യേശുവില്‍ ഉള്ള ദൈവത്വം . യേശു ദൈവം അല്ലാ എന്ന് വാദിക്കുന്നവര്‍ക്ക് വേണ്ടി എഴുതുന്നു......
ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും പഠിപ്പിക്കുകായും ചെയ്യുന്നത് ഏകദൈവ വിശ്വാസം മാത്രം ആണ്.
ആവര്‍ത്തനം6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
സങ്കീര്‍ത്തനം 136:4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
യൂദാ4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
1തിമോത്തി1:17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
ഈ ഭാഗങ്ങള്‍ എല്ലാം തന്നെ നാം വിശ്വസിക്കുന്ന ദൈവത്തിന്‍റെ എകത്വത്തെയാണ് സ്ഥാപിക്കുന്നത് അതേസമയം ഉല്‍പത്തിയുടെ തുടക്കം മുതല്‍ തന്നെ ദൈവത്തില്‍ ഒന്നിലധികം വ്യക്തിത്വങ്ങള്‍ നിലനില്‍ക്കുന്നു.എന്നതും വ്യക്തമാണ്.
ഉല്പത്തി 1:26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; ഇവിടെ നാം നമ്മുടെ എന്നത് ബഹുവചനരൂപത്തില്‍ ആണ്.
ഉല്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. ഇവിടെയും നമ്മില്‍ ഒരുത്തനെപ്പോലെ എന്നും ബഹുവചനരൂപത്തില്‍ നല്‍കിയിരിക്കുന്നു.
ഉല്പത്തി 11:7വരുവിൻ; നാം ഇറങ്ങിച്ചെന്നു,ഇവിടെയുംബഹു വചനരൂപത്തില്‍ നല്‍കിയിരിക്കുന്നു.
പുതിയ നീയമത്തില്‍ ഇതു കുറേക്കൂടി വ്യക്തമാക്കിയിട്ടുണ്ട് . യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹനത്തിനു മുന്‍പ് ശിഷ്യന്മാരോട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചു എന്ന് പറയുന്നു....ഇവിടെ നാമങ്ങളില്‍ അല്ലാ നാമത്തില്‍ ആണ്.എന്ന് ഏകവചനമായിട്ടാണ് പറയുന്നത്.ദൈവത്വത്തില്‍ ഒന്നിലധികം വ്യക്തിത്വങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കാണിക്കുന്ന നിരവധി വാഖ്യങ്ങള്‍ പുതിയനീയമത്തില്‍ ഉണ്ട്.
പഴയനീയമാത്തിലെ തീഷ്ണതയുള്ളവനും ദഹിപ്പിക്കുന്ന അഗ്നിയുമായ ദൈവം മനുഷ്യരൂപമെടുത്തു 33 1/ 2 വര്‍ഷത്തോളം മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു.പ്രപഞ്ചസൃഷ്ടിതാവായ മഹാദൈവം ഒരു കാലപരിധിക്കുള്ളില്‍ തന്നെത്തന്നേ ഒതുക്കി മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു എന്നത് തന്നെ ആയിരിക്കണം ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ മര്‍മ്മം.എന്തിനായിരിക്കണം സൃഷ്ടിതാവ് തന്നെത്താന്‍ ഒതുക്കി ഈ മൂലയില്‍ തന്‍റെ സൃഷ്ടിയായ മനുഷ്യനോടു കൂടെ ഒരു ചുരുങ്ങിയ കാലം പാര്ത്തത് ? അത് വരുവാനുള്ളതിന്‍റെ ഒരു നിഴല്‍ കൂടെ ആയിരുന്നു....വെളിപ്പാട് 21:3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.തന്‍റെ സൃഷ്ടിയായ മനുഷ്യനോടു കൂടെ വസിക്കുക എന്നത് തന്നെ ആയിരുന്നു നിത്യതയിലെ ദൈവീക നിര്‍ണ്ണയം എന്നാല്‍ പിശാചും പാപവും മനുഷ്യനെയും ദൈവത്തെയും തമ്മില്‍ വേര്‍പിരിച്ചു ദൈവീക ന്യായവിധിക്കു അധീനനായ മനുഷ്യന്‍ നരകാഗ്നിക്ക് യോഗ്യനായി.
ഇവിടെയാണ് ദൈവീക ത്രീത്വത്തിലെ ഒരംഗം ആയ ദൈവപുത്രന്‍ മനുഷ്യനായി കന്യകയില്‍ ജന്മമെടുത്ത യേശുവിന്‍റെ ജനനം അന്വര്‍ത്ഥമാക്കുന്നത്.
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. മത്തായി 1:21.
ദൈവത്തോടുള്ള തന്‍റെ സമത്വം അവന്‍ മുറുകെ പിടിച്ചില്ലാ. എന്നാല്‍ ഫിലിപ്പിയര്‍2-6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു ( യേശു) ഇതാണ് ദൈവമര്‍മ്മത്തിന്‍റെ മാനുഷീക രൂപം കൊലോസ്സ്യര്‍2:9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. അതായത് ദൈവത്തിനു ഒരു ദേഹരൂപമായി വസിക്കുന്നത് . ദൈവത്തിനു ഒരു ദേഹരൂപം ഉണ്ടെങ്കില്‍ അത് യേശു ക്രിസ്തു ആണ്.പഴയനീയമത്തില്‍ യഹോവയായ ദൈവത്തെ മഹാദൈവമായി വര്‍ണ്ണിച്ചിരിക്കുമ്പോള്‍ പുതിയനീയമത്തില്‍ യേശുവിനെയും മഹാദൈവമായി തിരുവചനം രേഖപ്പെടുത്തിയിട്ടുണ്ട്.
''നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും '' തീത്തോസ്2:12 ( യേശു ദൈവമല്ലാ എന്ന് വാദിക്കുന്നവര്‍ ദയവായി ഇതൊന്നു കണ്ണ് തുറന്നു വായിക്കേണമേ........).
നാം ഭാഗ്യകരമായ പ്ര്ത്യാശക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ തിരുവചനം മാറ്റമില്ലാതെ അടിവരയിട്ടു പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്.
പഴയ നീയമത്തില്‍ പിതാവായ ദൈവത്തെ ദൈവമെന്നു അഭിസംബോദന ചെയ്യുമ്പോള്‍ പുതിയനീയമത്തിലുംയേശുവിനെ ദൈവമെന്നു വിളിക്കുന്ന ഭാഗങ്ങള്‍ കാണുവാന്‍ സാധിക്കും.
റോമര്‍9:5പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.
പഴയനീയമത്തില്‍ പിതാവായ ദൈവത്തിനു നല്‍കുന്ന അതേ സ്ഥാന നാമങ്ങളും അധികാരങ്ങളും പുതിയ നീയമത്തില്‍ യേശുവിനും നല്‍കിയിരിക്കുന്നതായി കാണാം
ആവര്‍ത്തനം 10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ;
പുതിയ നീയമത്തില്‍ ........1തിമൊഥെയൊസ്6: 15,16 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ
വെളിപ്പാട് 17: 14 അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
ദൈവം ജഡമെടുത്തു എന്നതിനെ സ്ഥാപിക്കുന്ന ധാരാളം വാഖ്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്. വചനമായിരുന്ന യേശു ജഡമായി തീര്‍ന്നു.
യോഹന്നാന്‍ 1:1,2 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
യോഹന്നാന്‍ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.
ഞാനും പിതാവും ഒന്നാണ് എന്ന് യേശു ആധികാരികമായി പറയുന്ന ചില ഭാഗങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.
യോഹന്നാന്‍ 14: 9,10 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
യോഹന്നാന്‍17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
യോഹന്നാന്‍ 17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
യോഹന്നാന്‍ 17: 23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്ന ു തന്നെ.
പഴയ നീയമത്തില്‍ വിശേഷാല്‍ യഹൂദന്മാര്‍ക്ക് ആരാധനയും വണക്കവും സ്വീകരിപ്പാന്‍ യോഗ്യന്‍ പിതാവായ ദൈവം മാത്രമാണ്. എന്നാല്‍ പുതിയനീയമത്തില്‍ തന്നെ നമസ്കരിച്ചവരെയും വണങ്ങിയവരെയും യേശു തടയുന്നില്ലാ.....കാരണം അതിനു യേശുകര്‍ത്താവ് യോഗ്യന്‍ ആയിരുന്നു എന്നതാണ് കാരണം.
ചില പ്രത്യേക സമയത്ത് ദൈവത്വത്തിലെ 3 അംഗങ്ങളും ഒരേസമയത്ത് വെളിപ്പെടുന്നതും തിരുവച്ചനത്തില്‍ കാണുവാന്‍ സാധിക്കും.മത്തായി 3:16,17.
സൃഷ്ടി കര്‍മത്തില്‍ യേശുവിന്‍റെ സ്ഥാനം .... കൊലോസ്സിയര്‍1:15-17
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ു.
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
ആയിരമാണ്ട് വാഴ്ചയില്‍ സാത്താന്‍ ഭൂമിയുടെ അധോഭാഗത്തു ബ്ന്ധിക്കപ്പെട്ടു കിടക്കും അന്ന് ഈ ഭൂമിയിലുള്ള സകലരും യേശുവിന്‍റെ അധികാരത്തില്‍ കീഴ്പ്പെട്ടിരിക്കും .(വെളിപ്പാട് 20:1-4) ഇന്നു യേശുവിന്‍റെ കര്‍തൃത്വവും രാജത്വവും അതുപോലെ തന്‍റെ ദൈവത്വവും അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ അന്ന് എവിടെ ആണോ ഒളിക്കുക
യെശയ്യാവ് 9:6നിത്യ പിതാവായ യേശുക്രിസ്തുവിനെ ആണ് വെളിപ്പെടുതിയിരിക്കുന്നെ.. ..'' നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.''
1കൊരിന്ത്യര്‍ 10:4 അടിക്കപ്പെട്ട പാറയായ ക്രിസ്തുവിനെയാണ് ....''ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു''
എബ്രായര്‍11:26 മോശ കാണുന്ന ക്രിസ്തുവിനെയാണ് ഇവിടെ കുറിക്കുന്നത് ......മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
1പത്രോസ്1:11ല്‍ പത്രോസ് വെളിപ്പെടുത്തുന്നത് പഴയനീയമ പ്രവാചകന്മാരില്‍ പ്രവര്‍ത്തിച്ച ക്രിസ്തുവിന്‍റെ ആത്മാവ് തന്നെയാണെന്ന് ഒരു വാദഗതിക്കും അടിസ്ഥാനമില്ലാതെ തിരുവചനം സ്ഥാപിച്ചിരിക്കുന്നു.'' അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി''
ചുരുക്കത്തില്‍ യേശുവിന്‍റെ ദൈവത്വത്തെ തിരുവചനം അസന്നിഗ്ദമായി തെളിയിച്ചിരിക്കുന്ന ഒരു വസ്തുതയാണ് . എന്നാല്‍ തിരുവച്ചനവും അതിലെ സത്യങ്ങളെയും പൂര്‍ണ്ണമായും ആത്മാര്‍ഥമായും പഠിക്കാതെ വാലും തലയും ഇല്ലാതെ തിരുവചനഭാഗങ്ങളെ അവിടെനിന്നും ഇവിടെനിന്നും വാഗ്വാദങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് യേശുവിന്‍റെ ദൈവത്തെയോ പിതാവിനോടുള്ള തന്‍റെ സമത്വത്തെയോ ഗ്രഹിപ്പാന്‍ കഴികയില്ലാ......
1തിമോത്തി 3:16 അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.
ഈ മര്‍മ്മം ഗ്രഹിക്കുന്നതിനു പരിശുദ്ധാത്മാവിന്‍റെ കൃപ ആവശ്യമാണ്
2യോഹന്നാന്‍ ..... ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ . വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
ഒരു രാജാവു നീതിയോടെ വാഴും യെശയ്യാവ്32:1
അതുകൊണ്ട് പ്രീയപ്പെട്ടവരെ........ അവന്‍റെ രാജ്യത്തില്‍ പങ്കാളികള്‍ ആകണമെങ്കില്‍ യേശുവിന്‍റെ രാജത്വം പൂര്‍ണ്ണമായും അഗീകരിച്ചവര്‍ക്ക് മാത്രമേ അനുവാദം ഉണ്ടാകുകയുള്ളൂ.....
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും പഠിപ്പിക്കുകായും ചെയ്യുന്നത് ഏകദൈവ വിശ്വാസം മാത്രം ആണ്.
ആവര്‍ത്തനം6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
സങ്കീര്‍ത്തനം 136:4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
യൂദാ4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
1തിമോത്തി1:17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
ഈ ഭാഗങ്ങള്‍ എല്ലാം തന്നെ നാം വിശ്വസിക്കുന്ന ദൈവത്തിന്‍റെ എകത്വത്തെയാണ് സ്ഥാപിക്കുന്നത് അതേസമയം ഉല്‍പത്തിയുടെ തുടക്കം മുതല്‍ തന്നെ ദൈവത്തില്‍ ഒന്നിലധികം വ്യക്തിത്വങ്ങള്‍ നിലനില്‍ക്കുന്നു.എന്നതും വ്യക്തമാണ്.
ഉല്പത്തി 1:26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; ഇവിടെ നാം നമ്മുടെ എന്നത് ബഹുവചനരൂപത്തില്‍ ആണ്.
ഉല്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. ഇവിടെയും നമ്മില്‍ ഒരുത്തനെപ്പോലെ എന്നും ബഹുവചനരൂപത്തില്‍ നല്‍കിയിരിക്കുന്നു.
ഉല്പത്തി 11:7വരുവിൻ; നാം ഇറങ്ങിച്ചെന്നു,ഇവിടെയുംബഹു
പുതിയ നീയമത്തില്‍ ഇതു കുറേക്കൂടി വ്യക്തമാക്കിയിട്ടുണ്ട് . യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹനത്തിനു മുന്‍പ് ശിഷ്യന്മാരോട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചു എന്ന് പറയുന്നു....ഇവിടെ നാമങ്ങളില്‍ അല്ലാ നാമത്തില്‍ ആണ്.എന്ന് ഏകവചനമായിട്ടാണ് പറയുന്നത്.ദൈവത്വത്തില്‍ ഒന്നിലധികം വ്യക്തിത്വങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കാണിക്കുന്ന നിരവധി വാഖ്യങ്ങള്‍ പുതിയനീയമത്തില്‍ ഉണ്ട്.
പഴയനീയമാത്തിലെ തീഷ്ണതയുള്ളവനും ദഹിപ്പിക്കുന്ന അഗ്നിയുമായ ദൈവം മനുഷ്യരൂപമെടുത്തു 33 1/
ഇവിടെയാണ് ദൈവീക ത്രീത്വത്തിലെ ഒരംഗം ആയ ദൈവപുത്രന്‍ മനുഷ്യനായി കന്യകയില്‍ ജന്മമെടുത്ത യേശുവിന്‍റെ ജനനം അന്വര്‍ത്ഥമാക്കുന്നത്.
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. മത്തായി 1:21.
ദൈവത്തോടുള്ള തന്‍റെ സമത്വം അവന്‍ മുറുകെ പിടിച്ചില്ലാ. എന്നാല്‍ ഫിലിപ്പിയര്‍2-6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു ( യേശു) ഇതാണ് ദൈവമര്‍മ്മത്തിന്‍റെ മാനുഷീക രൂപം കൊലോസ്സ്യര്‍2:9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. അതായത് ദൈവത്തിനു ഒരു ദേഹരൂപമായി വസിക്കുന്നത് . ദൈവത്തിനു ഒരു ദേഹരൂപം ഉണ്ടെങ്കില്‍ അത് യേശു ക്രിസ്തു ആണ്.പഴയനീയമത്തില്‍ യഹോവയായ ദൈവത്തെ മഹാദൈവമായി വര്‍ണ്ണിച്ചിരിക്കുമ്പോള്‍ പുതിയനീയമത്തില്‍ യേശുവിനെയും മഹാദൈവമായി തിരുവചനം രേഖപ്പെടുത്തിയിട്ടുണ്ട്.
''നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും '' തീത്തോസ്2:12 ( യേശു ദൈവമല്ലാ എന്ന് വാദിക്കുന്നവര്‍ ദയവായി ഇതൊന്നു കണ്ണ് തുറന്നു വായിക്കേണമേ........).
നാം ഭാഗ്യകരമായ പ്ര്ത്യാശക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ തിരുവചനം മാറ്റമില്ലാതെ അടിവരയിട്ടു പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്.
പഴയ നീയമത്തില്‍ പിതാവായ ദൈവത്തെ ദൈവമെന്നു അഭിസംബോദന ചെയ്യുമ്പോള്‍ പുതിയനീയമത്തിലുംയേശുവിനെ ദൈവമെന്നു വിളിക്കുന്ന ഭാഗങ്ങള്‍ കാണുവാന്‍ സാധിക്കും.
റോമര്‍9:5പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.
പഴയനീയമത്തില്‍ പിതാവായ ദൈവത്തിനു നല്‍കുന്ന അതേ സ്ഥാന നാമങ്ങളും അധികാരങ്ങളും പുതിയ നീയമത്തില്‍ യേശുവിനും നല്‍കിയിരിക്കുന്നതായി കാണാം
ആവര്‍ത്തനം 10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ;
പുതിയ നീയമത്തില്‍ ........1തിമൊഥെയൊസ്6: 15,16 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ
വെളിപ്പാട് 17: 14 അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
ദൈവം ജഡമെടുത്തു എന്നതിനെ സ്ഥാപിക്കുന്ന ധാരാളം വാഖ്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്. വചനമായിരുന്ന യേശു ജഡമായി തീര്‍ന്നു.
യോഹന്നാന്‍ 1:1,2 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
യോഹന്നാന്‍ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.
ഞാനും പിതാവും ഒന്നാണ് എന്ന് യേശു ആധികാരികമായി പറയുന്ന ചില ഭാഗങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.
യോഹന്നാന്‍ 14: 9,10 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
യോഹന്നാന്‍17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
യോഹന്നാന്‍ 17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
യോഹന്നാന്‍ 17: 23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്ന
പഴയ നീയമത്തില്‍ വിശേഷാല്‍ യഹൂദന്മാര്‍ക്ക് ആരാധനയും വണക്കവും സ്വീകരിപ്പാന്‍ യോഗ്യന്‍ പിതാവായ ദൈവം മാത്രമാണ്. എന്നാല്‍ പുതിയനീയമത്തില്‍ തന്നെ നമസ്കരിച്ചവരെയും വണങ്ങിയവരെയും യേശു തടയുന്നില്ലാ.....കാരണം അതിനു യേശുകര്‍ത്താവ് യോഗ്യന്‍ ആയിരുന്നു എന്നതാണ് കാരണം.
ചില പ്രത്യേക സമയത്ത് ദൈവത്വത്തിലെ 3 അംഗങ്ങളും ഒരേസമയത്ത് വെളിപ്പെടുന്നതും തിരുവച്ചനത്തില്‍ കാണുവാന്‍ സാധിക്കും.മത്തായി 3:16,17.
സൃഷ്ടി കര്‍മത്തില്‍ യേശുവിന്‍റെ സ്ഥാനം .... കൊലോസ്സിയര്‍1:15-17
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
ആയിരമാണ്ട് വാഴ്ചയില്‍ സാത്താന്‍ ഭൂമിയുടെ അധോഭാഗത്തു ബ്ന്ധിക്കപ്പെട്ടു കിടക്കും അന്ന് ഈ ഭൂമിയിലുള്ള സകലരും യേശുവിന്‍റെ അധികാരത്തില്‍ കീഴ്പ്പെട്ടിരിക്കും .(വെളിപ്പാട് 20:1-4) ഇന്നു യേശുവിന്‍റെ കര്‍തൃത്വവും രാജത്വവും അതുപോലെ തന്‍റെ ദൈവത്വവും അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ അന്ന് എവിടെ ആണോ ഒളിക്കുക
യെശയ്യാവ് 9:6നിത്യ പിതാവായ യേശുക്രിസ്തുവിനെ ആണ് വെളിപ്പെടുതിയിരിക്കുന്നെ..
1കൊരിന്ത്യര്‍ 10:4 അടിക്കപ്പെട്ട പാറയായ ക്രിസ്തുവിനെയാണ് ....''ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു''
എബ്രായര്‍11:26 മോശ കാണുന്ന ക്രിസ്തുവിനെയാണ് ഇവിടെ കുറിക്കുന്നത് ......മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
1പത്രോസ്1:11ല്‍ പത്രോസ് വെളിപ്പെടുത്തുന്നത് പഴയനീയമ പ്രവാചകന്മാരില്‍ പ്രവര്‍ത്തിച്ച ക്രിസ്തുവിന്‍റെ ആത്മാവ് തന്നെയാണെന്ന് ഒരു വാദഗതിക്കും അടിസ്ഥാനമില്ലാതെ തിരുവചനം സ്ഥാപിച്ചിരിക്കുന്നു.'' അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി''
ചുരുക്കത്തില്‍ യേശുവിന്‍റെ ദൈവത്വത്തെ തിരുവചനം അസന്നിഗ്ദമായി തെളിയിച്ചിരിക്കുന്ന ഒരു വസ്തുതയാണ് . എന്നാല്‍ തിരുവച്ചനവും അതിലെ സത്യങ്ങളെയും പൂര്‍ണ്ണമായും ആത്മാര്‍ഥമായും പഠിക്കാതെ വാലും തലയും ഇല്ലാതെ തിരുവചനഭാഗങ്ങളെ അവിടെനിന്നും ഇവിടെനിന്നും വാഗ്വാദങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് യേശുവിന്‍റെ ദൈവത്തെയോ പിതാവിനോടുള്ള തന്‍റെ സമത്വത്തെയോ ഗ്രഹിപ്പാന്‍ കഴികയില്ലാ......
1തിമോത്തി 3:16 അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.
ഈ മര്‍മ്മം ഗ്രഹിക്കുന്നതിനു പരിശുദ്ധാത്മാവിന്‍റെ കൃപ ആവശ്യമാണ്
2യോഹന്നാന്‍ ..... ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ
ഒരു രാജാവു നീതിയോടെ വാഴും യെശയ്യാവ്32:1
അതുകൊണ്ട് പ്രീയപ്പെട്ടവരെ........ അവന്‍റെ രാജ്യത്തില്‍ പങ്കാളികള്‍ ആകണമെങ്കില്‍ യേശുവിന്‍റെ രാജത്വം പൂര്‍ണ്ണമായും അഗീകരിച്ചവര്‍ക്ക് മാത്രമേ അനുവാദം ഉണ്ടാകുകയുള്ളൂ.....
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment