BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ ... Psalms 127: 3 


എത്രയോ പേര്‍ കുഞ്ഞുങ്ങള്‍ ഇല്ലാതെ മനംനൊന്തു കരയുമ്പോള്‍ കുഞ്ഞുങ്ങളെ ദൈവം നമ്മുക്ക് ദാനമായി തന്നു....അനുഗ്രഹിച്ചു .അതിനായി ദൈവത്തിനു സ്തോത്രം പറയുക. അതോടൊപ്പം തന്നെ കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്കായി നാം പ്രാര്‍ഥിക്കുകയും ചെയ്യണം. ഒരു സ്ത്രീയുടെ ഗര്‍ഭാവസ്തമുതല്‍ പ്രസവം വരെ വരാവുന്ന അനര്‍ത്ഥങ്ങളില്‍ നിന്നെല്ലാം കര്‍ത്താവ്‌ കാത്തു പരിപാലിച്ച കൃപക്കായി നാം ഓരോരുത്തരും നന്ദി കരേറ്റണം. ഒപ്പം നമ്മുടെ കുഞ്ഞുങ്ങളെ ദൈവസന്നിധിയില്‍ പ്രതിഷ്ഠിച്ചു സ്തോത്രം ചെയ്യുകയും ചെയ്യണം. 

പഴയനീയമത്തില്‍ വിശുദ്ധന്മാര്‍ എട്ടാം നാളില്‍ കുഞ്ഞുങ്ങളെ പരിച്ചേദന ചെയ്യുകയും ദൈവസന്നിധിയില്‍ കൊടുക്കുകയും ചെയിതിരുന്നു...എന്നാല്‍ പുതിയനീയമത്തില്‍ യേശു കുഞ്ഞുങ്ങളെ കൈവെച്ചു അനുഗ്രഹിക്ക മാത്രം ആണ് ചെയിതത്. Mathew19:13 - 15അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
യേശുവോ: “ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി. ഇവിടെ കുഞ്ഞുങ്ങളുടെ മേല്‍ കൈവേച്ചതായി മാത്രമേ കാണുന്നുള്ളൂ.....കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തിയതായി കാണുന്നില്ലാ....എന്നാല്‍ പ്രായമായവര്‍ അടുക്കല്‍ ചെന്നപ്പോള്‍ അവരെ സ്നാനത്തിലേക്ക് നയിച്ചതായി കാണുവാന്‍ സാധിക്കും.

ഇന്നു നമ്മുക്ക് ചുറ്റും നോക്കിയാല്‍ പാപം നിറഞ്ഞതായ ഒരു അവസ്ഥയാണ് കാണുന്നത്.കൊച്ചു കുഞ്ഞുങ്ങള്‍ വരെ പീടനത്തിനു ഇരയാകുന്ന അവസ്ഥ. അതുകൊണ്ട് മോശ കുഞ്ഞായിരുന്നപ്പോള്‍ പശയും കീലും തേച്ചു പെട്ടകത്തിനുള്ളിലാക്കി നദിക്കരികെ ഞാങ്ങനകള്‍ക്കിടയില്‍ വെച്ചതുപോലെ നാമും നമ്മുടെ കുഞ്ഞുങ്ങളെ ഈ പാപലോകത്തില്‍ പെട്ടുപോകാതെ ക്രിസ്തുവാകുന്ന പെട്ടകത്തില്‍ വിശ്വാസത്താല്‍ കിടത്തി പരിധികളില്ലാത്ത ദൈവകരങ്ങളിലേക്ക് അവരെ പ്രതിഷ്ടിക്കുക.മോശയുടെ പെട്ടകത്തിനുള്ളിലും നോഹയുടെ പെട്ടകത്തിനുള്ളിലും കീല്‍ തെച്ചതായി നാം വചനത്തില്‍ വായിക്കുന്നുണ്ട്.ഈ കീല്‍ യേശുവിന്‍റെ രക്തത്തിന്‍റെ നിഴലായിട്ടാണ് കാണിക്കുന്നത്. അതുപോലെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളെ പ്രതിഷ്ടിക്കുന്നതിലൂടെ മനസ്സിലാക്കേണ്ടത്....ക്രിസ്തുവാകുന്ന പെട്ടകത്തില്‍ യേശുവിന്‍റെ രക്തം കൊണ്ട് പൊതിഞ്ഞു വിശ്വാസത്താല്‍ ഈ ലോകത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ വളരുവാന്‍ വിടുകഎന്നതാണ് പ്രതിഷ്ടകൊണ്ട് മാതാപിതാക്കള്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ പ്രാര്‍ത്ഥനയാലും വിശ്വാസത്താലും പ്രതിഷ്ടിക്കപ്പെടുന്ന ശിശുക്കള്‍ വളര്‍ന് വരുമ്പോള്‍ ദൈവം അവര്‍ക്കായി പലരെയും ഒരുക്കി വെക്കും . അങ്ങനെ അവര്‍ വിശ്വാസത്തിന്‍റെ പടികള്‍ ചവുട്ടി വളര്‍ന്നു വിശ്വാസത്താല്‍ രക്ഷയുടെ പെട്ടകത്തില്‍ കയറും.

ഒരു കുഞ്ഞിനെ രക്ഷയില്‍ കൊണ്ടുവരാന്‍ മാതാവിനോ പിതാവിനോ തലതൊട്ടപ്പനോ, തലതൊട്ടമ്മക്കോ... അങ്ങനെ ആര്‍ക്കും സാധിക്കില്ലാ. രക്ഷ എന്നത് വ്യക്തിപരമായത്തിനാല്‍ മാതാപിതാക്കള്‍ക്ക് ചെയ്യുവാന്‍ സാധിക്കുനത് ആ കുഞ്ഞിനെ വചനം പ്രകാരം വളര്‍ത്തി വലുതാക്കുക എന്നതാണ്. ദൈവീക പദ്ധതി അനുസരിച്ചു അവന്‍ വളര്‍ന്നു തക്കസമയത് ദൈവം ഒരുക്കുന്ന വ്യക്തിയിലൂടെ രക്ഷയിലേക്ക് നയിക്കപ്പെടും . അങ്ങനെ അവനു തന്‍റെ പാപത്തെക്കുറിച്ചു ബോധ്യം വരും. പാപത്തെക്കുറിച്ചു പരിശുദ്ധാത്മാവ് ബോദ്ധ്യപ്പെടുത്തുന്ന ഒരു വ്യക്തിക്ക് മാത്രമേ മാനസാന്തരത്തിന്‍റെ അനുഭവത്തിലേക്ക് വരുവാന്‍ സാധിക്കുകയുള്ളൂ....അങ്ങനെ മാനസാന്തരപെട്ടു യേശുവിനെ കര്‍ത്താവ്‌ എന്ന് വായകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവനില്‍ നിന്നും ഉയിര്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് രക്ഷിക്കപ്പെടുന്നത്.അങ്ങനെഅവന്‍ കൃപയാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നത് മൂലം രക്ഷിക്കപ്പെടുന്നു. ഇതുകൊണ്ട് നാം മനസ്സിലാക്കണം കുഞ്ഞുങ്ങളെ ശിശു സ്നാനം ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ലെന്നു. ശിശുസ്നാനം വചന വിരുദ്ധം ആണ്. ശിശുക്കളെ വചനപ്രകാരം വളര്‍ത്തി വലുതാക്കുക ബാക്കി എല്ലാം ദൈവം തക്ക സമയത്ത് ചെയിതു കൊള്ളും. 

ഒരുകാര്യം ഓര്‍ക്കുക രക്ഷ എന്നത് വ്യക്തിപരമായ കാര്യം ആണ്. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു ...Acts2:46 ആമേന്‍....

ദൈവം നിങ്ങളെ ഈ വചനങ്ങളാല്‍ അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ 
സുമാസജി.

No comments:

Post a Comment