BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018


ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്‍റെ പ്രവൃത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. വെളിപ്പാട് 3:1,2


ഞാന്‍ മനസ്സിലാക്കിയിടത്തോളം വചനം മനസ്സിലാക്കുന്നത് നമ്മുടെ ബുദ്ധിതലത്തില്‍ നിന്നുകൊണ്ടാല്ലാ.... അത് പരിശുദ്ധാത്മാവിന്‍റെ കൃപയില്‍ വായിച്ചു മനസ്സിലാക്കുന്നവചനം നമ്മളില്‍ ജീവനായി പരിവര്‍ത്തിക്കുന്നുണ്ടോ എന്ന് നാം വിലയിരുത്തണം. അല്ലാത്തത് എല്ലാം ജീവനില്ലാത്ത അവസ്ഥ ആയി മാറി പോകും. 

നമ്മുടെ ജീവിതത്തിലേക്ക് വചനത്തെ കൊണ്ടുവന്നില്ലെങ്കില്‍ വചനം വായിക്കുന്നത് പ്രയോജനം ഇല്ലാതായി തീരും.കര്‍ത്താവിന്‍റെ തിരുവചനം നാം ഓരോരുത്തരും പാലിക്കണം കര്‍ത്താവും അപ്പോസ്തോലന്മാരും എന്താണ് വചനത്തിലൂടെ ആഗ്രഹിച്ചത്‌ എന്ന് മനസ്സിലാക്കുവാന്‍ നമ്മുക്ക് സാധിക്കണം.അങ്ങനെ മനസ്സിലാക്കുമ്പോള്‍ മാത്രമേ അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കുവാന്‍ സാധിക്കൂ....അല്ലാത്തപക്ഷം അത് വെറും നിര്‍ജീവം ആയ ശേഷിപ്പുകള്‍ ആയി മാറും. 

ആദിമ സഭയിലും നമ്മുടെ മുന്‍കാല സഭകളിലും നമ്മുടെ പൂര്‍വ്വീകന്മാര്‍ വചനത്തെ ആത്മാവില്‍ പഠിച്ചു അത് അവരുടെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കിയിരുന്നു.....ആ കാലങ്ങളില്‍ സഭകളില്‍ ആത്മാവിന്‍റെ പ്രവര്‍ത്തികള്‍ കണ്ടിരുന്നു....അവിടെ വലിയ ഉണര്‍വ്വും ജീവനും വ്യാപരിച്ചു . ഇന്നു പലപ്പോഴും നമ്മള്‍ അവര്‍ കത്തിച്ച ആ തീയുടെ ചുറ്റും ഇരുന്നു തീ കായുക അല്ലാതെ ഒരു പുതിയ തീ.... നാമായി സൃഷ്ടിക്കുന്നില്ലാ.....പഴയ തീ കത്തി ചാരം ആയിട്ടും ഒരു പുതിയ തീക്കായി നാം ആരും ശ്രമിക്കുന്നില്ലാ.... 
ഇന്നത്തെ ആത്മീയ ലോകത്തില്‍ അതാണ്‌ സംഭവിച്ചിരിക്കുന്നത്. 

വചനത്തില്‍ ചീര്‍ക്കുന്നത് അല്ലാതെ ആരും അത് ഒരു പുതിയ ഉണര്‍വ്വിന് വഴി ഒരുക്കുന്നില്ലാ.... ഓരോരുത്തര്‍ അവരുടെ വചന ജ്ഞാനത്തെയും സഭയുടെ മഹിമയേയും വലുപ്പത്തെയും കുറിച്ച് പറയുക അല്ലാതെ ജീവിതത്തില്‍ അത് പ്രകടം ആക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും സ്വാര്‍ത്ഥമനോഭാവത്തോടെ കാര്യങ്ങള്‍ ചെയ്യുകയും വചനത്തെ കോട്ടികളയുകയും ചെയ്യുന്നു.... ദൈവമക്കള്‍ അങ്ങനെ ആകുവാന്‍ പാടില്ലാ..... നിര്‍ജ്ജീവമായ സഭകളും വിശ്വാസികളും ആയി മാറരുത്. വചനം ജീവനായി വ്യാപരിക്കുന്ന ദൈവമക്കള്‍ ആയി നമ്മള്‍ മാറണം. സമയം വളരെ അടുത്തിരിക്കുന്നു.....എല്ലാവരും വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം പരസ്പരം പകക്കാതെ കര്‍ത്താവിന്‍റെ വചനം ജീവനായി ഒരു പുതിയ ഉണര്‍വ്വ് ഈ അന്ത്യകാലത്ത് നല്‍കുവാന്‍ തക്ക രീതിയില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതിനായി നമ്മുക്ക് നമ്മേ തന്നെ സമര്‍പ്പിക്കാം . എല്ലാ ദൈവദാസന്മാരെയും ഒരു അന്ത്യകാല ശുശ്രൂഷക്കായി ദൈവം ഒരുക്കട്ടെ....എന്ന് ആശംസിക്കുന്നു......പ്രാര്‍ഥിക്കുന്നു......

സഭയേ.....തിരു സഭയേ.....ദൈവത്തേ....മറന്നിടല്ലേ.....
യേശുവിനെ മറന്നീടല്ലേ.....തലയേ മറന്നുപോയാല്‍ ഉടലിനു വിലയില്ലല്ലോ......തലയോട് മറുതലിച്ചാല്‍ ഉടലിനു വിലയില്ലല്ലോ......

സ്നേഹത്തോടെ......

സുമാ സജി.
എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്‍റെ നിറവും എന്‍റെതത്രേ. സങ്കീര്‍ത്തനം 50:12 

വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. ഹഗ്ഗായി 2:8.

നമ്മളില്‍ പലരും പറയാറുണ്ട്‌ എന്‍റെ ദൈവം ധനവാന്‍ ആണ് പിന്നെന്തിനു ഞാന്‍ ഭാരപ്പെടണം എന്ന് . 

അങ്ങനെ പറയുന്നു എങ്കിലും അത് എന്തുകൊണ്ട് എന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ......?

ദൈവം ദരിദ്രന്‍ അല്ലാത്തത് കൊണ്ട് തന്‍റെ മക്കളും ദാരിദ്ര്യം അനുഭവിക്കരുത് എന്ന് ദൈവം ആഗ്രഹിക്കുന്നത് കൊണ്ടാണ്.

നമ്മുടെ ഇടയില്‍ ഒരു തെറ്റിധാരണ ഉണ്ട് യേശു വളരെ ദരിദ്രന്‍ ആയിരുന്നു എന്നും അവനെ പിന്‍പറ്റുന്നവരും ദരിദ്രന്‍ ആയിരിക്കണം എന്നും.
എന്നാല്‍ അത് ഒരിക്കലും ശരിയല്ലാ.....അത് പാരമ്പര്യമായിട്ടുള്ള ചിന്താഗതി മാത്രം.

ദൈവം എന്തിനാണ് ഈ ലോകത്ത് ഇത്രമാത്രം സമ്പത്ത് ഉണ്ടാക്കിയിരിക്കുന്നത് ? അത് ഒരിക്കലും സാത്താനോ അവന്‍റെ കൂട്ടാളികള്‍ക്കോ അല്ലാ എന്ന് ഞാന്‍ വിശ്വസിക്കുന്നു.....
തന്‍റെ മക്കളില്‍ നിന്ന് ദൈവം നന്മകളെ ഒന്നും മാറ്റിവെക്കുന്നില്ലാ.....തന്‍റെ മക്കളെ എല്ലാം അനുഗ്രഹിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ ഈ ലോകത്തിലെ മാതാപിതാക്കളെപോലെ ഒരു പിതാവ് ആയി മാത്രം ദൈവം ഒതുങ്ങി പോകുമായിരുന്നു.....ഒരു പക്ഷേ....ഈ ലോകത്തിലെ മാതാപിതാക്കള്‍ തന്‍റെ സമ്പത്തുകള്‍ അവരുടെ മക്കള്‍ക്ക്‌ കൊടുക്കുവാന്‍ പിശുക്ക് കാണിക്കുകയും അതില്‍ നിന്നും പിന്തിരിഞ്ഞു പോകുകയും ചെയ്യും . എന്നാല്‍ സ്വര്‍ഗ്ഗത്തിലെ അപ്പച്ചന്‍ അങ്ങനെ ഒരു വ്യക്തിയല്ലാ.....

അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മത്തായി7:11.

ദൈവാനുഗ്രഹങ്ങള്‍ പ്രാപിച്ചു എടുക്കുവാന്‍ നമ്മള്‍ വചനത്തില്‍ വളരുകയും ദൈവത്തോട് പിറുപിറുക്കാതെ പൂര്‍ണ്ണമായിട്ടും ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും വേണം. കര്‍ത്താവിനെ ദിനംതോറും അന്വഷിക്കുകയും വചനം മുഖാന്തിരം അവനെ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അവനുള്ളലതെല്ലാം നമ്മുക്കുള്ളതാണെന്നുള്ളബോദ്ധ്യം നമ്മളിലേക്ക് നിറയും.ആ നിറവു ദൈവത്തിന്‍റെ സകല അനുഗ്രഹങ്ങളുടെയും നിറവായി മാറും.പക്ഷെ ദൈവം ഒരു മുന്നറിയിപ്പ് നമ്മുക്ക് തന്നിട്ടുണ്ട്. “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” സമ്പത്തില്‍ ആശ്രയിക്കുന്നവരേ ദൈവത്തില്‍ നിന്നും അകറ്റും.

''തീ നല്ലതാണ് പക്ഷേ....അത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അപകടകാരി ആയി മാറും. '' അതുപോലെ സമ്പത്ത് കൂടുതലായി ആഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ ദൈവത്തില്‍ നിന്നും അകന്നു അതിനെ ആരാധിക്കുവാന്‍ തുടങ്ങും.

ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.

അതുകൊണ്ട് വചനപ്രകാരം ധ്യാനിച്ച്‌ നമ്മുക്ക് തരുന്ന നന്മകളെ പ്രാപിച്ചു ഓരോദിവസവും അവന്‍റെ അനുഗ്രഹം പ്രാപിച്ചു മുന്നേറുക ആണ് വേണ്ടത്.അങ്ങനെയെങ്കില്‍ സാത്താന്‍ നമ്മുടെ നന്മകള്‍ തട്ടി എടുക്കുവാന്‍ കര്‍ത്താവ്‌
സമ്മതിക്കില്ല . ദൈവം നമ്മുടെ സമ്പന്നനായ പിതാവ് ആണ്.ദൈവം നമ്മേ സ്നേഹിക്കുകയും നമ്മളെ അനുഗ്രഹിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.....

ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.
നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ; അവന്‍റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. വെളിപ്പാട് 19:7,8


ഈ വചനഭാഗം പ്രതികൂലങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിന്നുകൊണ്ട് അനേകര്‍ എന്തുകൊണ്ട് എന്ന് ചോദിക്കുന്ന ചോദ്യത്തിന് മറുപടി ആണ് .

യേശു ക്രൂശില്‍ സാത്താന്‍റെ സകല പ്രവൃത്തികളേയും പരാജയപ്പെടുത്തി അവന്‍റെമേല്‍ ജയോല്‍സവം കൊണ്ടാടി . അങ്ങനെ വചനത്തില്‍ ദൈവം നമ്മുക്ക് അനുവധിച്ചു തന്ന സകല അനുഗ്രഹങ്ങളും നമ്മുക്ക് തുറന്നു തന്നു. എന്നിട്ടും ആ അനുഗ്രഹങ്ങളെ തടയുവാനും മോഷ്ടിക്കുവാനും സാത്താനെ എന്തുകൊണ്ട് അനുവദിച്ചു.?

ഏതെങ്കിലും ഒരു വരന്‍ തന്നോട് ആശയ വിനിമയം ചെയ്യാത്ത ഒരു വധുവിനെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുമോ....?

ഒരിക്കലും ഇല്ലാ. നല്ല വിദ്ധ്യഭ്യാസം ഉള്ള ഒരു വരന്‍ വിദ്യാഭ്യാസം ഒട്ടും ഇല്ലാത്ത ഒരു വധുവിനെ സ്വീകരിക്കുമോ....?

യേശു ഈ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥന്‍ അല്ലാ..... താന്‍ വിവാഹം ചെയ്യുവാന്‍ പോകുന്ന മണവാട്ടി തന്നേ നന്നായി അറിഞ്ഞിരിക്കണമെന്ന് യേശുവും ആഗ്രഹിക്കുന്നു..... അതുകൊണ്ട് നാമും അവന് പറ്റിയ മണവാട്ടി ആകുവാന്‍ നമ്മളെത്തന്നെ ഒരുക്കണം. അങ്ങനെ എങ്കില്‍ യേശു കടന്നു പോയ വഴിയില്‍ നാമും കടന്നു പോകേണ്ടാതായിട്ടുണ്ട് , യേശുവിന്‍റെ കൂടെ നടക്കുവാന്‍ യേശു നമ്മേ കാണിച്ചു തന്ന പാത നാം തിരഞ്ഞു എടുക്കണം.അത് എളുപ്പം ഉള്ള മാര്‍ഗ്ഗം അല്ലാ.... അതിനു സഹനവും ത്യാഗവും ആവശ്യമാണ്‌ . യേശു ലോകത്തെ ജയിച്ചിരിക്കുന്നത്കൊണ്ട് നമ്മുക്കും അത് സാധിക്കും.യേശുവിലേക്ക് മാത്രം ആണ് നമ്മുടെ നോട്ടം എങ്കില്‍ യേശു മാത്രം ആണ് നമ്മുടെ ലക്ഷ്യം എങ്കില്‍ നാം അവന്‍റെ ഉത്തമ മണവാട്ടി ആണ്. ....

അങ്ങനെയെങ്കില്‍ അവന്‍റെ പാതയില്‍ പൂര്‍ണ്ണമായി നടന്നില്ലെങ്കില്‍ അവന്‍ നമ്മേ തള്ളിക്കളയുമോ?

ഒരിക്കലും ഇല്ലാ.....

എന്‍റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. യോഹന്നാന്‍ 6:37

പക്ഷെ,,, യേശുവിന്‍റെ ഏറ്റവും സന്തോഷമുള്ള മണവാട്ടി യേശു കടന്നു പോയ വഴിയിലൂടെ കടന്നു വന്നവള്‍ തന്നെയാ.....യേശു എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു.....നമ്മുടെപ്രവൃത്തി മൂലം മാത്രമേ....കര്‍ത്താവിനോട് ഏറ്റവും അടുത്തിരിക്കുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ..... അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. വെളിപ്പാട് 19:8

നമ്മുടെ നീതി പ്രവൃത്തികൊണ്ടാല്ലാ നമ്മള്‍ രക്ഷിക്കപെട്ടത്‌ നമ്മള്‍ യേശുവിനെ നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുവാനും സ്നേഹിക്കുവാനും അനുവദിക്കുമ്പോള്‍ നമ്മുടെ ഓരോ പ്രവൃത്തിയും സ്നേഹത്തിന്‍റെ യാഗമായി കര്‍ത്താവിന്‍റെ മുന്‍പില്‍സൌരഭ്യ വാസനയായി കടന്നു ചെല്ലും.

അവന്‍റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. ഇവിടെ കാന്ത തനിച്ചു ഒരുങ്ങുന്നതായി ആണ് പറയുന്നത്. നമ്മള്‍ ജനിച്ചപ്പോഴേ കാന്തയായിട്ടല്ല വന്നത്. നമ്മള്‍ ഓരോ ദിവസവും അവന്‍റെ കാന്തയായി വളരുക ആണ് വേണ്ടത്. അങ്ങനെ കര്‍ത്താവിനു പറ്റിയ മണവാട്ടി ആയി നാം മാറണം,.അപ്പോള്‍ നമ്മുക്ക് അവന്‍റെ കൂടെ നില്‍ക്കുവാന്‍ ഉള്ള കൃപ ദൈവം തരും.

അവളുടെ നീതി പ്രവൃത്തി, അവളുടെ വസ്ത്രം അത് അവളുടെ സ്വന്തം മാത്രം.

ഇതുകൊണ്ടാണ് പിശാചിനെ ദൈവം തന്‍റെ മക്കളെ പരീക്ഷിക്കുവാന്‍ അനുവധിച്ചിരിക്കുന്നത്. കാരണം ദൈവത്തിനു അറിയാം തന്‍റെ മണവാട്ടി ....അവളുടെ സകല അനുഗ്രഹങ്ങളെ തട്ടി കളഞ്ഞാലും പ്രതികൂലങ്ങളും പ്രയാസങ്ങളും വന്നാലും തന്‍റെ കാന്തനെ വിട്ടുപോകില്ലാന്നു.

യേശുവിന്‍റെ മണവാട്ടി തിന്മയെ നന്മകൊണ്ടു ജയിക്കുന്നവള്‍ ആയിരിക്കും. അങ്ങനെ അവളുടെ സകല നീതി പ്രവൃത്തികളും കര്‍ത്താവിന്‍റെ മുന്‍പില്‍ യോഗ്യമായി വരുമ്പോള്‍ അവളെ കര്‍ത്താവ് സ്വന്തം മണവാട്ടി ആയി സ്വീകരിക്കും.

നമ്മളില്‍ നല്ല പ്രവൃത്തി തുടങ്ങിയ ആ നല്ല കര്‍ത്താവിനോടു നമ്മുക്ക് അവന്‍റെ ഹിതപ്രകാരം ജീവിക്കുവാനും കര്‍ത്താവിനെപ്പോലെ ആകുവാനും പ്രാര്‍ഥിക്കാം വിശ്വാസം കാത്തു പ്രതികൂലത്തിന്‍റെ നടുവിലും അവന്‍റെ മുഖത്തേക്ക് നമ്മുക്ക് നോക്കാം.അപ്പോള്‍ നാം അവനു യോഗ്യരായ മണവാട്ടികള്‍ ആയി മാറും.

ദൈവം നിങ്ങളെ ഓരോരുത്തരെയും അതിനായി ഒരുക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.

എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.
നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ. 1 കോരിന്ത്യര്‍11:11-16

പൗലോസ്‌ അപ്പോസ്തോലന്‍ പുതിയനീയമസഭയില്‍ ദൈവത്തില്‍നിന്നുള്ള ആലോചനകളെ പഠിപ്പിക്കാറുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു......ഒരു ഭവനത്തില്‍ ആരായിരിക്കണം തല.

(ഏതു പുരുഷന്‍റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്‍റെ തല ദൈവം എന്നു നിങ്ങൾ അറിയേണം)

ഈ വചനഭാഗത്തു പൗലോസ്‌ വ്യക്തമായി പറയുന്ന ഒരു കാര്യം ഉണ്ട് . പുരുഷന്‍ സ്ത്രീയേക്കാള്‍ ശ്രേഷ്ഠമേറിയതോ....സ്വതന്ത്രമായി കാര്യങ്ങളെ തീരുമാനിക്കുവാന്‍ രൂപംനല്കിയിട്ടുള്ളതോ അല്ലാ. ഇവിടെ പാരമ്പര്യമായ ചിന്താഗതികളെ മാറ്റി പുതിയ ഒരു ആശയം സഭയില്‍ കൊണ്ടുവരുന്നു....പഴയ നീയമാസഭയില്‍ പുരുഷന് മേധാവിത്വം കൊടുക്കുകയും ആ വ്യക്തി സ്ത്രീയുടെമേല്‍ തന്‍റെ അധികാരത്തെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍....ഇവിടെ പൗലോസ്‌ കര്‍ത്താവിന്‍റെ കാഴ്ച്ചപ്പാടിനെ വളരെ ലളിതമായ രീതിയില്‍ പ്രതിബാധിക്കുന്നു....പുരുഷന്‍ കുടുംബത്തില്‍ പ്രധാനി എങ്കിലും സ്ത്രീ അവന്‍റെ ദാസി അല്ലാ....അവര്‍ തുല്യമായ സ്ഥാനം വഹിക്കുന്നവര്‍ ആണ്. അങ്ങനെ ആണ് ദൈവം സ്ത്രീയെയും പുരുഷനെയും ആക്കി വെച്ചിരിക്കുന്നത്. അവര്‍ രണ്ടുപേരും ദൈവത്തില്‍ നിന്നും ഉള്ളവര്‍, അതിനാല്‍ പരസ്പരം കീഴ്പ്പെടത്തുവാന്‍ ഉള്ളതാല്ലാ....മറിച്ചു പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് ആണ്.പൗലോസ്‌ ഇതു വളരെ വ്യക്തമായി സഭയില്‍ പറയുവാന്‍ ശ്രമിച്ചിരിക്കുന്നു.....കോരിന്ത്യസഭയില്‍ സ്ത്രീ പുരുഷ വിത്യാസം വളരെ പ്രകടം ആയിരുന്നു....അതിനെ ഇല്ലാതാക്കി പുരുഷനും സ്ത്രീയും സൃഷ്ടാവായ ദൈവത്തിന്‍റെ മക്കള്‍ ആണെന്നും ആ ദൈവത്തെ തല ആയി കണ്ടു ഒരുമയോടെ പ്രവര്‍ത്തിക്കണം എന്നും ആണ് ആഹ്വാനം ചെയിതത്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ദൈവത്തിന്‍റെ അനുഗ്രഹവും മഹത്വവും ആ ഭവനത്തില്‍ വെളിപ്പെട്ടു വരും. 

(ഉല്‍പ്പത്തി 2:21-23 കൂടി കൂട്ടി വായിക്കുന്നത് നന്നായിരിക്കും )

പലപ്പോഴും മനുഷ്യന്‍ ദൈവം നല്‍കിയ നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് അവന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങളെ ക്രമീകരിക്കുന്നു. മനുഷ്യര്‍ക്ക്‌ സൃഷ്ടാവ് രൂപം കല്‍പ്പിച്ച നീയമങ്ങളെ ആസ്വദിക്കുവാനോ.... പാലിക്കുവാനോ.... കഴിയുന്നില്ലാ. ഇവരെക്കുറിച്ച്റോമര്‍1:21,22 പറയുന്നു.....അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; 

പൗലോസ്‌ അപ്പോസ്തോലന്‍ കര്‍ത്താവില്‍ നിന്നും പ്രാപിച്ചു കിട്ടിയ പരിജ്ഞാനത്തെ കൊരിന്ത്യ സഭയില്‍ അറിയിക്കുക ആയിരുന്നു. സ്ത്രീയുടെ തലമുടി സൃഷ്ടിയുടെ മനോഹാരിതയെ കാണിക്കുന്നു....അതിനാല്‍ അത് ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീ പുരുഷ വിത്യാസം ഇന്നു പലസഭകളിലും, സമൂഹത്തിലും കണ്ടു വരുന്നുണ്ട്. വിത്യസ്തമായ നിലവാരങ്ങള്‍ സ്വീകരിക്കുകയും അതുമൂലം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും പരസ്പരം മത്സരിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് നമ്മുടെ ഇടയില്‍ ഉണ്ട് . സൃഷ്ടാവായ ദൈവത്തെയും ദൈവത്തിന്‍റെ വാക്കുകളെയും തള്ളികളഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന സഭയും സമൂഹവും കുടുംബവും നിലനില്‍ക്കില്ലാ.... ഇന്നു ചില സഭകളില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും നല്കാറില്ലാ...... എന്തിനു പറയുന്നു.....ഒരു സ്തോത്രം പോലും സ്ത്രീകള്‍ അവരുടെ മൂപ്പന്മാര്‍ സഭയില്‍ ഇരിക്കുമ്പോള്‍ പറയാന്‍ പാടില്ലാ എന്ന് വരെ പഠിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ സര്‍വ്വതിന്‍റെയും മൂപ്പന്‍ ആയ ദൈവത്തിന്‍റെ മുന്‍പില്‍ എങ്ങനെ ഈ സ്ത്രീകള്‍ നില്‍ക്കും. അവിടെ ഇപ്പോഴും ആരാധനയും സ്തുതിയും മാത്രമേയുള്ളൂ.... അതുകൊണ്ട് ഒന്ന് മനസ്സിലാക്കണം ഇങ്ങനെയുള്ള സഭകളുടെ അടിസ്ഥാനം യേശു ക്രിസ്തുവില്‍ അല്ലാ...... അതുകൊണ്ട് ഇന്നു നമ്മുടെ സഭയില്‍ ദൈവദാസന്മാര്‍ വ്യക്തമായി ഈ കാര്യങ്ങള്‍ പഠിപ്പിക്കണം.സ്ത്രീ പുരുഷനെയും, പുരുഷന്‍ സ്ത്രീയെയും പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണം. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സഭയുടെ തലയായി ക്രിസ്തു മാറും. അല്ലാത്ത സഭയുടെ തല സാത്താന്‍ ആയിരിക്കും. 

കൊരിന്ത്യസഭയില്‍ മുടിയുടെ നീളം ആയിരുന്നു പ്രശ്നം എങ്കില്‍ മറ്റു സഭകളില്‍ വേറെ പലതും ആയിരിക്കാം പ്രശ്നം. ഇതെല്ലാം ഉടലെടുക്കുന്നത് കര്‍ത്താവിന്‍റെ വചനം വേണ്ട രീതിയില്‍ മനസ്സില്‍ ആക്കാത്തത് കൊണ്ടും പരിജ്ഞാനം ഇല്ലാത്തതുകൊണ്ടും ആണ്. പരിജ്ഞാനം ഇല്ലാത്ത ജനം നശിച്ചു പോകും. 

അപ്പോസ്തോലന്മാര്‍ നമ്മേ പഠിപ്പിച്ചതുപോലെ നമ്മുടെ സഭാ മൂപ്പന്മാര്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ സംസ്കാരവും പശ്ചാത്തലവും സാഹചര്യവും മനസ്സിലാക്കി ദൈവത്തിന്‍റെ കല്പ്പനകള്‍ക്ക് അനുസൃതമായി കാര്യങ്ങളെ ക്രമീകരിക്കുവാന്‍ സാധിക്കണം.അങ്ങനെ സൃഷ്ടാവിന്‍റെ നല്ല സാക്ഷികള്‍ ആയി നാം മാറണം . 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ 
സുമാ സജി.
നമ്മുടെ ജീവിതത്തില്‍ പലപ്പോഴും ഭയപ്പാടിന്‍റെയും, ഭീതിയുടെയും ഒക്കെ അവസ്ഥകള്‍ കടന്നു വരാറുണ്ട് നാം അതിനെ മറച്ചു വെക്കുകയും അത് മറ്റുള്ളവരോട് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് കൊണ്ട് നമ്മുക്കൊരു നന്മയും വരുത്തുന്നില്ലാ .... കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നമ്മെ തള്ളി വിടുകയെയുള്ളൂ....


ഭയം നമ്മില്‍ കടന്നു കൂടുമ്പോള്‍ നാം നമ്മോടു തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട് ... 
ഇതു എവിടെ നിന്ന് വരുന്നു....? 

കഴിഞ്ഞ കാലങ്ങളില്‍ എപ്പോഴെങ്കിലും എന്നേ പരാജയപ്പെടുത്തിയിട്ടുണ്ടോ....? 

എന്‍റെ ആവശ്യങ്ങള്‍ എല്ലാം ദൈവം നിറവേറ്റി തരുമെന്ന് ഉള്ള വാഗ്ദത്തം നിറവേറ്റിയിട്ടുണ്ടോ...?

ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ പാലിക്കാറുണ്ടോ?

നാം വചനം വായിക്കുമ്പോള്‍ ദൈവത്തിന്‍റെ വിശ്വസ്തത വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങള്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും . 

ഉദാഹരണത്തിന് അപ്പോസ്തോലനായ പൌലോസിന്‍റെ ജീവിതം വളരെ പ്രയാസങ്ങളും പ്രതികൂലങ്ങളും നിറഞ്ഞത്‌ ആയിരുന്നു....തന്‍റെ ജീവിതത്തില്‍ വേദനയും പീഡനവും കഷ്ടതയും ,പട്ടിണിയും , എല്ലാം അദ്ദേഹം നേരിടേണ്ടി വന്നു....
അതിന്‍റെ നടുവിലും ആദ്ദേഹം ഇപ്രകാരം എഴുതി ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. ഈ സാക്ഷ്യം നമ്മേ പഠിപ്പിക്കുന്നത്‌ ദൈവത്തില്‍ ആശ്രയിക്കുന്ന മക്കള്‍ക്ക്‌ സകല പ്രതികൂലങ്ങളെയും പ്രയാസത്തെയും നഷ്ടത്തെയും വേര്പാടിനെയും എല്ലാം നന്മക്കായി മാറ്റും.

അബ്രഹാം മുതല്‍ ഏശയ്യാ വരെയും ജോബ്‌ മുതല്‍ യോനാ വരെയും പൌലോസ് മുതല്‍ യോഹന്നാന്‍ വരെയും താനേ സ്നേഹിക്കുന്ന മക്കള്‍ക്ക്‌ വേണ്ടി ദൈവത്തിന്‍റെ നിസ്തുലമായ സ്നേഹവും കരുതലും കാണുവാന്‍ സാധിക്കും. 

ദൈവത്തിന്‍റെ വചനം പ്രകാശിക്കുന്ന ദൈവമായി നമ്മളെ നിരപ്പുള്ള പാതയിലൂടെ നടക്കുവാന്‍ സഹായിക്കും. ആ വചനമാകുന്ന ദീപം ഏറ്റവും നല്ല ദിശയിലേക്കു നമ്മെ നടത്തും . ആ വചനം നമ്മള്‍ ധ്യാനിക്കുമ്പോള്‍, പ്രാര്തിക്കുമ്പോള്‍, അത് മുറുകെ പിടിക്കുമ്പോള്‍, അത് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കി തീര്‍ക്കുമ്പോള്‍, ആ വചനത്തിന്‍റെ പ്രകാശം നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ തുടച്ചു മാറ്റുന്നു....

ഈ ലോകത്തിന്‍റെ പരമാധികാരി ആയ ദൈവം നമ്മുടെ ജീവിതത്തിന്‍റെ നീയന്ത്രണം ഏറ്റെടുക്കും. ഒരിക്കലും നാം ചിന്തിക്കരുത് ദൈവം നമ്മുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പ്ര വര്‍ത്തിക്കണമെന്ന്. കാരണം ദൈവം നാം ചിന്തിക്കുന്നത് പോലെ അല്ലാ പ്രവര്‍ത്തിക്കുന്നത്. ദൈവത്തിന്‍റെ പ്രവര്‍ത്തിയുടെ രീതി മനുഷ്യ ചിന്തകള്‍ക്ക് അപ്പുറം ആണ്. പലപ്പോഴും നാം അത് മനസ്സിലാക്കുന്നില്ലാ. നാം ദൈവത്തോട് പിറുപിറുക്കുന്നു... ഇതു വചനത്തിന്‍റെ പരിജ്ഞാനക്കുറവ് കൊണ്ട് സംഭവിക്കുന്നതാണ്.നാം വചനം ധ്യാനിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും ദൈവം തന്‍റെ വാഗ്ദാത്തങ്ങളില്‍ എത്ര അധികം വിശ്വസ്തന്‍ ആണെന്ന്. ദൈവം വാക്ക് മാറാത്തവന്‍.അവനില്‍ ആശ്രയിക്കുന്ന ഒരുവന് ലജ്ജിച്ചു പോകയില്ലാ....

നാം ഓരോരുത്തരും ഉറപ്പും ധൈര്യവും ഉള്ളവരായി വിശ്വസ്ഥതയോടെ നില്‍ക്കുക

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ 

സുമാ സജി

ഞാന്‍ നിന്‍റെ പ്രവൃത്തിയും പ്രയത്‌നവും . . . . . അറിയുന്നു.വെളിപ്പാട് 2:2


അതേ ....കര്‍ത്താവ്‌ നമ്മുടെ പ്രവൃത്തി അറിയുന്നു .

നമ്മുടെ പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്ജ്ജീ വമാണ്‌. പ്രവൃത്തിയില്ലാത്ത വിശ്വാസം കൊണ്ട്‌ അര്ത്ഥംമില്ല.

‘അങ്ങനെ വിശ്വാസവും പ്രവൃത്തികളും ഇല്ലാതായാല്‍ സ്വതവെ നിര്ജ്ജീ വമാകുന്നു. എന്നാല്‍ ഒരുത്തന്‍ നിനക്ക്‌ വിശ്വാസം ഉണ്ട്‌; എനിക്കു പ്രവൃത്തികള്‍ ഉണ്ട്‌ എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാല്‍ കാണിച്ചുതരാം’ (യാക്കോബ്‌ 2:17:18)

പ്രവൃത്തികളില്ലാത്ത വിശ്വാസം സ്വതവെ നിര്ജ്ജീ വമാകുന്നു എന്നാണ്‌ വചനം പറയുന്നത്‌! 

ആരെങ്കിലും പറഞ്ഞ്‌ നിര്ജ്ജീവമാക്കിയതല്ല, ആരെങ്കിലും നിരുത്സാഹപ്പെടുത്തിയതുകൊണ്ട്‌ നിര്ജ്ജീവമായിപ്പോയതും അല്ലാ........ പ്രവൃത്തിയില്ലാത്തതുകൊണ്ട്‌ സ്വതവെ നിര്ജ്ജീ വമായിപ്പോയതാണ്‌. നിര്ജ്ജീ വമായ വിശ്വാസം നാം തിരിച്ചറിഞ്ഞു നമ്മില്‍ നിന്നും വേഗം എടുത്ത്‌ കളയുന്നതാണ്‌ നല്ലത്‌ അത്‌ വച്ചോണ്ടിരുന്നു നാടിനും വീടിനും ദോഷമാക്കി തീര്‍ക്കരുത്‌.

ചത്തതിനെ വച്ചോണ്ടിരുന്നാല്‍ ക്രമേണ അത്‌ ചീഞ്ഞുനാറും. അങ്ങനെ ചീഞ്ഞുനാറുന്ന ഒരുപാട്‌ സംഭവങ്ങള്‍ നമ്മുടെ ആത്മീയ ഗോളത്തില്‍ നാം ഓരോദിവസവും കേള്‍ക്കുന്നു.....കേട്ട് കൊണ്ടിരിക്കുന്നു.....അതെ! പ്രവൃത്തിയില്ലാത്ത വിശ്വാസം വെച്ചോണ്ടിരുന്നാല്‍ ചീഞ്ഞ്‌ നാറും.അതുകൊണ്ട് ചീഞ്ഞു നാറുന്ന ഒരു പ്രവൃത്തിയും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ലാ..... 

‘പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാര്‍ എന്നു ദുഷ്‌ക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്‌ അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു’ (1 പത്രോസ്‌ 2:11:12)

ഇവിടെ പത്രോസ്‌ ഉദ്ദേശിക്കുന്നത്‌ നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന ഈ ജഡത്തിനകത്തുള്ള പല മോഹങ്ങളും വിട്ടകലാനാണ്‌.

എവിടെയാണ്‌ നമ്മള്‍ ജയിക്കുവാന്‍ കഴിയാത്തവിധം തോറ്റുകിടക്കുന്നത്‌ ?,നമ്മുടെ സ്വഭാവത്തിലോ....? അതോ....മറ്റുള്ളവരേ സഹായിക്കുന്നതിലോ.....? അതോ....മറ്റുള്ളവരുടെ നന്മയില്‍ അസൂയപ്പെടുന്നതിലോ.....? അതോ....മറ്റുള്ളവരെ കുറ്റം വിധിക്കുന്നതിലോ.......? എവിടെ എന്ന് നാം സ്വയം ഒന്ന് വിലയിരുത്തണം . എന്നിട്ട് അവിടെയാണ്‌ നാം ജയിച്ചു കാണിക്കേണ്ടത്‌!

അതായത് വചനം പറയുന്നു.... ജഢമോഹം, കണ്മോകഹം, ജീവനത്തിന്‍റെ പ്രതാപം എന്നിങ്ങനെ നമ്മുടെ ജഢത്തെ മലിനമാക്കി ആത്മാവിനെ നശിപ്പിക്കുന്ന പ്രവൃത്തികള്‍ വിട്ട്‌ ദൈവത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യുക.
ചുരുക്കിപ്പറഞ്ഞാല്‍ ജഡിക മോഹങ്ങള്‍ വിട്ട്‌ നല്ല പ്രവൃത്തികള്‍ ചെയ്യുക എന്നര്ത്ഥം.

നമ്മള്‍ ഇത്രയും നേരം പ്രവൃത്തിയെക്കുറിച്ച് മാത്രം ആണ് പറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ പറഞ്ഞ വചനത്തില്‍ പ്രയത്‌നത്തെക്കുറിച്ചും പറയുന്നുണ്ട്. എന്താണ് ഈ പ്രയത്നം കൊണ്ട് ഉദ്ദേശിക്കുന്നത്.....? രാവിലെ മുതല്‍ വിശ്രമം ഇല്ലാതെ പണി എടുത്തു കുറെ പണം ഉണ്ടാക്കണം എന്നാണോ......? അല്ല പ്രീയപെട്ടവരെ.... കര്‍ത്താവിന്‍റെ വേലയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഒരു വ്യക്തിയോട്‌ സുവിശേഷം പറയുക എന്നത് വളരെ എളുപ്പം ഉള്ള കാര്യമല്ലാ.....എന്നാല്‍ എല്ലാ പ്രതികൂലങ്ങളെയും തരണം ചെയിതു സുവിശേഷം അറിയിക്കുന്നത് നമ്മുടെ പ്രയത്‌നം ആണ്.യേശു പറഞ്ഞു.....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ....... ഇതു പൂര്ത്തീകരിക്കണമെങ്കില്‍നാം നല്ലപോലെ അതിനായി കഷ്ടം സഹിച്ചു പ്രയത്നിച്ചെങ്കിലേ സാധിക്കുകയുള്ളൂ....

അതുകൊണ്ട് നാം നേരത്തേ എങ്ങിനെ ആയിരുന്നു എന്നല്ലാ....ഇന്നുമുതല്‍ നമ്മുടെ പ്രവൃത്തിയും പ്രയത്നവും കര്‍ത്താവിനു കൊള്ളാകുന്ന രീതിതിയില്‍ ആക്കി എടുക്കാന്‍ ശ്രമിക്കുക. 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ 
സുമാ സജി.


നിങ്ങളുടെ സഹോദരനും യേശുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്‍റെസാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.


കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:

നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദീസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.

എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.

തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. 

യോഹന്നാന്‍ ഇവിടെ കര്‍ത്താവിന്‍റെ ശബ്ദത്തെ കുറിച്ച് പറഞ്ഞത് ഒന്ന് ശ്രദ്ധിക്കേണമേ.....അതായത് കാഹളത്തിന്നൊത്ത ഒരു മഹാനാദം.......അവന്‍റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. 

ഒരൊറ്റ വ്യക്തിയോട് സംസാരിക്കുവാന്‍ വേണ്ടി ആണ് യേശു ഈ കാഹളത്തിന്നൊത്ത ഒരു മഹാനാദം കേള്‍പ്പിച്ചതും .അവന്‍റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ഉണ്ടായത്.

ഒരൊറ്റ വ്യക്തിയോട് സംസാരിക്കാന്‍ കാഹളത്തിനൊത്ത മഹാനാദം വേണോ?

കര്‍ത്താവിനു യോഹന്നാന്‍റെ അടുത്ത് വന്നു പതുക്കെ സംസാരിച്ചാല്‍ മതിയായിരുന്നല്ലോ....? അവിടെ വേറെ ആരും ഉണ്ടായിരുന്നില്ലല്ലോ.....എന്നാല്‍ സഹോദരങ്ങളെ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു സത്യം ഉണ്ട് ....

സ്വര്‍ഗ്ഗീ യ ദരര്‍ശനം എവിടെയെല്ലാം ഉണ്ടായിട്ടുണ്ടോ, അവിടെയെല്ലാം ശബ്ദത്തിന്‍റെ പ്രത്യേകത കാഹളത്തിനൊത്തതും, ഇടിമുഴക്കത്തിനൊത്തതും, പെരുവെള്ളത്തിന്‍റെ ഇരച്ചിലിനൊത്തതും എന്നൊക്കെയാണ് സ്വര്ഗ്ഗീകയ ശബ്ദത്തെ ഉപമിച്ചിരിക്കുന്നത്.

അടുത്ത് നല്ല ഒരു ആരാധന നടക്കുമ്പോള്‍ അവിടെ കൈകൊട്ടും ഒച്ചയും ഒക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ ഇടയില്‍ തന്നേ പലരും പറയാറില്ലേ...... ഇവര്‍ക്ക് പതുക്കെ പാടിയാല്‍ പോരെ.....? 

പതുക്കെ പ്രാര്‍ത്ഥിച്ചാല്‍ പോരെ..... ? 

ഇവിടെ കിടന്നിങ്ങനെ അലറി കൂവാണോ ...? 

എന്താ ദൈവത്തിനു ചെവി കേട്ടുകൂടെ?

ദൈവത്തിനു കേള്‍ക്കാന്‍ നാം അലറി കൂവി പറയണമെന്നില്ല, നമ്മുടെ ഹൃദയത്തിലുള്ള വിചാരങ്ങള്‍ പോലും ഗ്രഹിക്കുവാന്‍ കഴിവുള്ളവനാണ് ദൈവം! എന്നൊക്കെ.......

എന്നാല്‍ പ്രീയമുള്ളവരെ സ്വര്ഗ്ഗ ത്തില്‍ പോകുവാനഗ്രഹിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം അവിടെ മഹാകാഹളത്തിനൊത്ത നാദം, ഗംഭീരനാദം, ഇടിയുടെ ശബ്ദം, പെരുവെള്ളത്തിന്‍റെ ഇരച്ചില്‍, മഹാപുരുഷാരത്തിന്റെ ഘോഷം…. ഇങ്ങനെ നിരവധി മുഴക്കവും ശബ്ദവുമൊക്കെയുള്ള സ്ഥലമാണ് സ്വര്ഗ്ഗം !! 

ഈ ഭൂമിയില്‍ പ്രാര്തിക്കുകയോ കൈ കൊട്ടുകയോ ചെയ്യുന്ന ശബ്ദം കേള്‍ക്കുവാന്‍ പ്രയാസമുള്ളവര്‍ എങ്ങിനെ ആ സ്വര്‍ഗ്ഗീയ ശബ്ദം കേള്‍ക്കും.? സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.....

യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു. 

യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 

യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു

യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു. 

യഹോവയുടെ ശബ്ദം മാൻ പേടകളെ പ്രസവിക്കുമാറാക്കുന്നു; സങ്കീര്‍ത്തനം 29

ഈ ശബ്ദങ്ങള്‍ ഒക്കെ കേള്‍ക്കാനും അതിനെ ഒക്കെ നല്ലമനസ്സോടെ സ്വീകരിക്കാനും കൈക്കൊള്ളാനും ഒക്കെ സാധിക്കണമെങ്കില്‍ നമ്മുടെ ഉള്ളിലുള്ള വികലമായ ചിന്താഗതികളെ മാറ്റിയിട്ടു പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സകലതും മറന്നു കര്‍ത്താവിനെ ആരാധിച്ചേ മതിയാകൂ....

ഞാന്‍ ഭൂമിയില്‍ കൈ കൊട്ടില്ലാ എന്ന് വാശി പിടിച്ചു ഇരിക്കുന്നവര്‍ ഇവിടെ ഇരിക്കുകയെ ഉള്ളൂ.........ഭൂമിയില്‍ കേട്ടുന്നതോക്കെയും സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും .

യേശുവിന്‍റെ ശബ്ദം ആരും കേട്ടേ മതിയാകൂ....സര്‍വ്വതും ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ശബ്ദം ആണ് ,കാറ്റിനോട് നില്‍ക്കൂ എന്ന് പറഞ്ഞപ്പോള്‍ നിന്നതാണ്....രോഗം മാറട്ടെ എന്ന് പറഞ്ഞപ്പോള്‍ മാറിയതാണ് , കല്ലറയില്‍ നിന്നും പുറത്തു വരട്ടെ എന്ന് പറഞ്ഞപ്പോള്‍ പുറത്തു വന്നതാണ്. ഈ മഹാശബ്ദത്തേ ക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ ഏറെയുണ്ട്.........

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. 
.
കര്‍ത്താവിന്‍റെ ഈ ശബ്ദം കേള്‍ക്കുവാന്‍ നാം ഒരുങ്ങി ഇരുന്നേ മതിയാകൂ....

ഈ ശബ്ദം കേള്‍ക്കുവാന്‍ ഒരുങ്ങി ഇരിക്കുന്നവര്‍ക്കായി സ്തോത്രം.

ഈ മഹാ നാദം കേള്‍ക്കുവാന്‍ ദൈവം ഓരോരുത്തരെയും ശക്തീകരിക്കട്ടെ.....

സ്നേഹത്തോടെ 
സുമാ സജി.
യേശു പറഞ്ഞു.....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.....


വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. മാര്‍ക്കോസ്16:15,16.

കര്‍ത്താവ്‌ കല്പ്പനയായി പറഞ്ഞതൊന്നും ലംഘിക്കുവാന്‍ പറ്റില്ലാ.....

ഇന്നു പലരും ഇതിനെ എതിര്‍ക്കുന്നുണ്ട് എന്നാല്‍ യേശുവിന്‍റെ കാലത്തും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു....എന്നത് വ്യക്തം. യേശുവിനോട് മഹാപുരോഹിതന്മാരും മൂപ്പന്മാരും ചോദിച്ച ചോദ്യത്തിന് യേശു മറു ചോദ്യം ചോദിക്കുന്നത് ശ്രദ്ധിക്കേണമേ.....

മത്തായി 21:23 - 26 അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്‍റെ അടുക്കൽ വന്നു: നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.
യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരം കൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. 

യോഹന്നാന്‍റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ?” അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;
മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു. 

വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുവാന്‍ യോഹന്നാനെ അധികാരപ്പെടുത്തിയത് ദൈവമാണ് എന്ന് യോഹന്നാന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.(യോഹന്നാന്‍ 1:33)

ഭൂലോകമൊക്കെയും പോയി സുവിശേഷം പ്രസംഗിക്കുവാനും വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുവാനും തന്‍റെ ശിഷ്യരെ അധികാരപ്പെടുതിയിരിക്കുന്നത് യേശു കര്‍ത്താവ് ആകുന്നു.

 പിന്നെന്തുകൊണ്ടാണ്‌ നാം അനുസരിക്കാതിരിക്കുന്നത് ? 

 എന്തുകൊണ്ട് അതിനോട് ഇഷ്ടക്കേട് കാണിക്കുന്നു.....? 

 കര്‍ത്താവിന്‍റെ കല്പന ആയിരുന്നില്ലേ....? 

 അത് ഒരു കല്പന ആകയാല്‍ അതില്‍ ഒരു തിരഞ്ഞെടുപ്പിന്‍റെ ആവശ്യം ഉണ്ടോ....? 

അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതാണ് സഹോദരങ്ങളെ.... 

സ്നാനം ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ പെട്ടതാണ്.വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. മാര്‍ക്കോസ്16:16

യേശു ക്രിസ്തു സ്നാനപ്പെട്ടപ്പോള്‍ പറഞ്ഞത് സകല നീതിയും നിവര്‍ത്തിക്കുന്നത്‌ നമ്മുക്ക് ഉചിതം എന്നാണു.സ്നാനം ദൈവ നീതി ആണ്. യേശു സ്നാനപ്പെട്ടപ്പോള്‍ ദൈവം പ്രസാധിച്ചപോലെ.....നാമും സ്നാനപ്പെടുമ്പോള്‍ ദൈവപ്രസാദം ലഭിക്കുക തന്നെ ചെയ്യും.

യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?

അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും.

നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.

അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.

നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 

പ്രീയപ്പെട്ട സഹോദരങ്ങളെ....മിസ്രയീമില്‍നിന്നും ചോരതളിച്ച് ആചരിച്ച് വിടുതല്‍ പ്രാപിച്ച യിസ്രായേല്‍ ജനം ചെങ്കടലില്‍ സ്നാനമേറ്റ് മോശയോട് ചേര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നപോലെ യേശുവിന്‍റെ ചങ്കിലെ ചോരയാല്‍ പാപത്തില്‍ നിന്ന് വിടുതല്‍ പ്രാപിച്ച ദൈവപൈതല്‍ സ്നാനമേറ്റ് പുതിയനീയമാത്തിന്‍റെ മധ്യസ്ഥനായ യേശുവിനോട് ചേരുന്നു....

ഈ സ്നാനത്തെക്കുറിച്ച് ആരും അറിയാതെ പോകരുത്. അതുകൊണ്ട് വീണ്ടും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു......വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

സ്നാനം ഏതുവിധം എന്ന് വചനം വ്യക്തമാക്കുന്നു.....

യോഹന്നാന്‍ സ്നാപകനും യേശുവും സ്നാനപ്പെടുത്തിയത് വെള്ളത്തില്‍ മുക്കി ആയിരുന്നു......John1:26, 3:23.

യേശു കാണിച്ചു തന്ന മാതൃകാ സ്നാനവും പൂര്‍ണ്ണമായി മുങ്ങി തന്നെ ആയിരുന്നു. Mathew3:16.

അപ്പോസ്തോലന്മാരും മുങ്ങി തന്നെ ആയിരുന്നു.....Acts8:36-39

യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. John3:23. 

ഈ വചനങ്ങളില്‍ എല്ലാം വ്യക്തമാക്കുന്നതും വെള്ളം ഒഴിക്കുകയോ....തളിക്കുകയോ അല്ലാ.....പൂര്‍ണ്ണമായും വെള്ളത്തില്‍ മുക്കി തന്നെയാ സ്നാനപ്പെടുത്തുന്നത് അതുതന്നെയാണ് ദൈവ കല്പന.ദൈവത്തിന്‍റെ ഈ കല്പനയെ മാറ്റി വേറെ ഒരു രീതിയിലും സ്നാനപ്പെടുത്തുവാന്‍ ദൈവം ആര്‍ക്കും അവകാശം തന്നിട്ടില്ലാ എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;

അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂർണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം
വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവർദ്ധനെക്കും ആകുന്നു.
അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ
സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു. എഫേസ്യര്‍ 4:11-16.

ഇവിടെ അപ്പോസ്തോലന്‍ ആയ പൗലോസ്‌ പ്രതിവാദിക്കുന്നത് വിശ്വാസ സമൂഹത്തെ ആണ്. 

ദൈവത്തെ ആരാധിക്കുവാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ദേവാലയങ്ങളില്‍ കൂടി വരുന്ന വിശ്വാസികള്‍ ഒരു ശരീരമായി മാറുന്നു.ആ ശരീരം ക്രിസ്തുവിന്‍റെതാണ്. ശരീരത്തിന്‍റെ തല യേശു ആണ്. പൗലോസ്‌ പറയുന്നു....അവൻ സഭ എന്ന ശരീരത്തിന്‍റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. കൊലോസ്സ്യര്‍1:18.

യേശു തന്‍റെ സഭയായ ശരീരത്തിന്മേല്‍ പൂര്‍ണ്ണ അധികാരം കൈക്കൊള്ളുന്നു. അങ്ങനെ ആ ശരീരത്തിന്‍റെ ഭാഗം ആയിരിക്കുന്ന ഓരോ വിശ്വാസിയും കര്‍ത്താവിന്‍റെ അധികാരത്തിന്‍കീഴില്‍ വരുന്നു.....ഒരു വ്യക്തി രക്ഷിക്കപ്പെടുമ്പോള്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിന്‍റെ ഭാഗമായി മാറുകയാണ്.അത് താന്‍ വരുന്ന സഭയുടെ വലുപ്പമോ..... , മഹിമയോ ....., പെരുമയോ......., പുറമേയുള്ള വേര്‍പാടോ.... ഒന്നുമല്ലാ നോക്കുന്നത് . ഒരുവന്‍ കര്‍ത്താവിനെ നാവുകൊണ്ട് ഏറ്റുപറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ അവന്‍ സ്വയമേ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അംഗം ആയിത്തീരുന്നു.

ഒരു വിശ്വാസി ക്രിസ്തുവിന്‍റെ സകലപ്രവൃത്തിയിലും പങ്കാളി ആയി തീരുകയും അതില്‍ ഏറ്റവും പ്രാധാന്യം തനിക്കു ലഭിച്ച ആ രക്ഷ കിട്ടാത്തവര്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നതും ആണ്.

 സഭ എന്ന് പറയുമ്പോള്‍.....യേശുവിന്‍റെ സുവിശേഷം വഹിക്കുന്ന പാദങ്ങള്‍ ആയി മാറണം

 സഭയുടെ കരം മറ്റുള്ളവര്‍ക്ക് ആശ്വാസം , സഹായം, അനുഗ്രഹം ആയി തീരണം .

ക്രിസ്തുവിന്‍റെ ശരീരം വളരെ അധികം വേദനയും പീഡനവും ഏറ്റുവാങ്ങിയതാണ് അതുകൊണ്ട്ശരീരമായ സഭ പ്രതികൂലങ്ങളെ നേരിടുവാന്‍ തയ്യാറായിരിക്കണം . ലോകത്തിനു മുന്‍പില്‍ നമ്മള്‍ യേശുവിനെ ഉയര്‍ത്തി കാണിക്കുമ്പോള്‍ പീഡകള്‍, പരിഹാസങ്ങള്‍ , നിന്ദ , ഇവ ഏല്‍ക്കേണ്ടി വരും . ഈ അവസ്ഥയില്‍ നമ്മേ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും അവരെ സ്നേഹിക്കുവാനും തയ്യാറാകണം. കര്‍ത്താവിന്‍റെ വചനം അങ്ങനെയാണ് നമ്മെ പഠിപ്പിക്കുന്നത്‌ . നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; മത്തായി5:44 നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു. എബ്രായര്‍ 13:16.

പ്രീയപ്പെട്ടവരെ നമ്മളെ ദൈവം വിളിച്ചു വേര്‍തിരിച്ചെടുത്തിരിക്കുന്നത് നമ്മുക്ക് തന്ന സദ്‌വാര്‍ത്ത അനേകരോട്പറഞ്ഞു കൊടുക്കുവാനാണ്. ഒരുപക്ഷേ കേള്‍ക്കുന്നവര്‍ക്ക് അത് ഇഷ്ടപ്പെടുകയില്ലാ ....അവര്‍ താല്‍പ്പര്യം കാണിച്ചെന്നു വരികയില്ലാ.....കളിയാക്കിയെന്നും വരാം..... എന്നാല്‍.....ആ ജനത്തിനു ആവശ്യമായിട്ടുള്ളത് മാത്രം കൊടുക്കുവാനല്ലാ നമ്മളെ വിളിച്ചു വേര്‍തിരിച്ചു എടുത്തത്. 

ദൈവം എന്ത് നമ്മളോട് ആവശ്യപ്പെടുന്നോ....അത് മറ്റുള്ളവരോട് പറഞ്ഞുകൊടുക്കണം. പാപവും അതിന്‍റെ പ്രതിഫലവും , ന്യായവിധി , മാനസാന്തരം എന്നിവ അനേകര്‍ക്ക്‌ പ്രയാസം ഉണ്ടാക്കുന്ന വിഷയം ആണ്.എങ്കിലും നമ്മുടെ ദൌത്യംകേള്‍ക്കുന്നവര്‍ക്ക് ഇമ്പം ഉള്ളത് പറയുവാനല്ലാ....ദൈവത്തിന്‍റെ വെളിപാടുകളെ സത്യസന്ധമായി പകര്‍ന്നു കൊടുക്കുക എന്നുള്ളതാണ് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ ദൌത്യം. ഒരുപക്ഷേ....അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളെ ആരും അന്ഗീകരിച്ചില്ലാ എന്ന് വരാം ..... നമ്മുടെ പ്രസംഗം കേള്‍ക്കുവാന്‍ അനേകര്‍ കടന്നു വന്നില്ലെന്ന് വരാം എങ്കിലും വചനത്തില്‍ നിന്നും ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ നമ്മുടെ ദൌത്യം തുടര്‍ന്ന് കൊണ്ടിരിക്കുക.അപ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കുകയും നമ്മുടെ പ്രതിഫലം വലുതായിരിക്കുകയും ചെയ്യും.

ക്രിസ്തുവിന്‍റെ ശരീരം ആയ സഭ.... ക്രിസ്തുവില്‍ എകീഭവിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യത്താല്‍ അനേകരിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതാണ്.അങ്ങനെ യേശുക്രിസ്തു ലോകത്തിന്‍റെ സകല ഭാഗങ്ങളിലേക്കും തന്‍റെ ശരീരമായ സഭ മുഖാന്തിരം എത്തിച്ചേരും.ഇതാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്.ഇതാണ് സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം.ഇതിന്‍റെ പൂര്‍ത്തീകരണത്തിനുകര്‍ത്താവ് വീണ്ടും വരും .

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ ....

സ്നേഹത്തോടെ ...
സുമാസജി.

ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” മത്തായി 9:13


പ്രീയപ്പെട്ടവരെ ......വിശ്വാസികളുടെ ഇടയില് ഒരു തെറ്റിദ്ധാരണ ഉണ്ട് അതായത് ഓരോ വിശ്വാസിയും നൂറ് ശതമാനം പൂര്ണ്ണതയുള്ളവര് ആയിരിക്കണം എന്നും അതിനു വേണ്ടി വിശ്വാസികള്പലതരത്തില് ഉള്ള ബാഹ്യപ്രകടനങ്ങള്കാണിക്കാറുണ്ട്. അവര്ക്ക് ദുഃഖം ഉണ്ടെങ്കിലും സന്തോഷം ഉള്ളവരായി അഭിനയിക്കുക, മാന്യമായ വസ്ത്രം ആണ് ധരിക്കാറുള്ളത് എന്ന് അഭിനയിക്കുക,വാക്കുകളില് മിതത്വംപാലിക്കുക , ഇതെല്ലാം.....മറ്റുള്ളവരുടെ മുന്പില് നാം വിശ്വാസി ആണെന്ന് ബോധ്യപ്പെടുത്തുവാന് വേണ്ടി ചെയ്യുന്ന പ്രവൃത്തികള് ആണ്.

നമ്മള് വളരെ അധികം ബലഹീനര്ആയിരിക്കുമ്പോള് തന്നേ.....അതിനെ മറച്ചു വെച്ച്കൊണ്ട് ബാഹ്യമായി നീതിമാനായി അഭിനയിക്കുന്നത് അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന് അറിയുന്നു എന്നുള്ള കാര്യം മറക്കരുത്.

പലപ്പോഴും ഈ വിശ്വാസികള് എന്ന് പറഞ്ഞു നടക്കുന്നവര് മറ്റുള്ളവരുടെ നന്മകാണാതെ അവരുടെ കുറവുകളെ മാത്രം നോക്കി വിധിക്കുന്നവര് ആണ് . അതേ സമയം ഈ കുറവുകള് നമ്മില് ഉണ്ട് എന്ന് മറച്ചു വെക്കുവാന് ശ്രമിക്കുകയും ചെയ്യുന്നു......എന്തിനു വേണ്ടി.....?

യേശുക്രിസ്തുവില് ഉള്ള രക്ഷ പാപം എന്ന യാഥാര്ത്യത്തെ മാറ്റിവെച്ചിട്ടല്ലാ.....മറിച്ച് പാപിയായിരിക്കുന്ന അവസ്ഥയില് തന്നെ ഒരുവന് ക്രിസ്തുവിനെ സ്വീകരിക്കുമ്പോള്അവനൊരു പുതിയ സൃഷ്ടി ആയി മാറും.അപ്പോള് ദൈവം നമ്മളോട് ക്ഷമിച്ചു നമ്മളെ നീതീകരിക്കും .എങ്കിലും പാപത്തോടുള്ള യുദ്ധം നമ്മള് സ്വര്ഗ്ഗത്തില്എത്തുന്നത് വരെ തുടര്ന്ന്കൊണ്ടേയിരിക്കും.

പൂര്ണ്ണതയുള്ള ഒരാളാകാന്വേണ്ടി നമ്മള്സ്വയം ശ്രമിക്കുമ്പോള് ആത്മീക ജീവിതത്തില്നിന്നും നമ്മള്പിന്പോട്ടുപോകുകയാണ് എന്ന യാഥാര്ത്ഥ്യം മനസ്സിലാക്കണം.

സ്വയം നീതിമാന്‍മാര്‍ ആകുവാന്‍ ശ്രമിക്കുന്നവരോട് ദൈവത്തിനു ഒന്നും ചെയ്യുവാന്‍ സാധിക്കില്ലാ.....

യേശു പറഞ്ഞു....ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” യേശുക്രിസ്തു ശക്തന്‍മാര്‍ക്ക് വേണ്ടി അല്ലാ വന്നത് ബലഹീനരെയും പാപികളെയും തേടി ആണ് വന്നത്....നമ്മുടെ കുറവുകളും ബലഹീനതകളും ആണ് യേശുവിലേക്ക് നമ്മേ കൂടുതല്‍ അടുപ്പിക്കുന്നത്.കാരണം യേശു ക്രിസ്തുവിനേ...... നമ്മുടെ കുറവുകളും ബലഹീനതകളും നികത്തുവാന്‍ സാധിക്കുകയുള്ളൂ....

വിജയിച്ചവനെയും, ശക്തിയുള്ളവനെയും , പണക്കാരനെയും സ്വയംപര്യാപ്തനായവനെയും ,ലോകം ജയാളിയായി കാണുന്നു.എന്നാല്‍...... യേശു ഈ നന്മകള്‍ ഒന്നും ശ്രദ്ധിക്കുന്നേയില്ലാ.... നമ്മുടെ പോരായിമകളെയും നമ്മുടെ ബലഹീനതകളെയും നമ്മളില്‍ ഉള്ള ശൂന്യതകളെയും മനസ്സിലാക്കുന്നവരുടെ ഇടയിലേക്കാണ് യേശുക്രിസ്തു കടന്നുവരുവാന്‍ ആഗ്രഹിക്കുന്നത്.

നാം കുറവുള്ളവര്‍ ആണ് , നാം ബലഹീനര്‍ ആണ് എന്നുള്ള തിരിച്ചറിവ് ആണ് ദൈവത്തില്‍ ആശ്രയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകം.നമ്മുടെ കുറവുകള്‍ തിരിച്ചു അറിഞ്ഞു ആത്മാര്‍ഥമായി ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ദൈവത്തിന്‍റെ വചനത്തിനു വേണ്ടിയുള്ള ദാഹവും ആത്മാര്‍ത്ഥമായിട്ടുള്ള സേവന മനോഭാവവും നമ്മുടെ ഉള്ളില്‍ രൂപം കൊണ്ട് അത് ഒരു ദൈവ പ്രവൃത്തി ആയി നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ദൈവം നമ്മളെ ബലപ്പെടുത്തുകയും ശക്തീകരിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക .....നാം നമ്മുടെ പാപങ്ങളെ മറച്ചുവെക്കരുത്.മറ്റുള്ളവരുടെ മുപില്‍ ഒരു നല്ല ക്രിസ്ത്യാനി ആയി കാണിക്കുവാന്‍ നമ്മുടെ ലഘനങ്ങളേ മറച്ചുവെച്ചാല്‍ അത് ദൈവത്തോടുള്ള വഞ്ചന ആണ് .അതുകൊണ്ട് മാനസാന്തരപ്പെട്ടു നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞു ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുമ്പോള്‍ മാത്രമേ ദൈവത്തിനു നമ്മളോട് സ്നേഹവും കരുണയും തോന്നുകയുള്ളൂ.....

ഞാന്‍ പാപിയാണ് എന്ന തിരിച്ചറിവ് ആണ് നമ്മേ ഗാഢമായ ദൈവസ്നേഹത്തിലേക്ക് നയിക്കുന്നത് . നാം പാപത്തില്‍ വീഴുമ്പോള്‍ ഒക്കെയും നമ്മുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയം വെച്ച് മുന്നോട്ടു പോകുക.അങ്ങനെയെങ്കില്‍ അവന്‍ നമ്മേ.....തന്‍റെ ശക്തികൊണ്ട് നീതിയുടെ പാതയിലൂടെ നടത്തും. അങ്ങനെ നാം ഓരോരുത്തരും കര്‍ത്താവിന്‍റെ മുന്‍പില്‍ നീതിമാന്മാര്‍ ആയി തീരും.

ഇതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കുമാരാകട്ടെ....

സ്നേഹത്തോടെ നിങ്ങളുടെ 
സുമാ സജി.💓

യേശുവില്‍ ഉള്ള ദൈവത്വം . യേശു ദൈവം അല്ലാ എന്ന് വാദിക്കുന്നവര്‍ക്ക് വേണ്ടി എഴുതുന്നു......


ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും പഠിപ്പിക്കുകായും ചെയ്യുന്നത് ഏകദൈവ വിശ്വാസം മാത്രം ആണ്.

ആവര്‍ത്തനം6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. 

സങ്കീര്‍ത്തനം 136:4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു. 

യൂദാ4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു. 

1തിമോത്തി1:17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. 

ഈ ഭാഗങ്ങള്‍ എല്ലാം തന്നെ നാം വിശ്വസിക്കുന്ന ദൈവത്തിന്‍റെ എകത്വത്തെയാണ് സ്ഥാപിക്കുന്നത് അതേസമയം ഉല്‍പത്തിയുടെ തുടക്കം മുതല്‍ തന്നെ ദൈവത്തില്‍ ഒന്നിലധികം വ്യക്തിത്വങ്ങള്‍ നിലനില്‍ക്കുന്നു.എന്നതും വ്യക്തമാണ്.

ഉല്പത്തി 1:26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; ഇവിടെ നാം നമ്മുടെ എന്നത് ബഹുവചനരൂപത്തില്‍ ആണ്.

ഉല്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. ഇവിടെയും നമ്മില്‍ ഒരുത്തനെപ്പോലെ എന്നും ബഹുവചനരൂപത്തില്‍ നല്‍കിയിരിക്കുന്നു.

ഉല്പത്തി 11:7വരുവിൻ; നാം ഇറങ്ങിച്ചെന്നു,ഇവിടെയുംബഹുവചനരൂപത്തില്‍ നല്‍കിയിരിക്കുന്നു.

പുതിയ നീയമത്തില്‍ ഇതു കുറേക്കൂടി വ്യക്തമാക്കിയിട്ടുണ്ട് . യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹനത്തിനു മുന്‍പ് ശിഷ്യന്മാരോട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചു എന്ന് പറയുന്നു....ഇവിടെ നാമങ്ങളില്‍ അല്ലാ നാമത്തില്‍ ആണ്.എന്ന് ഏകവചനമായിട്ടാണ് പറയുന്നത്.ദൈവത്വത്തില്‍ ഒന്നിലധികം വ്യക്തിത്വങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കാണിക്കുന്ന നിരവധി വാഖ്യങ്ങള്‍ പുതിയനീയമത്തില്‍ ഉണ്ട്.

പഴയനീയമാത്തിലെ തീഷ്ണതയുള്ളവനും ദഹിപ്പിക്കുന്ന അഗ്നിയുമായ ദൈവം മനുഷ്യരൂപമെടുത്തു 33 1/2 വര്‍ഷത്തോളം മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു.പ്രപഞ്ചസൃഷ്ടിതാവായ മഹാദൈവം ഒരു കാലപരിധിക്കുള്ളില്‍ തന്നെത്തന്നേ ഒതുക്കി മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു എന്നത് തന്നെ ആയിരിക്കണം ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ മര്‍മ്മം.എന്തിനായിരിക്കണം സൃഷ്ടിതാവ് തന്നെത്താന്‍ ഒതുക്കി ഈ മൂലയില്‍ തന്‍റെ സൃഷ്ടിയായ മനുഷ്യനോടു കൂടെ ഒരു ചുരുങ്ങിയ കാലം പാര്ത്തത് ? അത് വരുവാനുള്ളതിന്‍റെ ഒരു നിഴല്‍ കൂടെ ആയിരുന്നു....വെളിപ്പാട് 21:3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.തന്‍റെ സൃഷ്ടിയായ മനുഷ്യനോടു കൂടെ വസിക്കുക എന്നത് തന്നെ ആയിരുന്നു നിത്യതയിലെ ദൈവീക നിര്‍ണ്ണയം എന്നാല്‍ പിശാചും പാപവും മനുഷ്യനെയും ദൈവത്തെയും തമ്മില്‍ വേര്‍പിരിച്ചു ദൈവീക ന്യായവിധിക്കു അധീനനായ മനുഷ്യന്‍ നരകാഗ്നിക്ക് യോഗ്യനായി.

ഇവിടെയാണ് ദൈവീക ത്രീത്വത്തിലെ ഒരംഗം ആയ ദൈവപുത്രന്‍ മനുഷ്യനായി കന്യകയില്‍ ജന്മമെടുത്ത യേശുവിന്‍റെ ജനനം അന്വര്‍ത്ഥമാക്കുന്നത്. 

അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. മത്തായി 1:21.

ദൈവത്തോടുള്ള തന്‍റെ സമത്വം അവന്‍ മുറുകെ പിടിച്ചില്ലാ. എന്നാല്‍ ഫിലിപ്പിയര്‍2-6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു ( യേശു) ഇതാണ് ദൈവമര്‍മ്മത്തിന്‍റെ മാനുഷീക രൂപം കൊലോസ്സ്യര്‍2:9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. അതായത് ദൈവത്തിനു ഒരു ദേഹരൂപമായി വസിക്കുന്നത് . ദൈവത്തിനു ഒരു ദേഹരൂപം ഉണ്ടെങ്കില്‍ അത് യേശു ക്രിസ്തു ആണ്.പഴയനീയമത്തില്‍ യഹോവയായ ദൈവത്തെ മഹാദൈവമായി വര്‍ണ്ണിച്ചിരിക്കുമ്പോള്‍ പുതിയനീയമത്തില്‍ യേശുവിനെയും മഹാദൈവമായി തിരുവചനം രേഖപ്പെടുത്തിയിട്ടുണ്ട്.

''നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും '' തീത്തോസ്2:12 ( യേശു ദൈവമല്ലാ എന്ന് വാദിക്കുന്നവര്‍ ദയവായി ഇതൊന്നു കണ്ണ് തുറന്നു വായിക്കേണമേ........).

നാം ഭാഗ്യകരമായ പ്ര്ത്യാശക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ തിരുവചനം മാറ്റമില്ലാതെ അടിവരയിട്ടു പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്.

പഴയ നീയമത്തില്‍ പിതാവായ ദൈവത്തെ ദൈവമെന്നു അഭിസംബോദന ചെയ്യുമ്പോള്‍ പുതിയനീയമത്തിലുംയേശുവിനെ ദൈവമെന്നു വിളിക്കുന്ന ഭാഗങ്ങള്‍ കാണുവാന്‍ സാധിക്കും.

റോമര്‍9:5പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. 

പഴയനീയമത്തില്‍ പിതാവായ ദൈവത്തിനു നല്‍കുന്ന അതേ സ്ഥാന നാമങ്ങളും അധികാരങ്ങളും പുതിയ നീയമത്തില്‍ യേശുവിനും നല്‍കിയിരിക്കുന്നതായി കാണാം 

ആവര്‍ത്തനം 10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ;

പുതിയ നീയമത്തില്‍ ........1തിമൊഥെയൊസ്6: 15,16 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ 

വെളിപ്പാട് 17: 14 അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. 

