ആകയാൽ നിന്‍റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. ആവര്‍ത്തനം 7:9
പ്രീയപെട്ടവരെ നമ്മുടെ പദ്ധതികളും വഴികളും പ്രതികൂലം ആയി തീരുമ്പോള്‍ നമ്മള്‍ വളരെ അധികം വിഷമിക്കുകയും ജീവിതം ഒരു വലിയ ഭാരം ആയി തോന്നുന്ന അവസ്ഥകളില്‍ ദൈവം നമ്മളെ കൈവിട്ടോ എന്ന് ചിന്തിച്ചു പോകും. നമ്മള്‍ പലപ്പോഴും ചോദിക്കും ''എന്തിനു എന്‍റെ ദൈവമേ എന്നെ കൈവിട്ടു ....എന്തിനു എന്നേ ഉപേക്ഷിച്ചു......''
ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ നമ്മുക്ക് പ്രതീക്ഷയും പ്രത്യാശയും പ്രോത്സാഹനവും നല്‍കുന്ന പിതാവായ ദൈവത്തിന്‍റെ വിശ്വസ്തത പ്രകടമാകുന്ന അനേകം വചനഭാഗങ്ങള്‍ നമ്മുക്കുണ്ട്. ദൈവത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട 5 ഘടകങ്ങള്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളെ ജയിക്കുവാന്‍ നമ്മേ സഹായിക്കുന്നു...
1. സര്‍വ്വവും അറിയുന ദൈവം :
നമ്മുടെ ദൈവത്തിനു സകലതും അറിയാം. നമ്മുടെ ചെറിയ ആവശ്യം മുതല്‍ നമ്മുടെ ഹൃദയത്തിന്‍റെ സകല നിരൂപണങ്ങളെയും അറിയുന്ന ദൈവം. നമ്മുടെ ഭൂതകാലവും , വര്‍ത്തമാനകാലവും, ഭാവികാലവും അറിയുന്ന ദൈവം . അവന്‍റെ മുന്‍പില്‍ ഒന്നും മറഞ്ഞിരിക്കുന്നില്ലാ...
2 സര്‍വ്വശക്തനായ ദൈവം :
എന്‍റെ ദൈവത്തിനു അസാധ്യമായി ഒന്നുമില്ലാ.മനുഷ്യനാല്‍ അസാദ്ധ്യം ദൈവത്താല്‍ സാദ്ധ്യം. അവന്‍ സകലത്തിനും മതിയായവന്‍ ആണ്.
3. എന്‍റെ ദൈവം സര്‍വ്വവ്യാപി ആണ്:
എന്‍റെ ദൈവത്തിന്‍റെ സാന്നിദ്ധ്യം സകല ഇടങ്ങളിലും ഉണ്ട്. അവനു എത്തിപ്പെടാന്‍ പറ്റാത്തതായി ഒരു സ്ഥലവും ഇല്ലാ. അവനെ തടയുവാന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ലാ.
4. എന്‍റെ ദൈവം ഭോഷ്ക്ക് പറയുന്ന ദൈവം അല്ലാ...:
അവന്‍ വാക്ക് മാറാത്തവന്‍ അവന്‍റെ വചനം എന്നേക്കും നിലനില്‍ക്കുന്നു.ഭൂമിയും അതിലുള്ള സകലതുംമാറിപോയാലും ദൈവത്തിന്‍റെ വചനത്തിന്‍റെ വള്ളി പുള്ളി പോലും മാറുകയില്ലാ. വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍.
5. മാറ്റമില്ലാത്തവന്‍:
എന്‍റെ ദൈവം ഇന്നലെയും ഇന്നും എന്നും അനന്യന്‍ തന്നേ... അവന്‍റെ പ്ര വര്‍ത്തിക്കോ വാക്കിനോ...സ്വഭാവത്തിനോ യാതൊന്നിനും ഒരു മാറ്റവും സംഭാവിക്കുന്നില്ലാ.എന്‍റെ ദൈവം എന്നേക്കും ദൈവം ആണ്. ''ഞാനാകുന്നവന്‍ ഞാനാകുന്നു.''
സഹോദരങ്ങളെ വചനത്തില്‍ ദൈവം വിശ്വസ്തന്‍ എന്ന് പറയുമ്പോള്‍ അല്പം പോലും ശങ്കകൂടാതെ നൂറു ശതമാനവും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ നമ്മുക്ക് വിശ്വസിക്കാം. പ്രശ്നങ്ങളും സാഹചര്യങ്ങളും നമ്മുക്ക് വേദനാജനകം ആകാം. ഒരു പക്ഷെ നമ്മുക്ക് താങ്ങാവുന്നതിനു അപ്പുറം ആകാം. എങ്കിലും ദൈവമക്കള്‍ ദൈവത്തില്‍ ഉള്ള ആശ്രയം കൈവിടരുത്. അവന്‍ പരമോന്നതനായ ദൈവം ആണ്. സകലതും അറിയുന്നവനും സകലത്തെയും നീയന്ത്രിക്കുന്നവനും എന്‍റെ ദൈവമല്ലയോ.....അതുകൊണ്ട് ദൈവ മക്കളേ ദൈവം സകലതും നമ്മുക്ക് നന്മക്കായി മാറ്റും. തന്‍റെ മക്കള്‍ക്ക് നന്മയല്ലാതെ ദോഷമൊന്നും എന്‍റെ ദൈവം പ്രവര്‍ത്തിക്കുകയില്ല. മാറ്റമില്ലാത്തവനും സകലസൃഷ്ടിയുടെ ഉടയവനായ ദൈവം നമ്മുടെ സകലകാര്യങ്ങളും മനോഹരമായി ചെയിതു തീര്‍ക്കും.അവനില്‍ മാത്രം ആശ്രയിക്കുക. അവനില്‍ മാത്രം രസിക്കുക.അവന്‍ ദൈവം അത്രേ....
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....സകല നന്മകളാലും നിറക്കട്ടെ....
സ്നേഹത്തോടെ ..
സുമാ സജി.

No comments:
Post a Comment