BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018


നിങ്ങളുടെ സഹോദരനും യേശുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്‍റെസാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.


കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:

നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദീസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.

എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.

തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. 

യോഹന്നാന്‍ ഇവിടെ കര്‍ത്താവിന്‍റെ ശബ്ദത്തെ കുറിച്ച് പറഞ്ഞത് ഒന്ന് ശ്രദ്ധിക്കേണമേ.....അതായത് കാഹളത്തിന്നൊത്ത ഒരു മഹാനാദം.......അവന്‍റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. 

ഒരൊറ്റ വ്യക്തിയോട് സംസാരിക്കുവാന്‍ വേണ്ടി ആണ് യേശു ഈ കാഹളത്തിന്നൊത്ത ഒരു മഹാനാദം കേള്‍പ്പിച്ചതും .അവന്‍റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ഉണ്ടായത്.

ഒരൊറ്റ വ്യക്തിയോട് സംസാരിക്കാന്‍ കാഹളത്തിനൊത്ത മഹാനാദം വേണോ?

കര്‍ത്താവിനു യോഹന്നാന്‍റെ അടുത്ത് വന്നു പതുക്കെ സംസാരിച്ചാല്‍ മതിയായിരുന്നല്ലോ....? അവിടെ വേറെ ആരും ഉണ്ടായിരുന്നില്ലല്ലോ.....എന്നാല്‍ സഹോദരങ്ങളെ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു സത്യം ഉണ്ട് ....

സ്വര്‍ഗ്ഗീ യ ദരര്‍ശനം എവിടെയെല്ലാം ഉണ്ടായിട്ടുണ്ടോ, അവിടെയെല്ലാം ശബ്ദത്തിന്‍റെ പ്രത്യേകത കാഹളത്തിനൊത്തതും, ഇടിമുഴക്കത്തിനൊത്തതും, പെരുവെള്ളത്തിന്‍റെ ഇരച്ചിലിനൊത്തതും എന്നൊക്കെയാണ് സ്വര്ഗ്ഗീകയ ശബ്ദത്തെ ഉപമിച്ചിരിക്കുന്നത്.

അടുത്ത് നല്ല ഒരു ആരാധന നടക്കുമ്പോള്‍ അവിടെ കൈകൊട്ടും ഒച്ചയും ഒക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ ഇടയില്‍ തന്നേ പലരും പറയാറില്ലേ...... ഇവര്‍ക്ക് പതുക്കെ പാടിയാല്‍ പോരെ.....? 

പതുക്കെ പ്രാര്‍ത്ഥിച്ചാല്‍ പോരെ..... ? 

ഇവിടെ കിടന്നിങ്ങനെ അലറി കൂവാണോ ...? 

എന്താ ദൈവത്തിനു ചെവി കേട്ടുകൂടെ?

ദൈവത്തിനു കേള്‍ക്കാന്‍ നാം അലറി കൂവി പറയണമെന്നില്ല, നമ്മുടെ ഹൃദയത്തിലുള്ള വിചാരങ്ങള്‍ പോലും ഗ്രഹിക്കുവാന്‍ കഴിവുള്ളവനാണ് ദൈവം! എന്നൊക്കെ.......

എന്നാല്‍ പ്രീയമുള്ളവരെ സ്വര്ഗ്ഗ ത്തില്‍ പോകുവാനഗ്രഹിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം അവിടെ മഹാകാഹളത്തിനൊത്ത നാദം, ഗംഭീരനാദം, ഇടിയുടെ ശബ്ദം, പെരുവെള്ളത്തിന്‍റെ ഇരച്ചില്‍, മഹാപുരുഷാരത്തിന്റെ ഘോഷം…. ഇങ്ങനെ നിരവധി മുഴക്കവും ശബ്ദവുമൊക്കെയുള്ള സ്ഥലമാണ് സ്വര്ഗ്ഗം !! 

ഈ ഭൂമിയില്‍ പ്രാര്തിക്കുകയോ കൈ കൊട്ടുകയോ ചെയ്യുന്ന ശബ്ദം കേള്‍ക്കുവാന്‍ പ്രയാസമുള്ളവര്‍ എങ്ങിനെ ആ സ്വര്‍ഗ്ഗീയ ശബ്ദം കേള്‍ക്കും.? സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.....

യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു. 

യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 

യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു

യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു. 

യഹോവയുടെ ശബ്ദം മാൻ പേടകളെ പ്രസവിക്കുമാറാക്കുന്നു; സങ്കീര്‍ത്തനം 29

ഈ ശബ്ദങ്ങള്‍ ഒക്കെ കേള്‍ക്കാനും അതിനെ ഒക്കെ നല്ലമനസ്സോടെ സ്വീകരിക്കാനും കൈക്കൊള്ളാനും ഒക്കെ സാധിക്കണമെങ്കില്‍ നമ്മുടെ ഉള്ളിലുള്ള വികലമായ ചിന്താഗതികളെ മാറ്റിയിട്ടു പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സകലതും മറന്നു കര്‍ത്താവിനെ ആരാധിച്ചേ മതിയാകൂ....

ഞാന്‍ ഭൂമിയില്‍ കൈ കൊട്ടില്ലാ എന്ന് വാശി പിടിച്ചു ഇരിക്കുന്നവര്‍ ഇവിടെ ഇരിക്കുകയെ ഉള്ളൂ.........ഭൂമിയില്‍ കേട്ടുന്നതോക്കെയും സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും .

യേശുവിന്‍റെ ശബ്ദം ആരും കേട്ടേ മതിയാകൂ....സര്‍വ്വതും ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായ ശബ്ദം ആണ് ,കാറ്റിനോട് നില്‍ക്കൂ എന്ന് പറഞ്ഞപ്പോള്‍ നിന്നതാണ്....രോഗം മാറട്ടെ എന്ന് പറഞ്ഞപ്പോള്‍ മാറിയതാണ് , കല്ലറയില്‍ നിന്നും പുറത്തു വരട്ടെ എന്ന് പറഞ്ഞപ്പോള്‍ പുറത്തു വന്നതാണ്. ഈ മഹാശബ്ദത്തേ ക്കുറിച്ച് വര്‍ണ്ണിക്കുവാന്‍ ഏറെയുണ്ട്.........

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. 
.
കര്‍ത്താവിന്‍റെ ഈ ശബ്ദം കേള്‍ക്കുവാന്‍ നാം ഒരുങ്ങി ഇരുന്നേ മതിയാകൂ....

ഈ ശബ്ദം കേള്‍ക്കുവാന്‍ ഒരുങ്ങി ഇരിക്കുന്നവര്‍ക്കായി സ്തോത്രം.

ഈ മഹാ നാദം കേള്‍ക്കുവാന്‍ ദൈവം ഓരോരുത്തരെയും ശക്തീകരിക്കട്ടെ.....

സ്നേഹത്തോടെ 
സുമാ സജി.

No comments:

Post a Comment