നമ്മുടെ ജീവിതത്തില്‍ പലപ്പോഴും ഭയപ്പാടിന്‍റെയും, ഭീതിയുടെയും ഒക്കെ അവസ്ഥകള്‍ കടന്നു വരാറുണ്ട് നാം അതിനെ മറച്ചു വെക്കുകയും അത് മറ്റുള്ളവരോട് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് കൊണ്ട് നമ്മുക്കൊരു നന്മയും വരുത്തുന്നില്ലാ .... കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നമ്മെ തള്ളി വിടുകയെയുള്ളൂ....
ഭയം നമ്മില്‍ കടന്നു കൂടുമ്പോള്‍ നാം നമ്മോടു തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട് ...
ഇതു എവിടെ നിന്ന് വരുന്നു....?
കഴിഞ്ഞ കാലങ്ങളില്‍ എപ്പോഴെങ്കിലും എന്നേ പരാജയപ്പെടുത്തിയിട്ടുണ്ടോ. ...?
എന്‍റെ ആവശ്യങ്ങള്‍ എല്ലാം ദൈവം നിറവേറ്റി തരുമെന്ന് ഉള്ള വാഗ്ദത്തം നിറവേറ്റിയിട്ടുണ്ടോ...?
ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ പാലിക്കാറുണ്ടോ?
നാം വചനം വായിക്കുമ്പോള്‍ ദൈവത്തിന്‍റെ വിശ്വസ്തത വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങള്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും .
ഉദാഹരണത്തിന് അപ്പോസ്തോലനായ പൌലോസിന്‍റെ ജീവിതം വളരെ പ്രയാസങ്ങളും പ്രതികൂലങ്ങളും നിറഞ്ഞത് ആയിരുന്നു....തന്‍റെ ജീവിതത്തില്‍ വേദനയും പീഡനവും കഷ്ടതയും ,പട്ടിണിയും , എല്ലാം അദ്ദേഹം നേരിടേണ്ടി വന്നു....
അതിന്‍റെ നടുവിലും ആദ്ദേഹം ഇപ്രകാരം എഴുതി ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. ഈ സാക്ഷ്യം നമ്മേ പഠിപ്പിക്കുന്നത് ദൈവത്തില്‍ ആശ്രയിക്കുന്ന മക്കള്‍ക്ക് സകല പ്രതികൂലങ്ങളെയും പ്രയാസത്തെയും നഷ്ടത്തെയും വേര്പാടിനെയും എല്ലാം നന്മക്കായി മാറ്റും.
അബ്രഹാം മുതല്‍ ഏശയ്യാ വരെയും ജോബ് മുതല്‍ യോനാ വരെയും പൌലോസ് മുതല്‍ യോഹന്നാന്‍ വരെയും താനേ സ്നേഹിക്കുന്ന മക്കള്‍ക്ക് വേണ്ടി ദൈവത്തിന്‍റെ നിസ്തുലമായ സ്നേഹവും കരുതലും കാണുവാന്‍ സാധിക്കും.
ദൈവത്തിന്‍റെ വചനം പ്രകാശിക്കുന്ന ദൈവമായി നമ്മളെ നിരപ്പുള്ള പാതയിലൂടെ നടക്കുവാന്‍ സഹായിക്കും. ആ വചനമാകുന്ന ദീപം ഏറ്റവും നല്ല ദിശയിലേക്കു നമ്മെ നടത്തും . ആ വചനം നമ്മള്‍ ധ്യാനിക്കുമ്പോള്‍, പ്രാര്തിക്കുമ്പോള്‍, അത് മുറുകെ പിടിക്കുമ്പോള്‍, അത് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കി തീര്‍ക്കുമ്പോള്‍, ആ വചനത്തിന്‍റെ പ്രകാശം നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ തുടച്ചു മാറ്റുന്നു....
ഈ ലോകത്തിന്‍റെ പരമാധികാരി ആയ ദൈവം നമ്മുടെ ജീവിതത്തിന്‍റെ നീയന്ത്രണം ഏറ്റെടുക്കും. ഒരിക്കലും നാം ചിന്തിക്കരുത് ദൈവം നമ്മുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പ്ര വര്‍ത്തിക്കണമെന്ന്. കാരണം ദൈവം നാം ചിന്തിക്കുന്നത് പോലെ അല്ലാ പ്രവര്‍ത്തിക്കുന്നത്. ദൈവത്തിന്‍റെ പ്രവര്‍ത്തിയുടെ രീതി മനുഷ്യ ചിന്തകള്‍ക്ക് അപ്പുറം ആണ്. പലപ്പോഴും നാം അത് മനസ്സിലാക്കുന്നില്ലാ. നാം ദൈവത്തോട് പിറുപിറുക്കുന്നു... ഇതു വചനത്തിന്‍റെ പരിജ്ഞാനക്കുറവ് കൊണ്ട് സംഭവിക്കുന്നതാണ്.നാം വചനം ധ്യാനിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും ദൈവം തന്‍റെ വാഗ്ദാത്തങ്ങളില്‍ എത്ര അധികം വിശ്വസ്തന്‍ ആണെന്ന്. ദൈവം വാക്ക് മാറാത്തവന്‍.അവനില്‍ ആശ്രയിക്കുന്ന ഒരുവന് ലജ്ജിച്ചു പോകയില്ലാ....
നാം ഓരോരുത്തരും ഉറപ്പും ധൈര്യവും ഉള്ളവരായി വിശ്വസ്ഥതയോടെ നില്‍ക്കുക
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി
ഭയം നമ്മില്‍ കടന്നു കൂടുമ്പോള്‍ നാം നമ്മോടു തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട് ...
ഇതു എവിടെ നിന്ന് വരുന്നു....?
കഴിഞ്ഞ കാലങ്ങളില്‍ എപ്പോഴെങ്കിലും എന്നേ പരാജയപ്പെടുത്തിയിട്ടുണ്ടോ.

No comments:
Post a Comment