നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ; അവന്‍റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.അവൾക്ക ു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. വെളിപ്പാട് 19:7,8
ഈ വചനഭാഗം പ്രതികൂലങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിന്നുകൊണ്ട് അനേകര്‍ എന്തുകൊണ്ട് എന്ന് ചോദിക്കുന്ന ചോദ്യത്തിന് മറുപടി ആണ് .
യേശു ക്രൂശില്‍ സാത്താന്‍റെ സകല പ്രവൃത്തികളേയും പരാജയപ്പെടുത്തി അവന്‍റെമേല്‍ ജയോല്‍സവം കൊണ്ടാടി . അങ്ങനെ വചനത്തില്‍ ദൈവം നമ്മുക്ക് അനുവധിച്ചു തന്ന സകല അനുഗ്രഹങ്ങളും നമ്മുക്ക് തുറന്നു തന്നു. എന്നിട്ടും ആ അനുഗ്രഹങ്ങളെ തടയുവാനും മോഷ്ടിക്കുവാനും സാത്താനെ എന്തുകൊണ്ട് അനുവദിച്ചു.?
ഏതെങ്കിലും ഒരു വരന്‍ തന്നോട് ആശയ വിനിമയം ചെയ്യാത്ത ഒരു വധുവിനെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുമോ....?
ഒരിക്കലും ഇല്ലാ. നല്ല വിദ്ധ്യഭ്യാസം ഉള്ള ഒരു വരന്‍ വിദ്യാഭ്യാസം ഒട്ടും ഇല്ലാത്ത ഒരു വധുവിനെ സ്വീകരിക്കുമോ....?
യേശു ഈ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥന്‍ അല്ലാ..... താന്‍ വിവാഹം ചെയ്യുവാന്‍ പോകുന്ന മണവാട്ടി തന്നേ നന്നായി അറിഞ്ഞിരിക്കണമെന്ന് യേശുവും ആഗ്രഹിക്കുന്നു..... അതുകൊണ്ട് നാമും അവന് പറ്റിയ മണവാട്ടി ആകുവാന്‍ നമ്മളെത്തന്നെ ഒരുക്കണം. അങ്ങനെ എങ്കില്‍ യേശു കടന്നു പോയ വഴിയില്‍ നാമും കടന്നു പോകേണ്ടാതായിട്ടുണ്ട് , യേശുവിന്‍റെ കൂടെ നടക്കുവാന്‍ യേശു നമ്മേ കാണിച്ചു തന്ന പാത നാം തിരഞ്ഞു എടുക്കണം.അത് എളുപ്പം ഉള്ള മാര്‍ഗ്ഗം അല്ലാ.... അതിനു സഹനവും ത്യാഗവും ആവശ്യമാണ് . യേശു ലോകത്തെ ജയിച്ചിരിക്കുന്നത്കൊണ്ട് നമ്മുക്കും അത് സാധിക്കും.യേശുവിലേക്ക് മാത്രം ആണ് നമ്മുടെ നോട്ടം എങ്കില്‍ യേശു മാത്രം ആണ് നമ്മുടെ ലക്ഷ്യം എങ്കില്‍ നാം അവന്‍റെ ഉത്തമ മണവാട്ടി ആണ്. ....
അങ്ങനെയെങ്കില്‍ അവന്‍റെ പാതയില്‍ പൂര്‍ണ്ണമായി നടന്നില്ലെങ്കില്‍ അവന്‍ നമ്മേ തള്ളിക്കളയുമോ?
ഒരിക്കലും ഇല്ലാ.....
എന്‍റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. യോഹന്നാന്‍ 6:37
പക്ഷെ,,, യേശുവിന്‍റെ ഏറ്റവും സന്തോഷമുള്ള മണവാട്ടി യേശു കടന്നു പോയ വഴിയിലൂടെ കടന്നു വന്നവള്‍ തന്നെയാ.....യേശു എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു.....നമ്മുടെ പ്രവൃത്തി മൂലം മാത്രമേ....കര്‍ത്താവിനോട് ഏറ്റവും അടുത്തിരിക്കുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ..... അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. വെളിപ്പാട് 19:8
നമ്മുടെ നീതി പ്രവൃത്തികൊണ്ടാല്ലാ നമ്മള്‍ രക്ഷിക്കപെട്ടത് നമ്മള്‍ യേശുവിനെ നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുവാനും സ്നേഹിക്കുവാനും അനുവദിക്കുമ്പോള്‍ നമ്മുടെ ഓരോ പ്രവൃത്തിയും സ്നേഹത്തിന്‍റെ യാഗമായി കര്‍ത്താവിന്‍റെ മുന്‍പില്‍സൌരഭ്യ വാസനയായി കടന്നു ചെല്ലും.
അവന്‍റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. ഇവിടെ കാന്ത തനിച്ചു ഒരുങ്ങുന്നതായി ആണ് പറയുന്നത്. നമ്മള്‍ ജനിച്ചപ്പോഴേ കാന്തയായിട്ടല്ല വന്നത്. നമ്മള്‍ ഓരോ ദിവസവും അവന്‍റെ കാന്തയായി വളരുക ആണ് വേണ്ടത്. അങ്ങനെ കര്‍ത്താവിനു പറ്റിയ മണവാട്ടി ആയി നാം മാറണം,.അപ്പോള്‍ നമ്മുക്ക് അവന്‍റെ കൂടെ നില്‍ക്കുവാന്‍ ഉള്ള കൃപ ദൈവം തരും.
അവളുടെ നീതി പ്രവൃത്തി, അവളുടെ വസ്ത്രം അത് അവളുടെ സ്വന്തം മാത്രം.
ഇതുകൊണ്ടാണ് പിശാചിനെ ദൈവം തന്‍റെ മക്കളെ പരീക്ഷിക്കുവാന്‍ അനുവധിച്ചിരിക്കുന്നത്. കാരണം ദൈവത്തിനു അറിയാം തന്‍റെ മണവാട്ടി ....അവളുടെ സകല അനുഗ്രഹങ്ങളെ തട്ടി കളഞ്ഞാലും പ്രതികൂലങ്ങളും പ്രയാസങ്ങളും വന്നാലും തന്‍റെ കാന്തനെ വിട്ടുപോകില്ലാന്നു.
യേശുവിന്‍റെ മണവാട്ടി തിന്മയെ നന്മകൊണ്ടു ജയിക്കുന്നവള്‍ ആയിരിക്കും. അങ്ങനെ അവളുടെ സകല നീതി പ്രവൃത്തികളും കര്‍ത്താവിന്‍റെ മുന്‍പില്‍ യോഗ്യമായി വരുമ്പോള്‍ അവളെ കര്‍ത്താവ് സ്വന്തം മണവാട്ടി ആയി സ്വീകരിക്കും.
നമ്മളില്‍ നല്ല പ്രവൃത്തി തുടങ്ങിയ ആ നല്ല കര്‍ത്താവിനോടു നമ്മുക്ക് അവന്‍റെ ഹിതപ്രകാരം ജീവിക്കുവാനും കര്‍ത്താവിനെപ്പോലെ ആകുവാനും പ്രാര്‍ഥിക്കാം വിശ്വാസം കാത്തു പ്രതികൂലത്തിന്‍റെ നടുവിലും അവന്‍റെ മുഖത്തേക്ക് നമ്മുക്ക് നോക്കാം.അപ്പോള്‍ നാം അവനു യോഗ്യരായ മണവാട്ടികള്‍ ആയി മാറും.
ദൈവം നിങ്ങളെ ഓരോരുത്തരെയും അതിനായി ഒരുക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
ഈ വചനഭാഗം പ്രതികൂലങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിന്നുകൊണ്ട് അനേകര്‍ എന്തുകൊണ്ട് എന്ന് ചോദിക്കുന്ന ചോദ്യത്തിന് മറുപടി ആണ് .
യേശു ക്രൂശില്‍ സാത്താന്‍റെ സകല പ്രവൃത്തികളേയും പരാജയപ്പെടുത്തി അവന്‍റെമേല്‍ ജയോല്‍സവം കൊണ്ടാടി . അങ്ങനെ വചനത്തില്‍ ദൈവം നമ്മുക്ക് അനുവധിച്ചു തന്ന സകല അനുഗ്രഹങ്ങളും നമ്മുക്ക് തുറന്നു തന്നു. എന്നിട്ടും ആ അനുഗ്രഹങ്ങളെ തടയുവാനും മോഷ്ടിക്കുവാനും സാത്താനെ എന്തുകൊണ്ട് അനുവദിച്ചു.?
ഏതെങ്കിലും ഒരു വരന്‍ തന്നോട് ആശയ വിനിമയം ചെയ്യാത്ത ഒരു വധുവിനെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുമോ....?
ഒരിക്കലും ഇല്ലാ. നല്ല വിദ്ധ്യഭ്യാസം ഉള്ള ഒരു വരന്‍ വിദ്യാഭ്യാസം ഒട്ടും ഇല്ലാത്ത ഒരു വധുവിനെ സ്വീകരിക്കുമോ....?
യേശു ഈ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥന്‍ അല്ലാ..... താന്‍ വിവാഹം ചെയ്യുവാന്‍ പോകുന്ന മണവാട്ടി തന്നേ നന്നായി അറിഞ്ഞിരിക്കണമെന്ന് യേശുവും ആഗ്രഹിക്കുന്നു..... അതുകൊണ്ട് നാമും അവന് പറ്റിയ മണവാട്ടി ആകുവാന്‍ നമ്മളെത്തന്നെ ഒരുക്കണം. അങ്ങനെ എങ്കില്‍ യേശു കടന്നു പോയ വഴിയില്‍ നാമും കടന്നു പോകേണ്ടാതായിട്ടുണ്ട് , യേശുവിന്‍റെ കൂടെ നടക്കുവാന്‍ യേശു നമ്മേ കാണിച്ചു തന്ന പാത നാം തിരഞ്ഞു എടുക്കണം.അത് എളുപ്പം ഉള്ള മാര്‍ഗ്ഗം അല്ലാ.... അതിനു സഹനവും ത്യാഗവും ആവശ്യമാണ് . യേശു ലോകത്തെ ജയിച്ചിരിക്കുന്നത്കൊണ്ട് നമ്മുക്കും അത് സാധിക്കും.യേശുവിലേക്ക് മാത്രം ആണ് നമ്മുടെ നോട്ടം എങ്കില്‍ യേശു മാത്രം ആണ് നമ്മുടെ ലക്ഷ്യം എങ്കില്‍ നാം അവന്‍റെ ഉത്തമ മണവാട്ടി ആണ്. ....
അങ്ങനെയെങ്കില്‍ അവന്‍റെ പാതയില്‍ പൂര്‍ണ്ണമായി നടന്നില്ലെങ്കില്‍ അവന്‍ നമ്മേ തള്ളിക്കളയുമോ?
ഒരിക്കലും ഇല്ലാ.....
എന്‍റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. യോഹന്നാന്‍ 6:37
പക്ഷെ,,, യേശുവിന്‍റെ ഏറ്റവും സന്തോഷമുള്ള മണവാട്ടി യേശു കടന്നു പോയ വഴിയിലൂടെ കടന്നു വന്നവള്‍ തന്നെയാ.....യേശു എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു.....നമ്മുടെ
നമ്മുടെ നീതി പ്രവൃത്തികൊണ്ടാല്ലാ നമ്മള്‍ രക്ഷിക്കപെട്ടത് നമ്മള്‍ യേശുവിനെ നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുവാനും സ്നേഹിക്കുവാനും അനുവദിക്കുമ്പോള്‍ നമ്മുടെ ഓരോ പ്രവൃത്തിയും സ്നേഹത്തിന്‍റെ യാഗമായി കര്‍ത്താവിന്‍റെ മുന്‍പില്‍സൌരഭ്യ വാസനയായി കടന്നു ചെല്ലും.
അവന്‍റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. ഇവിടെ കാന്ത തനിച്ചു ഒരുങ്ങുന്നതായി ആണ് പറയുന്നത്. നമ്മള്‍ ജനിച്ചപ്പോഴേ കാന്തയായിട്ടല്ല വന്നത്. നമ്മള്‍ ഓരോ ദിവസവും അവന്‍റെ കാന്തയായി വളരുക ആണ് വേണ്ടത്. അങ്ങനെ കര്‍ത്താവിനു പറ്റിയ മണവാട്ടി ആയി നാം മാറണം,.അപ്പോള്‍ നമ്മുക്ക് അവന്‍റെ കൂടെ നില്‍ക്കുവാന്‍ ഉള്ള കൃപ ദൈവം തരും.
അവളുടെ നീതി പ്രവൃത്തി, അവളുടെ വസ്ത്രം അത് അവളുടെ സ്വന്തം മാത്രം.
ഇതുകൊണ്ടാണ് പിശാചിനെ ദൈവം തന്‍റെ മക്കളെ പരീക്ഷിക്കുവാന്‍ അനുവധിച്ചിരിക്കുന്നത്. കാരണം ദൈവത്തിനു അറിയാം തന്‍റെ മണവാട്ടി ....അവളുടെ സകല അനുഗ്രഹങ്ങളെ തട്ടി കളഞ്ഞാലും പ്രതികൂലങ്ങളും പ്രയാസങ്ങളും വന്നാലും തന്‍റെ കാന്തനെ വിട്ടുപോകില്ലാന്നു.
യേശുവിന്‍റെ മണവാട്ടി തിന്മയെ നന്മകൊണ്ടു ജയിക്കുന്നവള്‍ ആയിരിക്കും. അങ്ങനെ അവളുടെ സകല നീതി പ്രവൃത്തികളും കര്‍ത്താവിന്‍റെ മുന്‍പില്‍ യോഗ്യമായി വരുമ്പോള്‍ അവളെ കര്‍ത്താവ് സ്വന്തം മണവാട്ടി ആയി സ്വീകരിക്കും.
നമ്മളില്‍ നല്ല പ്രവൃത്തി തുടങ്ങിയ ആ നല്ല കര്‍ത്താവിനോടു നമ്മുക്ക് അവന്‍റെ ഹിതപ്രകാരം ജീവിക്കുവാനും കര്‍ത്താവിനെപ്പോലെ ആകുവാനും പ്രാര്‍ഥിക്കാം വിശ്വാസം കാത്തു പ്രതികൂലത്തിന്‍റെ നടുവിലും അവന്‍റെ മുഖത്തേക്ക് നമ്മുക്ക് നോക്കാം.അപ്പോള്‍ നാം അവനു യോഗ്യരായ മണവാട്ടികള്‍ ആയി മാറും.
ദൈവം നിങ്ങളെ ഓരോരുത്തരെയും അതിനായി ഒരുക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment