ഒരിക്കല്‍ ഒരു പട്ടാളക്കാരന്‍ രക്ഷിക്കപ്പെടുവാന്‍ ഇടയായി .അതോടെ അവന്‍റെ ജീവിതം മുഴുവനും വിത്യാസപ്പെട്ടു .ഒരു ദിവസം ജോലി കഴിഞ്ഞു ക്ഷീണിച്ചു തന്‍റെ കിടക്കയുടെ അരികില്‍ പ്രാര്തിക്കുവാനായി മുട്ടിന്മേല്‍ ഇരുന്നു....ഇതുകണ്ടുകൊണ്ട് നിന്ന നിരീശ്വരവാദിയായ തന്‍റെ സഹ പട്ടാളക്കാരന്‍ കോപത്തോടെ വന്നു തന്‍റെ കാലില്‍ കിടന്ന ഷൂസുകൊണ്ട് തലയില്‍ ചവുട്ടി അവനെ വേദനിപ്പിച്ചു..എന്നാല്‍ പ്രാര്തിച്ച് കൊണ്ടിരുന്ന പട്ടാളക്കാരന്‍ പ്രതികരിക്കാതെ തന്‍റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേ ഇരുന്നു..... പ്രതികരിക്കാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ലാ...... ദൈവം ക്ഷമിക്കുവാനുള്ള കൃപ കൊടുത്തത് കൊണ്ട് മാത്രം അദ്ദേഹം പ്രതികരിച്ചില്ലാ.....അടുത് തദിവസം നിരീശ്വരവാദിയായ പട്ടാളക്കാരനില്‍ ഒരു മാറ്റം കണ്ടുതുടങ്ങി.....അദ്ദേഹവും ബൈബിള്‍ വായിക്കുവാനും പ്രാര്തിക്കുവാനും തുടങ്ങി........ അദ്ദേഹത്തിനു ഒരു മാനസാന്തരത്തിന്‍റെ അനുഭവം ഉണ്ടായി എന്ത് കൊണ്ടാണെന്ന് അറിയാമോ......?
അതായത് ചവിട്ടു കൊണ്ട പട്ടാളക്കാരന്‍ അദ്ദേഹത്തിന്‍റെ ഷൂസ് തുടച്ചു വെക്കുന്ന കൂട്ടത്തില്‍ നിരീശ്വരവാദിയുടെ ഷൂസ് കൂടി തുടച്ചു വെച്ചു.രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ തന്‍റെ ഷൂസ് പോളീഷ് ചെയിതു വെച്ചിരിക്കുന്നതാണ് കാണുന്നത്. അത് ഈ നിരീശ്വരവാദിയെ വല്ലാണ്ട് പിടിച്ചു കുലുക്കി. അത് അദ്ദേഹത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാക്കുവാന്‍ തുടങ്ങി.... അവന്‍ വിളിക്കുന്ന ദൈവം എത്ര വലിയവന്‍ എന്ന് മനസ്സിലാക്കി തുടങ്ങി.....
പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് പോലും നമ്മുക്ക് ദേഷ്യം വരും. ക്ഷമിക്കുവാന്‍ കഴിയാറില്ലാ...... നാം ഒന്ന് മനസ്സിലാക്കണം .... നമ്മോടു തെറ്റ് ചെയ്യുന്ന വ്യക്തിയോട് ക്ഷമിക്കുവാന്‍ കൃപ ആവശ്യമാണ്. ആ വ്യക്തിയെ സ്നേഹിക്കുവാന്‍ മറ്റൊരു കൃപ കൂടി ആവശ്യം ആയി വരും. അതാണ് വചനത്തില്‍ പറയുന്ന കൃപമേല്‍ കൃപ.( ഇരട്ടി കൃപ )
നമ്മില്‍ പലര്‍ക്കും കൃപ മാത്രമേയുള്ളൂ....കൃപമേല്ക ൃപ കാണില്ലാ.... അതുകൊണ്ടാണല്ലോ നാം പറയുന്നത് ഞാന്‍ അവനോടു ക്ഷമിച്ചു ..... എനിക്ക് പിണക്കമോന്നുമില്ലാ..... പക്ഷെ ഒരു കാര്യം ഉണ്ട് ഞാന്‍ അവനോടു ക്ഷമിച്ചെങ്കിലും എനിക്ക് അവനെ സ്നേഹിക്കുവാന്‍ കഴിയുന്നില്ലാ.....
എന്നാല്‍ ചിലര്‍ക്ക് ക്ഷമിക്കുവാനും കഴിയാറില്ലാ.....
എന്നാല്‍ സഹോദരങ്ങളെ.... ക്ഷമിക്കുവാനും സ്നേഹിക്കുവാനുമുള്ള ഇരട്ടി കൃപ താഴ്മയില്‍ നിന്നാണ് ലഭിക്കുക. ദൈവം താഴ്മയുള്ളവര്‍ക്കെ കൃപ നല്‍കുന്നുള്ളൂ.... ദൈവത്തിന്‍റെ എടുത്തു പറയാന്‍ പറ്റുന്ന ഒരു സ്വഭാവം ആണ് താഴ്മ. ദൈവം താഴ്മയുള്ളവനായത്കൊണ്ടാണ് പാപികളോട് ക്ഷമിക്കുവാനും സ്നേഹിക്കുവാനും കഴിയുന്നത്. എന്നാല്‍ സ്നേഹിക്കുവാനും ക്ഷമിക്കുവാനും നമ്മുക്ക് കഴിയുന്നില്ലാ എങ്കില്‍ നാം കരുതിക്കോണം നമ്മില്‍ എവിടെ ഒക്കെയോ....നിഗളം ഉണ്ട്. അത് മാറ്റുവാനും കൃപമേല്‍കൃപ ലഭിക്കുവാനും നാം നമ്മേതന്നേ താഴ്ത്തി കര്‍ത്താവിന്‍റെ കരങ്ങളില്‍ ഏല്പിച്ചു കൊടുക്കണം.
സഹോദരങ്ങളെ..... നാം ഇന്നു തന്നെ..... നമ്മെ ഒന്ന് വിലയിരുത്തണം. നമ്മുക്ക് എത്രമാത്രം കൃപയുണ്ട് എന്നത് . നമ്മുക്ക് കൃപമേല്‍ കൃപ ലഭിച്ചുവോ......? അതോ.... നമ്മില്‍ ഇപ്പോഴും ആ വെറുപ്പ് , അഹങ്കാരം , കോപം ഇതൊക്കെ കിടപ്പുണ്ടോ... ? നമ്മെ ഒരാള്‍ വേദനിപ്പിക്കുമ്പോള്‍ നമ്മുക്ക് അവരെ സ്നേഹിക്കുവാനും ക്ഷമിക്കുവാനും സാധിക്കുന്നുവോ....? ഇല്ലെങ്കില്‍ നമ്മളില്‍ ആ നിഗളം കിടപ്പുണ്ട് എന്ന് മനസ്സിലാക്കണം. ഈ നിഗളം മാറ്റി കൃപമേല്‍ കൃപ ലഭിക്കുവാന്‍വേണ്ടി നാം ഓരോരുത്തരും നമ്മേത്തന്നെ ദൈവകരങ്ങളില്‍ എല്പ്പിക്കുവാന്‍ ഇടവരുത്തട്ടെ......
സ്നേഹത്തോടെ
സുമാ സജി.
അതായത് ചവിട്ടു കൊണ്ട പട്ടാളക്കാരന്‍ അദ്ദേഹത്തിന്‍റെ ഷൂസ് തുടച്ചു വെക്കുന്ന കൂട്ടത്തില്‍ നിരീശ്വരവാദിയുടെ ഷൂസ് കൂടി തുടച്ചു വെച്ചു.രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ തന്‍റെ ഷൂസ് പോളീഷ് ചെയിതു വെച്ചിരിക്കുന്നതാണ് കാണുന്നത്. അത് ഈ നിരീശ്വരവാദിയെ വല്ലാണ്ട് പിടിച്ചു കുലുക്കി. അത് അദ്ദേഹത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാക്കുവാന്‍ തുടങ്ങി.... അവന്‍ വിളിക്കുന്ന ദൈവം എത്ര വലിയവന്‍ എന്ന് മനസ്സിലാക്കി തുടങ്ങി.....
പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് പോലും നമ്മുക്ക് ദേഷ്യം വരും. ക്ഷമിക്കുവാന്‍ കഴിയാറില്ലാ...... നാം ഒന്ന് മനസ്സിലാക്കണം .... നമ്മോടു തെറ്റ് ചെയ്യുന്ന വ്യക്തിയോട് ക്ഷമിക്കുവാന്‍ കൃപ ആവശ്യമാണ്. ആ വ്യക്തിയെ സ്നേഹിക്കുവാന്‍ മറ്റൊരു കൃപ കൂടി ആവശ്യം ആയി വരും. അതാണ് വചനത്തില്‍ പറയുന്ന കൃപമേല്‍ കൃപ.( ഇരട്ടി കൃപ )
നമ്മില്‍ പലര്‍ക്കും കൃപ മാത്രമേയുള്ളൂ....കൃപമേല്ക
എന്നാല്‍ ചിലര്‍ക്ക് ക്ഷമിക്കുവാനും കഴിയാറില്ലാ.....
എന്നാല്‍ സഹോദരങ്ങളെ.... ക്ഷമിക്കുവാനും സ്നേഹിക്കുവാനുമുള്ള ഇരട്ടി കൃപ താഴ്മയില്‍ നിന്നാണ് ലഭിക്കുക. ദൈവം താഴ്മയുള്ളവര്‍ക്കെ കൃപ നല്‍കുന്നുള്ളൂ.... ദൈവത്തിന്‍റെ എടുത്തു പറയാന്‍ പറ്റുന്ന ഒരു സ്വഭാവം ആണ് താഴ്മ. ദൈവം താഴ്മയുള്ളവനായത്കൊണ്ടാണ് പാപികളോട് ക്ഷമിക്കുവാനും സ്നേഹിക്കുവാനും കഴിയുന്നത്. എന്നാല്‍ സ്നേഹിക്കുവാനും ക്ഷമിക്കുവാനും നമ്മുക്ക് കഴിയുന്നില്ലാ എങ്കില്‍ നാം കരുതിക്കോണം നമ്മില്‍ എവിടെ ഒക്കെയോ....നിഗളം ഉണ്ട്. അത് മാറ്റുവാനും കൃപമേല്‍കൃപ ലഭിക്കുവാനും നാം നമ്മേതന്നേ താഴ്ത്തി കര്‍ത്താവിന്‍റെ കരങ്ങളില്‍ ഏല്പിച്ചു കൊടുക്കണം.
സഹോദരങ്ങളെ..... നാം ഇന്നു തന്നെ..... നമ്മെ ഒന്ന് വിലയിരുത്തണം. നമ്മുക്ക് എത്രമാത്രം കൃപയുണ്ട് എന്നത് . നമ്മുക്ക് കൃപമേല്‍ കൃപ ലഭിച്ചുവോ......? അതോ.... നമ്മില്‍ ഇപ്പോഴും ആ വെറുപ്പ് , അഹങ്കാരം , കോപം ഇതൊക്കെ കിടപ്പുണ്ടോ... ? നമ്മെ ഒരാള്‍ വേദനിപ്പിക്കുമ്പോള്‍ നമ്മുക്ക് അവരെ സ്നേഹിക്കുവാനും ക്ഷമിക്കുവാനും സാധിക്കുന്നുവോ....? ഇല്ലെങ്കില്‍ നമ്മളില്‍ ആ നിഗളം കിടപ്പുണ്ട് എന്ന് മനസ്സിലാക്കണം. ഈ നിഗളം മാറ്റി കൃപമേല്‍ കൃപ ലഭിക്കുവാന്‍വേണ്ടി നാം ഓരോരുത്തരും നമ്മേത്തന്നെ ദൈവകരങ്ങളില്‍ എല്പ്പിക്കുവാന്‍ ഇടവരുത്തട്ടെ......
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment