
വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. ഹഗ്ഗായി 2:8.
നമ്മളില്‍ പലരും പറയാറുണ്ട് എന്‍റെ ദൈവം ധനവാന്‍ ആണ് പിന്നെന്തിനു ഞാന്‍ ഭാരപ്പെടണം എന്ന് .
അങ്ങനെ പറയുന്നു എങ്കിലും അത് എന്തുകൊണ്ട് എന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ......?
ദൈവം ദരിദ്രന്‍ അല്ലാത്തത് കൊണ്ട് തന്‍റെ മക്കളും ദാരിദ്ര്യം അനുഭവിക്കരുത് എന്ന് ദൈവം ആഗ്രഹിക്കുന്നത് കൊണ്ടാണ്.
നമ്മുടെ ഇടയില്‍ ഒരു തെറ്റിധാരണ ഉണ്ട് യേശു വളരെ ദരിദ്രന്‍ ആയിരുന്നു എന്നും അവനെ പിന്‍പറ്റുന്നവരും ദരിദ്രന്‍ ആയിരിക്കണം എന്നും.
എന്നാല്‍ അത് ഒരിക്കലും ശരിയല്ലാ.....അത് പാരമ്പര്യമായിട്ടുള്ള ചിന്താഗതി മാത്രം.
ദൈവം എന്തിനാണ് ഈ ലോകത്ത് ഇത്രമാത്രം സമ്പത്ത് ഉണ്ടാക്കിയിരിക്കുന്നത് ? അത് ഒരിക്കലും സാത്താനോ അവന്‍റെ കൂട്ടാളികള്‍ക്കോ അല്ലാ എന്ന് ഞാന്‍ വിശ്വസിക്കുന്നു.....
തന്‍റെ മക്കളില്‍ നിന്ന് ദൈവം നന്മകളെ ഒന്നും മാറ്റിവെക്കുന്നില്ലാ.....ത
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മത്തായി7:11.
ദൈവാനുഗ്രഹങ്ങള്‍ പ്രാപിച്ചു എടുക്കുവാന്‍ നമ്മള്‍ വചനത്തില്‍ വളരുകയും ദൈവത്തോട് പിറുപിറുക്കാതെ പൂര്‍ണ്ണമായിട്ടും ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും വേണം. കര്‍ത്താവിനെ ദിനംതോറും അന്വഷിക്കുകയും വചനം മുഖാന്തിരം അവനെ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അവനുള്ളലതെല്ലാം നമ്മുക്കുള്ളതാണെന്നുള്ളബോദ
''തീ നല്ലതാണ് പക്ഷേ....അത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അപകടകാരി ആയി മാറും. '' അതുപോലെ സമ്പത്ത് കൂടുതലായി ആഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ ദൈവത്തില്‍ നിന്നും അകന്നു അതിനെ ആരാധിക്കുവാന്‍ തുടങ്ങും.
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്ന
അതുകൊണ്ട് വചനപ്രകാരം ധ്യാനിച്ച് നമ്മുക്ക് തരുന്ന നന്മകളെ പ്രാപിച്ചു ഓരോദിവസവും അവന്‍റെ അനുഗ്രഹം പ്രാപിച്ചു മുന്നേറുക ആണ് വേണ്ടത്.അങ്ങനെയെങ്കില്‍ സാത്താന്‍ നമ്മുടെ നന്മകള്‍ തട്ടി എടുക്കുവാന്‍ കര്‍ത്താവ്
സമ്മതിക്കില്ല . ദൈവം നമ്മുടെ സമ്പന്നനായ പിതാവ് ആണ്.ദൈവം നമ്മേ സ്നേഹിക്കുകയും നമ്മളെ അനുഗ്രഹിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.....
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment