പ്രീയമുള്ളവരെ നാം എത്ര കാലം ജീവിച്ചു എന്നല്ലാ....എപ്രകാരം ജീവിച്ചു എന്നുള്ളതാണ് പ്രധാനം. എത്രയോ...പേര്‍ ഈ ഭൂമിയില്‍ നിന്നും മാറ്റപ്പെട്ടപ്പോള്‍ ദൈവം നിനക്ക് ആയുസ്സും ആരോഗ്യവും തന്നില്ലേ..... എന്നിട്ടും ആ ദൈവത്തെ നീ വേണ്ടപോലെ അറിഞ്ഞോ.....?
നമ്മുടെ ബൈബിള്‍ നാം പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആയുസ്സോടെ ഈ ലോകത്തില്‍ ജീവിച്ച വ്യക്തി മെഥൂശലഹ് ആയിരുന്നു.... മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ഉല്‍പത്തി 5:25. ഈ വ്യക്തി ഒത്തിരിപേരെ ജനിപ്പിച്ചു എന്നല്ലാതെ ദൈവത്തിനു വേണ്ടി ഒന്നും ചെയിതതായി വചനത്തില്‍ എവിടെയും കാണുന്നില്ലാ.
എന്നാല്‍ വിശുദ്ധ വേദപുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ടായിരുന്നു.....മെഥൂശലഹി നേക്കാള്‍ കുറച്ചു ആയുസ്സില്‍ ജീവിച്ചിരുന്ന മോശയും , ദാവീദും, പത്രോസും പൌലോസും ഒക്കെ അവര്‍ ജീവിച്ചിരുന്ന സമൂഹത്തില്‍ ദൈവത്തിന്‍റെ മഹിമക്കൊത്തവണ്ണം ജീവിച്ചവര്‍ ആയിരുന്നു.....അതുപോലെ നാമും ദൈവത്തിന്‍റെ മഹിമക്കൊത്ത സാക്ഷികള്‍ ആയി ജീവിക്കണം.
നമ്മുടെ ജീവിതം കര്‍ത്താവിനു ഏല്‍പ്പിച്ചു കൊടുക്കണം . നമ്മുടെ കഴിവുകളെ മനസ്സിലാക്കണം ആ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണം.ദൈവം ദാവീദിന് പ്രത്യകമായ കഴിവുകള്‍ കൊടുത്തിരുന്നു....ദൈവം കൊടുത്ത കഴിവുകള്‍ പ്രയോജനപ്പെടുത്തുവാന്‍ വേണ്ടി ഒത്തിരി പ്രശ്നങ്ങളിലൂടെ കടക്കേണ്ടതായും വന്നു....അപ്പോഴൊന്നും ദാവീദു തകര്‍ന്നു പോയില്ലാ.........എന്നതാണ് വാസ്തവം. അവന്‍റെ സഹോദരങ്ങള്‍ എല്ലാവരും അവനെ ആട്ടിടയനായി കണ്ടപ്പോള്‍ നമ്മുടെ ദൈവമോ....അവനെ യിസ്രായേലിന്‍റെ രാജാവായി ഉയര്‍ത്തി. ദൈവം അവനു വേണ്ട ജ്ഞാനം പകര്‍ന്നു കൊടുത്തു .... യുദ്ധങ്ങളില്‍ എല്ലാം അവനു വിജയം കൈവരിക്കുവാന്‍ സാധിച്ചു. ദൈവം ദാവീദിന്‍റെ കൂടെയിരുന്നു സഹായിച്ചു.
അതേ സഹോദരങ്ങളെ....നിനക്ക് ദൈവം ആയുസ്സ് തന്നത് വെറുതെ ....പാഴ്ജീവിതം നയിച്ചു കളയുവാനുള്ളതല്ലാ ....
നാം കുറെ സംമ്പാതിച്ചു .... തിന്നു.... കുടിച്ചു.... ജീവിതം വേണ്ടുവോളം ആസ്വദിച്ചു മരിക്കുവാന്‍ ഉള്ളവര്‍ അല്ലാ....
