
നമ്മളും ഇതുപോലെ എത്ര എത്ര പ്രസംഗങ്ങള് കേട്ടിട്ടുണ്ട്, അല്ലെങ്കില്വായിച്ചിട്ടുണ്ട്.നമ്മളും എല്ലാം പിന്നത്തേക്ക് മാറ്റിവെക്കുകയല്ലേ വാസ്തവത്തില്ചെയ്യുന്നത്. വചനം അറിയാം എങ്കിലും വചനത്തിനു അനുസരിച്ചു ജീവിക്കുവാന്മടിയാണ്. നമ്മുടെ പാരമ്പര്യം വെച്ചുകൊണ്ട് നടക്കും. നമ്മേ ക്രിസ്തുവിന്റെ കരങ്ങളില് ഏല്പിക്കുവാന്മടിയാണ്.
ജീവിതത്തെ ക്രിസ്തുവിനു സമര്പ്പിക്കുക, വചനത്തിനു കീഴ്പ്പെടുക, ജലസ്നാനം സ്വീകരിക്കുക,ദൈവവേലചെയ്യുക
സൌകര്യ പ്രദമായ സമയം വരുമ്പോള്‍....
ഞങ്ങള്‍ വേണ്ടത് ചെയിതുകൊള്ളാം എന്ന് പറഞ്ഞു സമയം നീട്ടികളയുന്നവര്‍ ധാരാളം ഉണ്ട്. വചനത്തില്‍ പറയുന്നു..... ഫേലിക്സ് പൌലോസിന്റെ പ്രസംഗം കേട്ടപ്പോള്‍ ഭയന്ന് തൽക്കാലം പോകാം എന്ന് തീരുമാനിച്ചു......... അപ്പോസ്തോലപ്രവൃത്തി 24 :24, 25. ഫേലിക്സ് യെഹൂദ സ്ത്രീയായ തന്‍റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്‍റെ പ്രസംഗം കേട്ടു.എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
പിന്നെ ഫേലിക്സിന് ആ അവസരം ഒരിക്കലും വന്നില്ലാ.തന്‍റെ നിത്യതയെ പാഴാക്കിയ ആ താമസിപ്പിക്കുന്ന ആത്മാവിനെ ഓര്‍ത്തു അനുതപിച്ചിട്ടുണ്ടായിരിക്കാ
മാനസാന്തരപ്പെടുവാന്‍ താമസിച്ചുപോയി....സ്നാനപ്പെ
പ്രീയ സഹോദരങ്ങളെ.....അലസതയുടെ ആത്മാവ് നിങ്ങളെ പിടികൂടി നിങ്ങളുടെ നിത്യത നശിപ്പിക്കുവാന്‍ ഇടവരുത്തരുതേ...... ഇന്നു നിങ്ങളോട് എന്തെങ്കിലും ആവശ്യപെട്ടാല്‍ അല്ലെങ്കില്‍ നിങ്ങള്‍ അറിഞ്ഞതില്‍ നിന്നും വെത്യസ്തമായി വചനത്തിന്‍റെ സത്യങ്ങള്‍ വെളിപ്പെട്ടു വന്നാല്‍ അത് ശരിയെന്നു തോന്നിയാല്‍..... നിങ്ങള്‍ അത് അനുസരിക്കുന്നതില്‍ താമസം വെക്കരുത്, നാളേക്ക് നീട്ടി വെയ്ക്കരുത്. ഒരു പക്ഷെ ആ നാളെ നിങ്ങള്ക്ക് കിട്ടിയെന്നു വരില്ലാ...... കര്‍ത്താവിന്‍റെ ശുശ്രൂഷ ചെയ്യുവാന്‍ ദൈവം നിന്നെ വിളിക്കുന്നെങ്കില്‍ യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഇറങ്ങി തിരിക്കണം . അതും നാളെക്കായി മാറ്റി വെക്കരുത്. കര്‍ത്താവിന്‍റെ വിളിയെ തിരസ്കരിക്കാതെ അനുസരിക്കുക. അത് നിങ്ങള്‍ക്ക് അനുഗ്രഹമായിതീരും.
''“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു'' Hebrews3:15 ♥️
ദൈവം നിങ്ങളെ ഓരോരുത്തരെയും വിളിച്ചു വേര്‍തിരിച്ചു ആ നിത്യഭവനത്തിന്‍റെ അവകാശികളാക്കി തീര്‍ക്കട്ടെ..... എന്ന് പ്രാര്‍ഥിക്കുന്നു......
സ്നേഹത്തോടെ
സുമാസജി.
No comments:
Post a Comment