എന്‍റെ രാജ്യം ഐഹികമല്ല; John18:36.
നല്ല ഒരു ഭരണം വരണമെന്നാണ് നമ്മളില്‍ അധികം പേരും ആഗ്രഹിക്കാറുള്ളത് . നീതിയും സമാധാനവും സന്തോഷവും പ്രധാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ . അതിനായി നമ്മള്‍ സമയം കണ്ടെത്തി പോയി വോട്ടു ചെയ്യുന്നു.പക്ഷെ....ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരത്തിനു മനുഷ്യഹൃദയത്തെ മാറ്റുവാനോ സ്ഥായിയായ ഒരു സമാധാനം കൊണ്ടുവരാനോ സാധിക്കുന്നില്ല. അങ്ങനെ ചെയ്യുവാന്‍ ഉള്ള ശക്തി ഈ അധികാരത്തിനു ഇല്ലാ.
യേശുക്രിസ്തുവിന്‍റെ അനുയായികളും വിശ്വസിച്ചത് യേശു ശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പണിത് റോമാ സാമ്രാജ്യത്തെ തകര്‍ത്തുകൊണ്ട് യേശു രാജാവായി വാഴും എന്നാണു.പത്രോസും ഇപ്രകാരം വിശ്വസിച്ചു ....
യേശുവിനെ റോമാ പടയാളികള്‍ ബന്ധിക്കുവാന്‍ വന്നപ്പോള്‍ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; അപ്പോള്‍ യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
മണിക്കൂറുകള്‍ക്കു ശേഷം യേശു പീലാത്തോസിനോട് പറഞ്ഞു എന്റെ രാജ്യം ഐഹികമല്ല; എന്നു എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്‍റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
എന്‍റെ കര്‍ത്താവിനു ശത്രുക്കളെ നേരിടുവാന്‍ ശക്തനായിട്ടും അതില്‍ നിന്നും പിന്‍വാങ്ങി . തന്‍റെ ജീവിതം ഒരു ത്രാസ്സില്‍ തൂങ്ങി കിടക്കുമ്പോഴും തന്‍റെ ലക്ഷ്യത്തിനു വേണ്ടി സകലതും സഹിക്കുന്ന കര്‍ത്താവിന്‍റെ പ്രവൃത്തി ആശ്ചര്യ പ്പെടുത്തുന്നു..... ഭാവി ദിനങ്ങളില്‍ ഈ കര്‍ത്താവ് തന്നെ സ്വര്‍ഗ്ഗീയ സൈന്യത്തെ നയിക്കുന്നവന്‍ ആയി കടന്നു വരും .
യോഹന്നാന്‍ എഴുതുന്നു .... അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. വെളിപാട് 19:11. യേശുവിനെ ഒറ്റിക്ക് കൊടുക്കുകയും ബന്ധിക്കുകയും വിചാരണ ചെയ്യപ്പെടുകയും അതിനു ശേഷം ക്രൂശീകരിക്കുകയും ചെയിതപ്പോള്‍ ഒക്കെയും യേശു സകലതും മൌനമായി സഹിച്ചത് തന്‍റെ പിതാവിന്‍റെ ഇഷ്ടം മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ടാണ്. ക്രൂശില്‍ മരണത്തെ വരിച്ചത് അനേക ഹൃദയങ്ങളെ രൂപന്തിരപ്പെടുത്തുവാനും മരണത്തെ ജയിച്ചു ശക്തനായ പോരാളി എന്ന് തെളിയിക്കുവാനും ആയിരുന്നു.
പിതാവേ...പലപ്പോഴും ചിന്തിക്കാതെ പെട്ടെന്ന് നിനക്ക് ഇഷ്ടമില്ലാത്ത പ്രവൃത്തികള്‍ ചെയിതു പോയിട്ടുണ്ട്. പിതാവേ...അവിടുത്തെ ഇഷ്ടം ഞങ്ങളുടെ ജീവിതത്തില്‍ നിരവേറ്റണമേ....അവിടുത്തെ പുത്രനായ യേശു ക്രിസ്തു കാണിച്ചു തന്ന മാതൃക പിന്‍പറ്റുവാന്‍ ഞങ്ങളെ സഹായിക്കേണമേ.......ആമേന്‍. ...
നല്ല ഒരു ഭരണം വരണമെന്നാണ് നമ്മളില്‍ അധികം പേരും ആഗ്രഹിക്കാറുള്ളത് . നീതിയും സമാധാനവും സന്തോഷവും പ്രധാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ . അതിനായി നമ്മള്‍ സമയം കണ്ടെത്തി പോയി വോട്ടു ചെയ്യുന്നു.പക്ഷെ....ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരത്തിനു മനുഷ്യഹൃദയത്തെ മാറ്റുവാനോ സ്ഥായിയായ ഒരു സമാധാനം കൊണ്ടുവരാനോ സാധിക്കുന്നില്ല. അങ്ങനെ ചെയ്യുവാന്‍ ഉള്ള ശക്തി ഈ അധികാരത്തിനു ഇല്ലാ.
യേശുക്രിസ്തുവിന്‍റെ അനുയായികളും വിശ്വസിച്ചത് യേശു ശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പണിത് റോമാ സാമ്രാജ്യത്തെ തകര്‍ത്തുകൊണ്ട് യേശു രാജാവായി വാഴും എന്നാണു.പത്രോസും ഇപ്രകാരം വിശ്വസിച്ചു ....
യേശുവിനെ റോമാ പടയാളികള്‍ ബന്ധിക്കുവാന്‍ വന്നപ്പോള്‍ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; അപ്പോള്‍ യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
മണിക്കൂറുകള്‍ക്കു ശേഷം യേശു പീലാത്തോസിനോട് പറഞ്ഞു എന്റെ രാജ്യം ഐഹികമല്ല; എന്നു എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്‍റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
എന്‍റെ കര്‍ത്താവിനു ശത്രുക്കളെ നേരിടുവാന്‍ ശക്തനായിട്ടും അതില്‍ നിന്നും പിന്‍വാങ്ങി . തന്‍റെ ജീവിതം ഒരു ത്രാസ്സില്‍ തൂങ്ങി കിടക്കുമ്പോഴും തന്‍റെ ലക്ഷ്യത്തിനു വേണ്ടി സകലതും സഹിക്കുന്ന കര്‍ത്താവിന്‍റെ പ്രവൃത്തി ആശ്ചര്യ പ്പെടുത്തുന്നു..... ഭാവി ദിനങ്ങളില്‍ ഈ കര്‍ത്താവ് തന്നെ സ്വര്‍ഗ്ഗീയ സൈന്യത്തെ നയിക്കുന്നവന്‍ ആയി കടന്നു വരും .
യോഹന്നാന്‍ എഴുതുന്നു .... അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. വെളിപാട് 19:11. യേശുവിനെ ഒറ്റിക്ക് കൊടുക്കുകയും ബന്ധിക്കുകയും വിചാരണ ചെയ്യപ്പെടുകയും അതിനു ശേഷം ക്രൂശീകരിക്കുകയും ചെയിതപ്പോള്‍ ഒക്കെയും യേശു സകലതും മൌനമായി സഹിച്ചത് തന്‍റെ പിതാവിന്‍റെ ഇഷ്ടം മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ടാണ്. ക്രൂശില്‍ മരണത്തെ വരിച്ചത് അനേക ഹൃദയങ്ങളെ രൂപന്തിരപ്പെടുത്തുവാനും മരണത്തെ ജയിച്ചു ശക്തനായ പോരാളി എന്ന് തെളിയിക്കുവാനും ആയിരുന്നു.
പിതാവേ...പലപ്പോഴും ചിന്തിക്കാതെ പെട്ടെന്ന് നിനക്ക് ഇഷ്ടമില്ലാത്ത പ്രവൃത്തികള്‍ ചെയിതു പോയിട്ടുണ്ട്. പിതാവേ...അവിടുത്തെ ഇഷ്ടം ഞങ്ങളുടെ ജീവിതത്തില്‍ നിരവേറ്റണമേ....അവിടുത്തെ പുത്രനായ യേശു ക്രിസ്തു കാണിച്ചു തന്ന മാതൃക പിന്‍പറ്റുവാന്‍ ഞങ്ങളെ സഹായിക്കേണമേ.......ആമേന്‍.
No comments:
Post a Comment