അവൻ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാന്‍ 1:41
അപ്പോസ്തോലന്മാരില്‍ ഏറ്റവും ആദ്യം കര്‍ത്താവ് തിരഞ്ഞെടുത്തത് അന്ത്രെയോസിനെ ആയിരുന്നു.യേശു തന്‍റെ വിശ്വാസത്തെ അന്ത്രെയോസിന് പകര്‍ന്നു കൊടുത്തു.അന്ത്രയോസ് തന്‍റെ സഹോദരനെ യേശുവിന്‍റെ അടുത്തേക്ക് കൊണ്ടുവന്നു.ഈ സഹോദരന്‍ ആരായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ....? പത്രോസ് ആയിരുന്നു ആ സഹോദരന്‍.പിന്നീട് പത്രോസ് അപ്പോസ്തോലന്മാരില്‍ ഏറ്റവും പ്രധാനി ആയി. ഈ പത്രോസ് ആണ് പിന്നീട് പെന്തെകൊസ്ദിനത്തില്‍ ഒറ്റപ്രസംഗത്തില്‍ 3000 പേരെ നേടിയത്.ഈ പത്രോസ് സുന്ദരം എന്ന ദേവാലയത്തില്‍ ഇരുന്ന മുടന്തനെ സൌഖ്യം ആക്കി .അത് മുഖാന്തിരം 5000 പേരെ കര്‍ത്താവിനു വേണ്ടി നേടി. പിന്നീട് തബീതായെ മരണത്തില്‍ നിന്നും ഉയര്‍പ്പിച്ചു അങ്ങനെ ജാതികളുടെ ഇടയിലേക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുത്തു. അദ്ധേഹം പുതിയനീയമത്തില്‍ രണ്ടു ലേഖനം എഴുതി.ഇന്നും ആ ലേഖനം ആയിരങ്ങളെ കര്‍ത്താവിലേക്ക് അടുപ്പിക്കുകയും വചനത്തില്‍ ശക്തീകരിക്കുകയും ചെയ്യുന്നു....
ഇന്നു പതിനായിരങ്ങള്‍ കര്‍ത്താവിനെ അറിയുകയും അവനെ പിന്‍പറ്റുകയും ചെയ്യുന്നത് ഈ പത്രോസ് മുഖാന്തിരം ആണ്. ഇതിനെല്ലാം കാരണമായത് തന്‍റെ സഹോദരനായ അന്ത്രയോസ് ആണ്. വചനത്തില്‍ അന്ത്രയോസിനെക്കാളും എത്രയോ ശ്രേഷ്ഠമായ സ്ഥാനം ആണ് പത്രോസ് പ്രാപിച്ചെടുത്തത്. പക്ഷേ....അന്ത്രയോസ് യേശുവിനെ പത്രോസിന് കാണിച്ചുകൊടുത്തില്ലായിരുന് നെങ്കില്‍ ഈ പത്രോസ് രക്ഷകനായ യേശുവിനെ അറിയില്ലായിരുന്നു. നാമും ഇതുപോലെ കര്‍ത്താവിനെ അറിയാത്തവര്‍ക്ക് വചനം പറഞ്ഞുകൊടുത്തു കര്‍ത്താവിലേക്ക് നയിച്ചാല്‍ അവരും ഇപ്രകാരം പത്രോസിനെപ്പോലെ അധികം ഫലം പുറപ്പെടുവിപ്പിക്കുന്ന പൈതല്‍ ആയി തീരും.അങ്ങനെ ആ ദൈവപൈതല്‍ നേടുന്ന ഓരോ നേട്ടത്തിനും ദൈവത്തില്‍ നിന്നും പ്രതിഫലം ലഭിക്കും.
സഹോദരങ്ങളെ ഇതേപോലെ നമ്മുക്കും കര്‍ത്താവിന്‍റെ വേലയില്‍ പങ്കാളികള്‍ ആയി തീരാം. നമ്മുടെ കൂട്ടുസഹോദരങ്ങള്‍ നമ്മേക്കാള്‍ കൂടുതലായി കര്‍ത്താവിനു വേണ്ടി പ്രയോജനപ്പെടുമ്പോള്‍ നമ്മുക്കും സന്തോഷിക്കാം.കാരണം നമ്മുടെ ഓരോരോ കൊച്ചു പ്രവൃത്തിയും ദൈവരാജ്യത്തിന്‍റെ വളര്‍ച്ചക്ക് എത്ര അധികം ആയി അത് പ്രയോജനപ്പെടുന്നു എന്ന് കണ്ടു ദൈവത്തിനു മഹത്വം കരേറ്റാം.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി.
അപ്പോസ്തോലന്മാരില്‍ ഏറ്റവും ആദ്യം കര്‍ത്താവ് തിരഞ്ഞെടുത്തത് അന്ത്രെയോസിനെ ആയിരുന്നു.യേശു തന്‍റെ വിശ്വാസത്തെ അന്ത്രെയോസിന് പകര്‍ന്നു കൊടുത്തു.അന്ത്രയോസ് തന്‍റെ സഹോദരനെ യേശുവിന്‍റെ അടുത്തേക്ക് കൊണ്ടുവന്നു.ഈ സഹോദരന്‍ ആരായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ....? പത്രോസ് ആയിരുന്നു ആ സഹോദരന്‍.പിന്നീട് പത്രോസ് അപ്പോസ്തോലന്മാരില്‍ ഏറ്റവും പ്രധാനി ആയി. ഈ പത്രോസ് ആണ് പിന്നീട് പെന്തെകൊസ്ദിനത്തില്‍ ഒറ്റപ്രസംഗത്തില്‍ 3000 പേരെ നേടിയത്.ഈ പത്രോസ് സുന്ദരം എന്ന ദേവാലയത്തില്‍ ഇരുന്ന മുടന്തനെ സൌഖ്യം ആക്കി .അത് മുഖാന്തിരം 5000 പേരെ കര്‍ത്താവിനു വേണ്ടി നേടി. പിന്നീട് തബീതായെ മരണത്തില്‍ നിന്നും ഉയര്‍പ്പിച്ചു അങ്ങനെ ജാതികളുടെ ഇടയിലേക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുത്തു. അദ്ധേഹം പുതിയനീയമത്തില്‍ രണ്ടു ലേഖനം എഴുതി.ഇന്നും ആ ലേഖനം ആയിരങ്ങളെ കര്‍ത്താവിലേക്ക് അടുപ്പിക്കുകയും വചനത്തില്‍ ശക്തീകരിക്കുകയും ചെയ്യുന്നു....
ഇന്നു പതിനായിരങ്ങള്‍ കര്‍ത്താവിനെ അറിയുകയും അവനെ പിന്‍പറ്റുകയും ചെയ്യുന്നത് ഈ പത്രോസ് മുഖാന്തിരം ആണ്. ഇതിനെല്ലാം കാരണമായത് തന്‍റെ സഹോദരനായ അന്ത്രയോസ് ആണ്. വചനത്തില്‍ അന്ത്രയോസിനെക്കാളും എത്രയോ ശ്രേഷ്ഠമായ സ്ഥാനം ആണ് പത്രോസ് പ്രാപിച്ചെടുത്തത്. പക്ഷേ....അന്ത്രയോസ് യേശുവിനെ പത്രോസിന് കാണിച്ചുകൊടുത്തില്ലായിരുന്
സഹോദരങ്ങളെ ഇതേപോലെ നമ്മുക്കും കര്‍ത്താവിന്‍റെ വേലയില്‍ പങ്കാളികള്‍ ആയി തീരാം. നമ്മുടെ കൂട്ടുസഹോദരങ്ങള്‍ നമ്മേക്കാള്‍ കൂടുതലായി കര്‍ത്താവിനു വേണ്ടി പ്രയോജനപ്പെടുമ്പോള്‍ നമ്മുക്കും സന്തോഷിക്കാം.കാരണം നമ്മുടെ ഓരോരോ കൊച്ചു പ്രവൃത്തിയും ദൈവരാജ്യത്തിന്‍റെ വളര്‍ച്ചക്ക് എത്ര അധികം ആയി അത് പ്രയോജനപ്പെടുന്നു എന്ന് കണ്ടു ദൈവത്തിനു മഹത്വം കരേറ്റാം.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment