BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

വിശുദ്ധ ബൈബിള്.📖

ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു. 

പൊതുവേ ഈ ബൈബിളിനെക്കുറിച്ച് എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത് ഇതു ക്രിസ്ത്യാനികള്ക്ക് മാത്രം ഉള്ളതാണ് എന്നാണു. 

എന്നാല് പ്രീയപ്പെട്ടവരേ....ഇതൊരിക്കലും ഒരു മത ഗ്രന്ഥം അല്ലാ....

പാപം ചെയിതു..... ദൈവത്തെ വിട്ടു അകന്നുപോയ മനുഷ്യന്...... ദൈവത്തിങ്കല്മടങ്ങിചെല്ലുവാന്..... ദൈവം മാനവജാതിക്ക്.... വഴിതെറ്റി അലയാതെ..... നിത്യതയില് എത്തുവാന്...... ദൈവം കൊടുത്ത ഒരു പുസ്തകം ആണ് വിശുദ്ധ ബൈബിള്📖

ഈ ബൈബിളില് വലിയവന്എന്നോ....ചെറിയവന്എന്നോ....ആണെന്നോ...പെണ്ണെന്നോ.....കറുത്തവന് എന്നോ....വെളുത്തവന്എന്നോ.....ഹിന്ദുക്കള് എന്നോ....മുസ്ലിങ്ങള്എന്നോ.....ക്രിസ്ത്യാനികള്എന്നോ.....വിത്യാസം കൂടാതെ സകല മാനവജാതികള്ക്കും ദൈവത്തിങ്കല്പോയി ചേരാനുള്ള എല്ലാ കാര്യങ്ങളും ആഴമേറിയ സത്യങ്ങളും വിശുദ്ധബൈബിളില് ഉണ്ട്.

ഈ വിശുദ്ധ ബൈബിള് വായിക്കുന്നവര്ക്ക് ഇതൊരു അനുഗ്രഹം ആണ്.വിടുതല്ആണ്.

ഈ ബൈബിളില് പലതും സംഭവിച്ചു കഴിഞ്ഞിട്ടുള്ളതും .... ഇപ്പോള് സംഭവിച്ചു കൊണ്ടിരിക്കുന്നതും ..... ഭാവിയില്സംഭവിക്കുവാന് ഇരിക്കുന്നതുമായ എല്ലാ സത്യങ്ങളും വിശുദ്ധ ബൈബിളില് ഉണ്ട്.

📖 ബൈബിളില് മനുഷ്യന്റെ ജനനം മുതല്മരണം വരെയുള്ള കാര്യങ്ങള് എങ്ങനെ സംഭവിക്കുന്നു എന്ന് എഴുതപെട്ടിരിക്കുന്നു.

ഭൂമിയില് മനുഷ്യന് രൂപം കൊണ്ടത്‌ എങ്ങിനെ എന്ന് നോക്കാം.....

യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു . ( ഉല്പത്തി2:7 ) .

നമ്മേ അലട്ടുന്ന വലിയ ഒരു കാര്യം ആണ് നമ്മുടെ പ്രീയപ്പെട്ടവരുടെ വേര്പാട്. അതായത് മരണം. മരണത്തിന്‍റെ രഹസ്യം ഇന്നും പലര്‍ക്കും അറിഞ്ഞുകൂടാ..... മരണത്തെ വിട്ടു ഓടി ഒളിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലാ.....

ബൈബിള്‍ പറയുന്നു.... പാപത്തിന്‍റെ ശമ്പളം ആണ് മരണം എന്നും പാപം ചെയ്യുന്ന ദേഹി മരിക്കും എന്നും .

മനുഷ്യന്‍റെ മനസ്സില്‍കൂടി കടന്നു പോകുന്ന മറ്റൊരു ചോദ്യം ആണ് മനുഷ്യന്‍ മരിച്ചാല്‍ എവിടേക്ക് പോകും ????????

ആ ചോദ്യത്തിന് ബൈബിള്‍ പറയുന്നു....

ഒരിക്കല്‍ മരണം പിന്നെ ന്യായവിധിയും ദൈവം സകല മനുഷ്യര്‍ക്കും നീയമിച്ചു.

മനുഷ്യമനസ്സിലെ ഏതുചോദ്യത്തിനും ഏതു സംശയങ്ങള്‍ക്കും മറുപടി പറയുവാന്‍ കഴിയുന്ന ഒരു ഗ്രന്ഥം ഉണ്ടെങ്കില്‍ അത് ബൈബിള്‍ മാത്രം ആണ്📖

ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരാത്ത ഒരു ഗ്രന്ഥം ഉണ്ടെങ്കില്‍ അത് ബൈബിള്‍ മാത്രം ആണ്. 📖

മനുഷ്യനെ വിവരമുള്ളവനായി മനുഷ്യനെ പ്രാപ്തനായി മനുഷ്യനെ പുരോഗതിയില്‍ എത്തിച്ചു അവനു സമൃദ്ധിയും സമാധാനവും നല്‍കിയത് ഈ വിശുദ്ധബൈബിള്‍ ആണ്.📖

ഈ വിശുദ്ധ ബൈബിള്‍ 66 പുസ്തകങ്ങള്‍ അടങ്ങിയതാണ്. 📖

പഴയനീയമം 39 പുസ്തകവും പുതിയ നീയമം27 പുസ്തകങ്ങള്‍ ആയും തരാം തിരിച്ചിരിക്കുന്നു ... 📖

പഴയനീയമത്തില്‍ 16 പുസ്തകങ്ങള്‍ പ്രവാചകന്‍റെ പുസ്തകങ്ങള്‍ ആണ് . യെശയ്യാവ് മുതല്‍ മലാക്കി വരെയുള്ള 17 പുസ്തകങ്ങള്‍ക്കിടയിലെ വിലാപങ്ങള്‍ എന്നാ പുസ്തകം ഒഴികെ ബാക്കി എല്ലാം പ്രവാചകന്മാരുടെ പുസ്തകം ആണ് .📖

പുതിയനീയമത്തില്‍ ഒരു പുസ്തകമേയുള്ളൂ പ്രവചന പുസ്തകം. അതാണ്‌ വെളിപ്പാട് പുസ്തകം.📖

വെളിപ്പാട് പുസ്തകം പോലെ സാമ്യമുള്ള ഒരു പുസ്തകം ആണ് പഴയനീയമാത്തിലെ ദാനിയേല്‍ എന്ന പുസ്തകം. 📖

ഈ പുസ്തകങ്ങള്‍ എഴുതിയവര്‍ തമ്മില്‍ കണ്ടിട്ടില്ലാതവും കേട്ടറിവ് പോലും ഇല്ലാത്തവരും ആയിരുന്നു.രണ്ടുപേരും രണ്ടു ദൃവങ്ങളില്‍ ഇരുന്നു എഴുതിയവര്‍ ആണ്. 📖

അതിലും ശ്രേദ്ധേയമായ ഒരുകാര്യം പഴയനീയമാത്തിലെ ഇരുപത്തി ഏഴാമത്തെ പുസ്തകം ആണ് ദാനിയേല്‍ 📖.

പുതിയനീയമത്തിലെ ഇരുപത്തി ഏഴാമത്തെ പുസ്തകം ആണ് വെളിപ്പാട് . എന്തൊരു യോജിപ്പ്. 📖

ഈ ബൈബിളിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹം ഇല്ലേ.....?

എന്നാല്‍ ഇന്നു മുതല്‍ വായിച്ചു തുടങ്ങുക.....

ദൈവം നിങ്ങളെ ധാരാളം ആയി അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി.

No comments:

Post a Comment