അന്ധനായിരുന്ന തന്‍റെ അപ്പനായ യിസഹാക്കിനെ കബളിപ്പിച്ചു..... യാക്കോബ് തന്‍റെ ജേഷ്ഠസഹോദരനായ എശാവിനു ലഭിക്കേണ്ട അനുഗ്രഹത്തെ കവര്‍ന്നെടുത്ത സംഭവം നമ്മുക്ക് അറിയാം .
അവന്‍റെ അമ്മ ആയ റിബെക്ക ജേഷ്ഠനായ ഏശാവിന്‍റെ വസ്ത്രം അവനെ ധരിപ്പിച്ചു അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്‍റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. രുചികരമായ ഭോജനവുമായി അവനെ യിസഹാക്കിന്‍റെ അടുക്കല്‍ അയച്ചു.
യിസഹാക്കിനെ സമീപിച്ച യാക്കോബ്, ഞാന്‍ നിന്‍റെ ആധ്യജാതന്‍ എശാവ് എന്ന് പറഞ്ഞു....
അവനെ തപ്പി നോക്കിയാ യിസഹാക്ക് .... യാക്കോബിന്‍റെ ശബ്ദം , കൈകള്‍ ഏശാവിന്‍റെ കൈകള്‍ എന്ന് പറഞ്ഞു.
എന്നാല്‍ തന്ത്രപരമായി തന്‍റെ അപ്പനെ കബളിപ്പിച്ചു യാക്കോബ് ജേഷ്ഠനു ലഭിക്കേണ്ട അനുഗ്രഹം തന്‍റെതാക്കി. ( ഉല്‍പത്തി27 )
എന്നാല്‍ യിസഹാക്ക് കബളിക്കപ്പെടുവാന്‍ കാരണം അന്ധനായിരുന്നു എന്നതല്ലേ ......?
എന്നാല്‍ ..... ഇന്നും ഇതൊക്കെയല്ലേ നമ്മുടെ ഇടയില്‍ നടക്കുന്നത് . സ്വാര്‍ത്ഥ ചിന്തയില്‍ നമ്മുടെ ദൈവത്തിന്‍റെ പേരും പറഞ്ഞു അനേകരെ കബളിപ്പിക്കുകയും, അവരെ പറ്റിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ ഇന്ന് ധാരാളം ഉണ്ട് . എന്തിനു വേണ്ടി ? ആരെ പ്രസാധിപ്പികുവാന്‍ ആണിതൊക്കെ . സ്വന്തം കുടുംബം പോറ്റുവാനോ....? ദൈവത്തിന്‍റെ പേരും പറഞ്ഞു മറ്റുള്ളവരെ പറ്റിച്ചു എത്രനാള്‍ ജീവിക്കും ? ഇതൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ....? ഇതെഴുതുമ്പോള്‍ എന്‍റെ ചിന്തയിലേക്ക് വന്ന ഒരു കാര്യം കൂടി കുറിക്കട്ടെ.....
നല്ലപോലെ പാടുവാന്‍ കഴിവുള്ള ഒരു സഹോദരന്‍ ബൈബിളും കക്ഷത്തില്‍ വെച്ച് വിദേശരാജ്യങ്ങളില്‍ പോകുക പതിവായിരുന്നു.....പോകുമ്പോ ള്‍ എല്ലാം അദ്ദേഹത്തിന്‍റെ പാട്ടുകള്‍ അടങ്ങിയ കുറെ CD യും കയ്യില്‍ എടുക്കും എന്നിട്ട് ചെല്ലുന്നിടം എല്ലാം തന്‍റെ പ്രസംഗം തുടങ്ങുന്നതിനു മുന്‍പേ ഒരു പാട്ട് പാടി അങ്ങ് തകര്‍ക്കും അക്കൂട്ടത്തില്‍ അദ്ദേഹം പറയും യോഗം അവസാനിക്കുമ്പോള്‍ എന്‍റെ പാട്ടുകള്‍ അടങ്ങിയ CD കൂടി വാങ്ങി പോകണമെന്ന്. പാവപെട്ട ജനങ്ങള്‍ pastor പറഞ്ഞതല്ലേ എന്ന് കരുതി CD വാങ്ങും. അങ്ങനെ തന്നിലേക്ക് ആകര്‍ഷിച്ച ഒരു ദൈവദാസനോട് പറഞ്ഞ ഒരു വാക്ക് നിങ്ങള്‍ ശ്രദ്ധിക്കേണമേ ...... ഞാന്‍ ചെല്ലുന്നിടം എല്ലാം പാട്ടുപാടി അവിടെയുള്ള പെണ്ണുങ്ങളെ എന്‍റെ വലയില്‍ ആക്കുമെന്ന്.
അപ്പോള്‍ ഇദ്ദേഹത്തിന്‍റെ ദൈവത്തോടുള്ള സ്നേഹം എത്രമാത്രം ഉണ്ടെന്നു മനസ്സിലാക്കാമല്ലോ.... ഇതൊരാളുടെ കാര്യം മാത്രം ഇങ്ങനെ അനേകര്‍ ഉണ്ട് പ്രീയമുള്ളവരെ .... ദൈവ നാമം ദുഷിപ്പിക്കുവാന്‍ വേണ്ടിയും സ്വന്തം കീശനിറക്കുവാന്‍ വേണ്ടിയും വരുന്നവര്‍.
അതുകൊണ്ട് സ്ത്രീകളും വളരെ അധികം ശ്രദ്ധിക്കേണ്ട കാലം ആണ് . ആരുടേയും വലയില്‍ വീഴാതെ വചനം വായിച്ചു മനസ്സിലാക്കി തെറ്റിക്കുവാന്‍ വരുന്നവരുടെ വലയില്‍ വീഴാതെ സൂക്ഷിക്കണം.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഇങ്ങനെയുള്ളവരോട് ചോദിക്കുന്നു.....
''നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? ''Luke 6:46.
കര്‍ത്താവിന്‍റെ മുന്‍പില്‍ നമ്മുക്ക് ഒന്നും ഒളിച്ചു വെക്കുവാന്‍ സാധ്യമല്ലാ....എന്‍റെ ദൈവം യിസഹാക്കിനെപ്പോലെ അന്ധന്‍ അല്ലാ....എന്‍റെ കര്‍ത്താവ് ആരെന്നു വളരെ വിശദമായി വെളിപാട് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അഗ്നിജ്വലക്ക് ഒത്ത കണ്ണുള്ളവനാണ്. അവനെ കബളിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ലാ. അതുകൊണ്ട് നാം ഈ ലോകത്തിലെ പ്രശസ്തിയും വലുപ്പവും നോക്കാതെ ക്രിസ്തുവില്‍ തികഞ്ഞവന്‍ ആകുവാന്‍ നോക്കുക. നമ്മെ തികഞ്ഞവന്‍ ആക്കുന്നത് ക്രിസ്തുവാണ്.അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. .
നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സുമാ സജി.
അവന്‍റെ അമ്മ ആയ റിബെക്ക ജേഷ്ഠനായ ഏശാവിന്‍റെ വസ്ത്രം അവനെ ധരിപ്പിച്ചു അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്‍റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. രുചികരമായ ഭോജനവുമായി അവനെ യിസഹാക്കിന്‍റെ അടുക്കല്‍ അയച്ചു.
യിസഹാക്കിനെ സമീപിച്ച യാക്കോബ്, ഞാന്‍ നിന്‍റെ ആധ്യജാതന്‍ എശാവ് എന്ന് പറഞ്ഞു....
അവനെ തപ്പി നോക്കിയാ യിസഹാക്ക് .... യാക്കോബിന്‍റെ ശബ്ദം , കൈകള്‍ ഏശാവിന്‍റെ കൈകള്‍ എന്ന് പറഞ്ഞു.
എന്നാല്‍ തന്ത്രപരമായി തന്‍റെ അപ്പനെ കബളിപ്പിച്ചു യാക്കോബ് ജേഷ്ഠനു ലഭിക്കേണ്ട അനുഗ്രഹം തന്‍റെതാക്കി. ( ഉല്‍പത്തി27 )
എന്നാല്‍ യിസഹാക്ക് കബളിക്കപ്പെടുവാന്‍ കാരണം അന്ധനായിരുന്നു എന്നതല്ലേ ......?
എന്നാല്‍ ..... ഇന്നും ഇതൊക്കെയല്ലേ നമ്മുടെ ഇടയില്‍ നടക്കുന്നത് . സ്വാര്‍ത്ഥ ചിന്തയില്‍ നമ്മുടെ ദൈവത്തിന്‍റെ പേരും പറഞ്ഞു അനേകരെ കബളിപ്പിക്കുകയും, അവരെ പറ്റിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ ഇന്ന് ധാരാളം ഉണ്ട് . എന്തിനു വേണ്ടി ? ആരെ പ്രസാധിപ്പികുവാന്‍ ആണിതൊക്കെ . സ്വന്തം കുടുംബം പോറ്റുവാനോ....? ദൈവത്തിന്‍റെ പേരും പറഞ്ഞു മറ്റുള്ളവരെ പറ്റിച്ചു എത്രനാള്‍ ജീവിക്കും ? ഇതൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ....? ഇതെഴുതുമ്പോള്‍ എന്‍റെ ചിന്തയിലേക്ക് വന്ന ഒരു കാര്യം കൂടി കുറിക്കട്ടെ.....
നല്ലപോലെ പാടുവാന്‍ കഴിവുള്ള ഒരു സഹോദരന്‍ ബൈബിളും കക്ഷത്തില്‍ വെച്ച് വിദേശരാജ്യങ്ങളില്‍ പോകുക പതിവായിരുന്നു.....പോകുമ്പോ
അപ്പോള്‍ ഇദ്ദേഹത്തിന്‍റെ ദൈവത്തോടുള്ള സ്നേഹം എത്രമാത്രം ഉണ്ടെന്നു മനസ്സിലാക്കാമല്ലോ.... ഇതൊരാളുടെ കാര്യം മാത്രം ഇങ്ങനെ അനേകര്‍ ഉണ്ട് പ്രീയമുള്ളവരെ .... ദൈവ നാമം ദുഷിപ്പിക്കുവാന്‍ വേണ്ടിയും സ്വന്തം കീശനിറക്കുവാന്‍ വേണ്ടിയും വരുന്നവര്‍.
അതുകൊണ്ട് സ്ത്രീകളും വളരെ അധികം ശ്രദ്ധിക്കേണ്ട കാലം ആണ് . ആരുടേയും വലയില്‍ വീഴാതെ വചനം വായിച്ചു മനസ്സിലാക്കി തെറ്റിക്കുവാന്‍ വരുന്നവരുടെ വലയില്‍ വീഴാതെ സൂക്ഷിക്കണം.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഇങ്ങനെയുള്ളവരോട് ചോദിക്കുന്നു.....
''നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? ''Luke 6:46.
കര്‍ത്താവിന്‍റെ മുന്‍പില്‍ നമ്മുക്ക് ഒന്നും ഒളിച്ചു വെക്കുവാന്‍ സാധ്യമല്ലാ....എന്‍റെ ദൈവം യിസഹാക്കിനെപ്പോലെ അന്ധന്‍ അല്ലാ....എന്‍റെ കര്‍ത്താവ് ആരെന്നു വളരെ വിശദമായി വെളിപാട് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അഗ്നിജ്വലക്ക് ഒത്ത കണ്ണുള്ളവനാണ്. അവനെ കബളിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ലാ. അതുകൊണ്ട് നാം ഈ ലോകത്തിലെ പ്രശസ്തിയും വലുപ്പവും നോക്കാതെ ക്രിസ്തുവില്‍ തികഞ്ഞവന്‍ ആകുവാന്‍ നോക്കുക. നമ്മെ തികഞ്ഞവന്‍ ആക്കുന്നത് ക്രിസ്തുവാണ്.അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. .
നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ...
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment