BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018


ഏലീയാവിനെ വിടാതെ പിൻഗമിക്കുന്ന ഏലിശക്കു ഒരൊറ്റലക്ഷ്യമേ ഉള്ളു - നിന്‍റെ ആത്മാവിൽ ഇരട്ടി പങ്കു എനിക്ക് വേണം!! 

ഒടുവിൽ അത് സംഭവിച്ചു...ഏലീയാവിന്‍റെ പുതപ്പു ഏലീശാ സ്വന്തമാക്കി!! 

ഒന്നാം തലമുറക്കാനായ ഏലീയാവിൽ നിന്നും രണ്ടാം തലമുറക്കാരനായ ഏലിശായിലേക്കു ആ പുതപ്പിന്‍റെകൈമാറ്റം താൻ ആഗ്രഹിച്ചതുപോലെ സംഭവിച്ചു. 

ഒരു പക്ഷെ രണ്ടാം തലമുറക്കാരനായ ഏലീശായിൽ നിന്നും ആ പുതപ്പു ഗേഹസി എന്ന മൂന്നാം തലമുറക്കാരനിലേക്കു വീഴാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷെ ഗേഹസി പ്രതിനിധീകരിക്കുന്ന മൂന്നാം തലമുറ എത്തിയപ്പോഴേക്കും ആത്മാവിന്‍റെ ഇരട്ടി പങ്കിനോ ദൈവശക്തിയുടെ പുതപ്പിനോ അവർക്കു താല്പര്യമില്ല !! 

മൂന്നാം തലമുറക്കാരൻ ഓടുന്നത് ഏലിശയിൽ നിന്നും പുതപ്പു കൈപറ്റാനല്ല, മറിച്ചു അവന്‍റെ ഓട്ടം നയമാന്‍റെ രഥത്തിനുപിന്നാലെയാണ്!! 

ഏലിയാവ് ഏലിശക്ക് കൈമാറിയ ദൈവശക്തിയുടെ പുതപ്പിനു പകരം ഗേഹസിയുടെ കണ്ണുകൾ ഉടക്കിയത് നയമാന്‍റെ രഥത്തിനുള്ളിലെ കനത്ത സമ്പത്തിൽ ആയിരുന്നു.

ഒന്നും രണ്ടും തലമുറകൾ മറ്റൊന്നും അന്വേഷിക്കാതെ ദൈവ മുഖത്തേക്ക് നോക്കി ദൈവശക്തിക്കായി കാത്തിരുന്നു എങ്കിൽ തലമുറകൾ മാറിയപ്പോൾ ദൈവത്തിന്‍റെപേരിൽ, ദൈവത്തെ മുന്നിൽ നിർത്തി , പ്രവാചക ശിഷ്യൻ എന്ന ലേബലിൽ ചിലതു കൈവശപ്പെടുത്താൻ നയമാന്മാരുടെ രഥങ്ങൾക്കു പിറകിൽ ഓട്ടമാണ്!!

നയമാന്‍റെ കുഷ്ടം ആരെയോ കാത്തിരിക്കുന്നു - ദൃശ്യമായി രണ്ടു താലന്ത് വെള്ളി നയമാനിൽ നിന്നും ഗേഹസി എന്ന മൂന്നാം തലമുറക്കാരൻ സ്വീകരിച്ചപ്പോൾ അദൃശ്യമായി നയമാനിൽ നിന്നും വിട്ടുപോയ കുഷ്ഠം ഗേഹസിക്കു സ്വീകരിക്കേണ്ടിവന്നു!!

എലീശാ മറ്റെങ്ങും നോക്കാതെ ഓടുന്നു - ഏലീയാവിന്‍റെ പുതപ്പിനായി.....

ഗേഹസി മറ്റെങ്ങും നോക്കാതെ ഓടുന്നു- നയമാന്‍റെ രഥത്തിനുപിന്നാലെ!! 

എന്നാൽ ചിലരാകട്ടെ ഇങ്ങനെ കരുതാറുണ്ട്....
"എന്താ ജീവിക്കാൻ സമ്പത്ത് വേണ്ടേ "

ദൈവമക്കൾക്ക് സ‌മ്പത്ത് ദൈവം തരും എന്നാൽ സമ്പത്ത് വർദ്ധിച്ചാൽ അതിൽ നമ്മൾ ആശ വയ്ക്കുമ്പോൾ അത് ലോക സ്നേഹം ആകും എന്നോർക്കണം. ലോകത്തേയും ലോകത്തിലുള്ളതിനേയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിച്ചാൽ അവനിൽ ദൈവസ്നേഹം ഇല്ല. എന്ന് വചനം നമ്മേ പഠിപ്പിക്കുന്നു. ഭക്തൻ ഇങ്ങനെ പാടി"ലോകം വെറുത്തവർ യേശുവോട് ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
യേശു വരാറായി (പീയരെ, ലോക സംഭവങ്ങൾ ഓരോന്നായ് അത് വിളിച്ചു പറയുന്നു. ഒരുപക്ഷേ 2017 മുഴുവനായി നമ്മുക്ക് ലഭിക്കും എന്ന് വിചാരിക്കരുത്. ചിലർ താമസമെന്ന് വിചാരിക്കുന്നതു പോലെ കർത്താവിൻറെ വരവ് താമസിക്കത്തില്ല എന്ന് ബൈബിൾ പറയുന്നു.

ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ

No comments:

Post a Comment