ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.ഉണർന്നുകൊൾ ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. വെളിപ്പാട് 3:1,2
ഞാന്‍ മനസ്സിലാക്കിയിടത്തോളം വചനം മനസ്സിലാക്കുന്നത് നമ്മുടെ ബുദ്ധിതലത്തില്‍ നിന്നുകൊണ്ടാല്ലാ.... അത് പരിശുദ്ധാത്മാവിന്റെ കൃപയില്‍ വായിച്ചു മനസ്സിലാക്കുന്നവചനം നമ്മളില്‍ ജീവനായി പരിവര്ത്തിക്കുന്നുണ്ടോ എന്ന് നാം വിലയിരുത്തണം. അല്ലാത്തത് എല്ലാം ജീവനില്ലാത്ത അവസ്ഥ ആയി മാറി പോകും.
നമ്മുടെ ജീവിതത്തിലേക്ക് വചനത്തെ കൊണ്ടുവന്നില്ലെങ്കില്‍ വചനം വായിക്കുന്നത് പ്രയോജനം ഇല്ലാതായി തീരും.കര്‍ത്താവിന്റെ തിരുവചനം നാം ഓരോരുത്തരും പാലിക്കണം കര്‍ത്താവും അപ്പോസ്തോലന്മാരും എന്താണ് വചനത്തിലൂടെ ആഗ്രഹിച്ചത് എന്ന് മനസ്സിലാക്കുവാന്‍ നമ്മുക്ക് സാധിക്കണം.അങ്ങനെ മനസ്സിലാക്കുമ്പോള്‍ മാത്രമേ അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കുവാന് സാധിക്കൂ....അല്ലാത്തപക്ഷം അത് വെറും നിര്‍ജീവം ആയ ശേഷിപ്പുകള്‍ ആയി മാറും.
ആദിമ സഭയിലും നമ്മുടെ മുന്‍കാല സഭകളിലും നമ്മുടെ പൂര്‍വ്വീകന്മാര്‍ വചനത്തെ ആത്മാവില്‍ പഠിച്ചു അത് അവരുടെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കിയിരുന്നു.....ആ കാലങ്ങളില്‍ സഭകളില്‍ ആത്മാവിന്റെ പ്രവര്‍ത്തികള്‍ കണ്ടിരുന്നു....അവിടെ വലിയ ഉണര്‍വ്വും ജീവനും വ്യാപരിച്ചു . ഇന്നു പലപ്പോഴും നമ്മള് അവര്‍ കത്തിച്ച ആ തീയുടെ ചുറ്റും ഇരുന്നു തീ കായുക അല്ലാതെ ഒരു പുതിയ തീ.... നാമായി സൃഷ്ടിക്കുന്നില്ലാ.....പഴയ തീ കത്തി ചാരം ആയിട്ടും ഒരു പുതിയ തീക്കായി നാം ആരും ശ്രമിക്കുന്നില്ലാ....
ഇന്നത്തെ ആത്മീയ ലോകത്തില്‍ അതാണ് സംഭവിച്ചിരിക്കുന്നത്.
വചനത്തില്‍ ചീര്‍ക്കുന്നത് അല്ലാതെ ആരും അത് ഒരു പുതിയ ഉണര്വ്വിന് വഴി ഒരുക്കുന്നില്ലാ.... ഓരോരുത്തര് അവരുടെ വചന ജ്ഞാനത്തെയും സഭയുടെ മഹിമയേയും വലുപ്പത്തെയും കുറിച്ച് പറയുക അല്ലാതെ ജീവിതത്തില്‍ അത് പ്രകടം ആക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും സ്വാര്‍ത്ഥമനോഭാവത്തോടെ കാര്യങ്ങള്‍ ചെയ്യുകയും വചനത്തെ കോട്ടികളയുകയും ചെയ്യുന്നു.... ദൈവമക്കള് അങ്ങനെ ആകുവാന്‍ പാടില്ലാ..... നിര്‍ജ്ജീവമായ സഭകളും വിശ്വാസികളും ആയി മാറരുത്. വചനം ജീവനായി വ്യാപരിക്കുന്ന ദൈവമക്കള് ആയി നമ്മള് മാറണം. സമയം വളരെ അടുത്തിരിക്കുന്നു.....എല്ല ാവരും വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം പരസ്പരം പകക്കാതെ കര്‍ത്താവിന്റെ വചനം ജീവനായി ഒരു പുതിയ ഉണര്‍വ്വ് ഈ അന്ത്യകാലത്ത് നല്കുവാന് തക്ക രീതിയില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതിനായി നമ്മുക്ക് നമ്മേ തന്നെ സമര്‍പ്പിക്കാം . എല്ലാ ദൈവദാസന്മാരെയും ഒരു അന്ത്യകാല ശുശ്രൂഷക്കായി ദൈവം ഒരുക്കട്ടെ....എന്ന് ആശംസിക്കുന്നു......പ്രാര് ഥിക്കുന്നു......
