BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

യേശു പറഞ്ഞു.....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.....


വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. മാര്‍ക്കോസ്16:15,16.

കര്‍ത്താവ്‌ കല്പ്പനയായി പറഞ്ഞതൊന്നും ലംഘിക്കുവാന്‍ പറ്റില്ലാ.....

ഇന്നു പലരും ഇതിനെ എതിര്‍ക്കുന്നുണ്ട് എന്നാല്‍ യേശുവിന്‍റെ കാലത്തും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു....എന്നത് വ്യക്തം. യേശുവിനോട് മഹാപുരോഹിതന്മാരും മൂപ്പന്മാരും ചോദിച്ച ചോദ്യത്തിന് യേശു മറു ചോദ്യം ചോദിക്കുന്നത് ശ്രദ്ധിക്കേണമേ.....

മത്തായി 21:23 - 26 അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്‍റെ അടുക്കൽ വന്നു: നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.
യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരം കൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. 

യോഹന്നാന്‍റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ?” അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;
മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു. 

വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുവാന്‍ യോഹന്നാനെ അധികാരപ്പെടുത്തിയത് ദൈവമാണ് എന്ന് യോഹന്നാന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.(യോഹന്നാന്‍ 1:33)

ഭൂലോകമൊക്കെയും പോയി സുവിശേഷം പ്രസംഗിക്കുവാനും വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുവാനും തന്‍റെ ശിഷ്യരെ അധികാരപ്പെടുതിയിരിക്കുന്നത് യേശു കര്‍ത്താവ് ആകുന്നു.

 പിന്നെന്തുകൊണ്ടാണ്‌ നാം അനുസരിക്കാതിരിക്കുന്നത് ? 

 എന്തുകൊണ്ട് അതിനോട് ഇഷ്ടക്കേട് കാണിക്കുന്നു.....? 

 കര്‍ത്താവിന്‍റെ കല്പന ആയിരുന്നില്ലേ....? 

 അത് ഒരു കല്പന ആകയാല്‍ അതില്‍ ഒരു തിരഞ്ഞെടുപ്പിന്‍റെ ആവശ്യം ഉണ്ടോ....? 

അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതാണ് സഹോദരങ്ങളെ.... 

സ്നാനം ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ പെട്ടതാണ്.വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. മാര്‍ക്കോസ്16:16

യേശു ക്രിസ്തു സ്നാനപ്പെട്ടപ്പോള്‍ പറഞ്ഞത് സകല നീതിയും നിവര്‍ത്തിക്കുന്നത്‌ നമ്മുക്ക് ഉചിതം എന്നാണു.സ്നാനം ദൈവ നീതി ആണ്. യേശു സ്നാനപ്പെട്ടപ്പോള്‍ ദൈവം പ്രസാധിച്ചപോലെ.....നാമും സ്നാനപ്പെടുമ്പോള്‍ ദൈവപ്രസാദം ലഭിക്കുക തന്നെ ചെയ്യും.

യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?

അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും.

നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.

അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.

നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 

പ്രീയപ്പെട്ട സഹോദരങ്ങളെ....മിസ്രയീമില്‍നിന്നും ചോരതളിച്ച് ആചരിച്ച് വിടുതല്‍ പ്രാപിച്ച യിസ്രായേല്‍ ജനം ചെങ്കടലില്‍ സ്നാനമേറ്റ് മോശയോട് ചേര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നപോലെ യേശുവിന്‍റെ ചങ്കിലെ ചോരയാല്‍ പാപത്തില്‍ നിന്ന് വിടുതല്‍ പ്രാപിച്ച ദൈവപൈതല്‍ സ്നാനമേറ്റ് പുതിയനീയമാത്തിന്‍റെ മധ്യസ്ഥനായ യേശുവിനോട് ചേരുന്നു....

ഈ സ്നാനത്തെക്കുറിച്ച് ആരും അറിയാതെ പോകരുത്. അതുകൊണ്ട് വീണ്ടും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു......വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

സ്നാനം ഏതുവിധം എന്ന് വചനം വ്യക്തമാക്കുന്നു.....

യോഹന്നാന്‍ സ്നാപകനും യേശുവും സ്നാനപ്പെടുത്തിയത് വെള്ളത്തില്‍ മുക്കി ആയിരുന്നു......John1:26, 3:23.

യേശു കാണിച്ചു തന്ന മാതൃകാ സ്നാനവും പൂര്‍ണ്ണമായി മുങ്ങി തന്നെ ആയിരുന്നു. Mathew3:16.

അപ്പോസ്തോലന്മാരും മുങ്ങി തന്നെ ആയിരുന്നു.....Acts8:36-39

യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. John3:23. 

ഈ വചനങ്ങളില്‍ എല്ലാം വ്യക്തമാക്കുന്നതും വെള്ളം ഒഴിക്കുകയോ....തളിക്കുകയോ അല്ലാ.....പൂര്‍ണ്ണമായും വെള്ളത്തില്‍ മുക്കി തന്നെയാ സ്നാനപ്പെടുത്തുന്നത് അതുതന്നെയാണ് ദൈവ കല്പന.ദൈവത്തിന്‍റെ ഈ കല്പനയെ മാറ്റി വേറെ ഒരു രീതിയിലും സ്നാനപ്പെടുത്തുവാന്‍ ദൈവം ആര്‍ക്കും അവകാശം തന്നിട്ടില്ലാ എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

No comments:

Post a Comment