BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019


No photo description available.ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി. യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു
നമ്മുടെ കൊച്ചുകുട്ടികളോട് ചോദിച്ചാലും സക്കായി ആരാണെന്ന് പറയും .അത്രമാത്രം കുരുന്നു ഹൃദയങ്ങളെപ്പോലും പിടിച്ചു കുലുക്കിയ ആളാണ്‌ സക്കായി.
ചുങ്കക്കാരനായ സക്കായിയുടെ ജോലി റോമന് ഗവണ്മെന്റിനു വേണ്ടി കരം പിരിക്കല് ആയിരുന്നു. കൈക്കൂലി വാങ്ങുക പതിവായിരുന്നു.... എന്നാല്ആളില് കുറുകിയ ഈ മനുഷ്യന്യേശുവിനെക്കുറിച്ച് കേട്ട് അറിവുള്ള മനുഷ്യന് ആയിരുന്നു.....ഒരു ദിവസം അതുവഴി യേശു വരുന്നു എന്ന് കേട്ടപ്പോള്അവന് എങ്ങിനെയുള്ളവന് ആണെന്ന് കാണുവാന് ആഗ്രഹിച്ചു. ഉയരം കുറഞ്ഞവനായ താന് നിലത്തു നിന്നാല്യേശുവിനെ കാണുവാന് പറ്റുകയില്ലാ എന്ന് മനസ്സിലാക്കിയിട്ടു അവിടെ ഉണ്ടായിരുന്ന ഒരു കാട്ടത്തിമേല് കയറി . ധനവാന് ആയ ഈ മനുഷ്യന് ഈ കട്ടത്തി മരത്തില്കയറുമ്പോള് അവിടെ ഉണ്ടായിരുന്ന ജനങ്ങള്ക്ക് അതൊരു പരിഹാസമായി തോന്നിയിരിക്കാം......എന്നാല് ഈ സക്കായി പരിസരമോ.... പരിഹാസമോ ഒന്നും നോക്കിയില്ലാ..... തനിക്കു ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ...... ''യേശുവിനെ കാണണം '' ഈ യേശുവിനെ ഒന്ന് നേരിട്ട് അറിയണം. 

എന്നാല് അവിടെ ഈ കാട്ടത്തി മരത്തേക്കാള് വലിയ മരങ്ങള് അവിടെ ഉണ്ടായിരുന്നിരിക്കാം എന്നാല്അതിലൊന്നും കയറാതെ ഇതില്കയറിയതിന്റെ ഉദ്ദേശ്യം എന്തായിരിക്കാം....? മറ്റൊന്നുമല്ലാ.....യേശു കടന്നു പോകുന്ന പാതയോരത്ത് ഇതായിരുന്നു ഉണ്ടായിരുന്നത്.അതുകൊണ്ട് സക്കായിക്ക് യേശുവിനെ കാണുവാന്സഹായിക്കുന്ന മരം ഇതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ആളില്കുറുകിയവനായ സക്കായി കാട്ടത്തിമരത്തിന്മേല്പറ്റിപിടിച്ച്ഇരിക്കുമ്പോള് യേശുവും യേശുവിന്റെ കൂടെ അനേകം പുരുഷരങ്ങളും കൂടി അത് വഴി കടന്നു പോയി.....സക്കായി ഇരുന്ന വൃക്ഷത്തിന്റെ അടുത്തു വന്നപ്പോള് യേശു മുകളിലേക്ക് നോക്കി “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” (Luke19:5). യേശുവിന്റെ ആ സ്നേഹത്തോടെയുള്ള വിളികേട്ട് ഒരുപക്ഷേ അവിടെ ഉണ്ടായിരുന്നവര്ക്ക് ഒക്കെ അസൂയ തോന്നിയിരിക്കാം..... എന്നാല്സക്കായിയുടെ സന്തോഷം അത്യന്തം വലുതായിരുന്നു.... അവന് യേശുവിനെ ഒന്ന് കാണുവാന് മാത്രമേ ആഗ്രഹിച്ചുള്ളൂ...... എന്നാല്‍ യേശു അവനെ കണ്ടു എന്ന് മാത്രമല്ലാ..... അവനെ പെര്ചോല്ലിവിളിച്ചു.അതുകൊണ്ടും അവസാനിക്കുന്നില്ലാ.....യേശു ഒരു അതിഥിആയി തന്‍റെ ഭവനത്തിലേക്ക്‌ വന്നു പാര്‍ക്കാം എന്നും കൂടി പറഞ്ഞിരിക്കുന്നു....

സക്കായിയോടു യേശു ആദ്യം പറഞ്ഞത്.... വേഗം ഇറങ്ങി വരുവാന്‍ ആണ്. സക്കായി ആ ദേശത്തെ ധനികനും , പ്രമാണിയും ചുങ്കക്കാരനും , പ്രധാനിയും ആയിരുന്നു....ചുങ്കക്കാരുടെ പ്രമാണി ആയിരുന്നതിനാല്‍ അവനു അവിടെ ഒരു പ്രധാന പദവി ഉണ്ടായിരുന്നു..... ഈ സ്ഥാനമാനങ്ങള്‍ ഒക്കെ ഉള്ളപ്പോള്‍ സ്വാഭാവികമായും അഹങ്കാരം , നിഗളം ഒക്കെ ഉണ്ടാകും. അതില്‍ നിന്നൊക്കെ സക്കായിക്ക് ഒരു മാറ്റം വരണമെന്ന് യേശു ആഗ്രഹിച്ചു. അതുകൊണ്ടായിരിക്കുമല്ലോ..... നീവേഗം ഇറങ്ങി വാ എന്ന് യേശു പറഞ്ഞത്. അത് കേട്ടപ്പോള്‍ സക്കായി വേഗത്തില്‍ ഇറങ്ങി സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചതായി കാണുന്നു.... 

സക്കായിക്ക് യേശുവിനെ കാണുവാന്‍ വലിയ ആഗ്രഹാമായിരുന്നു എങ്കിലും അവിടെ ഉണ്ടായിരുന്ന പുരുഷാരം അവനു തടസം ആയിരുന്നു..... ഇതുപോലെ ആണ് എന്നും. യേശുവിനെ കാണുവാനും അറിയുവാനും പലര്‍ക്കും ആഗ്രഹം ഉണ്ട് എന്നാല്‍ സാഹചര്യം അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു..... ഇന്നു നമ്മുക്ക് ചുറ്റും നോക്കിയാല്‍ യേശുവിനോടും സഭയോടും അടുത്തിരിക്കുന്നു എന്ന് ഭാവിക്കുന്ന ദൈവമക്കള്‍ എന്ന് വിളിക്കപ്പെടുന്നവര്‍തന്നേ യേശുവിനെ അറിയുന്നതില്‍ നിന്ന് വളരെ പിന്നോക്കം പോയിരിക്കുന്നു..... നിര്‍ഭാഗ്യകരം എന്നേ ഇതേക്കുറിച്ചു പറയുവാന്‍ കഴികയുള്ളൂ..... ക്രിസ്ത്യാനികള്‍ എന്ന് പറയുന്ന അനേകര്‍ ക്രിസ്തുവിനെ അറിയുകയോ.... ക്രിസ്തുവിനെപ്പോലെ ജീവിക്കുകയോ ചെയ്യുന്നില്ലാ.... ഇതുമൂലം സക്കായിയെപ്പോലെ കര്‍ത്താവിനെ അറിയണം എന്ന് ആഗ്രഹിക്കുന്ന പലരെയും ക്രിസ്തുവില്‍ നിന്നും അകറ്റുന്നു......

സക്കായിവളര്‍ച്ചയില്‍ മുരടിച്ചത് പോലെ..... പാരമ്പര്യമായി വിശ്വാസികള്‍ ആയിരിക്കുന്നവരും ആത്മീയത്തില്‍ മുരടിച്ചിരിക്കുന്ന അവസ്ഥ ആണ് കാണുന്നത്. ആത്മീയ വളര്‍ച്ച കുറയുന്നത് മൂലം യേശുവിനെ കാണുന്നതിനും അറിയുന്നതിനും തടസം സൃഷ്ടിക്കുന്നു..... 

ഇവിടെ നാം മനസ്സിലാക്കേണ്ടത്..... 

😲 സക്കായി യേശുവിന്‍റെ അടുക്കലേക്കു പോയതല്ലാ....യേശു അവന്‍റെ അടുത്തേക്കാണ് ചെന്നത്.

😲സക്കായി അല്ലാ ആദ്യം യേശുവിനെ കണ്ടത്.....യേശുവാണ് ആദ്യം സക്കായിയെ കണ്ടത്തിയത് . 

😲സക്കായി അല്ലാ യേശുവിനോട് ആദ്യം സംസാരിച്ചത്..... യേശു ആണ് ആദ്യം സംസാരിച്ചത്.

പ്രീയ ദൈവ പൈതലേ....ഇനി നമ്മുടെ ആത്മീയ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കേ.... 

🤔നാം യേശുവിന്‍റെ അടുത്തേക്ക്‌ ചെല്ലുന്നതിനു മുന്‍പേ.... യേശുവല്ലേ നിങ്ങളുടെ അടുത്തേക്ക്‌ വന്നത്.....? 

🤔എന്നിട്ട് നിങ്ങള്‍ ആ യേശുവിന്‍റെ വിളിയെ സ്വീകരിച്ചോ.....? 

😀നാം യേശുവിനെ കാണുന്നതിനു മുന്‍പേ.... അവന്‍ നമ്മെ കണ്ടിരിക്കുന്നു.....

🤔വചനം പറയുന്നപോലെ യേശു നിന്നെ എത്രപ്രാവശ്യം പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു....... 
നീ ഒരു പ്രാവശ്യം എങ്കിലും അത് കേള്‍ക്കുവാന്‍ മനസ്സ് കാട്ടിയോ....?

😲ഇതുവരെയും നിനക്ക് യേശുവിനെ സ്നേഹിക്കുവാന്‍ സാധിച്ചില്ലാ എങ്കില്‍ ഒന്ന് മനസ്സിലാക്കിക്കോണം നിന്‍റെ നിഗളത്തില്‍ നിന്നും നീ ഇപ്പോഴും താഴെ ഇറങ്ങിയിട്ടില്ലാ.....

🤔 നീ ആ സക്കായിയെപ്പോലെ ബദ്ധപ്പെട്ടിറങ്ങി ഇന്നുതന്നേ ആ യേശുവിനെ സ്വീകരിക്കുമോ.....?

😁ഈ സക്കായിയെ തേടി വന്ന യേശുവിനു നിന്നെയും ആവശ്യമുണ്ട്.....

പ്രീയ പൈതലേ....നിനക്ക് യേശുവിനെക്കുറിച്ചു അറിയില്ലാ എങ്കില്‍ ഒരു നല്ല ദൈവദാസനെ സമീപിക്കുക.... പലര്‍ക്കും ദൈവദാസന്മാര്‍ നിസാരന്മാരായി തോന്നിയേക്കാം..... അവരെ ഭോഷന്മാര്‍, ഒരു പണിയും ഇല്ലാത്തവന്‍, മതപരിവര്‍ത്തനം ചെയ്യുന്നവന്‍, പണി എടുക്കാതെ ഇരന്നുതിന്നുന്നവന്‍..... എന്നൊക്കെ കളിയാക്കി പരിഹസിച്ചേക്കാം ..... എന്നാല്‍ അവരൊക്കെ ദൈവമുന്‍പാകെ ശ്രേഷ്ടന്മാര്‍ആണ്. അതുകൊണ്ട് അവര്‍ നിങ്ങള്‍ക്ക് ഒരു ദോഷവും ചെയ്യില്ലാ....... ഒരു വഴികാട്ടി ആയി നിങ്ങളെ നേരെയുള്ള പാതയില്‍ നടത്തും എന്നുള്ളത് വാസ്തവമായ കാര്യം ആണ്.

സക്കായി യേശു പോകുന്ന വഴിയിലൂടെ ആണ് ഓടിയത്. സഹോദരങ്ങളെ....നിങ്ങളുടെ ആത്മീക ജീവിത ഓട്ടം യേശു പോകുന്ന പാതയിലൂടെ ആണോ....? ആ പാതയിലൂടെ മാത്രമേ യേശുവിനെ എതിരേല്‍ക്കുവാനും അവനെ അഭിമുഖമായി കാണുവാനും സാധിക്കുകയുള്ളൂ.....കര്‍ത്താവ്‌ പോകുന്ന വഴി നിനക്ക് കാണിച്ചു തരുവാന്‍ അവന്‍ ആകാഷയോടിരിക്കുന്നു..... നീ അല്പം ശ്രദ്ധയോടെ നടക്കുമെങ്കില്‍ '' വഴി ഇതാകുന്നു ഇതില്‍ കൂടി നടന്നുകൊള്‍വീന്‍ എന്നൊരു വാക്ക് പിറകില്‍ നിന്നും നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കും.

ദൈവം നിങ്ങളെ ആ ശബ്ദം കേള്‍ക്കുവാനായി സഹായിക്കട്ടെ....

സ്നേഹത്തോടെ 
സുമാ സജി.


No comments:

Post a Comment