BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018


അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ? നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. 1കൊരിന്ത്യര്‍ 5: 6,7 


പാപത്തെക്കുറിച്ച് ആണ് ഈ വചനം ഉദ്ദേശിക്കുന്നത്.കൊരിന്ത്യയിലെ ഒരു സഭയില്‍ആണ് പൗലോസ്‌ ഇങ്ങനെ ചോദിച്ചത് അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ.....? എന്ന്. 

കൊരിന്ത്യയിലെ ഈ സഭ പുളിപ്പിനെ അനുഗമിക്കുക ആയിരുന്നു.പുളിപ്പ് അല്ലെങ്കില്‍ ദുഷ്ടത തങ്ങളുടെ സഭയില്‍ പ്രവേശിക്കുവാന്‍ അവര്‍ അനുവദിച്ചു. ക്രിസ്തുവിന്‍റെ മരണത്തെയും ക്രൂശീകരണത്തേയും കുറിച്ച് അവര്‍ക്ക് നല്ലപോലെ അറിയാവുന്നവര്‍ ആയിരുന്നു. എന്നാല്‍..... ഈ ദുഷ്ടത അവരുടെ ഇടയില്‍ നിന്നും നീക്കി കളവാന്‍ അവര്‍ക്ക് മനസ്സില്ലായിരുന്നു....

ഇതേപോലെയാണ് ഇന്നു നമ്മുടെ പല സഭകളും.
ക്രിസ്തുവിനെ അംഗീകരിക്കുകയും ക്രിസ്തുവിന്‍റെ വചനം പറഞ്ഞു കൊണ്ട് നടക്കുകയും ചെയ്യുന്നവര്‍ അനേകര്‍ ഉണ്ട് . എത്രപേര്‍ വാസ്തവമായി ഈ കര്‍ത്താവിനെ പ്രസംഗിക്കുന്നു....

കപടഭാക്തിയുമായി ജീവിക്കുന്ന അനേകര്‍ ഇന്നു നമ്മുടെ ഇടയില്‍ ഉണ്ട് . അവരെ നാം തിരിച്ചു അറിയണം. ക്രിസ്തുവിന്‍റെ പേരും പറഞ്ഞിറങ്ങി തന്‍റെ പാപങ്ങളെ മറച്ചു പിടിച്ചു കൊണ്ട് നല്ലപിള്ള ചമഞ്ഞു നടക്കുന്ന അനേകര്‍ ഇന്നു നമ്മുടെ ഇടയില്‍ തന്നെയുണ്ട്‌ എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. 

സുവിശേഷവേല എന്ന് പറഞ്ഞു ഇറങ്ങി ദൈവത്തിന്‍റെ കണ്ണുകളെപ്പോലും അടപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍. തന്‍റെ പാപത്തെ മറയ്ക്കുവാന്‍ അവര്‍ ഓടി നടന്നു വേല ചെയ്യുന്നു. എന്നിട്ട് ഒരു വശത്തുകൂടി ദുഷ്ടത പ്രവര്‍ത്തിക്കുന്നു. ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് പൗലോസ്‌ പറഞ്ഞത് ''നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ......?

നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ'' . പുളിപ്പ് ഒരിക്കലും നല്ലതായിട്ടല്ലാ കാണുന്നത്. അത് തിന്മയായിട്ടാണ് കാണേണ്ടത്.നമ്മുടെ ആരാധനാലയങ്ങളില്‍ ആളെക്കൂട്ടാന്‍വേണ്ടി ആരെയും സ്വീകരിക്കുന്ന ഒരു കാലം . എന്നിട്ട് മേലദ്ധ്യക്ഷന്മാര്‍ ഒന്നും കണ്ടില്ലാ കേട്ടില്ലാ എന്ന് നടിച്ചിരിക്കുന്നു. ഇന്നെനിക്ക്‌ പറയുവാനുള്ളത് സഭയില്‍ ആളെക്കൂട്ടി വരുമാനം ഉണ്ടാക്കുകയല്ലാ നമ്മുടെ ലക്ഷ്യം . വരുന്നവരെ യഥാര്‍ത്ഥ വചനം പറഞ്ഞുകൊടുത്തു നിത്യതയില്‍ എത്തിക്കുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണം. 

സഭയില്‍ ആള്‍ കുറഞ്ഞിരുന്നാലും വേണ്ടില്ലാ അറിഞ്ഞുകൊണ്ട് പാപം ചെയ്യുന്ന ഒരുത്തനെയും സപ്പോര്‍ട്ട് ചെയ്യരുത്.അറിവില്ലായിമയാല്‍ പാപം ചെയ്യുന്നവനെ നമ്മുക്ക് നേരെ ആക്കുവാന്‍ പറ്റും. എന്നാല്‍ അറിഞ്ഞു കൊണ്ട് പാപം ചെയ്യുന്നവരെ അകറ്റി നിര്‍ത്തുക. സഭയില്‍ ദുഷ്ടത ചെയ്യുന്നവരെ തക്കസമയത്തു കൈകാര്യം ചെയിതില്ലെങ്കില്‍ അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്ന് പറഞ്ഞത് പോലെ ആയി തീരും. ഈ വചനത്തോട് ഒപ്പം തന്നെ പറയുന്നുണ്ട് ''നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ''. ഇതു അംഗീകരിക്കുന്നവര്‍ക്ക് ഒരിക്കലും അറിഞ്ഞുകൊണ്ട് ഒരു തെറ്റ് ചെയ്യുവാന്‍ സാധിക്കില്ലാ. അഥവാ തെറ്റില്‍ വഴുതി വീണു എങ്കില്‍ ആ പാപം ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞു തിരിച്ചു വരണം. 

ഇന്നു വചനം പറയുകയും വിശ്വാസികളുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്ന ദൈവദാസന്മാര്‍ അവര്‍ ചെയിതു കൂട്ടുന്ന പാപങ്ങള്‍ എത്ര വലുതാണ്‌. അവര്‍ക്ക് സുന്ദരിയും സ്നേഹസമ്പന്നയും ആയ ഭാര്യ ഉണ്ടെങ്കിലും . പേരും പ്രശസ്തിയും വന്നു കഴിയുമ്പോള്‍ തന്‍റെ പ്രീയപെട്ടവളെ ഉപേക്ഷിച്ചിട്ട് ചിരിച്ചു കാണിക്കുന്ന മറ്റൊരുവളുടെ കൂടെ പോകുന്നു. ഇതൊക്കെയും കണ്ടിട്ടും അറിഞ്ഞിട്ടും ഇങ്ങനെയുള്ള ദൈവദാസന്മാരെ സഭയില്‍ വിളിച്ചു വചനം പറയിപ്പിക്കുന്നു. ഇവരെ വിളിച്ചു ഒരു നിമിഷം ശാസിക്കുവാനോ ഉപദേശിക്കുവാനോ ആരും തയ്യാറാകുന്നില്ലാ . വളരെ വിഷമകരമായ അവസ്ഥ. 

കഴിഞ്ഞ ദിവസവും എനിക്ക് അറിയാവുന്ന ഒരു ദൈവദാസനെക്കുറിച്ച് ഇങ്ങനെ കേള്‍ക്കേണ്ടി വന്നു. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്‌ ? വചനം അറിയാത്തത് കൊണ്ടോ....? അതോ വചനം അറിഞ്ഞിട്ടു ചീര്‍ത്തു പോയത് കൊണ്ടോ.....? 

പ്രീയപ്പെട്ടവരെ..... നമ്മുടെ ഇടയില്‍ നിന്നും ഇങ്ങനെയുള്ളവരെ തിരിച്ചറിയേണ്ടതുണ്ട്, ഇങ്ങനെയുള്ള ദുഷ്ടത അകേററണ്ടതുണ്ട്. സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ പൗലോസ്‌ പറഞ്ഞത്.. കർത്താവിന്‍റെ കണ്ണു നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്‍റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണം . 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ 
സുമാ സജി.

No comments:

Post a Comment