BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;

അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂർണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം
വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവർദ്ധനെക്കും ആകുന്നു.
അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ
സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു. എഫേസ്യര്‍ 4:11-16.

ഇവിടെ അപ്പോസ്തോലന്‍ ആയ പൗലോസ്‌ പ്രതിവാദിക്കുന്നത് വിശ്വാസ സമൂഹത്തെ ആണ്. 

ദൈവത്തെ ആരാധിക്കുവാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ദേവാലയങ്ങളില്‍ കൂടി വരുന്ന വിശ്വാസികള്‍ ഒരു ശരീരമായി മാറുന്നു.ആ ശരീരം ക്രിസ്തുവിന്‍റെതാണ്. ശരീരത്തിന്‍റെ തല യേശു ആണ്. പൗലോസ്‌ പറയുന്നു....അവൻ സഭ എന്ന ശരീരത്തിന്‍റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. കൊലോസ്സ്യര്‍1:18.

യേശു തന്‍റെ സഭയായ ശരീരത്തിന്മേല്‍ പൂര്‍ണ്ണ അധികാരം കൈക്കൊള്ളുന്നു. അങ്ങനെ ആ ശരീരത്തിന്‍റെ ഭാഗം ആയിരിക്കുന്ന ഓരോ വിശ്വാസിയും കര്‍ത്താവിന്‍റെ അധികാരത്തിന്‍കീഴില്‍ വരുന്നു.....ഒരു വ്യക്തി രക്ഷിക്കപ്പെടുമ്പോള്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിന്‍റെ ഭാഗമായി മാറുകയാണ്.അത് താന്‍ വരുന്ന സഭയുടെ വലുപ്പമോ..... , മഹിമയോ ....., പെരുമയോ......., പുറമേയുള്ള വേര്‍പാടോ.... ഒന്നുമല്ലാ നോക്കുന്നത് . ഒരുവന്‍ കര്‍ത്താവിനെ നാവുകൊണ്ട് ഏറ്റുപറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ അവന്‍ സ്വയമേ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അംഗം ആയിത്തീരുന്നു.

ഒരു വിശ്വാസി ക്രിസ്തുവിന്‍റെ സകലപ്രവൃത്തിയിലും പങ്കാളി ആയി തീരുകയും അതില്‍ ഏറ്റവും പ്രാധാന്യം തനിക്കു ലഭിച്ച ആ രക്ഷ കിട്ടാത്തവര്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നതും ആണ്.

 സഭ എന്ന് പറയുമ്പോള്‍.....യേശുവിന്‍റെ സുവിശേഷം വഹിക്കുന്ന പാദങ്ങള്‍ ആയി മാറണം

 സഭയുടെ കരം മറ്റുള്ളവര്‍ക്ക് ആശ്വാസം , സഹായം, അനുഗ്രഹം ആയി തീരണം .

ക്രിസ്തുവിന്‍റെ ശരീരം വളരെ അധികം വേദനയും പീഡനവും ഏറ്റുവാങ്ങിയതാണ് അതുകൊണ്ട്ശരീരമായ സഭ പ്രതികൂലങ്ങളെ നേരിടുവാന്‍ തയ്യാറായിരിക്കണം . ലോകത്തിനു മുന്‍പില്‍ നമ്മള്‍ യേശുവിനെ ഉയര്‍ത്തി കാണിക്കുമ്പോള്‍ പീഡകള്‍, പരിഹാസങ്ങള്‍ , നിന്ദ , ഇവ ഏല്‍ക്കേണ്ടി വരും . ഈ അവസ്ഥയില്‍ നമ്മേ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും അവരെ സ്നേഹിക്കുവാനും തയ്യാറാകണം. കര്‍ത്താവിന്‍റെ വചനം അങ്ങനെയാണ് നമ്മെ പഠിപ്പിക്കുന്നത്‌ . നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; മത്തായി5:44 നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു. എബ്രായര്‍ 13:16.

പ്രീയപ്പെട്ടവരെ നമ്മളെ ദൈവം വിളിച്ചു വേര്‍തിരിച്ചെടുത്തിരിക്കുന്നത് നമ്മുക്ക് തന്ന സദ്‌വാര്‍ത്ത അനേകരോട്പറഞ്ഞു കൊടുക്കുവാനാണ്. ഒരുപക്ഷേ കേള്‍ക്കുന്നവര്‍ക്ക് അത് ഇഷ്ടപ്പെടുകയില്ലാ ....അവര്‍ താല്‍പ്പര്യം കാണിച്ചെന്നു വരികയില്ലാ.....കളിയാക്കിയെന്നും വരാം..... എന്നാല്‍.....ആ ജനത്തിനു ആവശ്യമായിട്ടുള്ളത് മാത്രം കൊടുക്കുവാനല്ലാ നമ്മളെ വിളിച്ചു വേര്‍തിരിച്ചു എടുത്തത്. 

ദൈവം എന്ത് നമ്മളോട് ആവശ്യപ്പെടുന്നോ....അത് മറ്റുള്ളവരോട് പറഞ്ഞുകൊടുക്കണം. പാപവും അതിന്‍റെ പ്രതിഫലവും , ന്യായവിധി , മാനസാന്തരം എന്നിവ അനേകര്‍ക്ക്‌ പ്രയാസം ഉണ്ടാക്കുന്ന വിഷയം ആണ്.എങ്കിലും നമ്മുടെ ദൌത്യംകേള്‍ക്കുന്നവര്‍ക്ക് ഇമ്പം ഉള്ളത് പറയുവാനല്ലാ....ദൈവത്തിന്‍റെ വെളിപാടുകളെ സത്യസന്ധമായി പകര്‍ന്നു കൊടുക്കുക എന്നുള്ളതാണ് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ ദൌത്യം. ഒരുപക്ഷേ....അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മളെ ആരും അന്ഗീകരിച്ചില്ലാ എന്ന് വരാം ..... നമ്മുടെ പ്രസംഗം കേള്‍ക്കുവാന്‍ അനേകര്‍ കടന്നു വന്നില്ലെന്ന് വരാം എങ്കിലും വചനത്തില്‍ നിന്നും ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ നമ്മുടെ ദൌത്യം തുടര്‍ന്ന് കൊണ്ടിരിക്കുക.അപ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കുകയും നമ്മുടെ പ്രതിഫലം വലുതായിരിക്കുകയും ചെയ്യും.

ക്രിസ്തുവിന്‍റെ ശരീരം ആയ സഭ.... ക്രിസ്തുവില്‍ എകീഭവിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യത്താല്‍ അനേകരിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതാണ്.അങ്ങനെ യേശുക്രിസ്തു ലോകത്തിന്‍റെ സകല ഭാഗങ്ങളിലേക്കും തന്‍റെ ശരീരമായ സഭ മുഖാന്തിരം എത്തിച്ചേരും.ഇതാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്.ഇതാണ് സഭയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം.ഇതിന്‍റെ പൂര്‍ത്തീകരണത്തിനുകര്‍ത്താവ് വീണ്ടും വരും .

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ ....

സ്നേഹത്തോടെ ...
സുമാസജി.

No comments:

Post a Comment