BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018


എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.

സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.
നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ. 1 കോരിന്ത്യര്‍11:11-16

പൗലോസ്‌ അപ്പോസ്തോലന്‍ പുതിയനീയമസഭയില്‍ ദൈവത്തില്‍നിന്നുള്ള ആലോചനകളെ പഠിപ്പിക്കാറുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു......ഒരു ഭവനത്തില്‍ ആരായിരിക്കണം തല.

(ഏതു പുരുഷന്‍റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്‍റെ തല ദൈവം എന്നു നിങ്ങൾ അറിയേണം)

ഈ വചനഭാഗത്തു പൗലോസ്‌ വ്യക്തമായി പറയുന്ന ഒരു കാര്യം ഉണ്ട് . പുരുഷന്‍ സ്ത്രീയേക്കാള്‍ ശ്രേഷ്ഠമേറിയതോ....സ്വതന്ത്രമായി കാര്യങ്ങളെ തീരുമാനിക്കുവാന്‍ രൂപംനല്കിയിട്ടുള്ളതോ അല്ലാ. ഇവിടെ പാരമ്പര്യമായ ചിന്താഗതികളെ മാറ്റി പുതിയ ഒരു ആശയം സഭയില്‍ കൊണ്ടുവരുന്നു....പഴയ നീയമാസഭയില്‍ പുരുഷന് മേധാവിത്വം കൊടുക്കുകയും ആ വ്യക്തി സ്ത്രീയുടെമേല്‍ തന്‍റെ അധികാരത്തെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍....ഇവിടെ പൗലോസ്‌ കര്‍ത്താവിന്‍റെ കാഴ്ച്ചപ്പാടിനെ വളരെ ലളിതമായ രീതിയില്‍ പ്രതിബാധിക്കുന്നു....പുരുഷന്‍ കുടുംബത്തില്‍ പ്രധാനി എങ്കിലും സ്ത്രീ അവന്‍റെ ദാസി അല്ലാ....അവര്‍ തുല്യമായ സ്ഥാനം വഹിക്കുന്നവര്‍ ആണ്. അങ്ങനെ ആണ് ദൈവം സ്ത്രീയെയും പുരുഷനെയും ആക്കി വെച്ചിരിക്കുന്നത്. അവര്‍ രണ്ടുപേരും ദൈവത്തില്‍ നിന്നും ഉള്ളവര്‍, അതിനാല്‍ പരസ്പരം കീഴ്പ്പെടത്തുവാന്‍ ഉള്ളതാല്ലാ....മറിച്ചു പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് ആണ്.പൗലോസ്‌ ഇതു വളരെ വ്യക്തമായി സഭയില്‍ പറയുവാന്‍ ശ്രമിച്ചിരിക്കുന്നു.....കോരിന്ത്യസഭയില്‍ സ്ത്രീ പുരുഷ വിത്യാസം വളരെ പ്രകടം ആയിരുന്നു....അതിനെ ഇല്ലാതാക്കി പുരുഷനും സ്ത്രീയും സൃഷ്ടാവായ ദൈവത്തിന്‍റെ മക്കള്‍ ആണെന്നും ആ ദൈവത്തെ തല ആയി കണ്ടു ഒരുമയോടെ പ്രവര്‍ത്തിക്കണം എന്നും ആണ് ആഹ്വാനം ചെയിതത്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ദൈവത്തിന്‍റെ അനുഗ്രഹവും മഹത്വവും ആ ഭവനത്തില്‍ വെളിപ്പെട്ടു വരും. 

(ഉല്‍പ്പത്തി 2:21-23 കൂടി കൂട്ടി വായിക്കുന്നത് നന്നായിരിക്കും )

പലപ്പോഴും മനുഷ്യന്‍ ദൈവം നല്‍കിയ നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് അവന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങളെ ക്രമീകരിക്കുന്നു. മനുഷ്യര്‍ക്ക്‌ സൃഷ്ടാവ് രൂപം കല്‍പ്പിച്ച നീയമങ്ങളെ ആസ്വദിക്കുവാനോ.... പാലിക്കുവാനോ.... കഴിയുന്നില്ലാ. ഇവരെക്കുറിച്ച്റോമര്‍1:21,22 പറയുന്നു.....അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; 

പൗലോസ്‌ അപ്പോസ്തോലന്‍ കര്‍ത്താവില്‍ നിന്നും പ്രാപിച്ചു കിട്ടിയ പരിജ്ഞാനത്തെ കൊരിന്ത്യ സഭയില്‍ അറിയിക്കുക ആയിരുന്നു. സ്ത്രീയുടെ തലമുടി സൃഷ്ടിയുടെ മനോഹാരിതയെ കാണിക്കുന്നു....അതിനാല്‍ അത് ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീ പുരുഷ വിത്യാസം ഇന്നു പലസഭകളിലും, സമൂഹത്തിലും കണ്ടു വരുന്നുണ്ട്. വിത്യസ്തമായ നിലവാരങ്ങള്‍ സ്വീകരിക്കുകയും അതുമൂലം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും പരസ്പരം മത്സരിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് നമ്മുടെ ഇടയില്‍ ഉണ്ട് . സൃഷ്ടാവായ ദൈവത്തെയും ദൈവത്തിന്‍റെ വാക്കുകളെയും തള്ളികളഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന സഭയും സമൂഹവും കുടുംബവും നിലനില്‍ക്കില്ലാ.... ഇന്നു ചില സഭകളില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും നല്കാറില്ലാ...... എന്തിനു പറയുന്നു.....ഒരു സ്തോത്രം പോലും സ്ത്രീകള്‍ അവരുടെ മൂപ്പന്മാര്‍ സഭയില്‍ ഇരിക്കുമ്പോള്‍ പറയാന്‍ പാടില്ലാ എന്ന് വരെ പഠിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ സര്‍വ്വതിന്‍റെയും മൂപ്പന്‍ ആയ ദൈവത്തിന്‍റെ മുന്‍പില്‍ എങ്ങനെ ഈ സ്ത്രീകള്‍ നില്‍ക്കും. അവിടെ ഇപ്പോഴും ആരാധനയും സ്തുതിയും മാത്രമേയുള്ളൂ.... അതുകൊണ്ട് ഒന്ന് മനസ്സിലാക്കണം ഇങ്ങനെയുള്ള സഭകളുടെ അടിസ്ഥാനം യേശു ക്രിസ്തുവില്‍ അല്ലാ...... അതുകൊണ്ട് ഇന്നു നമ്മുടെ സഭയില്‍ ദൈവദാസന്മാര്‍ വ്യക്തമായി ഈ കാര്യങ്ങള്‍ പഠിപ്പിക്കണം.സ്ത്രീ പുരുഷനെയും, പുരുഷന്‍ സ്ത്രീയെയും പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണം. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സഭയുടെ തലയായി ക്രിസ്തു മാറും. അല്ലാത്ത സഭയുടെ തല സാത്താന്‍ ആയിരിക്കും. 

കൊരിന്ത്യസഭയില്‍ മുടിയുടെ നീളം ആയിരുന്നു പ്രശ്നം എങ്കില്‍ മറ്റു സഭകളില്‍ വേറെ പലതും ആയിരിക്കാം പ്രശ്നം. ഇതെല്ലാം ഉടലെടുക്കുന്നത് കര്‍ത്താവിന്‍റെ വചനം വേണ്ട രീതിയില്‍ മനസ്സില്‍ ആക്കാത്തത് കൊണ്ടും പരിജ്ഞാനം ഇല്ലാത്തതുകൊണ്ടും ആണ്. പരിജ്ഞാനം ഇല്ലാത്ത ജനം നശിച്ചു പോകും. 

അപ്പോസ്തോലന്മാര്‍ നമ്മേ പഠിപ്പിച്ചതുപോലെ നമ്മുടെ സഭാ മൂപ്പന്മാര്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ സംസ്കാരവും പശ്ചാത്തലവും സാഹചര്യവും മനസ്സിലാക്കി ദൈവത്തിന്‍റെ കല്പ്പനകള്‍ക്ക് അനുസൃതമായി കാര്യങ്ങളെ ക്രമീകരിക്കുവാന്‍ സാധിക്കണം.അങ്ങനെ സൃഷ്ടാവിന്‍റെ നല്ല സാക്ഷികള്‍ ആയി നാം മാറണം . 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ 
സുമാ സജി.

No comments:

Post a Comment