സഭയേ.....തിരു സഭയേ.....ദൈവത്തേ....മറന്നി ടല്ലേ.....
യേശുവിനെ മറന്നീടല്ലേ.....തലയേ മറന്നുപോയാല്‍ ഉടലിനു വിലയില്ലല്ലോ......തലയോട് മറുതലിച്ചാല്‍ ഉടലിനു വിലയില്ലല്ലോ......
സ്നേഹത്തോടെ......
സുമാ സജി.
ഞാന്‍ മനസ്സിലാക്കിയിടത്തോളം വചനം മനസ്സിലാക്കുന്നത് നമ്മുടെ ബുദ്ധിതലത്തില്‍ നിന്നുകൊണ്ടാല്ലാ.... അത് പരിശുദ്ധാത്മാവിന്റെ കൃപയില്‍ വായിച്ചു മനസ്സിലാക്കുന്നവചനം നമ്മളില്‍ ജീവനായി പരിവര്ത്തിക്കുന്നുണ്ടോ എന്ന് നാം വിലയിരുത്തണം. അല്ലാത്തത് എല്ലാം ജീവനില്ലാത്ത അവസ്ഥ ആയി മാറി പോകും.
നമ്മുടെ ജീവിതത്തിലേക്ക് വചനത്തെ കൊണ്ടുവന്നില്ലെങ്കില്‍ വചനം വായിക്കുന്നത് പ്രയോജനം ഇല്ലാതായി തീരും.കര്‍ത്താവിന്റെ തിരുവചനം നാം ഓരോരുത്തരും പാലിക്കണം കര്‍ത്താവും അപ്പോസ്തോലന്മാരും എന്താണ് വചനത്തിലൂടെ ആഗ്രഹിച്ചത് എന്ന് മനസ്സിലാക്കുവാന്‍ നമ്മുക്ക് സാധിക്കണം.അങ്ങനെ മനസ്സിലാക്കുമ്പോള്‍ മാത്രമേ അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കുവാന് സാധിക്കൂ....അല്ലാത്തപക്ഷം അത് വെറും നിര്‍ജീവം ആയ ശേഷിപ്പുകള്‍ ആയി മാറും.
ആദിമ സഭയിലും നമ്മുടെ മുന്‍കാല സഭകളിലും നമ്മുടെ പൂര്‍വ്വീകന്മാര്‍ വചനത്തെ ആത്മാവില്‍ പഠിച്ചു അത് അവരുടെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കിയിരുന്നു.....ആ കാലങ്ങളില്‍ സഭകളില്‍ ആത്മാവിന്റെ പ്രവര്‍ത്തികള്‍ കണ്ടിരുന്നു....അവിടെ വലിയ ഉണര്‍വ്വും ജീവനും വ്യാപരിച്ചു . ഇന്നു പലപ്പോഴും നമ്മള് അവര്‍ കത്തിച്ച ആ തീയുടെ ചുറ്റും ഇരുന്നു തീ കായുക അല്ലാതെ ഒരു പുതിയ തീ.... നാമായി സൃഷ്ടിക്കുന്നില്ലാ.....പഴയ
ഇന്നത്തെ ആത്മീയ ലോകത്തില്‍ അതാണ് സംഭവിച്ചിരിക്കുന്നത്.
വചനത്തില്‍ ചീര്‍ക്കുന്നത് അല്ലാതെ ആരും അത് ഒരു പുതിയ ഉണര്വ്വിന് വഴി ഒരുക്കുന്നില്ലാ.... ഓരോരുത്തര് അവരുടെ വചന ജ്ഞാനത്തെയും സഭയുടെ മഹിമയേയും വലുപ്പത്തെയും കുറിച്ച് പറയുക അല്ലാതെ ജീവിതത്തില്‍ അത് പ്രകടം ആക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും സ്വാര്‍ത്ഥമനോഭാവത്തോടെ കാര്യങ്ങള്‍ ചെയ്യുകയും വചനത്തെ കോട്ടികളയുകയും ചെയ്യുന്നു.... ദൈവമക്കള് അങ്ങനെ ആകുവാന്‍ പാടില്ലാ..... നിര്‍ജ്ജീവമായ സഭകളും വിശ്വാസികളും ആയി മാറരുത്. വചനം ജീവനായി വ്യാപരിക്കുന്ന ദൈവമക്കള് ആയി നമ്മള് മാറണം. സമയം വളരെ അടുത്തിരിക്കുന്നു.....എല്ല
സഭയേ.....തിരു സഭയേ.....ദൈവത്തേ....മറന്നി
യേശുവിനെ മറന്നീടല്ലേ.....തലയേ മറന്നുപോയാല്‍ ഉടലിനു വിലയില്ലല്ലോ......തലയോട് മറുതലിച്ചാല്‍ ഉടലിനു വിലയില്ലല്ലോ......
സ്നേഹത്തോടെ......
സുമാ സജി.