BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

കോട്ടയം ദേശത്തു ഒരു സമ്പന്നനായ ഒരു മൊതലാളി ഉണ്ടായിരുന്നു .

അദ്ദേഹം വളരെ കാലമായി ബിസിനസ് നടത്തുന്ന ഒരു വ്യക്തി ആയിരുന്നു.
അദ്ദേഹത്തിന് അമേരിക്കയിൽ ബിസിനസ് നടത്തണം എന്നത് വലിയ ആഗ്രഹമായിരുന്നു.
അങ്ങനെ ഒരുനാൾ അദ്ദേഹത്തിന് അമേരിക്കയിൽ ഉളള ഹോട്ടലുമായി ഒരു ബിസിനസ് ഡീൽ ലഭിച്ചു..
ജീവനുളള🦀ഞണ്ടു ആയിരുന്നു കയറ്റുമതി ചെയ്യേണ്ടത്.
അങ്ങനെ അദ്ദേഹം🦀ഞണ്ടു വലിയ കണ്ടയ്നറുകളിൽ കയറ്റി അയക്കുക ഉണ്ടായി.
അത് അങ്ങനെ അമേരിക്കൻ പോർട്ടിൽ എത്തി ചേരുന്നു.
എന്നാൽ അത് എടുത്തു കൊണ്ട് പോകാൻ വന്ന ജോലിക്കാര് നോക്കിയപ്പോൾ🦀ഞണ്ടു വച്ചിരുന്ന പെട്ടികൾ ഒന്നും തന്നെ അടച്ചിരുന്നില്ല.
അവർ ഉടനെ തന്നെ ഹോട്ടൽ അധികാരികളെ വിളിച്ചു .അവർ ഉടനെ തന്നെ കോട്ടയത്ത് വിളിച്ചു മുതലാളിയോട് പറഞ്ഞു ..നിങ്ങൾ ഇത്രയും ദൂരം ഈ സാധനങ്ങൾ അയച്ചിട്ടും പെട്ടി അടയ്ക്കാതെ വച്ചാൽ ഇതിൽ ഉള്ളത് നഷ്ട്ടപെട്ടു പോയി കാണില്ലേ എന്ന് ചോദിച്ചു.

അപ്പോൾ മുതലാളി ചിരിച്ചു കൊണ്ട് പറഞ്ഞു:
''നിങ്ങൾ എല്ലാം ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു .അവർ ചെക്ക് ചെയ്തപ്പോൾ എല്ലാം ഭദ്രമായി ഉണ്ട്.

ഉടനെ അവർ മുതലാളിയെ വിളിച്ചു ചോദിച്ചു എന്ത് കൊണ്ടാണ് നിങ്ങൾ ഇത്ര ഉറപ്പിൽ ഈ പെട്ടി അടയ്ക്കാതെ അയച്ചത് എന്ന് ചോദിച്ചു.

മുതലാളി പറഞ്ഞു ഞങ്ങൾ കേരളത്തിൽ ഇങ്ങനെ ആണ് ഒറ്റ ഒരുത്തനെ രക്ഷപെടാൻ താഴെ ഉള്ളവർ സമ്മതിക്കില്ല.

ഒരു🦀ഞണ്ടു മുകളിൽ കയറി രക്ഷ പെടാൻ നോക്കിയാൽ താഴെ🦀നിൽക്കുന്നവൻ കാലിൽ പിടിച്ചു വലിച്ചിടും .....!

*പ്രിയ പെന്തക്കോസ്തു ദൈവ മക്കളെ ,ഇത് വെറും ഒരു കഥ എന്ന് ചിന്തിക്കേണ്ട..*


ഈ 🦀ഞണ്ടിന്റെ സ്വഭാവം പലപ്പോഴും നമ്മുടെ ജീവിതത്തിൽ വന്നിട്ടില്ലേ ...
_മറ്റുള്ളവർക്ക് നന്മ ഉണ്ടാകുമ്പോൾ നാം അസൂയപ്പെട്ടിട്ടുണ്ടോ?..._

*_അത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല..._*

ദൈവ വചനം പറയുന്നു

_ ''നാം മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ടർ എന്ന് എണ്ണുവാൻ കഴിയണം_

''(ഫിലി :2  ).

നമുക്ക് നമ്മെ തന്നെ കർത്താവിന്റെ സന്നിധിയിൽ താഴ്ത്തിക്കൊടുക്കാം....

താഴ്മ ധരിക്കാ,

സകല സമ്പൂർണതയുടെയും ബന്ധമായ ക്രിസ്തുവിന്റെ സ്നേഹവും,താഴ്മയും നമുക്കു ഉണ്ടാകട്ടെ...

*ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ...!*

No comments:

Post a Comment