയ വിടുതലുകള്‍.....പ്രാപിച്ച സൌഖ്യം.അങ്ങനെ....എന്തെല്ലാം.....നല്‍കിയവന്‍.

രാവിലെ നിന്നെ വിളിച്ചുണര്‍ത്തി....മനോഹരമായി നിന്നെ നടത്തിയവനോട് നീ നിന്‍റെ സമയത്തിന് കണക്കു പറയുന്നു....നിനക്കിപ്പോള്‍ ഒന്നിനും സമയം തികയുന്നില്ലാ....

നിന്നെ കാക്കുന്നവനെ നീ കാത്തു നില്ക്കാതെ.....നിന്നെ കേള്‍ക്കുന്നവനെ നീ കേള്‍ക്കാതെ...ദിവസത്തെ തന്നവന് അല്പം സമയം കൊടുക്കുവാന്‍ നിനക്ക് സാധിക്കുന്നില്ലേ.....?അവന്‍റെ സ്നേഹത്തെ.....നീ ഇത്ര പെട്ടെന്ന് മറന്നുവോ.....? കിട്ടിയതെല്ലാം നീ മറന്നുവോ...?

സഹോദരാ....സഹോദരീ....ദൈവം നിങ്ങളെ സ്നേഹിക്കുന്നു.....നിങ്ങള്ക്ക് ഈ കിട്ടിയതെല്ലാം അവന്‍റെ ദാനമായിരുന്നു.....എന്നിട്ടും നിങ്ങള്‍ ഈ ദൈവത്തെ മറന്നു.....ഈ കിട്ടിയതെല്ലാം ഇവിടെ ഉപേക്ഷിക്കേണ്ടതാണ്.....അതുകൊണ്ട്....ഈ കര്താവിനായി അല്‍പ്പസമയം നീക്കിവേക്കുക. അവനില്‍ ഉറച്ചിരിക്കുക....കര്‍ത്താവിനു വേണ്ടത് ....നിങ്ങളെ ആണ്. അതിനല്ലോ....അവന്‍ നമ്മളെ ഓരോരുത്തരെയും വിളിച്ചു വേര്‍തിരിച്ചിരിക്കുന്നത്.

ദൈവം നിങ്ങളെ ഈ കര്‍ത്താവിനെ അറിയുവാന്‍ സഹായിക്കട്ടെ.....

സ്നേഹത്തോടെ
സുമാ സജി

ഒരു തകര്‍ച്ച....ഉണ്ടാകുന്നത്....ഒരു ഉയര്ച്ചക്കാ.

മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. 1Corinthians10:13

നമ്മുടെ ജീവിതത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിദത്തില്‍ കഷ്ടങ്ങളും പ്രയാസങ്ങളും ഒക്കെ നേരിടെണ്ടാതായി വരുന്നുണ്ട്. പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ പ്രശ്നങ്ങളെ നോക്കി പറയണം......ഇതിനെ ഞാന്‍ അതിജീവിക്കുമെന്നു.

ഒരു തകര്‍ച്ച....ഉണ്ടാകുന്നത്....ഒരു ഉയര്ച്ചക്കാ.....ദൈവത്തിനു നമ്മളെക്കുറിച്ച് ഒരുദ്ദേശം ഉണ്ട്.....അത് നിറവേറ്റുവാന്‍ വേണ്ടി ആണ് ഈ പ്രശ്നങ്ങള്‍ ഒക്കെ നമ്മുക്ക് വരുന്നത്.അവങ്കലേക്ക് നോക്കിയവര്‍ പ്രകാശിതര്‍ ആയി ....അവരുടെ മുഖം ലെജ്ജിച്ചു പോയതുമില്ലാ.....ആ വലിയവനായ ദൈവത്തിന്‍റെ കരങ്ങളിലേക്ക് നിങ്ങളുടെ പ്രശ്നം ഒന്ന് ഏല്‍പ്പിച്ചു കൊടുത്തേ......ദൈവത്താല്‍ അസാധ്യം ഒന്നുമില്ലാ .....ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ധൈര്യത്തിനായി ദൈവം നല്‍കപെട്ടിരിക്കുന്ന വാഗ്ദത്തം ആണ് മുകളില്‍ കൊടുത്തിരിക്കുന്ന വാക്യം. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളായ സര്‍വ്വായുദവര്‍ഗ്ഗം നമ്മുടെ മേല്‍ അവന്‍ അണിയിച്ചിട്ടുണ്ട്. പ്രയാസങ്ങള്‍ വരുമ്പോള്‍ പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മളെ ബലപ്പെടുത്തുവാനായി ദൈവം മൂന്നു കാര്യങ്ങള്‍ നമ്മുക്കായി വാഗ്ദത്തം ചെയ്യുന്നു.....

1.ശക്തി വാഗ്ദത്തം ചെയ്യുന്നു......

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. 1:8

2.അവന്‍ നമ്മുക്ക് സംരക്ഷണം വാഗ്ദത്തം ചെയ്യുന്നു...

കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. 2Thessalonians3:3

3. അവന്‍ നമ്മുടെ പ്രശ്നങ്ങളില്‍ പോക്ക് വഴിയും നല്‍കും.

ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. 1Corinthians10:13.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ
സുമാസജി

വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ

തന്‍റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. 1Corinthians1:9.

ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.......തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ;

ഇന്നു ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കാതെ ....സ്വന്ത ശക്തിയ്ല്‍ ആശ്രയിച്ചു ...... പുറമെയുള്ളതിനെ ചൊല്ലിയും ദൈവം കല്പ്പിക്കാത്തതും കല്പനകളില്‍ ഒന്നും ഇല്ലാത്തതുംപറഞ്ഞ് മറ്റുള്ളവരെ ദൈവത്തില്‍ നിന്നും അകറ്റിയും സുവിശേഷം പറയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മളുടെ ഇടയില്‍ ഉണ്ട്. അവരില്‍ നിന്നും അകന്നു മാറുവീന്‍.....ആത്മീക വര്‍ദ്ധനയ്ക്ക് തടസമായി നില്‍ക്കുന്നവരില്‍ നിന്നും വിട്ടു നില്പ്പീന്‍.തങ്ങളെ ഉറപ്പിച്ചു നിര്‍ത്തുവാന്‍ വിശ്വസ്ഥനായ ദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം സ്വന്തശക്തിയില്‍ ആശ്രയിക്കുന്നതാണ് ഇന്നു പലരും തകര്‍ന്നു പോകാന്‍ കാരണം.

നമ്മുടെ ദൈവം വിശ്വസ്തന്‍ ആണ്. പത്രോസിന്‍റെ അനുഭവം ദൈവത്തിന്‍റെവിശ്വസ്തതയെ തെളിയിക്കുന്നത് ആണ്. മൂന്നര വര്ഷം കര്‍ത്താവിനോട് കൂടെ നടന്നു അവന്‍റെ ശക്തിയും വിശ്വസ്തതയും അനുഭവിച്ചു അറിഞ്ഞ പത്രോസ് പക്ഷേ...... കര്‍ത്താവിനെ തള്ളിപ്പറഞ്ഞു. നമ്മുടെ പാപപരിഹാരത്തിനായി പീഡകള്‍ സഹിച്ച് ക്രൂശു മരണത്തിലേക്ക് കര്‍ത്താവ്‌ നടന്നടുക്കുന്ന സമയത്താണ് പത്രോസ് അവനെ തള്ളി പറഞ്ഞത്.പത്രോസിന്‍റെ സാന്നിധ്യവും ആശ്വാസത്തിന്‍റെ ഒരു നോട്ടവും ആണ് കര്‍ത്താവ് പ്രതീക്ഷിച്ചത്. എന്നിട്ടും തള്ളിപ്പറഞ്ഞ പത്രോസിനെ കര്‍ത്താവ് ഉപേക്ഷിച്ചില്ലാ.... കര്‍ത്താവ്‌ മരിച്ചു അടക്കം ചെയിതു ഉയര്‍ത്തു എഴുന്നേററ്റു....ആദ്യം തേടിവന്നത് പത്രോസിനെയാണ്‌.

അവന്‍റെ ജീവിതത്തില്‍ ചെയിതു കൊടുത്ത ഒരു അത്ഭുതതിലൂടെ ( John21:1-11) കര്‍ത്താവ്‌ അവനെ നേടി എടുത്തു. ഇതേപോലെ ആണ് നമ്മുടെ ദൈവം നമ്മോടും കാണിക്കുന്ന സ്നേഹം. ഇന്നു എന്‍റെ കര്‍ത്താവിന്‍റെ ഈ സ്നേഹം എത്രപേര്‍....മനസ്സിലാക്കുന്നു......മനുഷ്യര്‍ ഇന്നു സ്ഥാനമാനങ്ങളുടെ പുറകെ ഓടുകയാണ്..... കര്‍ത്താവിന്‍റെ പേര് പറഞ്ഞു കടിപിടി കൂടുന്നു..... കര്‍ത്താവിന്‍റെ ഈ സ്നേഹവും വിശ്വസ്തതയും മനസ്സിലാക്കിയാല്‍....നമ്മള്‍ ഈ കര്‍ത്താവിനെ വിട്ടു പോകില്ലാ.....നാം അവിശ്വസ്തരായി തീര്‍ന്നാലും അവന്‍ വിശ്വസ്തനായി നമ്മുടെ കൂടെ എപ്പോഴും കാണും.നാം കര്‍ത്താവിനെ വിട്ടുപോകുന്ന സന്ദര്‍ഭങ്ങളിലും അവന്‍ നമ്മുടെകൂടെ നമ്മളെ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കും.അത് എന്തിനെന്നോ.....? നാം മടങ്ങി വരുന്നതും കാത്തു നമ്മേ നോക്കി കര്‍ത്താവ്‌ ഇങ്ങനെ പറയും......മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളതു എല്ലാം നിന്‍റെതു ആകുന്നു.

അതേ.....നമ്മുടെ കര്‍ത്താവ്‌ നമ്മേ സ്നേഹിക്കുന്നു.....അതിനേക്കാള്‍ വലിയ ഒരു സ്നേഹവും നിങ്ങള്ക്ക് ഈ ഭൂമിയില്‍ നിന്നും കിട്ടുകയും ഇല്ലാ.....നിങ്ങള്‍ സ്നേഹിക്കുന്നവര്‍ എല്ലാം നിങ്ങളെ തള്ളി കളയുമ്പോഴും....മാറ്റമില്ലാത്ത സ്നേഹവുമായി നമ്മുടെ കര്‍ത്താവ്‌ നമ്മെ നോക്കി ഇരിക്കുന്നു.....ആ കരത്താവിനായി നമ്മുടെ ഹൃദയങ്ങളെ കൊടുക്കാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ
സുമാസജി

ദൈവം ഭോഷ്ക്ക് പറയില്ലാ


ദൈവം ഭോഷ്ക്ക് പറയില്ലാ....ദൈവത്തിന്‍റെ വിശ്വസ്തതയെപ്പറ്റി പറയുമ്പോള്‍ പൗലോസ്‌ പറയുന്നത് ...ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ....Romans3:4.

അസത്യത്തെ സത്യമാക്കി ദൈവം പറയുകയില്ലാ..... എന്നര്‍ത്ഥം. യാഥാര്‍ത്യത്തില്‍ നിന്നും അവന്‍ ഒളിച്ചു ഓടുകയോ ....നമ്മെ ഓടി ഒളിക്കുവാന്‍ അനുവദിക്കുകയോ ....ഇല്ലാ. ദൈവത്തിന്‍റെ ഈ സ്വഭാവം ആണ് പാപിയെ പാപിയായി കാണാന്‍ സഹായിക്കുന്നത്. സുവിശേഷത്തിന്‍റെ പ്രാധാന്യവും അതാണ്‌.

ദൈവത്തിന്‍റെ വിശ്വസ്തത നമ്മോടു ഭോഷ്ക്ക് പറയുക ഇല്ലാ എന്ന് മാത്രമല്ലാ....നമ്മേ...നിരാശപ്പെടുത്തുകയും ഇല്ലാ. എന്നാല്‍.... സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

തന്‍റെ മക്കളെ സഹായിക്കുന്നതിലും അവരുടെ ആവശ്യങ്ങളില്‍ കൂട്ടയിമ കാണിക്കുന്നതിലും ദൈവം വിശ്വസ്തന്‍ ആണ്. നമ്മുടെ ഒര്രോ ആവശ്യങ്ങളിലും അവന്‍ വിശ്വസ്തന്‍ ആണ്. അതുകൊണ്ട് ആ ദൈവത്തില്‍ ആശ്രയിക്കുക. മനുഷ്യനില്‍ ആശ്രയം വെക്കരുത്.....നിങ്ങളെ സൃഷ്ടിച്ചവനായ കര്‍ത്താവില്‍ ശരണം വെച്ച് ജീവിതം മുന്നോട്ടു നയിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

സ്നേഹത്തോടെ
സുമാ സജി

ദൈവം വിശ്വസ്ഥന്‍.

ദൈവം വിശ്വസ്ഥന്‍.

നമ്മുക്ക് ഏറ്റവും അധികം വിശ്വസിക്കുവാനും ആശ്രയിക്കുവാനും സാധിക്കുന്നത് ദൈവത്തില്‍ ആണ്. അവന്‍റെ കല്പനകളെ അനുസരിക്കുന്നവരോട് അവന്‍ വിശ്വസ്ഥത പുലര്‍ത്തുന്നു......ആകയാൽ നിന്‍റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. ആവര്‍ത്തനം 7:9.നിന്‍റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവൻ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്‍റെ നിയമം മറക്കയുമില്ല.

ദൈവം വിശ്വസ്തന്‍ ആണ്.എന്നാല്‍......കുറ്റക്കാരെ ദൈവം വെറുതെവിടില്ലാ.....തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ആയിരം തലമുറവരെ ദയ കാണിക്കുന്നവനാണ് നമ്മുടെ ദൈവം. ദൈവത്തിന്‍റെ വിശ്വസ്തത തന്‍റെ വാഗ്ദത്തങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നു.....

വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ? സംഖ്യാപുസ്തകം23:19.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ...

“മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം”

“മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” Luke18:1.

തന്‍റെ രക്ഷകനെക്കുറിച്ച് ഉറപ്പുള്ള ഒരു ക്രിസ്ത്യാനി എന്ത് പ്രതികൂലങ്ങള്‍ വന്നാലും ധൈര്യത്തോടെ പിടിച്ചു നില്‍ക്കും.പ്രതിസന്ധികളുടെ നടുവില്‍ കൂടി പോകുന്ന ഒരാള്‍ പ്രാര്‍ഥിക്കുവാന്‍ തുടങ്ങുമ്പോള്‍ അവന്‍ കാണുന്നത് അസാധ്യം അഥവാ അടഞ്ഞ വാതില്‍ ആയിരിക്കും. എന്നാല്‍ പ്രാര്‍ഥനയില്‍ മുന്നേറിക്കഴിയുമ്പോള്‍ അത് പ്രയാസമായി തോന്നും . മടുത്തുപോകാതെ പ്രാര്‍ഥനയില്‍ തുടരുമ്പോള്‍ പിന്നെ അവന്‍ കാണുന്നത് തുറന്ന വാതിലുകള്‍ ആയിരിക്കും. പ്രതിസന്ധികള്‍ വരുമ്പോള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിപ്പീന്‍.

ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളം ആയി അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി

500 രൂപയും 1000രൂപയും നിരോധിക്കുന്നു....എന്ന് കേട്ടപ്പോള്‍...ആള്‍ക്കാര്‍
ഞെട്ടലോടെ പരക്കം പാഞ്ഞു ഓടുകയാണ് ഇതൊന്നു മാറ്റിയെടുക്കുവാന്‍.....എന
്നാല്‍ കയ്യില്‍ ഒരു പൈസയും ഇല്ലാത്തവന്‍ സമാധാനമായി വീട്ടില്‍ കിടന്നുറങ്ങുകയും ചെയ്യുന്നു.....പ്രീയപെട്ടവരെ....ഇതൊരു തുടക്കം മാത്രം ആണ്. ഇനി കേള്‍ക്കുവാന്‍ പോകുന്നത്...ബാങ്കുകള്‍ പണം മരവിക്കുന്നു എന്നായിരിക്കും .കോടികള്‍ ബാങ്ക് ബാലന്‍സ് ഉള്ളവരുടെ അവസ്ഥ ഒന്നോര്‍ത്തു നോക്കിക്കേ..... ഒരു നേരത്തെ ആഹാരം പോലും നേരാംവണ്ണം കഴിക്കാതെ....കിട്ടുന്നതെല്ലാം ബാങ്കില്‍ ഇടുകയും....കണ്ണെത്താ ദൂരം മൊത്തം വാങ്ങി തന്‍റെ പേരില്‍ ആക്കി കൊണ്ടിരിക്കുന്നു....ഇതൊക്കെ നഷ്ടമാകുന്ന ഒരു ദിവസം വരും എന്ന് ആരും ഓര്‍ക്കുന്നില്ലാ....എങ്ങിനെയും പണം ഉണ്ടാക്കുവാന്‍ ഉള്ള തത്രപാടിലാ,,,,,ഇന്നു എല്ലാവരും. എന്തിനു പറയുന്നു....ദൈവത്തിന്‍റെ പേര് പറഞ്ഞു വരെ തട്ടിപ്പ് നടത്തുന്നു....ഒന്ന് ഓര്‍ത്താല്‍ നല്ലത്....നീ മരിക്കുമ്പോള്‍ നീ സ്നേഹിച്ച ഈ പണമെല്ലാം ഈ ഭൂമിയില്‍ ഉപേക്ഷിച്ചിട്ട് പോകേണ്ടി വരും.“ദരിദ്രന്മാരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍, ദൈവരാജ്യം നിങ്ങള്‍ക്കുള്ളതു.ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടു തന്നെത്താന്‍ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താന്‍ അവന്നു എന്തു പ്രയോജനം?....എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുതു.ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു. അതുകൊണ്ട് പ്രീയപെട്ടവരെ....നാം ഓരോരുത്തരും പ്രത്യാശ ഉള്ളവരായി ജീവിപ്പീന്‍....
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി

ഈ ലോകത്തില്‍ രണ്ടു ശക്തികള്‍ നിലവില്‍ ഉണ്ട്. * നന്മയും തിന്മയും*.


അറിയുമോ ............? =D

ഈ ലോകത്തില്‍ രണ്ടു ശക്തികള്‍ നിലവില്‍ ഉണ്ട്.
* നന്മയും തിന്മയും*.

*ശരിയും തെറ്റും* ആരും പറയാതെ തന്നെ നിങ്ങള്‍ക്ക് തിരിച്ചു അറിയാം....

നമ്മുടെ ആത്മമണ്ഡലത്തിലും രണ്ടു ശക്തികള്‍ നിലകൊള്ളുന്നു.....* ദൈവവും ,സാത്താനും *.

ദൈവാലോചന നിവൃത്തിക്കാനായി സൃഷ്ടിക്കപെട്ട നല്ല ദൂതന്മാരും, ദുഷ്ടാത്മാക്കളായ ചെകുത്താന്‍മാരും ഉണ്ട്.

ഈ ദുഷ്ടാത്മാക്കളായ ചെകുത്താന്‍മാര്‍ ഒരു കാലത്ത് നല്ല ദൂതന്മാര്‍ ആയ മാലാഖകള്‍ ആയിരുന്നു....എന്നാല്‍ അവര്‍ ദൈവത്തോട് മത്സരിച്ചു ചെകുത്താന്‍മാര്‍ ആയി. പ്രധാന ദൂതന്മാരായ ലൂസിഫെര്‍ ദൂതന്മാരില്‍ ഒരു കൂട്ടത്തേ വശീകരിച്ചു ദൈവത്തോട് മത്സരിക്കുകയും ദൈവം അവരെ സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിയിടുകയും അവര്‍ക്കായി നരകം ഒരുക്കുകയും ചെയിതു. (Revelation12:7-9). ദൈവവും മാലാഖമാരും സ്വര്‍ഗ്ഗത്തില്‍ വസിക്കുമ്പോള്‍ സാത്താനും അവന്‍റെ ദൂതന്മാരും നരകത്തിലും വസിക്കുന്നു....

നല്ലദൂതന്മാരും ചീത്ത ദൂതന്‍മാരും എപ്പോഴും ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു....ആരെ ഞാന്‍ വിഴുങ്ങേണ്ടുന്നു എന്ന് നോക്കി സാത്താനും. വചനം പറയുന്നു.....നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. (1Peter5:8).

ദൈവത്തിന്‍റെ ആത്മാവായാ പരിശുദ്ധാത്മാവും ഭൂമിയിലും സ്വര്ഗ്ഗത്തിലുമായി വാസം ചെയ്യുന്നു...ദൈവം പരിശുദ്ധാത്മാവിനു കൊടുത്തിരിക്കുന്ന ജോലി ദൈവത്തെ അറിഞ്ഞു അവന്‍റെ പാത പിന്‍പറ്റി നടക്കുന്നവരെ മുദ്രയിടുക, സംരക്ഷിക്കുക ,എന്നിവ ആണ്. പരിശുദ്ധാത്മാവ് ചെയ്യുന്ന മറ്റൊരു പ്രവൃത്തി ഇതുവരെയും ദൈവത്തേയും ദൈവവഴികളെയും തിരഞ്ഞെടുത്തിട്ടില്ലാത്തവരെ അതിനായി പ്രേരിപ്പിക്കുകയും അവരെ നേടിയെടുക്കുക എന്നും കൂടിയത്രേ....

ഇതു ആരൊക്കെ വായിക്കും എന്ന് എനിക്ക് അറിയില്ലാ....എങ്കിലും ഞാന്‍ ഒന്ന് നിങ്ങളോട് പറയട്ടെ....ദൈവത്തെ തിരഞ്ഞെടുക്കുവാനായി ദൈവം നിങ്ങളെ ഒരിക്കലും നിര്ബ്ന്ധിക്കുകയില്ലാ....ദൂതന്മാര്‍ മത്സരിച്ചപ്പോള്‍ പോലും അവരെ ദൈവം നിര്‍ബന്ധിച്ചു കൂടെ കൂട്ടിയില്ലാ....എന്ന് ഓര്മ വേണം.ദൂതന്‍മാരുടെ ഇഷ്ടം പോലെ ചെയ്യാന്‍ ദൈവം അവരെ അനുവദിച്ചു....

വചനം പറയുന്നു.....മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (Acts4:12) ഇതു വായിക്കുന്ന നിങ്ങള്‍ എന്ത് തീരുമാനിച്ചു....

ദൈവത്തെ വേണോ.....അതോ....സാത്താന്‍റെ കൂടെ പോകണോ....?

നാളത്തേക്ക് നിങ്ങളുടെ തീരുമാനങ്ങളെ മാറ്റി വെക്കരുത്. കര്‍ത്താവിന്‍റെ വരവ് എപ്പോഴെന്നു നമ്മുക്ക് അറിയില്ലാ.... “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” (Romans10:8 - 11)

തിരഞ്ഞെടുപ്പ് നിങ്ങളുടേത് ആണ്. നിങ്ങളുടേത് മാത്രം.
അതുകൊണ്ട് ഓര്‍ക്കുക നമ്മുടെ തിരഞ്ഞെടുപ്പ് എന്തെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.

ഓര്‍ക്കുക ചീത്ത തിരഞ്ഞെടുപ്പ് ശിക്ഷയിലേക്ക്‌ നയിക്കും.

നല്ല ഒരു തിരഞ്ഞെടുപ്പിലേക്ക് നിങ്ങളെ നയിക്കുവാന്‍ ദൈവം സഹായിക്കട്ടെ....

സ്നേഹത്തോടെ....നിങ്ങളുടെ
സുമാ സജി.

ഇതാ, ഞാൻ വേഗം വരുന്നു;

ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കൽ ഉണ്ടു. Revelation 22:12.

ജീവപുസ്തകത്തില്‍ പേര് ഏഴുതീട്ടുള്ള വിശുദ്ധന്മാര്‍ ആയ
ദൈവമക്കള്‍ക്ക് നല്‍കുവാനായി 5 കിരീടം ഒരുക്കി വെച്ചിട്ടുണ്ട്.ഈ കിരീടങ്ങള്‍ വാങ്ങുവാന്‍ നമ്മള്‍ റെഡി ആണോ ....?

1. പ്രശംസാ കിരീടം

നമ്മുടെ കർത്താവായ യേശുവിന്‍റെ മുമ്പാകെ അവന്‍റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?
1Thessalonians 2:19

2. നീതിയുടെ കിരീടം
ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ. വേഗത്തിൽ എന്‍റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക. 2 Timothy4:7to9

3.ജീവന്‍റെ കിരീടം

നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും. Revelation2:10

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കുംJacob:1:12

4. വാടാത്ത കിരീടം

ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.
അങ്കം പൊരുന്നവൻ ഒക്കെയും സകലത്തിലും വർജ്ജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.
1Corinthians9:24,25
വിഗ്രഹാരാധന, ദുര്‍ന്നടപ്പു,ജഡമോഹം,പാപം ഇവയെല്ലാം വിട്ടു ഓടണം.

5.തേജസ്സിന്‍റെ വാടാകിരീടം

ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. 1peter5:4

ഈ കിരീടങ്ങള്‍ ഒക്കെ നമ്മുക്ക് കിട്ടണമെങ്കില്‍ നാം എത്രമാതം വിശുദ്ധജീവിതം നയിച്ചാല്‍ മതിയാകും....?

” നമ്മുക്ക് നമ്മളോടുതന്നെ ചോദിക്കാം ഒടുവില്‍ ഞാന്‍ എവിടെ എത്തും” ?

സാത്താനോടൊത്ത് നിത്യനരകത്തിലോ ?

നരകത്തിലെ പ്രതിഫലങ്ങള്‍
1 ചാകാത്ത പുഴു (മര്‍ക്കൊ. 9:47-50)
2 കെടാത്ത തീ ....(മര്‍ക്കൊ. 9:47-50)
3 തീ...കൊണ്ട് ഉടുപ്പ് ഇടും (മര്‍ക്കൊ. 9:47-50)
4 തീ ജ്വാല (ലൂക്കൊ. 16:19-31)
5 യാതന (ലൂക്കൊ. 16:23) ‘
6 ഇരുട്ട് (മത്താ. 8:12 )
7 പിശാചും, അവന്‍റെ ദൂതന്മാരും (മത്താ. 25:41 )
8 പുഴുക്കളെ വിരിച്ചിരിക്കുന്നു (യെശ. 14:11)
9 കൃമികള്‍ നിനക്ക് പുതപ്പായിരിക്കുന്നു ( യെശ. 14:11)
10 സാത്താനും അവന്‍റെ സേനയും വെളി.20:2

അതോ ദൈവത്തോടൊത്ത് നിത്യസ്വര്‍ഗ്ഗത്തിലോ ?

സ്വര്‍ഗ്ഗത്തിലെ പ്രതിഫലങ്ങള്‍.....

1 പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ച,ദൈവത്തിന്‍റെ കൂടെ എന്നെന്നേക്കും ജീവിയ്ക്കും.

2 ജീവകിരീടം (വെളീ .2:10) 5)
3 വാടാത്ത കിരീടം (1കൊരി .9:2
4 തേജസിന്‍റെ കിരീടം,(1പത്രോ .5:4)
5 പ്രശംസാകിരീ (1തെസ്സ. 2:19)
6 നീതിയുടെ കിരീടം

നാം ഇതു ചിന്തിക്കേണ്ടത് അത്യാവശ്യം ആണ്. നാം തന്നെ ആണ് ഇതു തിരഞ്ഞെടുക്കേണ്ടത്....

ഒന്നുകില്‍ പാപപരിഹാരത്തിന്നായി ദൈവത്താല്‍ നല്കപ്പെട്ട ഏക മാര്‍ഗ്ഗമായ ക്രിസ്തുവിന്‍റെപ്രായശ്ചിത്തമരണത്തില്‍ വിശ്വസിച്ച് ഇടുക്കമുള്ള വഴിയിലുടെ ചുരുക്കം പേരോടുകൂടെ സഞ്ചരിച്ച് സ്വര്‍ഗ്ഗത്തില്‍എത്താം.....

അല്ലെങ്കില്‍ പിശാചിന്‍റെ വശീകരണത്തില്‍ മയങ്ങി ബഹുജനത്തോടൊപ്പം പാപജീവിതത്തിന്‍റെ
വിശാലമായ മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ച് നിത്യനാശത്തില്‍ അവസാനിപ്പിക്കാം

ഏതുവേണമെന്ന് നിങ്ങള്‍ നിങ്ങളോട് തന്നെ സ്വയം ചോദിക്കൂ.....

ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ

സ്നേഹത്തോടെ
സുമാസജി

കര്‍ത്താവിനോട് ചേര്‍ന്ന് നില്‍ക്കുക.

കര്‍ത്താവിനോട് ചേര്‍ന്ന് നില്‍ക്കുക.

ഒരു ദൈവദാസന്‍ വനംപ്രദേശങ്ങളില്‍ തന്‍റെ ശുശ്രൂഷാ ജീവിതം നയിച്ച്‌ പോകുന്നു.....ഈ ദൈവദാസന്‍ താമസിക്കുന്ന വീടിന്‍റെ അടുത്തുനിന്നും 4 km ദൂരെ ആണ് തന്‍റെ ദേവാലയം സ്ഥിതി ചെയ്യുന്നേ....ഇതില്‍ നല്ല ദൂരം അദ്ദേഹം വനാന്തരങ്ങളില്‍ കൂടെ ആണ് യാത്രചെയ്യുന്നെ.....ഇദ്ദേഹത്തിന്‍റെ ദേവാലയത്തില്‍ രാവിലത്തെ ശുശ്രൂഷയ്ക്ക് പോകണമെങ്കില്‍ വളരെ വെളുപ്പിനെ എഴുന്നേറ്റു നടന്നെങ്കിലെ....ദേവാലയത്തില്‍ എത്തുകയുള്ളൂ.....അങ്ങനെ.....

<3 ഒരു ഞാറാഴ്ച വെളുപ്പിനെ എഴുന്നേറ്റു തന്‍റെ ദേവാലയത്തിലേക്ക് പോകുവാന്‍ ഇറങ്ങി....പതിവിലും അധികം ഇരുട്ടു തോന്നി....നല്ല മഴക്കോളുകളാല്‍ ആകാശം ഇരുണ്ട് കിടക്കുകയാണ്.പ്രാര്‍ഥിച്ചുകൊണ്ട് അദ്ദേഹം വളരെ വേഗം നടന്നു.....വനത്തിന്‍റെ മദ്ധ്യഭാഗത്തു എത്തിയപ്പോള്‍....ശക്തമായ മഴക്കുള്ള സാധ്യത അദ്ദേഹം കണ്ടു.....അപ്പോള്‍ തന്നെ....ഈ ദൈവദാസന്‍ അവിടെ മുട്ടുകുത്തി പ്രാര്‍ഥിച്ചു....ദൈവമേ....ഞാന്‍ പള്ളിയില്‍ എത്തുവോളം മഴപെയ്യരുത്....മഴപെയിതാല്‍ എന്‍റെ ശരീരം മുഴുവന്‍ നനയും...എന്‍റെ ബൈബിള്‍ നനയും....ഇന്നു തിരുമേശകൊടുക്കേണ്ടതാണ്..... അതിനുള്ളതെല്ലാം എന്‍റെ കയ്യില്‍ ഉണ്ട്....അതും നനയും....അതുകൊണ്ട് ഈ മഴയെ ശാന്തമാക്കണം....എന്ന് പ്രാര്‍ഥിച്ചു....

എന്നാല്‍ അല്പം കൂടി മുന്നോട്ടു നടന്നപ്പോഴേക്കും ...അതിശക്തമായ രീതിയില്‍ മഴപെയിതു. ഈ ദൈവദാസന്‍ മഴനനഞ്ഞു.... തന്‍റെ ദേവാലയത്തില്‍ പോയി.....തന്‍റെ ശുശ്രൂഷ ഭംഗിയായി നടത്തി. എങ്കിലും....അദ്ദേഹത്തിനു ദൈവത്തോട് ഭയങ്കര ദേഷ്യം തോന്നി.....ഇത്രയും നാള്‍ ഞാന്‍ പ്രസംഗിച്ചഎന്‍റെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോ.....ഞാനെന്തിനിനി ഈ ദൈവത്തെ വിളിക്കണം....അനേകര്‍ക്ക്‌ ഞാന്‍ കാണിച്ചു കൊടുത്ത ദൈവം എന്നെ പരാജയപ്പെടുത്തി..... ഇങ്ങനെ വളരെ പ്രയാസം തോന്നി കരഞ്ഞു....വളരെ നിരാശനായി....ഇനി ഞാന്‍ എന്‍റെ ശുശ്രൂഷ തുടരുവാന്‍ ആഗ്രഹിക്കുന്നില്ലാ...എന്ന് തീരുമാനിച്ചു.....ഉറപ്പിച്ചു.... അങ്ങനെ തന്‍റെ ശുശ്രൂഷാ ജീവിതത്തില്‍ നിന്നും പിന്മാറാന്‍ ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ........

=D =D =D മൂന്നു ചെറുപ്പക്കാര്‍ തന്‍റെ ഭവനത്തിലേക്ക്‌ കടന്നു വന്നു.....അവര്‍ ഈ ദൈവദാസനോട് പറഞ്ഞു....

ദൈവാദാസാ..... താങ്കളുടെ ശുശ്രൂഷ ഒരിക്കലും അവസാനിപ്പിക്കരുത് , കാരണം താങ്കളുടെ ദൈവം ജീവിക്കുന്ന ദൈവം ആണ്. ഇതു കേട്ട് സ്തംഭിച്ചുപോയ ദൈവദാസന്‍ അവരെ മൂന്നുപേരെയും മാറി മാറി നോക്കി.....എന്നിട്ട് അവരോടു ചോദിച്ചു...നിങ്ങള്‍ ആരാണ്....? നിങ്ങള്ക്ക് ഇതു എങ്ങനെ മനസ്സിലായി....?ഞാനാരോടും ഒന്നും പറഞ്ഞില്ലല്ലോ....? എന്‍റെ ഹൃദയത്തിലെ ചിന്തകളെ അറിയുന്ന നിങ്ങള്‍ ആരാണ്...? ആരാണ് നിങ്ങളെ ഇങ്ങോട്ട് വിട്ടത്...?

=D അപ്പോള്‍ ആ മൂന്നു ചെറുപ്പക്കാര്‍ അവരുടെ കയ്യില്‍ ഇരിക്കുന്ന പണം ആ ദൈവദാസനെ കാണിച്ചു.....എന്നിട്ട് പറഞ്ഞു...ഞങ്ങള്‍ താങ്കളെ കൊല്ലുവാന്‍ വന്നതാണ്....അതിനു ഒരു മന്ത്രവാദി തന്ന പണം ആണിത്.താങ്കളുടെ പ്രാര്‍ഥനയും ദൈവീക പ്രവര്‍ത്തനവും കാരണം ഇവിടെയുള്ള അനേകര്‍ ദൈവത്തിലേക്ക് വരികയും അനേകര്‍ രക്ഷയുടെ പാതയില്‍ നടക്കുകയും ചെയിതു.ഇതില്‍ മനം നൊന്തു ജീവിക്കുന്ന ഒരു മന്ത്രവാദി ഈ വനാന്താരത്തിന്‍റെ അടുത്ത് ഉണ്ടായിരുന്നു....അവര്‍ തന്‍റെ മന്ത്രവാദം കൊണ്ട് വളരെ സമ്പത്ത് ഉണ്ടാക്കിയിരുന്നു....ഇപ്പോള്‍ അവരുടെ മന്ത്രവാദത്തിനു ശക്തി ഇല്ലാതെ ആയി...അവര്‍ സേവിക്കുന്ന സകല അന്തകാര ശക്തികളും ഈ പ്രദേശം വിട്ടു പോയി....അവരെ തേടി എത്തുന്ന മനുഷ്യരും നിങ്ങളുടെ ദൈവത്തെ കണ്ടു മുട്ടി.....
അതില്‍ ദേഷ്യം തോന്നിയ മന്ത്രവാദി താങ്കളെ കൊല്ലുവാന്‍ വേണ്ടി ഞങ്ങള്‍ക്ക് ഇത്രയും പണവും തന്നു ഞങ്ങളെ വിട്ടതാണ്.

താങ്കള്‍ വനത്തിലൂടെ പോകുമ്പോള്‍ അവിടെ വെച്ച് കൊല്ലുവാന്‍ ഞങ്ങള്‍ പദ്ധതി ഇട്ടൂ...അതിനായി ഞങ്ങള്‍ ഒരുക്കി വെച്ച സാധനങ്ങള്‍ എല്ലാം ഇന്നത്തെ മഴയില്‍ നഷ്ടപെട്ടുപോയി....ആ മഴ അപ്പോള്‍ പെയിതത്...താങ്കളെ രക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നു എന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യം ആയി.ഇതു ഞങ്ങളെ വളരെ അധികം ചിന്തിപ്പിച്ചു....ദൈവദാസന്‍ വിളിക്കുന്ന ദൈവത്തിന്‍റെ ശക്തി അസാധരണമായിട്ടുള്ളതാണ് എന്ന് ഞങ്ങള്‍ക്കും മനസ്സിലായി.....ആ ദൈവത്തെ ഞങ്ങള്‍ക്കും അറിയണം.എന്ന് പറഞ്ഞു അവര്‍ മൂന്നുപേരും ദൈവദാസന്‍റെ മുന്‍പില്‍ മുട്ടുമടക്കി.....

അത് കേട്ടതും ആ ദൈവദാസന്‍ ....പൊട്ടി കരഞ്ഞു.....എന്‍റെ ദൈവത്തിനെ ഞാനെന്തിനു തെറ്റിദ്ധരിച്ചു...എന്നെ രേക്ഷിക്കുവാന്‍ വേണ്ടി ആയിരുന്നല്ലോ ആ മഴപെയ്യിച്ചത് എന്ന് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി.അതോടൊപ്പം മൂന്നു ചെറുപ്പക്കാരെക്കൂടി ദൈവം വേര്‍തിരിച്ചു എടുത്തു....

=D ഇതാണ് പ്രീയ സഹോദരങ്ങളെ....നമ്മുക്കും പറ്റുന്നത്....ഒരു പ്രയാസം വരുമ്പോള്‍ നമ്മളും ദൈവത്തോട് പരിഭവം പറയും ....

ദൈവത്തിനു നമ്മേ ....കുറിച്ചുള്ള പ്ലാനും പദ്ധതിയും വലുതാണ്‌....അത് നമ്മള്‍ മനസ്സിലാക്കണം. ദൈവം നമ്മുക്ക് ദോഷമായി ഒന്നും ചെയികയില്ലാ.... അതുകൊണ്ട് നാം ഓരോരുത്തരും ആ കര്‍ത്താവിനെ മുറുകെ പിടിച്ചു മുന്നോട്ടു പോകുക. നമ്മുടെ ചെറിയ മനസ്സില്‍ തോന്നുന്നതല്ലാ....ദൈവം നമ്മുക്കായി ചെയ്യുവാന്‍ ഇരിക്കുന്നത്....വന്‍കാര്യങ്ങളെ നമ്മുക്കായി ചെയിതു തരുവാന്‍ മതിയായവന്‍ ആണ് നമ്മുടെ കര്‍ത്താവ്‌.

അവനില്‍ വിശ്വസിക്കുക. കര്‍ത്താവ്‌ തന്‍റെ ദൂതനെ നിനക്ക് മുന്‍പായി അയച്ചു അവന്‍ നിന്‍റെ മുന്‍പില്‍ നിനക്ക് വേണ്ടി വഴി ഒരുക്കും.... വിശ്വസിക്കുക.......

എന്ത് തിന്നും എന്ത് കുടിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുത്.... ഈ വക ഒക്കെയും ലോക ജാതികള്‍ അന്വഷിക്കുന്നു....നിങ്ങളുടെ പിതാവോ.... ഇവയൊക്കെയും നിങ്ങള്ക്ക് ആവശ്യം എന്ന് അറിയുന്നു.....

അതുകൊണ്ട് യേശുവില്‍ വിശ്വസിക്കുക.....സകലവും നിങ്ങള്‍ക്കായി അവന്‍ മുന്നമേ....കരുതിയിട്ടുണ്ട്.... ആമേന്‍.....

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ .......
സുമാ സജി.

അസാധ്യമെന്നു നമ്മുക്ക് തോന്നിയ പല കാര്യങ്ങളും ദൈവം നമ്മുക്ക് ചെയിതു തന്നിട്ടില്ലേ....?

''അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെ മേൽ ഇട്ടുകൊൾവിൻ''.

ഇതുപോലുള്ള പ്രതികൂലങ്ങളില്‍ കൂടിയും ഇടുങ്ങിയ വഴിയിലൂടെയും നീങ്ങിയപ്പോള്‍ നമ്മുടെ അരുമനാഥന്‍ നമ്മുക്കായി എത്രയോ.....നല്ല വഴികള്‍ നമ്മുക്കായി തുറന്നു തന്നിട്ടുണ്ട്.

അസാധ്യമെന്നു നമ്മുക്ക് തോന്നിയ പല കാര്യങ്ങളും ദൈവം നമ്മുക്ക് ചെയിതു തന്നിട്ടില്ലേ....?

ജീവന്‍ തന്നു നമ്മെ സ്നേഹിച്ച നമ്മുടെ നാഥന്‍ ഇനിയും എത്ര അധികമായി നമ്മുക്ക് വേണ്ടി പ്രവര്‍ത്തിക്കും .

നമ്മുടെ മുന്നിലുള്ള മലപോലുള്ള പ്രശ്നങ്ങള്‍ നമ്മുക്ക് കര്‍ത്താവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിക്കാം.കര്‍ത്താവ്‌ ആ മലകളെ മാറ്റി...നമ്മുക്കായി പുതുവഴികളെ തുറക്കും.

ദൈവം നമ്മേ...ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ......

യോനായെ അറിയില്ലേ ??

യോനായെ അറിയില്ലേ ??

അനുസരണക്കേടിന്റെ പ്രവാചകൻ ...
അതാണ് ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് ....
പക്ഷെ ഈ അനുസരണമില്ലാത്ത മനുഷ്യന് വേണ്ടിയാണു ദൈവം ഏറ്റവും അധികം സൃഷ്ടിപ്പുകൾ നടത്തിയിട്ടുള്ളത് എന്ന കാര്യം അറിയാമോ ??

1) ഒരു പെരുങ്കാറ്റു (ഈ കാറ്റാണ് കടൽക്ഷോഭം ഉണ്ടാക്കിയത് )

2) ഒരു മഹാമൽസ്യം (യോനായെ വിഴുങ്ങിയ മൽസ്യം )

3) ഒരു ആവണക്ക് (യോനായ്ക്കു തണൽ ലഭിക്കുവാൻ )

4) ഒരു പുഴു (ഇതേ ആവണക്കിനെ തിന്നുകളയുവാൻ )

5) അത്യുഷ്ണമുള്ള കിഴക്കൻകാറ്റു ( യോനായെ ഉഷ്ണിപ്പിക്കുവാൻ )

നോക്കൂ ...എന്തെല്ലാം കാര്യങ്ങൾ !!!!
നമ്മെ ചില പാഠങ്ങൾ പഠിപ്പിക്കുവാൻ വേണ്ടി ദൈവം എന്തെല്ലാം പ്രവർത്തികളാണ് ചെയ്യുന്നത് ....
ചില സമയത്തു തണൽ ..ചില സമയത്തു അത്യുഷ്ണം ....

ചില അനുഗ്രഹങ്ങൾ നമ്മുക്ക് ലഭിക്കുമ്പോൾ...ചിലതു നഷ്ടപ്പെടുന്നു ....

എന്തിനെന്നോ .......???

നമ്മെ ചിലതു പഠിപ്പിക്കുവാൻ ....

നിരാശപ്പെടരുത് ...നമ്മുടെ അവസാനം നല്ലതാവട്ടെ....

ആ ....യോനയെപ്പോലെ ..

സ്നേഹത്തോടെ
സുമാസജി

എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.


 

=D ഒരു പാസ്റ്റര്‍ എല്ലാ ദിവസവും ഉച്ചസമയത്തു കടന്നു ചെന്ന് നോക്കുമായിരുന്നു തന്‍റെ സഭയിലെ വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം സഭയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു.അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു...വളരെ ക്ഷീണിതനായി ....കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു.....ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് പാസ്റ്റര്‍ കണ്ടു.

ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ പാസ്റ്ററിന് അധേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം പാസ്റ്റര്‍ അദ്ദേഹത്തോട് ചോദിച്ചു...നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു..... എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?

=D അദ്ദേഹം പറഞ്ഞു....ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക് ശക്തിയും ആരോഗ്യവും കിട്ടുന്ന നിമിഷം ഇതാണ്.ഒരു നിമിഷമേ എനിക്ക് ഇവിടെ നില്ക്കു്വാന്‍ സാധിക്കുകയുള്ളൂ.....കാരണം ഫാക്ടറി വളരെ ദൂരെയാണ്.

=D അപ്പോള്‍ പാസ്റ്റര്‍ചോദിച്ചു.....
എന്താണ് ഇത്രയും ദൂരെ വന്നു ഈ ഒരു നിമിഷം നിങ്ങള്‍ പ്രാര്തിക്കുന്നത്?

=D അപ്പോള്‍ അദ്ദേഹം പറഞ്ഞു......
ഞാന്‍ മുട്ടുകുത്തി എന്‍റെ കര്‍ത്താവിനോട് ഇങ്ങനെ പറയും.....

<3 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു .....നീ എന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്‍ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ.....ഞാന്‍ ബെന്‍. കര്‍ത്താവേ ....ഞാന്‍ ഇപ്പോള്‍....പോകുന്നു.....<3

അദ്ധേഹത്തിന്‍റെ പ്രാര്ത്ഥന കേട്ടിട്ട് പാസ്റ്ററിന് വളരെ വിചിത്രമായി തോന്നി .

=D പാസ്റ്റര്‍ ബെന്നിനോട് പറഞ്ഞു...താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു പ്രാര്ഥിക്കാം ....അതിനു ശേഷം ബെന്‍ വേഗം തന്‍റെ ഫാക്ടറിയിലേക്ക് കടന്നു പോയി.....

ആ ബെന്നിനെപോലെ പാസ്റ്ററും പള്ളിയില്‍ മുട്ടുകുത്തി. അപ്പോള്‍ അത്രയും നാള്‍ പാസ്റ്റെര്‍ അനുഭവിച്ചിട്ടില്ലാത്ത അത്രയും വലിയ ദൈവസാന്നിദ്ധ്യം അവിടെ അനുഭവിച്ചു.തന്‍റെ ഹൃദയം അലിയുന്നതുപോലെയും ദൈവത്തിന്‍റെ ചൂടേറിയ സ്നേഹം തന്നിലേക്ക് കടന്നു വരുന്നത് പോലെയും യേശു തന്‍റെ മുന്‍പില്‍ വന്നു നില്ക്കുന്നത് പോലെയും അനുഭവപെട്ടു....പാസ്റ്ററിന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകി.അതിനു ശേഷം ഈ പാസ്റ്ററും ബെന്‍ പറഞ്ഞ ആ പ്രാര്ത്ഥന അവിടെ ഇരുന്നു പ്രാര്ഥി ച്ചു.....

