BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

അവൻ തന്‍റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. യെശയ്യാ53:12


സ്നേഹിക്കുന്നവരില്‍ നിന്നും അകന്നു പോകുന്നത് വളരെ വേദനാജനകം ആണ് . യേശു ക്രിസ്തു ഈ വേദന ലോകത്തില്‍ ആരെക്കാളും അധികം നമ്മുക്ക് വേണ്ടി ക്രൂശില്‍ അനുഭവിച്ചു. അങ്ങനെ നമ്മുടെ കര്‍ത്താവിനു നമ്മോടുള്ള സ്നേഹത്തിന്‍റെ വിലയായി തന്‍റെ പ്രാണനെ തന്‍റെ പിതാവിന് സമര്‍പ്പിച്ചു. യേശു ഒരേ സമയത്ത് പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവും ആയിരുന്നു. ഈ ദൈവത്തേക്കുറിച്ച് 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് യെശയ്യാ പ്രവാചകന്‍ 
പ്ര വചിച്ചതുപോലെ സകലവും നിറവേറി. ഈ അധ്യായത്തില്‍ കര്‍ത്താവ്‌ നമ്മുക്ക് വേണ്ടി എത്ര അധികമായി വേദനിക്കുകയും പീടിക്കപ്പെടുകയും ചെയിതു എന്ന് കാണാം . ഒരു ദാസനെ പോലെ സകലതും സഹിക്കുകയും നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേൽ ആയി അവന്‍റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. 

നമ്മളോടുള്ള സ്നേഹത്തെപ്രതി ആണ് യേശു ഒരു ശിശുവായി ഈ ലോകത്തിലേക്ക് വന്നത്.നമ്മോടുള്ള സ്നേഹത്തെ പ്രതി പരീശന്‍മാരില്‍നിന്നും ആള്‍ക്കൂട്ടത്തില്‍ നിന്നും പടയാളികളില്‍ നിന്നും ആ നിന്ദ ഏറ്റുവാങ്ങി . നമ്മളോടുള്ള സ്നേഹത്തെപ്രതി നമ്മുടെ സകല പാപങ്ങളും അവന്‍റെമേല്‍ ചുമത്തി . നമ്മള്‍ നില്‍ക്കെണ്ടുന്നിടത്തു അവന്‍ നിന്നത് കൊണ്ട് പിതാവിന്‍റെ മുന്‍പില്‍ പൂര്‍ണ്ണബലി ആയി തന്‍റെ പ്രാണനെ സമര്‍പ്പിച്ചു . അങ്ങനെ നമ്മുടെ കര്‍ത്താവിന്‍റെ സ്നേഹം നിമിത്തം പാപികളായി മരിക്കേണ്ട നമ്മള്‍ ഇന്നും ജീവിക്കുന്നു. അവന്‍റെ മരണം മുഖാന്തിരം പിതാവായ ദൈവത്തില്‍ നിന്നുള്ള ശത്രുത മാറ്റി മനുഷ്യനും ദൈവവും ആയുള്ള സ്നേഹബന്ധത്തെ പുനസ്ഥാപിച്ചു. അങ്ങനെ യേശു ക്രിസ്തുവിന്‍റെ മരണം മുഖാന്തിരം നമ്മുക്ക് പാപമോചനവും രക്ഷയും കൈവന്നു. 

നല്ലകര്‍ത്താവേ....പിതാവായ ദൈവത്തിന്‍റെ കുഞ്ഞാടെ ഞങ്ങളുടെ പാപങ്ങളെ മുഴുവന്‍ ഏറ്റെടുത്തു ഞങ്ങളോട് കരുണ കാണിച്ച നല്ല കര്‍ത്താവേ ഈ കരുണയും സ്നേഹവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ കര്‍ത്താവേ...നീ ...ഞങ്ങളെ സഹായിക്കേണമേ....അനുദിനവും നിന്‍റെ ക്രൂശിനെ ഓര്‍ക്കുവാനും അവിടുന്ന് ഞങ്ങളോട് കാണിച്ച അനന്ധസ്നേഹത്തെ ധ്യാനിക്കുവാനും അനുദിനം ഞങ്ങള്‍ക്ക് കൃപനല്‍കുമാറാകേണമേ....ആമേന്‍....

സ്നേഹത്തോടെ 
സുമാസജി

No comments:

Post a Comment