.കിട്ടുന്ന സമയം നാം കര്‍ത്താവിനായി ചിലവഴിക്കണം. പാപത്തിലേക്ക് പോകുന്നവരെ നേര്‍വഴിക്കു കൊണ്ട് വരണം .... നമ്മുക്ക് ചുറ്റും എത്രയോപേര്‍ നിരാശയുടെ വക്കില്‍ എത്തി നില്‍ക്കുന്നു.....ജീവിതം മതിയാക്കി ആത്മഹത്യചെയ്യുവാന്‍ ഒരുങ്ങുന്നു..... ഈ സന്ദര്‍ഭത്തില്‍ നീ അവരുടെ നടുവിലേക്ക് ഒന്ന് ഇറങ്ങിചെന്ന് ക്രിസ്തുവിന്‍റെ ആ മഹാസ്നേഹം ഒന്ന് പറഞ്ഞു നോക്കിക്കേ .....അവരില്‍ ഉണ്ടാകുന്ന മാറ്റം എന്തായിരിക്കും എന്ന് കാണുവാന്‍ സാധിക്കും. നീ .... പോകുന്ന ഇടങ്ങളില്‍ യേശുവിനെ അറിയാത്തവരോട് യേശുവിനെക്കുറിച്ച് രണ്ടു വാക്ക് പറയുവാന്‍ ശ്രമിക്കണം. രക്ഷ യേശുവിലൂടെ മാത്രമേ ഉള്ളൂ എന്ന് അനേകര്‍ക്കിന്നും അറിയില്ലാ. നമ്മള്‍ പറയാത്തതിന്‍റെ പേരില്‍ ഒരു ജീവിതം നശിച്ചുപോകാന്‍ ഇട വരരുത് സഹോദരങ്ങളെ.... ദൈവത്തിനായി നമ്മുക്ക് ഒന്നിച്ചു പോരാടണം. ക്രിസ്തുവിന്‍റെ മഹിമകണ്ട സാക്ഷികള്‍ ആയി ഒന്നിച്ചു മുന്നേറാം ...അതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....
എന്‍റെ ദൈവത്താല്‍ എല്ലാം സാധ്യം . എല്ലാം എല്ലാം സാധ്യം . പ്രാര്‍ത്ഥിച്ചീടാം കണ്ണുനീരോടെ ...ഒന്നും അസാധ്യമല്ലാ.....
ഒരാത്മാവ് പോലും നശിച്ചു പോകരുതേ.....എന്ന ആഗ്രഹത്തോടെ ക്രിസ്തുവില്‍ പ്രീയ സഹോദരി സുമാ സജി
നമ്മുടെ ബൈബിള്‍ നാം പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആയുസ്സോടെ ഈ ലോകത്തില്‍ ജീവിച്ച വ്യക്തി മെഥൂശലഹ് ആയിരുന്നു.... മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ഉല്‍പത്തി 5:25. ഈ വ്യക്തി ഒത്തിരിപേരെ ജനിപ്പിച്ചു എന്നല്ലാതെ ദൈവത്തിനു വേണ്ടി ഒന്നും ചെയിതതായി വചനത്തില്‍ എവിടെയും കാണുന്നില്ലാ.
എന്നാല്‍ വിശുദ്ധ വേദപുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ടായിരുന്നു.....മെഥൂശലഹി
നമ്മുടെ ജീവിതം കര്‍ത്താവിനു ഏല്‍പ്പിച്ചു കൊടുക്കണം . നമ്മുടെ കഴിവുകളെ മനസ്സിലാക്കണം ആ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണം.ദൈവം ദാവീദിന് പ്രത്യകമായ കഴിവുകള്‍ കൊടുത്തിരുന്നു....ദൈവം കൊടുത്ത കഴിവുകള്‍ പ്രയോജനപ്പെടുത്തുവാന്‍ വേണ്ടി ഒത്തിരി പ്രശ്നങ്ങളിലൂടെ കടക്കേണ്ടതായും വന്നു....അപ്പോഴൊന്നും ദാവീദു തകര്‍ന്നു പോയില്ലാ.........എന്നതാണ് വാസ്തവം. അവന്‍റെ സഹോദരങ്ങള്‍ എല്ലാവരും അവനെ ആട്ടിടയനായി കണ്ടപ്പോള്‍ നമ്മുടെ ദൈവമോ....അവനെ യിസ്രായേലിന്‍റെ രാജാവായി ഉയര്‍ത്തി. ദൈവം അവനു വേണ്ട ജ്ഞാനം പകര്‍ന്നു കൊടുത്തു .... യുദ്ധങ്ങളില്‍ എല്ലാം അവനു വിജയം കൈവരിക്കുവാന്‍ സാധിച്ചു. ദൈവം ദാവീദിന്‍റെ കൂടെയിരുന്നു സഹായിച്ചു.
അതേ സഹോദരങ്ങളെ....നിനക്ക് ദൈവം ആയുസ്സ് തന്നത് വെറുതെ ....പാഴ്ജീവിതം നയിച്ചു കളയുവാനുള്ളതല്ലാ ....
നാം കുറെ സംമ്പാതിച്ചു .... തിന്നു.... കുടിച്ചു.... ജീവിതം വേണ്ടുവോളം ആസ്വദിച്ചു മരിക്കുവാന്‍ ഉള്ളവര്‍ അല്ലാ....
.കിട്ടുന്ന സമയം നാം കര്‍ത്താവിനായി ചിലവഴിക്കണം. പാപത്തിലേക്ക് പോകുന്നവരെ നേര്‍വഴിക്കു കൊണ്ട് വരണം .... നമ്മുക്ക് ചുറ്റും എത്രയോപേര്‍ നിരാശയുടെ വക്കില്‍ എത്തി നില്‍ക്കുന്നു.....ജീവിതം മതിയാക്കി ആത്മഹത്യചെയ്യുവാന്‍ ഒരുങ്ങുന്നു..... ഈ സന്ദര്‍ഭത്തില്‍ നീ അവരുടെ നടുവിലേക്ക് ഒന്ന് ഇറങ്ങിചെന്ന് ക്രിസ്തുവിന്‍റെ ആ മഹാസ്നേഹം ഒന്ന് പറഞ്ഞു നോക്കിക്കേ .....അവരില്‍ ഉണ്ടാകുന്ന മാറ്റം എന്തായിരിക്കും എന്ന് കാണുവാന്‍ സാധിക്കും. നീ .... പോകുന്ന ഇടങ്ങളില്‍ യേശുവിനെ അറിയാത്തവരോട് യേശുവിനെക്കുറിച്ച് രണ്ടു വാക്ക് പറയുവാന്‍ ശ്രമിക്കണം. രക്ഷ യേശുവിലൂടെ മാത്രമേ ഉള്ളൂ എന്ന് അനേകര്‍ക്കിന്നും അറിയില്ലാ. നമ്മള്‍ പറയാത്തതിന്‍റെ പേരില്‍ ഒരു ജീവിതം നശിച്ചുപോകാന്‍ ഇട വരരുത് സഹോദരങ്ങളെ.... ദൈവത്തിനായി നമ്മുക്ക് ഒന്നിച്ചു പോരാടണം. ക്രിസ്തുവിന്‍റെ മഹിമകണ്ട സാക്ഷികള്‍ ആയി ഒന്നിച്ചു മുന്നേറാം ...അതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....
എന്‍റെ ദൈവത്താല്‍ എല്ലാം സാധ്യം . എല്ലാം എല്ലാം സാധ്യം . പ്രാര്‍ത്ഥിച്ചീടാം കണ്ണുനീരോടെ ...ഒന്നും അസാധ്യമല്ലാ.....
ഒരാത്മാവ് പോലും നശിച്ചു പോകരുതേ.....എന്ന ആഗ്രഹത്തോടെ ക്രിസ്തുവില്‍ പ്രീയ സഹോദരി സുമാ സജി
No comments:
Post a Comment