<3 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്ന്നു.....നീ എന്‍റെപാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ.....ഞാന്‍ പാസ്റ്റര്‍ <3

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതേ.....സമയത്ത് പാസ്റ്റര്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുവാന്‍ ഇരുന്നിട്ടും ബെന്നിനെ കാണുവാന്‍ സാധിച്ചില്ലാ.....പാസ്റ്ററിന് വിഷമം ആയി.

ബെന്നിന് എന്ത് പറ്റി എന്നാ ചിന്തയുമായി പാസ്റ്റര്‍ ദൂരെയുള്ള ഫാക്ടറിയില്‍ പോയി അന്വഷിച്ചു.

അപ്പോള്‍ അറിഞ്ഞത് ബെന്‍ ഒരു രോഗത്താല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണെന്നാണ്‌.
ബെന്‍ അഡ്മിറ്റ്‌ ആയപ്പോള്‍ മുതല്‍ ആശുപതിയില്‍ വലിയമാറ്റങ്ങള്‍ അനുഭവപെടുവാന്‍ തുടങ്ങി.....അവിടെ ജോലി ചെയ്യുന്ന എല്ലാവര്ക്കും പതിവില്ലാത്ത ഒരു സന്തോഷവും സമാധാനവും തോന്നി.ബെന്നിനോട് എല്ലാവര്ക്കും ഭയങ്കരസ്നേഹമായിരുന്നു....അവിടുത്തെ Head Nurse നു രോഗിയായ ബെന്നിന്‍റെ മുഖത്തെ സന്തോഷം കണ്ടു വിസ്മയിച്ചു.....കാരണം ബെന്നിനെ കാണുവാന്‍ ആരും വരുന്നില്ലാ....ആരും അവനു ഭക്ഷണം കൊണ്ടുകൊടുക്കുന്നില്ലാ .....ആരും അവനു പൂക്കള്‍ സമ്മാനിക്കുന്നില്ലാ....എന്നിട്ടും ബെന്‍ ഭയങ്കര സന്തോഷവാനാണ്.

അങ്ങനെഇരിക്കെ ......പാസ്റ്റര്‍ ബെന്നിനെ കാണുവാനായി ആശുപത്രിയില്‍ എത്തി.

നേഴ്സുമ്മാരോട് ചോദിച്ചു ബെന്‍ എങ്ങനെ ഇരിക്കുന്നു എന്ന്.അപ്പോള്‍ അവര്‍ പറഞ്ഞു അദ്ദേഹത്തിനു ആരുമില്ലാ.....ആരും ഇതുവരെയും അദ്ദേഹത്തെ കാണുവാന്‍ വന്നിട്ടില്ലാ....എന്നാലും അദ്ദേഹം വളരെ സന്തോഷവാനാനെന്നും മറ്റും.

അത് കേട്ട് വളരെ സന്തോഷത്തോടെ ബെന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു....നേഴ്സു പറയുന്നത് ശരിയല്ലാ.... എന്നും എന്‍റെ സുഹൃത്ത്‌ എന്നെ കാണാന്‍ വരുന്നുണ്ട്. ഞാനെപ്പോഴും കാണുന്നുണ്ട് ഒരുപക്ഷെ അവര്‍ കാണുന്നില്ലയിരിക്കാം അവന്‍ എന്നും എപ്പോഴും എന്‍റെ കൂടെ ഉണ്ടായിരുന്നു....

വീണ്ടും ബെന്‍ വാചാലനായി പാസ്റ്ററിനോട് പറഞ്ഞു.....എല്ലാ ദിവസവും ഉച്ച സമയത്ത് എന്‍റെ ആ നല്ല സുഹൃത്ത്‌ കടന്നു വരുമായിരുന്നു.... അവനെന്‍റെ വലത്തു ഭാഗത്തിരുന്നു എന്‍റെ കയ്യെടുത്ത് അവന്‍റെ കയ്യില്‍ വെച്ചുകൊണ്ട് എന്നിലേക്ക്‌ ചാഞ്ഞു എന്‍റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയുമായിരുന്നു....

<3 ഞാനിതാ വന്നിരിക്കുന്നു....ഞാനൊന്ന് മാത്രം പറയാം നമ്മള്‍ തമ്മില്‍ സൗഹൃദം സ്ഥാപിച്ചതില്‍ ഞാനെത്ര അധികം സന്തോഷവാനാണെന്നോ....ഞാന്‍ നിന്‍റെ പാപങ്ങളെ വഹിച്ചു....ഞാന്‍ നിന്നേ എപ്പോഴും ഓര്‍ക്കും . നിന്‍റെ പ്രാര്ത്ഥന കേള്‍ക്കുവാന്‍ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.അതേ....ബെന്‍.....
ഞാന്‍ യേശു .... നിന്‍റെ സുഹൃത്ത്‌ . ഞാനെപ്പോഴും നിന്‍റെ കൂടെ ഉണ്ട്. <3

പ്രീയപെട്ടവരെ ഈ കഥ നിങ്ങള്‍ക്ക് അനുഗ്രഹമായെങ്കില്‍ നിങ്ങളും യേശുവും ആയിട്ടുള്ള സുഹൃത്ബന്ധം ഇതേപോലെ തുടരുക. അനേകര്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരികയും പോകുകയും ചെയ്യും എന്നാല്‍ അവര്‍ എന്നും നമ്മോടു ഒപ്പം ഉണ്ടാകണമെന്നില്ലാ....നമ്മുടെ അരുമനാഥനായ ആ നല്ല സ്നേഹിതന്‍ നമ്മളെ ഒരിക്കലും കൈവിടുകയില്ലാ...നമ്മുടെ പ്രതികൂല സമയത്ത് അവന്‍ നമ്മുടെ കൂടെ നിന്ന് നമ്മുക്ക് വേണ്ടതെല്ലാം ചെയിതു തരും. ഇനി ഈ യേശു ആകട്ടെ..... നിങ്ങളുടെ നല്ല സുഹൃത്ത്‌.

ദൈവം നമ്മുടെ ഹൃദയത്തെ..അറിയുന്നൂ....അവനെ സധാസമയം ഓര്‍ക്കുന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന . ബെന്‍ പ്രാര്‍ഥി്ച്ചതുപോലെയുള്ള ഒരു ചെറിയ പ്രാര്‍ത്ഥന മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കുവാന്‍ ....ആമേന്‍.

ദൈവം നമ്മേ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ.....
സ്നേഹത്തോടെ.....
നിങ്ങളുടെ
സുമാ സജി.