ദൈവം ജഡമെടുത്തു എന്നതിനെ സ്ഥാപിക്കുന്ന ധാരാളം വാഖ്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്. വചനമായിരുന്ന യേശു ജഡമായി തീര്‍ന്നു.

യോഹന്നാന്‍ 1:1,2 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. 

യോഹന്നാന്‍ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. 

ഞാനും പിതാവും ഒന്നാണ് എന്ന് യേശു ആധികാരികമായി പറയുന്ന ചില ഭാഗങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.

യോഹന്നാന്‍ 14: 9,10 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. 

യോഹന്നാന്‍17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.

യോഹന്നാന്‍ 17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ. 

യോഹന്നാന്‍ 17: 23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ. 

പഴയ നീയമത്തില്‍ വിശേഷാല്‍ യഹൂദന്മാര്‍ക്ക് ആരാധനയും വണക്കവും സ്വീകരിപ്പാന്‍ യോഗ്യന്‍ പിതാവായ ദൈവം മാത്രമാണ്. എന്നാല്‍ പുതിയനീയമത്തില്‍ തന്നെ നമസ്കരിച്ചവരെയും വണങ്ങിയവരെയും യേശു തടയുന്നില്ലാ.....കാരണം അതിനു യേശുകര്‍ത്താവ്‌ യോഗ്യന്‍ ആയിരുന്നു എന്നതാണ് കാരണം.

ചില പ്രത്യേക സമയത്ത് ദൈവത്വത്തിലെ 3 അംഗങ്ങളും ഒരേസമയത്ത് വെളിപ്പെടുന്നതും തിരുവച്ചനത്തില്‍ കാണുവാന്‍ സാധിക്കും.മത്തായി 3:16,17.

സൃഷ്ടി കര്‍മത്തില്‍ യേശുവിന്‍റെ സ്ഥാനം .... കൊലോസ്സിയര്‍1:15-17

അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. 

സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 

അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.

ആയിരമാണ്ട് വാഴ്ചയില്‍ സാത്താന്‍ ഭൂമിയുടെ അധോഭാഗത്തു ബ്ന്ധിക്കപ്പെട്ടു കിടക്കും അന്ന് ഈ ഭൂമിയിലുള്ള സകലരും യേശുവിന്‍റെ അധികാരത്തില്‍ കീഴ്പ്പെട്ടിരിക്കും .(വെളിപ്പാട് 20:1-4) ഇന്നു യേശുവിന്‍റെ കര്‍തൃത്വവും രാജത്വവും അതുപോലെ തന്‍റെ ദൈവത്വവും അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ അന്ന് എവിടെ ആണോ ഒളിക്കുക

യെശയ്യാവ് 9:6നിത്യ പിതാവായ യേശുക്രിസ്തുവിനെ ആണ് വെളിപ്പെടുതിയിരിക്കുന്നെ....'' നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.''

1കൊരിന്ത്യര്‍ 10:4 അടിക്കപ്പെട്ട പാറയായ ക്രിസ്തുവിനെയാണ് ....''ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു''

എബ്രായര്‍11:26 മോശ കാണുന്ന ക്രിസ്തുവിനെയാണ് ഇവിടെ കുറിക്കുന്നത് ......മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. 

1പത്രോസ്1:11ല്‍ പത്രോസ് വെളിപ്പെടുത്തുന്നത് പഴയനീയമ പ്രവാചകന്മാരില്‍ പ്രവര്‍ത്തിച്ച ക്രിസ്തുവിന്‍റെ ആത്മാവ് തന്നെയാണെന്ന് ഒരു വാദഗതിക്കും അടിസ്ഥാനമില്ലാതെ തിരുവചനം സ്ഥാപിച്ചിരിക്കുന്നു.'' അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി''

ചുരുക്കത്തില്‍ യേശുവിന്‍റെ ദൈവത്വത്തെ തിരുവചനം അസന്നിഗ്ദമായി തെളിയിച്ചിരിക്കുന്ന ഒരു വസ്തുതയാണ് . എന്നാല്‍ തിരുവച്ചനവും അതിലെ സത്യങ്ങളെയും പൂര്‍ണ്ണമായും ആത്മാര്‍ഥമായും പഠിക്കാതെ വാലും തലയും ഇല്ലാതെ തിരുവചനഭാഗങ്ങളെ അവിടെനിന്നും ഇവിടെനിന്നും വാഗ്വാദങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് യേശുവിന്‍റെ ദൈവത്തെയോ പിതാവിനോടുള്ള തന്‍റെ സമത്വത്തെയോ ഗ്രഹിപ്പാന്‍ കഴികയില്ലാ......

1തിമോത്തി 3:16 അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു. 

ഈ മര്‍മ്മം ഗ്രഹിക്കുന്നതിനു പരിശുദ്ധാത്മാവിന്‍റെ കൃപ ആവശ്യമാണ്‌ 

2യോഹന്നാന്‍ ..... ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. 

യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 

ഒരു രാജാവു നീതിയോടെ വാഴും യെശയ്യാവ്32:1

അതുകൊണ്ട് പ്രീയപ്പെട്ടവരെ........ അവന്‍റെ രാജ്യത്തില്‍ പങ്കാളികള്‍ ആകണമെങ്കില്‍ യേശുവിന്‍റെ രാജത്വം പൂര്‍ണ്ണമായും അഗീകരിച്ചവര്‍ക്ക് മാത്രമേ അനുവാദം ഉണ്ടാകുകയുള്ളൂ.....

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ 
സുമാ സജി.

 ലോകപ്രസിദ്ധനായ വൈദ്യന്‍. 


നിങ്ങള്‍ക്ക് ആ വൈദ്യനെ അറിയാമോ....? 

ഞാന്‍ ഒന്ന് പരിചയപ്പെടുത്താം ..... ആവശ്യമുള്ളവര്‍ ആ വൈദ്യന്‍റെ അടുക്കലേക്കു ചെന്നാല്‍ മതിയാകും. പൂര്‍ണ്ണ സൌഖ്യം ലഭിക്കുമെന്ന് 100% ഉറപ്പ്.

 ഇദ്ദേഹം ലോക പ്രസിദ്ധനായ വൈദ്യന്‍ ആണെങ്കിലും കാണുവാന്‍ ചെന്നാല്‍ സൌജന്യമായി ഉടന്‍തന്നെ പ്രവേശനം ലഭിക്കുന്നതാണ്.

 നമ്മുക്ക് എന്താണ് രോഗമെന്ന് പറയേണ്ട ആവശ്യമില്ലാ....നാഡികള്‍ പിടിച്ചു നോക്കേണ്ട കാര്യമില്ലാ..... രക്തം പരിശോദിച്ചു അതിന്‍റെ വിശദാംശത്തിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല ....എന്തെന്നാല്‍ രോഗി അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലുമ്പോഴേ രോഗിയുടെ വേദന അദ്ദേഹത്തിനു നന്നായി മനസ്സിലാകും.

 വ്യാകുല മെഡിക്കല്‍ കോളേജില്‍ നിന്നും അദ്ദേഹം ബിരുദം പ്രാപിച്ചവനാണ്.

 ഏതു സമയത്തും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലാം.

 അസമയത്ത് ചെന്ന് ശല്യപ്പെടുത്തി എന്ന് പറഞ്ഞു ഒരിക്കലും ദേഷ്യപ്പെടില്ലാ....

 അദ്ദേഹത്തിന്‍റെ ഫീസ്‌ ആയി കടുകുമണിയോളം വിശ്വാസം മതി.

 ചികിത്സയ്ക്ക് വിധേയമായാല്‍ സൌഖ്യം ഉറപ്പാണ്.

 നിബന്ധനകള്‍ പറഞ്ഞു ഒരിക്കലും നമ്മെ വിഷമിപ്പിക്കില്ലാ....

 ഇദ്ദേഹത്തിന്‍റെ അടുത്ത് പഥ്യം ഇല്ലാ. 

 ഇവിടെ മരുന്നുകളോ....കുത്തിവെപ്പോഒന്നുമില്ലാ....

 ഇവിടുത്തെ മാലിന്യങ്ങളെ തുടച്ചു മാറ്റുന്ന സ്പിരിറ്റിന്‍റെ പേര് പരിശുദ്ധാത്മാവ് എന്നാണു.

 ഒരിക്കലും ഈ വൈദ്യന്‍ അവധി എടുത്തു മാറി നില്‍ക്കാറില്ലാ....

 രാവും പകലും ഭയങ്കര തിരക്കാണീ വൈദ്യന്‍.

 ഇദ്ദേഹത്തിന്‍റെ വായില്‍ നിന്നും പുറപ്പെടുവിക്കുന്ന വാക്കുകള്‍ ആണ് ഗുളിക.

 ഇവിടെ രോഗികള്‍ ഒത്തിരി ഉണ്ട് എന്നാല്‍ ഈ വൈദ്യന്‍ ഒരിക്കലും മുഖത്തു മാസ്ക്ക് ധരിക്കാറില്ലാ, കയ്യില്‍ ഉറയും ധരിക്കാറില്ലാ.

 ഏതു മാരകരോഗം ആണെങ്കിലും തനിക്കു പേടിയില്ലാ.....

 രോഗിയുടെ സംശയമോ....പ്രതികരണങ്ങളോ കേട്ട് കോപിക്കാറില്ലാ.....

 ഏതു സംശയത്തിനും ഇദ്ദേഹം വളരെ സാമാധാനത്തോടെ മറുപടി നല്‍കും.

 ഈ ലോകത്തില്‍ എല്ലാവരെയും ഒരുപോലെ മനസ്സിലാക്കുന്ന ഈ വൈധ്യനെപ്പോലെ വേറെ ഒരുത്തരും ഉണ്ടാകില്ലാ....ഇനിമേല്‍ ഉണ്ടാകുകയും ഇല്ലാ.

 രോഗിയുടെ രോഗത്തിന്‍റെ അവസ്ഥ അറിയുവാന്‍ x'ray യോ സ്കാന്‍ റിപ്പോര്‍ട്ടോ ആവശ്യമില്ലാ....

ഈ കൈപ്പുണ്യമുള്ള വൈദ്യന്‍ ആരെന്നു നിങ്ങള്‍ക്ക് അറിയേണ്ടേ.....? 

അതാണ്‌ എന്‍റെ യേശുക്രിസ്തു.

സകലത്തിനും മതിയായവന്‍.